Tuesday, 22 March 2016

Kanda 1,Prapataka 6,Anuvaka 1

https://soundcloud.com/iyer-4/verse-161

സം   ത്വാം   സിഞ്ചാമി  യജുഷാ
പ്രജാം   ആയുർ   ധനം  ച
ബ്രിഹസ്പതി   പ്രസൂതോ
യജമാന  ഇഹ   മാ  റിഷത് .

ആജ്യമസി
സത്യമസി
സത്യസ്യ  അധ്യക്ഷം  അസി
ഹവിർ   അസി
വൈശ്വാനരം  വൈശ്വദേവം
ഉത്പൂത  ശുഷ്മം സത്യൗജാ
സഹോ അസി
സഹമാനം അസി
സഹസ്വ   അരാതീ സഹസ്വ  അരാതീയത
സഹസ്വ  പ്രിതനാ  സഹസ്വ പ്രിതയന്ത
സഹസ്ര  വീര്യം  അസി
തന്മാ  ജിന്വാ  ആജ്യസ്യ ആജ്യമസി
സത്യസ്യ  സത്യമസി  സത്യായൂര് അസി
സത്യാ  ശുഷ്മം  അസി
സത്യേന  ത്വാ അഭി  ഘാരയാമി
തസ്യ  തേ  ഭക്ഷീയ .

പഞ്ചാനാം  ത്വാ         വാതാനാം യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
പഞ്ചാനാം  ത്വാ            ഋതൂനാം യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
പഞ്ചാനാം  ത്വാ                  ദിശാം യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
പഞ്ചാനാം  ത്വാ  പാഞ്ചജനാനാം യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
ചരോ  ത്വാ പഞ്ചാ ബിലസ്യ        യന്ത്രായ ധർത്രായ  ഗ്രിഹ്നാമി

ബ്രഹ്മണ  ത്വാ തേജസെ   യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
ക്ഷത്രസ്യ  ത്വാ  ഓജസേ   യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
വിശേ  ത്വാ                            യന്ത്രായ ധർത്രായ  ഗ്രിഹ്നാമി
സുവീര്യായ  ത്വാ   ഗ്രിഹ്നാമി
സുപ്രജാ  ത്വായ ത്വാ   ഗ്രിഹ്നാമി
രായ്സ്പോഷായ   ത്വാ   ഗ്രിഹ്നാമി
ബ്രഹ്മവര്ച്ചസ്സായ  ത്വാ   ഗ്രിഹ്നാമി
ഭൂർ അസ്മാകം  ഹവിർ ദേവാനാം  ആശിശോ യജമാനസ്യ
ദേവാനാം  ത്വാ ദേവതാഭ്യോ ഗ്രിഹ്നാമി
കാമായ  ത്വാ   ഗ്രിഹ്നാമി
-----------------------------------------------------------------------------------

ഞങ്ങളുടെ   കർമങ്ങൾ  പിൻഗാമികൾക്ക്
ആയുസ്സും  സമ്പത്തും  നൽകട്ടെ
ബ്രിഹസ്പതിയുടെ  അനുഗ്രഹത്താൽ
കര്മം  ചെയ്യുന്നവര്ക്ക് ദോഷങ്ങൾ അകലട്ടെ .


ഞാൻ  അറിയുന്നു
കർമങ്ങളിൽ  ഹോമിക്കുന്നത്  എന്നെ തന്നെ
ഞാൻ  തന്നെ സത്യവും സത്യതിന്റ്റെ   നാഥനും
ലോകേശ്വരനായ   വൈശ്വാനരൻ  ഞാൻ  തന്നെ
ശക്തിയേറിയ   ദേവകളെല്ലാം ഞാൻ തന്നെ
ഞാൻ  തന്നെ  ശക്തിമാൻ
വിപരീത  ചിന്തകൾ   അകലട്ടെ
വിപരീത ചിന്തകൾ പുലർത്തുന്നവർ  അകലട്ടെ
ശത്രുത   അകലട്ടെ
ശത്രുത  പുലർത്തുന്നവർ  അകലട്ടെ
എനിക്ക്  ആയിരം മടങ്ങ്‌  ശക്തിയുണ്ട്
വിജ്ഞാനം  തേടുന്ന  ഞാൻ തന്നെ
വിജ്ഞാനതിന്റ്റെ  ഉറവിടം അല്ലോ.
ഞാൻ  തന്നെ  സത്യവും
സത്യമായ  ജീവിതവും
ഞാൻ  തന്നെ  ശക്തിയുടെ മൂര്തീ ഭാവം
ഞാൻ  എല്ലാടവും സത്യം പരത്തട്ടെ
ഞാൻ  എന്നെ തന്നെ  അറിയട്ടെ.

പഞ്ച  വാതങ്ങളായ  പ്രാണനും അപാനനും
വ്യാനനും സമാനനും  ഉദാനനും
എനിക്ക്  നല്ല ജീവിതം  ഏകട്ടെ
പഞ്ച  ഋതുക്കൾ   നല്ല ജീവിതം  ഏകട്ടെ
പഞ്ച  ദിശകളും   നല്ല ജീവിതം  ഏകട്ടെ
പഞ്ച വിധമായ  ജനങ്ങളും നല്ല ജീവിതം  ഏകട്ടെ
പഞ്ച  ദ്വാരങ്ങളും നല്ല ജീവിതം  ഏകട്ടെ

മന്ത്രങ്ങളുടെ  ശക്തി  ലഭിക്കട്ടെ
ക്ഷാത്ര   ശക്തി  ലഭിക്കട്ടെ
സാമന്യ  ജനങ്ങൾക്കും  ശക്തി  ലഭിക്കട്ടെ
ഐശ്വര്യവും  ശക്തിയും  എനിക്കേകുക
നല്ല  പിൻ ഗാമികളെ ഏകുക
ഐശ്വര്യം ഏകുക
ബ്രഹ്മതിന്റ്റെ ഐശ്വര്യം ഏകുക
ഭൂമിയും  സമര്പണങ്ങളും ആഗ്രഹങ്ങളും
ഞാൻ  പരമാത്മാവിനായി  സമർപ്പിക്കുന്നു
എന്റ്റെ  എല്ലാ  ആഗ്രഹങ്ങളും  സമർപിക്കുന്നു .

https://www.youtube.com/watch?v=c_w1c3mF1zw








Monday, 21 March 2016

Kanda 1,Prapataka 5,Anuvaka 11

https://soundcloud.com/iyer-4/verse-1511

വൈശ്വാനരോ  ന  ഊത്യ ആ  പ്ര  യാതു   പരാവത
അഗ്നിർ  ഉഖ്തേന  വാഹസാ.

ഋതാവാനം   വൈശ്വാനരം  ഋതസ്യ   ജ്യോതിഷാ  പതിം
അജസ്രം  ഖർമം  ഈമഹേ .

വൈശ്വാനരസ്യ  ദംശനാഭ്യോ ബ്രിഹത്  അരിനാത്  ഏക
സ്വപസ്യയാ  കവി
ഉഭാ  പിതരാ മഹയൻ അജായത അഗ്നിർ
ധ്യാവാ പ്രിധ്വീ ഭൂരി രേതസാ.

