Tuesday, 11 October 2016

Kanda 1,Prapataka 8,Anuvaka6


https://soundcloud.com/iyer-4/verse-187

പ്രതിപൂരുഷം ഏക കപാലാൻ  നിർവപതി
ഏകം  അതിരിക്തം .

യാവന്തോ  ഗൃഹ്യാ   സ്മസ്തേഭ്യ  കർമകരം
പശൂനാം  സ്മർമാസി ശർമ്മ
യജമാനസ്യ  ശർമ്മ മേ യച്ച.

ഏ ക ഏവ രുദ്രോ ന ദ്യുദീയായ  തസ്ഥ

ആഖുസ്ഥേ രുദ്ര പശു തം ജുഷസ്വ

ഏഷ  തേ രുദ്ര ഭാഗ സഹ സ്വശ്ര
അംബികയാ തം  ജുഷസ്വ .

ഭേഷജം  ഗവേ അശ്വായ പുരുഷായ

ഭേഷജം അതോ അസ്മഭ്യം
ഭേഷജം സുഭേഷജം യഥാ അസ്തി
സുഖം മേഷായ മേഷ്യ .

അവ അംബ രുദ്രം  അദിമഹി
അവ ദേവം ത്രയംബകം
യഥാ  ന ശ്രെയസ കരത് യഥാ നോ വസ്യസ
കരത്  യഥാ ന പശുമത
കരത്  യഥാ നോ വ്യവസായയാത്‌ .

ത്രയംബകം യജാമഹേ
സുഗന്ധിo  പുഷ്ടിവർധനം
ഉർവാരുകം  ഇവ ബന്ധനാത്
മൃത്യോർ മുക്ഷീയ
മാ  അമൃതാത് .

ഏഷ  തേ രുദ്രഭാഗസ്തം ജൂഷസ്വ
തേന അവസേന പരോ ഭുജവതോ അതിഹി .

അവതതാ ധൻവാ പിനാക ഹസ്ത കൃത്തിവാസാ .
------------------------------------------------------------------------------------------

ഏവർക്കും  സന്തോഷമേകുവാനായി
ഏവർക്കും  സഹായം  നൽകുക.

ഗൃഹത്തിലുള്ളവർക്കു  സന്തോഷം  പകരുന്നത് പോലെ
മറ്റു  ജീവജാലങ്ങൾക്കും  സന്തോഷമേകുവാകട്ടെ.

 രുദ്രനല്ലാതെ മറ്റൊന്നില്ല

ഉള്ളിൽ നിറഞ്ഞിരിക്കുന്ന  രുദ്രൻ
എല്ലാം  അറിയുന്നു.

അംബികക്കും  രുദ്രനുമായി  എല്ലാം  സമർപ്പിക്കുന്നു.

മനുഷ്യന്റെ  ശരീരവും മനസ്സും  കാക്കുക

ഞങ്ങൾക്ക്  ആരോഗ്യത്തിനായി ശരിയായ ഔഷധങ്ങൾ ലഭിക്കട്ടെ
ഞങ്ങളുടെ  വളർത്തു മൃഗങ്ങൾക്കും  ആരോഗ്യം ലഭിക്കട്ടെ.

അമ്മെ  അംബികേ ഞങ്ങളെ അനുഗ്രഹിച്ചാലും
രുദ്രന്റെ അനുഗ്രഹം ഉണർന്നിരിക്കുമ്പോഴും
ഉറങ്ങുമ്പോഴും ധ്യാനത്തിലും ലഭിക്കട്ടെ
ഞങ്ങൾക്ക്  കഴിവുകളും ഐശ്വര്യവും ലഭിക്കട്ടെ
കർമങ്ങൾ നന്നായി ചെയ്യുവാനുള്ള
കഴിവുകൾ ലഭിക്കട്ടെ.

ത്രയംബകനായ  രുദ്രൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ
സുഗന്ധപൂര്ണമായ ജീവിതം ലഭിക്കട്ടെ
കുമ്പളങ്ങ  തണ്ടിൽ നിന്നും വേറിട്ട് നിൽക്കുമ്പോലെ
ജീവിതത്തിൽ  മോഹങ്ങളിൽ നിന്നും വേറിട്ട് നിൽക്കുവാനാകട്ടെ
അജ്ഞാനമെന്ന  മൃതുവിൽ നിന്നും മോചനം ലഭിക്കട്ടെ
ചിരംജീവിതം എന്ന മോഹം ഇല്ലാതെ ആകട്ടെ.

എന്റ്റെ ജീവിതം രുദ്രനായി  സമർപ്പിക്കുന്നു
സ്വീകരിച്ചു കര കടത്തിയാലും

പുലിത്തോൽ ധാരിയായ  അങ്ങ്
പിനാകാമെന്ന  അമ്പിനാൽ
ഞങ്ങളെ എപ്പോഴും   കാക്കുക .

https://www.youtube.com/watch?v=ksyZUztyNmI



No comments:

Post a Comment