പ്രിഷ്ടോ  ദിവി  പ്രിഷ്ടോ  അഗ്നി
പ്രിധിവ്യാം  പ്രിഷ്ടോ
വിശ്വാ  ഒഷധീർ ആവിവേശ.
വൈശ്വാനര  സഹസാ പ്രിഷ്ടോ  അഗ്നി
സ നോ ദിവാ സ ഋഷ പാതു  നക്തം.

ജാതോ  യദഗ്നെ ഭുവനാ വ്യഖ്യ
പശും ന ഗോപാ ഇര്യ പരിജ്മാ
വൈശ്വാനര  ബ്രഹ്മണേ  വിന്ധ ഗാതും
യൂയം  പാത  സ്വസ്ഥിഭി സദാ ന.

ത്വം അഗ്നേ ശോചിഷാ ശോചുചാന
ആ രോദസീ അപ്രുണാ ജായമാനാ
ത്വം  ദേവാൻ അഭിശസ്തെ അമുഞ്ചൊ
വൈശ്വാനര  ജാതവേദോ മഹിത്വ .

അസ്മാകം അഗ്നെ മഘവത്സു ധാരയാ
അനാമി ക്ഷത്രം അജരം സുവീര്യം
വയം ജയേമ ശതിനം സഹസ്രിണം
വൈശ്വാനര  വാജം അഗ്നേ തവ ഊതിഭി.

വൈശ്വാനരസ്യ സുമതൗ ശ്യാമ
രാജാ  ഹികം ഭുവനാനാം അഭിശ്രീ.
ഇതോ ജാതോ  വിശ്വം ഇദം വി  ച ഴ്റ്റെ
വൈശ്വാനരോ യതതെ സൂര്യേണ .

അവ തേ ഹേഡോ  വരുണ നമോഭിർ   അവ
 യജ്ഞെഭിർ  ഈമഹേ ഹവിർഭി
ക്ഷയൻ ആസ്മഭ്യം  അസുര പ്രചേതോ
രാജൻ  ഏനാംസി  ശിശ്രധ കൃതാനി.

ഉദുത്തമം  വരുണ പാശം അസ്മാത്
അവാധമം വി മധ്യമം  ശ്രതായ
അതാ വയം ആദിത്യ വ്രതെ  തവ
അനാഗസോ ആദിതയെ ശ്യാമ.

ധധിക്രാവണ്ണോ  അകാരിഷം
ജിഷ്നോർ അശ്വസ്യ വാജിന
സുരഭി നോ മുഗാകരത്
പ്ര  ണ ആയുംഷി താരിഷത്.

ആ ധധിക്രാ ശവസാ പഞ്ച കൃഷ്ടി
സൂര്യ ഇവ ജ്യോതിഷാ അപ തതാന .
സഹസ്ര സാ ശതസാ വാജി അർവാ
പ്രിണക്തു   മധ്വാ സമിമാ  വചാംസി .

അഗ്നിമൂർധാ ദിവി കകുത്പതി 
പ്രിധിവ്യാ അയം
അപാഗും  രേതാഗുംസി  ജിന്വതി

ഭുവോ  യജ്ഞസ്യ രജസാ ച നേതാ 
യത്രാ നിയുധ്ബി സചസെ ശിവാഭി 
ദിവി മൂർധാനം ദധിഷേ സുവർഷാം 
ജിഹ്വാം അഗ്നേ ചക്രിഷെ ഹവ്യവാഹം.

മരുതോ യത്  ഹ വോ ദിവ സുംനായന്തോ ഹവാമഹെ 
ആ തൂ ന ഉപ ഗന്തന.

യാ വാ ശർമ ശശമാനായ സന്തി 
ത്രിധാതൂനി ദാശുഷേ യച്ചദാധി  
അസ്മഭ്യം താനി മരുതോ വി യന്ത 
രയിം നോ ദത്ത വ്രഷ്ണ സുവീരം.

അദിതിർ ന ഉരുഷ്യതു 
അദിതി ശര്മ യച്ചതു 
അദിതി പാതു അംഹഷ .

മഹീം ഉ ശു മാതരം സുവ്രതാനാം 
ഋതസ്യ പത്നീം അവസേ ഹുവേമ 
തുവിഷക്ത്രാം അജരന്തീം ഉരൂചിം 
സുശർമാണം അദിതിം സുപ്രണീതിം .

സുത്രാമാണം പ്രിധ്വീം ധ്യാം അനേഹസം 
സുശര്മാനം അദിതീം സുപ്രണീതിം 
ദൈവീം നാവം സ്വരിത്രാം അനാഗസം 
അശ്രവന്തീം ആരുഹേമ സ്വസ്ഥയെ.

ഇമാം സു നാവം ആരൂഹം 
ശതാരിത്രാം ശതസ്ഫ്യാം 
അച്ചിദ്രാം പാരയിഷ്ണും .

-----------------------------------------------------------------------------------------------

ലോകേശ്വരനായ   വൈശ്വാനരാ  ഞങ്ങളെ  അനുഗ്രഹിക്കുക
മന്ത്രങ്ങളിലൂടെ  അഗ്നിയുടെ ഊർജം  ഞങ്ങളിൽ  പ്രവഹിക്കട്ടെ.

സത്യതിന്റ്റെയും  ജ്ഞാനതിന്റ്റെയും   നാഥനായ  വൈശ്വാനര  ദേവ
എന്നെനും  ഞങ്ങൾക്ക്  ജ്ഞാനം   ഏകുക..

ലോകേശ്വരനായ  വൈശ്വാനരന്റ്റെ  പ്രഭാവത്താൽ
അനന്തതയെയും അഗ്നിയേയും   സൃഷ്ടിച്ചു
ഭൂമിക്കും  സ്വർഗത്തിനും  ആനന്ദം ഏകിക്കൊണ്ട്
അഗ്നി എന്ന ഊർജം ആദിയിൽ അവതരിച്ചു.

അഗ്നി  ആകാശത്തിലും ഭൂമിയിലും
ജീവ സസ്യ ജാലങ്ങളിലും ഊര്ജമായി അവതരിച്ചു
വൈശ്വാനരനായ അഗ്നി ദേവാ ഞങ്ങൾക്ക് ഊര്ജം പകരുക
അജ്ഞാനമെന്ന  അന്ധകാരത്തിൽ നിന്നും  രക്ഷിക്കുക.

അഗ്നി ദേവാ  പിറവി മുതൽക്കേ ഞങ്ങളെ
ഇടയൻ കാലിക്കൂട്ടങ്ങളെ  എന്ന പോലെ കാക്കുക.
ഞങ്ങൾക്ക്  മന്ത്രോപദേശങ്ങൾ നൽകി
ഈശ്വരിലേക്കുള്ള  മാർഗം  കാണിക്കുക
ഞങ്ങളെ എപ്പൊഷും ജ്ഞാനം നൽകി  അനുഗ്രഹിക്കുക.

അഗ്നി ദേവാ ഭൂമിയും സ്വർഗവും വെളിച്ചത്താൽ നിറക്കുക
അങ്ങയുടെ പ്രഭാവത്താൽ ദൈവീക ഗുണങ്ങൾ അധികരിക്കട്ടെ
അങ്ങ് തന്നെ അല്ലോ എല്ലാം അറിയുന്ന ലോക നാഥൻ .

അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ
അണയാത്ത ക്ഷാത്ര വീര്യം നിറക്കുക
അങ്ങയുടെ അനുഗ്രഹത്താൽ  ഞങ്ങൾ
അത്യന്ദ  ജ്ഞാനം  നേടട്ടെ.

ഐശ്വര്യപൂർണമായ  ജ്ഞാനം ഏകുന്ന
വൈശ്വാനര ദേവാ
അങ്ങ് തന്നെ അല്ലോ ലോകൈക നാഥൻ
സൂര്യ ദേവനുമായി ഒത്തുചെരുവാൻ
ലോക നാഥനായ അങ്ങ് അനുഗ്രഹിക്കുക.

വരുണ ദേവാ മോക്ഷത്തിനായി ഞങ്ങൾ
അങ്ങയുടെ മുൻപിൽ ശരണം അടയുന്നു
ഞങ്ങൾക്കുള്ളതെല്ലാം യജ്ഞതിനാൽ
അങ്ങേക്ക് സമർപിക്കുന്നു
യജ്ഞമെന്നത്  അങ്ങുയടെ അനുഗ്രഹത്താൽ തന്നെ
മഹാനായ  വരുണ  ദേവാ ഞങ്ങളെ
കർമ പാശത്തിൽ  നിന്നും മോചിപിക്കുക.

അദിതിയുടെ മകനായ വരുന്ന ദേവാ
മുകളിലും നടുവിലും താഴെയും ഉള്ള
വരുണ പാശങ്ങൾ അഴിക്കുക
നിസ്സങ്കരായി  ഞങ്ങൾ  ജീവിക്കട്ടെ.

ധധിക്രാവാൻ എന്ന കുതിര
എന്ന്റെ ഉള്ളിൽ ജ്വലിക്കട്ടെ
വിപരീത ചിന്തകളെല്ലാം അകറ്റി
ദേഹത്തെ നിര്മാലമാക്കട്ടെ
ആയുസ്സ് കൂടട്ടെ.

ധധിക്രാവാൻ  പഞ്ച ദോഷങ്ങളും തീർക്കട്ടെ
സൂര്യൻ ജലത്തിന് മുകളിൽ എങ്ങും
പര ക്കുന്നത് പോലെ.
നൂറും ആയിരവും വിജയങ്ങൾ
നേടിതരട്ടെ.

അഗ്നിതന്നെ അല്ലോ സ്വര്ഗതിന്റ്റെയും ഭൂമിയുടെയും നാഥൻ 
അഗ്നി നമ്മെ  മഹത്  കാര്യങ്ങൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ.

സ്വര്ഗതിന്റ്റെ നാഥനായ അഗ്നി ദേവാ
ഞങ്ങള്ക്ക് ഐശ്വര്യം ഏകുക
സ്വർഗത്തിൽ നിറയുന്ന ഐശ്വര്യം
അങ്ങയുടെ അനുഗ്രഹത്താൽ ഇവിടെയും പ്രവഹിക്കട്ടെ.

മരുത് ദേവകളെ സന്തോഷം വേണ്ടവർ നിങ്ങളെ ആരാധിക്കുന്നു
ഞങ്ങളെ സന്തോഷം ഏകി അനുഗ്രഹിക്കുക.

മരുതുകളെ നിങ്ങൾ അര്ധിക്കുന്നവർക്ക്
നല്ല ആഹാരവും,പ്രാണനും,മനസ്സും  ഏകുന്നു.
മരുതുകളെ ഞങ്ങള്ക്കും എല്ലാ അനുഗ്രഹങ്ങളും നൽകുക
ഞങ്ങൾക്ക് ഉന്നതി ഏകുക.

അദിതി ഞങ്ങളെ അനുഗ്രഹിക്കട്ടെ
അദിതി സമാധാനവും സന്തോഷവും ഏകട്ടെ
അദിതി തെറ്റുകളിൽ നിന്നും കാക്കട്ടെ.

സത്യതിന്റ്റെ പത്നിയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ലോകമാതാവായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ഋഷി മാരുടെ അമ്മയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ശക്തിയുടെ പ്രതീകമായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ദുർഗയായ ദേവി ഞങ്ങളെ അനുഗ്രഹിക്കുക
ശാന്തിയേകി വഴികാട്ടുന്ന ദേവി ഞങ്ങളെ അനുഗ്രഹിക്കുക .

അദിതി സ്വര്ഗതെയും ഭൂമിയെയും ഐശ്വര്യത്താൽ നിറക്കുന്നു
അദിതി ശാന്തി ഏകി വഴികാട്ടുന്നു
സംസാര സാഗരം കടക്കുവാനുള്ള
നല്ല തോണിയല്ലോ അദിതി ദേവി .

പ്രാർധനയാൽ  തോണി ഏറിയ ഞങ്ങളെ
കുറവുകൾ കൂടാതെ സംസാര സാഗരം കടത്തുക  ദേവി.

https://www.youtube.com/watch?v=EENwrwkU59U








Saturday, 19 March 2016

Kanda1 Prapataka 5 Anuvaka 10


https://soundcloud.com/iyer-4/verse-1510
മമ  നാമം പ്രഥമം ജാതവേദ
പിതാ മാതാ ച ദധാതുർ യത് അഗ്രേ
തത് ത്വം ബിബ്രുഹി പുനർ ആ മദൈതോ
തവ അഹം നാമ ബിഭാരാണി  അഗ്നേ .

മമ നാമ തവ ച  ജാതവേദോ
വാസസി ഇവ വിവസാനൗ  യേ ചരാവ
ആയുഷേ ത്വം ജീവസേ വയം
യധായധം  വി പരി ദധാവഹൈ പുനസ്തേ.

നമോ അഗ്നയേ  അപ്രധിവിഥായ
നമോ  അനാദ്രിഷ്ടായ
നമ  സമ്രാജെ
അഷാഡോ   അഗ്നിർ ബ്രിഹദ്വയാ വിശ്വജിത്
സഹന്ത്യ ശ്രേഷ്ടോ ഗന്ധർവ .

ത്വത് പിതാരോ അഗ്നെ ദേവാ
ത്വം ആഹൂത്യ ത്വത് വി വാചനാ
സം മാം ആയുഷാ
സം ഗൌപത്യേന
സുഹിതേ മാ ധാ .

അയം അഗ്നി  ശ്രേഷ്ടതമോ
അയം  ഭഗവത്ത മോ
അയം  സഹസ്ര സാതമ
അസ്മാ അസ്ത് സുവീര്യം.

മനോ  ജ്യോതിര ജുഷതാം ആജ്യം
വിച്ചിന്നം  യജ്ഞം സമിമം ധതാതു .
യാ ഇഷ്ടാ  ഉഷസോ നിര്മുച്ച ച താ .
സം ധാതാമി ഹവിഷാ ഗൃതേന .

പയസ്വതീർ  ഓഷധയാ
പയസ്വാത് വീരുധാം പയ
അപാം പയസോ യത് പയ
തേന മാം ഇന്ദ്ര സം സൃജ.

അഗ്നെ  വൃതപതെ  വൃതം ചരിഷ്യാമി
തത് ശകേയം തന്മേ  രാധ്യതാം .

അഗ്നിം ഹോതാരം ഇഹ തം ഹുവേ
ദേവാൻ യജ്നിയാൻ  ഇഹ യാൻ ഹവാമഹെ
ആ യന്തു ദേവാ സുമനസ്യമാനാ
വിയന്തു ദേവാ ഹവിഷൊ മേ  അസ്മ.

കസ്ത്വാ യുനക്തി
സ ത്വാ യുനക്തു.

യാനി ഘർമേ കപലാനി  ഉപചിന്വന്തി  വേധസ
പൂഷ്ണ താനി അപി വൃത
ഇന്ദ്ര വായൂ വി മുഞ്ചതാം .

അഭിന്നോ  ഘര്മോ ജീരധാനുർ യത
ആത്ത തത് അഗൻ പുന
ഇധ്മൊ വേദി പരിധയ ച
സർവെ യജ്ഞാസ്യ ആയുർ ആനു  സം ചരന്തി.

ത്രയ  ത്രിംഷത്  തന്തവോ യെ വിതത്നിരെ
യ ഇമാം യജ്ഞം സ്വധയാ ദദന്തെ
തേഷാം ചിന്നം പ്രതി ഏതത് ദദാമി സ്വാഹാ
ഘര്മോ ദേവാ അപ്യേതു .

----------------------------------------------------------------------

അഗ്നി ദേവാ  ജനിച്ച പ്പോൾ  അച്ഛൻ അമ്മ മാർ
അങ്ങയുടെ ഐശ്വര്യം എന്നിൽ കണ്ടു
അങ്ങയുടെ  ഐശ്വര്യം   ധരിക്കുവാൻ
എന്നെന്നും അനുഗ്രഹിക്കുക.

അഗ്നിദേവാ  അങ്ങയുടെ ഐശ്വര്യം കൊണ്ടുനടക്കാൻ
എന്നെന്നും അനുഗ്രഹിക്കുക .
ഐശ്വര്യത്തിന് കോട്ടം തട്ടുമ്പോൾ
വീണ്ടും ഐശ്വര്യം ഏകി അനുഗ്രഹിക്കുക.

നാശമില്ലാത്തവനും  അടുക്കുവാൻ പറ്റാത്തവനും
എല്ലാം കീഴടക്കുന്ന രാജാവും ആയ അഗ്നിദേവാ
ശകതിമാനായ  അങ്ങ് തന്നെയാണ് ജ്ഞാനം.എന്ന ഗന്ധർവൻ
എന്നിൽ  ജ്ഞാനം ആയി കുടികൊള്ളൂക.

ദേവന്മാരുടെ പിതാവ് അങ്ങ് തന്നെയല്ലോ
ദേവന്മാർ അങ്ങേക്ക് പ്രണാമം അർപിക്കുന്നു
ദീർഘായുസ്സും  ജ്ഞാനവും ഗൃഹവും  ഏകി
ഞങ്ങളെ അനുഗ്രഹിക്കുക.

ശ്രേഷ്ടനും ഭാഗവതോത്തമനും  അനന്തനുമായ അഗ്നിദേവാ
ഐശ്വര്യവും  ശക്തിയും  ങ്ങൾക്കേകുക .

മനസ്സും  ജ്ഞാനവും ആഹ്ലാദിക്കുവാൻ
മുടങ്ങിപ്പോയ യജ്ഞം  വീണ്ടും തുടങ്ങട്ടെ
അതിരാവിലെ ഉള്ള ഉണർവും മന്ത്രങ്ങളുമായി
യജ്ഞം തുടരുവാൻ അനുഗ്രഹിക്കുക.

സസ്യ ജാലങ്ങളിൽ  അറിവിന്റ്റെ പാലൊഴുകുന്നു
ഇന്ദ്ര ദേവാ ജലത്തിലും സസ്യങ്ങളിലും ഉള്ള
അറിവുകൾ  ഞങ്ങൾക്കേകുക .

  വൃതങ്ങളുടെ  നാധനായ  അഗ്നിദേവാ
കർമങ്ങൾ ചെയ്യുവാൻ ഞങ്ങളെ പ്രാപ്തരാക്കുക .

അഗ്നി ദേവാ  കർമങ്ങളുടെ അധിപനായ  അങ്ങയെ ആരാധിക്കുന്നു
ഞങ്ങളുടെ കർമങ്ങൾ സഫലമാക്ക്കുക.

ഞങ്ങളെ യഥാവിധി കരമങ്ങളോട്  ചേർക്കുക .

പൂഷനെന്ന പരമാത്മാവാണ്
കർമങ്ങൾ ചെയ്യുവാനുള്ളവരെ  പ്രാപ്തരാക്കുന്നത്‌
ഇന്ദ്രനും വായുവും അനുഗ്രഹിക്കട്ടെ.

കർമങ്ങൾ  ഭൂമിയോട് ബന്ധിച്ചിരിക്കുന്നു
കർമങ്ങൾ ചെയ്യുവാനായി വീണ്ടും വീണ്ടും ഭൂമിയിലേക്ക്‌ വരണം.
കർമങ്ങൾ ചെയ്യുവാനുള്ള ഊര്ജം
അന്തരാഗ്നി നല്കുന്നു.

തൊണ്ണൂറു വര്ഷങ്ങളായ നൂലുകളെ ഉപയോഗിച്ച്
ജീവിതം എന്ന യജ്ഞം  തുന്നി ചേര്ക്കുക..
അറ്റ് പോയ നൂലുകൾ ഒന്നിച്ചു ചേർക്കുവാനും
ജീവിതമാകുന്ന യജ്ഞത്തെ   വെളിച്ചമാക്കുവാനും
ദേവതകൾ അനുഗ്രഹിക്കട്ടെ.

https://www.youtube.com/watch?v=SquMAJwrCrE





Friday, 18 March 2016

Kanda 1,Prapataka 5,Anuvaka 9

https://soundcloud.com/iyer-4/verse-159

അഗ്നിഹോത്രം  ജുഹോതി  യദേവ കിം ച
യജമാനസ്യ  സ്വം തസ്യൈവ  തദ്‌

രേത സിഞ്ചതി  പ്രജനനെ പ്രജനനം ഹി വാ അഗ്നി.

അധ ഓഷധീർ അന്തഗതാ  ദഹതി താ
തതോ ഭൂയസി പ്രജായന്തേ.

യത്  സായം ജുഹോതി രേത ഏവ തത്
സിന്ച്ചതി പ്രൈവ പ്രാതത്സനെന ജനയതി.

തത് രേത സിക്തം ന  ത്വഷ്ട്രാ അവികൃതം പ്രജായതെ
യാവത് ശോ വൈ രേതസ സിക്തസ്യ ത്വഷ്ടാ രൂപാണി
വികരോതി  താവത് ശോ വൈ ദാത്  പ്രജായത
ഏഷ വൈ  ദൈവ്യാ ത്വഷ്ടാ  യോ യജതെ
ഭഹ്വീഭിർ ഉപ തിഷ്ടതെ രേതസ ഏവ
സിക്തസ്യ ബഹുശോ രൂപാണി വി കരോതി സാ.

പ്രൈവ ജായതെ  ശ്വ  ശ്വോ ഭൂയാൻ ഭവതി
യ ഏവം വിദ്വാൻ അഗ്നിം  ഉപതിഷ്ടതെ .

അഹർ  ദേവാനാം അസീത് രാത്രിർ  അസുരാണാം
തേ  അസുരാ യത് ദേവാനാം വിത്തം  വേദ്യം  ആസീത്
തേന സഹ രാത്രിൻ പ്രാവിശൻ തേ  ദേവാ ഹീനാ അമന്യന്ത
ദി അപശ്യാൻ  ആഗ്നേയി  രാത്രിർ ആഗ്നേയാ പഷവം ഇമ  ഏവ
അഗ്നിം സ്ഥവാമ  സ ന സ്തുത പസൂൻ പുനര് ദാസ്യതീതി
തേ  അഗ്നിം അസ്തുവാൻ സ ഏഭ്യ സ്തുതോ  രാത്രിയാ
അധ്യഹർ  അഭി പസൂൻ നിരാർജത് തേ  ദേവാ പശൂൻ വിത്വാ
കാമാൻ അകുർവതാ  യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ
പശുമാൻ  ഭവതി.

ആദിത്യോ വോ അസ്മാത് ലോകാത് അമും ലോകം ഐത്‌
സോ  അമും ലോകം ഗത്വാ പുനര് ഇമം  ലോകം അഭ്യത്യായത്
സ  ഇമം  ലോകം ആഗത്യ മൃത്യോർ അഭിഭേത് മൃത്യു സംയുതാ
ഇവ ഹൈ യം ലോകാ സോ അമന്യത ഇമാം ഏവ
അഗ്നിം സ്ഥവാനി സ മാ സ്തുതാസുവർഗം  ലോകം ഗമിഷ്യതി
ഇതി സൊ അഗ്നിം അസ്റ്റൗത് സ ഇനം സ്തുവ  സുവർഗം ലോകം
അഹം അയധ്യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ
സുവർഗം  ഏവ ലോകം ഏതി  സർവം  ആയുരേതി .

അഭി വാ എഷൊ അഗ്നി ആരോഹതി  യ എനൗ ഉപതിഷ്ടതെ
യതാ ഖലു വൈ ശ്രേയാൻ  അഭ്യാരൂട
കാമയതെ  തതാ  കരോതി.

നക്തം ഉപതിഷ്ടതെ ന പ്രാത സം ഹി
നക്തം വ്രതാനി  സൃജ്യന്തേ സഹ സ്രെയാൻ ച
പാപീയാൻ ച  ആസാതെ ജ്യോതിർ  വാ അഗ്നി
തമോ രാത്രിർ  യത് നക്തം ഉപതിഷ്ടതെ
ജ്യോതിഷൈവ  തമ തരതി .

ഉപസ്തെയോ അഗ്നിർ  ന ഉപസ്തേയ
ഇത്യാഹൂര് മനുഷ്യായ  ഇതി നൗ  വൈ
യോ അഹർ  അഹർ  ആഹ്രുത്യ  അതൈനം
യാച്ചതി സ ഇന്വൈ തം ഉപാര്ച്ചതി
അത  കോ ദേവാൻ  അഹർ  അഹർ  യാചിസ്യതി
ഇതി തസ്മൈ ന ഉപസ്തേയ .

അതോ ഖലു ആഹൂർ  ആശിഷേ വൈ കം യജമാനോ
യജത ഇത്യെഷാ ഖലു വാ ആഹിതാഗ്നേർ
ആശീർ  യാത് അഗ്നിം ഉപതിഷ്ടതെ
തസമാത്  ഉപസ്തേയ .

പ്രജാപതി പശൂൻ അസ്രിജയത ദി സൃഷ്ട
ആഹോരാത്രേ  പ്രാവിശൻ താൻ  ചന്ധോഭിർ
അന്വവിന്ധാത്  യത് ചന്ധോഭിർ ഉപതിഷ്ടതെ
സ്വമെവ തത് അന്വിച്ചതി .

ന തത്ര ജാമി അസ്തീതി
ആഹൂര് യോ അഹര് അഹർ .

യോ വാ അഗ്നിം പ്രത്യങ്ങ് ഉപതിഷ്ടതെ
പ്രതി  ഏനം ഓഷതി
യ പരാങ്ങ് വിഷ്വങ്ങ് പ്രജയാ പശുഭിർ ഏതി
കവാതിര്യങ്ങ്  ഏവ ഉപതിഷ്റ്റെത
നൈനം പ്രത്യോഷതി  ന വിഷ്വങ്ങ്
പ്രജയാ പശുഭിർ ഏതി .

----------------------------------------------------------------------------------------------

അഗ്നിയെ ആരാധിക്കുമ്പോൾ
സ്വന്തം പ്രയത്നത്താൽ  ആരാധിക്കുക.

ഏകാഗ്രതയോടെ  മാത്രം അഗ്ന്യെ ആരാധിക്കുക.

ഏകാഗ്രതയോടെ  മനസ്സിന്  തീപിടിപ്പിക്കുമ്പോൾ
പ്രയത്നങ്ങൾക്ക്‌  ഫലം  ഉണ്ടാകുന്നു.

രാത്രിയിൽ  ചിന്തകളും പ്രാര്ധനകളും നടത്തുമ്പോൾ
നേരം വെളുക്കുമ്പോൾ  പരിഹാരം കാണപ്പെടുന്നു.

പരമാത്മാവിന്റ്റെ  അനുഗ്രഹം കൊണ്ട് മാത്രമാണ്
ചിന്തകൾക്ക്  ഫലം ഉണ്ടാകുന്നത്.
പല പല ചിന്തകല്ക്കുള്ള പരിഹാരങ്ങൾ
പല പല രീതിയിൽ ഉണ്ടാകുന്നു.
പല പല മന്ത്രങ്ങളാൽ ആരാധിക്കുമ്പോൾ
പല പല ഗുണങ്ങൾ ഭവിക്കുന്നു .

അഗ്നി ദേവന്റ്റെ  മഹത്വം ഉണർന്നു ഉപാസിക്കുന്നവർ
ദിനം ദിനം ഉന്നതി പ്രാപിക്കുന്നു.

നന്മകളുടെ ഫലം  ജ്ഞാനം  തന്നെ
തിന്മകളുടെ ഫലം  അ ജ്ഞാനവും
അജ്ഞാനമാകുന്ന  അന്ധകാരത്തിൽ നിന്നും മോചനം കിട്ടുവാൻ
അഗ്നിദേവനെ  ഉപാസിക്കുക
അഗ്നി ദേവന്റ്റെ  അനുഗ്രഹത്താൽ
ജ്ഞാന സമ്പത്ത്‌  ലഭിക്കുന്നു.

അധിതിയുടെ മകൻ പണ്ട് സ്വർഗം തേടി പോയി
സ്വർഗത്തിൽ എത്തിയപ്പോൾ ഇത് തന്നെ നല്ലത് എന്ന് കരുതി
തിരികെ ഭൂമിയിൽ  വന്നപ്പോൾ ഇവിടെ മരണം ഉണ്ടെന്നു ഉറപ്പായി
അഗ്നിയെ സേവിക്കുന്നവർക്കു  അജ്നാനമെന്ന മരണം ഉണ്ടാകുന്നില്ല
അഗ്നിദേവനെ സേവിച്ച്   മരണ ഭയത്തിൽ നിന്നും മോചനം നേടുക.

അഗ്നിയെ നിരന്തരമായി ആരാധിക്കുമ്പോൾ
അന്തരാഗ്നി ജ്വലിക്കുന്നു,ജ്ഞാനം ഏറുന്നു .

അന്ധകാര സമയത്തിൽ അഗ്നിയെ ഉപാസിക്കുക
അന്ധകാര സമയത്ത ല്ലോ ഗുണങ്ങൾ സമ്മിശ്രം
അന്ധകാരത്തെ മറികടക്കുവാൻ
അഗ്നി ദേവനെ ഉപാസിക്കുക.

അഗ്നി ദേവനെ ആരാധിക്കണോ വേണ്ടയോ എന്ന്
മനുഷ്യർ  സംശയിക്കുന്നു
ദേവന്മാരോടു  യാചിക്കുനതിനു പകരം
അഗ്നിയെ ഉപാസിക്കുക.

നിഷ്കാമമായി  അഗ്നിയെ ഉപാസിക്കുക
അഗ്നിയോടുള്ള ആരാധന തന്നെയാണ്
ആരാധനയുടെ ഫലം.

പ്രജാപതി  ഐശ്വര്യത്തെ  നിർമിച്ചു
രാത്രിയിലും പകലും ഐശ്വര്യത്തെ  നിയോഗിച്ചു
ഐശ്വര്യം നേടുവാൻ മാത്രതാൽ ഉപാസിക്കുക.

എന്നും ഉപാസിക്കുന്നവർക്ക്
ഉപാസനയിൽ മടുപ്പ് ഉണ്ടാകുക ഇല്ല.


അന്തരാഗ്നിയോടു നേർ  മുഖംആയി ആരാധിക്കേണ്ടതില്ല
അന്തരാഗ്നിക്ക് പുറം തിരിഞ്ഞും ആരാധിക്കേണ്ട
പുറം തിരിഞ്ഞ് ആരാധിക്കുമ്പോൾ
ഐശ്വര്യം ലഭിക്കുന്നില്ല
അഗ്നി ദേവനെ യഥാ വിധി ആരാധിക്കുക
പിൻകാമികളെയും ഐശ്വര്യവും നേടുക.

https://www.youtube.com/watch?v=_fKJr3fjHoM





Wednesday, 16 March 2016

Kanda 1,Prapataka 5,Anuvaka 8

https://soundcloud.com/iyer-4/verse-158

സം  പശ്യാമി  പ്രജാ അഹം ഇതി ആഹ
യാവന്ത ഏവ ഗ്രാമ്യാ പശവ താൻ  ഏവ അവരുന്ധെ.

അംഭ  സ്ഥ അംഭോ വോ ഭക്ഷീയ ഇതി ആഹ
അംഭോ  ഹി ഏത
മഹ സ്ഥ മഹോ വോ ഭക്ഷീയ ഇതി ആഹ
മഹോ ഹി ഏത
സഹ സ്ഥ സഹോ വോ ഭക്ഷീയ ഇതി ആഹ
സഹോ ഹി ഏത
ഊര്ജ സ്ഥ ഊര്ജം വോ ഭക്ഷീയ ഇതി ആഹ
ഊര്ജം ഹി ഏത.


രേവതീ  രമധ്വം ഇതി ആഹ പശവോ വൈ
രേവതീ  പശൂൻ  ഏവ ആത്മൻ രമ്യത.

ഇഹ ഏവ സ്ഥ ഇതോ മാ അപഗാത ഇതി ആഹ
ധ്രുവ ഏവ  ഏനാ അനപഗാ കുരുത.

ഇഷ്ടകച്ചിത്  വാ അന്യോ അഗ്നി
പശൂചിത് അന്യ സംഹിതാ അസി
വിശ്വരൂപീർ  ഇതി വത്സം അഭി മൃശതി
ഉപ ഏവൈനം  ധത്തേ പശുചിതം ഇനം കുരുതേ.


പ്ര വാ  ഏഷ  അസ്മാത്  ലോകാത്  ച്യവതെ  യ
ആഹവനീയം  ഉപതിഷ്ടതെ  ഗാർഗപത്യം  ഉപതിഷ്ടതെ
അസ്മിൻ ഏവ ലോകേ പ്രതി തിഷ്ടതി
അതോ ഗാർഗപത്യാ  ഏവ നി ഹ്നുതെ.

ഗായത്രീഭിർ ഉപതിഷ്ടതെ തേജോ വൈ
ഗായത്രീ  തേജ ഏവ ആത്മൻ ധത്തെ
അധോ യദ് ഏതം ത്രിചം  അന്വഹ സന്തത്യൈ .

ഗാർഹപത്യം  വാ അനു ദ്വിപാദോ  വീരാ
പ്ര ജായന്തേ യ ഏവം വിദ്വാൻ ദ്വിപദാഭിർ
ഗാർഹപത്യം  ഉപതിഷ്ടത ആ ഏഷ്യ വീരോ ജായത.

ഊര്ജം വ പശ്യാമി  ഊര്ജ മാ പശ്യതാ ഇതി ആഹ
ആശിഷം എവൈതാം  ആ ശാസ്തെ .

തത് സവിതുർ  വരേണ്യം  ഇതി ആഹ
പ്രസൂത്യൈ  സോമാനം  സ്വർണം  ഇതി ആഹ
സോമപീതം ഏവ അവ രുന്ധെ
കൃണ്ഹി  ബ്രഹ്മണസ്പത  ഇത്യാഹ
ബ്രഹ്മ  വർച്ച സം  ഏവ  അവ രുന്ധെ.

കദാചന  സ്ഥരീരസി ഇത്യാഹ
ന സ്ഥരിം  രാത്രിം വസതി
യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ .

പരി  ത്വാ അഗ്നേ പുരം  വയം ഇത്യാഹ
പരിധിം എവൈതം പരി ദധാതി അസ്കന്ദായ .

അഗ്നെ ഗൃഹപതെ  ഇതി ആഹ
യഥാ യജുർ ഏവൈതത്

ശതം ഹിമാ ഇതി ആഹ
ശതം ത്വാ ഹേമന്താൻ
ഇന്ധിഷീയ ഇതി വാവ  ഏതദ്  ആഹ.

പുത്രസ്യ  നാമ ഗൃഹ്നാതി
അന്നാദം  എവൈനം കരോതി.


തം ആശിഷം ആ ശാസേ തന്തവെ
ജ്യോതിഷ്മതീം ഇതി ബ്രൂയാത്
യസ്യ പുത്രോ അജാത സ്യാത്
തേജസ്വീ  ഏവ അസ്യ ബ്രഹ്മവര്ച്ചസീ പുത്രോ ജായതെ
തം ആശിഷം ആ ശാസേ അമുഷ്മൈ
ജ്യോതിഷ്മതീം ഇതി ബ്രൂയാത്
യസ്യ പുത്രോ ജാത സ്യാത്
തേജ ഏവാസ്മിൻ  ബ്രഹ്മവര്ച്ചസം ദധാതി.

-----------------------------------------------------------------------------------------

വളർത്തു  മൃഗങ്ങളെ  സ്നേഹിക്കുന്ന ഞങ്ങളുടെ പിൻഗാമികൾ
അവയെ സ്നേഹിക്കുവാനായി  അനുഗ്രഹിക്കുക.

പരമാത്മാവേ അങ്ങ് ജലം ആകുന്നു
ജലം ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് മഹത്വം ആകുന്നു
മഹത്വം ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് ശക്തി ആകുന്നു
ശക്തി ഞങ്ങൾ പങ്കു വക്കട്ടെ
പരമാത്മാവേ അങ്ങ് ഊര്ജം ആകുന്നു
ഊര്ജം  ഞങ്ങൾ പങ്കു വക്കട്ടെ

ഐശ്വര്യം  നിറയട്ടെ എന്ന് അനുഗ്രഹിക്കുക
ഐശ്വര്യത്താൽ  നിറഞ്ഞതാകട്ടെ ഇവിടം.

ഐശ്വര്യം  ഇവിടെ സ്ഥിതി ചെയ്യണേ
ഐശ്വര്യം  ഇവിടം വിട്ടു പോകരുതേ
ഐശ്വര്യം ഇവിടെ ധൃഡമായിരിക്കണേ.

വിവേചനമെന്ന  ഇഷികകകൾ ഒരു വശത്തും
സമ്പത്ത്  മറ്റൊരുവശത്തും കൂട്ടി കർമം ചെയ്യുക
എങ്ങും നിറഞ്ഞ പരംപോരുളെ
വിവേചനവും സമ്പത്തും നല്കി അനുഗ്രഹിക്കുക.

ആഹവനീയത്തിൽ മാത്രം ശ്രദ്ധിക്കുന്നവർ
ഈ ലോകത്തെ ത്യജിക്കുന്നു.
ഗാർഹ്യപത്യത്തിൽ ഊന്നി ജീവിക്കുന്നവർ
ഗാർഹപത്യത്തിൽ  തന്നെ കഴിയുന്നു.

ഗായത്രി മന്ത്രത്താൽ ഉപാസിക്കുന്നവർക്ക്
ഗായത്രി  ജ്ഞാനം ഏകുന്നു.
ഗായത്രി മന്ത്രം എപ്പോഴും ഉരുവിടുക.

ഇരുകാലികളായ മനുഷ്യർക്ക്‌
മാനസിക അവസ്ഥ രണ്ടല്ലോ.
ഗാർഹ്യപത്യം  അനുഷ്ടിക്കുന്നവര്ക്ക്
സൽ പുത്രന്മാർ  ജനിക്കുന്നു.

ശക്തി സ്വരൂപനായ  അങ്ങയെ പ്രാർധിക്കുവാൻ
ശക്തി ഞങ്ങൾക്കേകുക .
ശക്തി ഏകി അനുഗ്രഹിക്കുക.

സവിതാവിനെ പ്രാര്ധിക്കുന്നവർക്ക് ജ്ഞാനം ലഭിക്കുന്നു.
ജ്ഞാനം തേടുന്നവർക്ക് ആനന്ദം ലഭിക്കുന്നു
മന്ത്ര ദേവതകളെ ആരാധിക്കുക.

അഗ്നിയെ  ഉപാസിക്കുന്നവർക്ക്
അന്ധകാരത്തെ  ഭയക്കേണ്ട.

അഗ്നി ദേവനെ നമുക്ക് ചുറ്റും പ്രതിഷ്ടിക്കയാൽ
അഗ്നി ദേവൻ  നമ്മെ കാക്കുന്നു .

യജുസ് മന്ത്രങ്ങളിൽ ഉള്ളതുപോലെ
അഗ്നിയെ ഗൃഹപതിയായി  ആരാധിക്കുക.

നൂറു വർഷങ്ങൾ ഉപാസിക്കുവാൻ
അഗ്നി ദേവാ അനുഗ്രഹിക്കുക.

പുത്രനെയും  കൂടെ കൂട്ടി
അന്നം അനുഭവിക്കുക.

പുത്രൻ  ഇതുവരെ  ജനിക്കാത്തവർ
കുടുംബത്തിനു വെളിച്ചമായി പുത്രൻ ജനിക്കട്ടെ എന്ന് പ്രാർധിക്കയിൽ
അവർക്ക്  ജ്ഞാനിയായ പുത്രൻ  ജനിക്കും
പുത്രൻ  ജനിച്ചവർ എപ്പൊഴും
കുടുംബത്തിനു വെളിച്ചമായി പുത്രൻ ഭവിക്കട്ടെ എന്ന് പ്രാർധിക്കയിൽ
അവരുടെ പുത്രൻ  ജ്ഞാനിയായി  ഭവിക്കും.


https://www.youtube.com/watch?v=spTdpOjH2z0











Tuesday, 15 March 2016

Kanda 1,Prapataka 5,Anuvaka 7


https://soundcloud.com/iyer-4/verse-157

അയജ്നോ   വാ ഏഷ യോ അസാമ
ഉപപ്രയന്തോ  അധ്വരം ഇതി ആഹ
സ്തോമം  ഏവാസ്മൈ  യുനക്തി.


ഉപ ഇതി ആഹ പ്രജാ വൈ  പശവ
ഉപ ഇമം  ലോകം പ്രജാം ഏവ
പശൂൻ ഇമം ലോകം ഉപൈതി .


അസ്യ പ്രത്നാം അനു ധ്യുതം ഇതി ആഹ
സുവര്ഘോ വൈ ലോക  പ്രത്ന
സുവര്ഘം  ഏവ ലോകം സമാരോഹതി.

അഗ്നിർ മൂർധാ ദിവ കകുത് ഇത്യാഹ
മൂർധാനം  ഏവൈനം  സമാനാനാം കരോതി
അതോ ദേവലോകാത്  ഏവ മനുഷ്യലോകെ പ്രതിതിഷ്ടതി.

അയം  ഇഹ പ്രധമോ  ധായി ധാത്രുഭിർ ഇഹ ആഹ
മുഖ്യം  എവൈനം കരോതി .

ഉഭാ വാം  ഇന്ദ്രാഗ്നീ  ആഹുവധ്യാ ഇതി ആഹ
ഓജോ ബലം ഏവ അവ രുന്ധെ .

അയം തേ  യോനിർ ഋത്വിയ ഇതി ആഹ
പശവോ  വൈ രയി  പശൂൻ ഏവ  അവരുന്ധെ .

ഷഡ്ഭിർ  ഉപ തിഷ്ടതെ
ഷഡ് വാ ഋതവ ഋതൂഷു ഏവ പ്രതി തിഷ്ടതി
ഷഡ്ഭിർ ഉത്തരാഭിർ ഉപ തിഷ്ടതെ
ദ്വാദശ  സം പദ്യന്തേ ദ്വാദശ മാസാ
സംവത്സര  സംവത്സര ഏവ പ്രതി തിഷ്ടതി.

യഥാ വൈ പുരുഷോ അശ്വോ ഗൌർ ജീർയതി
ഏവം അഗ്നിർ ആഹിതോ ജീർയതി
സംവത്സരസ്യ പരസ്ഥാത് അഗ്നി പാവമാനാഭീർ
ഉപതിഷ്ടതെ പുനര് നവം എവൈനം അജരം കരോതി
അതോ പുനാതി ഏവ.

ഉപതിഷ്ടതെ യോഗ ഏവ അസ്യ ഏഷ ഉപതിഷ്ടതെ
ദമ ഏവാസ്യൈഷ  ഉപതിഷ്ടതെ
യാഞ്ചാ  ഏവ അസ്യ ഏഷ ഉപതിഷ്ടതെ
യഥാ പാപീയാൻ ശ്രേയസ ആഹൃത്യ
നമസ്യതി താദൃക്‌ ഏവ തത് .

ആയുർദാ  അഗ്നേസി  ആയുർ  മേ  ദേഹി
ഇതി ആഹ ആയൂർ  ദാ ഹി ഏഷ
വർച്ചോ ദാ   അഗ്നേസി  വർച്ചോ   മേ  ദേഹി
ഇതി ആഹ   വർച്ചോ ദാ   ഹി ഏഷ
തനൂപ അഗ്നേസി  തനുവം   മേ  പാഹി
ഇതി ആഹ   തനൂപാ    ഹി ഏഷ .

അഗ്നേ  യന്മേ തനുവാ ഊനം
തത്   മാ ആ പ്രുണാ ഇതി ആഹ
യന്മേ  പ്രജായൈ  പശൂനാം ഊനം
തന്മ ആ പൂരയ  ഇതി  വാവ ഏതത്  ആഹ.

ചിത്രാവസോ സ്വസ്തി തേ പാരമശീയ ഇതി ആഹ
രാത്രിർ വൈ ചിത്രാവസുർ അവ്യുഷ്റ്റൈ വാ
ഏതസ്യൈ  പുരാ  ബ്രാഹ്മണാ അഭൈഷുർ
വ്യുഷ്ടിം  ഏവ അവ രുന്ധെ .

ഇന്ധാനാ ത്വാ ശതം ഹിമാ ഇത്യാഹ
ശതായു പുരുഷ ശതേ ന്ദ്രിയ
ആയുഷ്വെന്ദ്രിയെ  പ്രതി തിഷ്ടതി .

ഇഷ വൈ സൂർമി  കർണ കാവതീ
ഏതായാ ഹ സ്മ വൈ ദേവാ അസുരാണാം
ശതതർഹാൻ  ത്രിംഹന്തി യത്  ഏതായാ
സമിധം ആ ദദാതി  വജ്രം എവൈതത്
ശതഗ്നിം  യജമാനോ  ഭ്രാതുർവ്യായ
പ്രഹരത്തി സ്ത്രിയാ അച്ചമ്ഭാട്കാരം .

സം ത്വം അഗ്നെ സൂര്യസ്യ വര്ച്ചസാ അഗതാ
ഇത്യാഹ ഏതത് ത്വം അസീദം  അഹം
ഭൂയാസം ഇതി വാവ ഏതത്  ആഹ
ത്വം അഗ്നെ സൂര്യസ്യ വര്ച്ചസാ അസി
ഇതി ആഹ ആശിഷം എവൈതാം ആശാസ്തെ .


-----------------------------------------------------------------------------------------------

ശാന്തമായ മനസ്സോടു കൂടി  കർമങ്ങൾ ചെയ്യുക
കര്മങ്ങൾക്കായി  ദിവസങ്ങൾ  കരുതുക


ഐശ്വര്യത്തിനും പിൻഗാമികൾക്കുമായി  കർമം ചെയ്യുമ്പോൾ
ഐശ്വര്യവും  പിൻഗാമികളും  തേടി വരുന്നു .

പൂർവകാലങ്ങൾ  ഐശ്വര്യ പൂരണം ആയിരുന്നതിനാൽ
അവയെ സ്വർഗം തന്നെ എന്ന് കരുതുന്നു
ആ സ്വർഗത്തെ വീണ്ടെടുക്കുക.

അഗ്നി തന്നെ അല്ലോ ദേവലോകതിന്റ്റെ  നാഥൻ
അഗ്നിയുടെ തലത്തിലേക്ക് മനുഷ്യരെ ഉയർത്തുവാനായി
അഗ്നി സ്വർഗത്തിൽ നിന്നും ഭൂമിയിൽ അവതരിച്ചു .

വിധാതാവ്  അഗ്നിയെ പ്രഥമ ഗണനീയനാക്കി
അഗ്നി തന്നെയല്ലോ മുഖ്യൻ  .

ഇന്ദ്രനും അഗ്നിയും ഒന്നിച്ചു ചേരുന്നിടത്
ഓജസ്സും ബലവും സംഗമിക്കുന്നു .

അഗ്നി ജ്വലിക്കേണ്ടത്  ഇവിടെ തന്നെ
ഇവിടെ തന്നെ ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നു.

ഋതുക്കൾ ആറെന്ന പോലെ
ആറ് മന്ത്രങ്ങളാൽ പ്രാർധിക്കുക
വീണ്ടും ആറ് മന്ത്രങ്ങളോടെ
സംവത്സരം പൂർത്തിയാകുന്നു.
സംവത്സരത്തിലെ പന്ത്രണ്ടു മാസങ്ങളിലും
മന്ത്രങ്ങൾ ഉരുക്കഴിക്കുക.

മനുഷരും മൃഗങ്ങളും പരിക്ഷീണരാകുന്നത്
അന്തര അഗ്നി  ക്ഷയിക്കുമ്പോഴാണ്
കാലാ കാലങ്ങളിൽ  അഗ്നിയെ മന്ത്രങ്ങളാൽ ഉത്തേജിപ്പിക്കുക
ആങ്ങിനെ അഗ്നിയെ  ശുദ്ധി  ചെയ്ത്  എന്നെന്നും ജ്വലിപ്പിക്കുക.

യോഗയാൽ     പ്രാർധിക്കുക
സമ്യമനത്താ ൽ   പ്രാർധിക്കുക
നിവേദനത്താൽ   പ്രാർധിക്കുക
സർവേശ്വരനോടാണെന്ന് അറിഞ്ഞ്  പ്രാർധിക്കുക.

ജീവ ദാതാവാകുന്ന അഗ്നി ദേവാ
ഞങ്ങൾക്ക് ജീവൻ  നൽകുക
ഓജസ്സ് നല്കുന്ന അഗ്നി ദേവാ
ഞങ്ങൾക്ക്  ഓജസ്സ് നല്കുക
ശരീരം കാക്കുന്ന അഗ്നി ദേവാ
ഞങ്ങളുടെ ശരീരം കാക്കുക.

ഞങ്ങളുടെ ശരീരത്തിലെ  ദോഷങ്ങൾ  ഇല്ലാതെയാക്കുക
ഞങ്ങളുടെ സന്തതികളുടെയും സംപതിന്റ്റെയും  ദോഷങ്ങൾ ഇല്ലാതെയാക്കുക

ചിത്രാവസു ആയ അഗ്നി ദേവാ
സന്തോഷത്തോടെ ഞങ്ങൾ ജീവിതത്തിലെ  അന്ധകാരങ്ങൾ കടക്കട്ടെ
അജ്ഞാനതിന്റ്റെ  അന്ധകാരത്തിൽ നിന്നും
ഞങ്ങളെ കരകടക്കുവാൻ അനുഗ്രഹിക്കുക.

അഗ്നി ദേവാ അങ്ങയുടെ അനുഗ്രഹത്താൽ
ഞങ്ങൾ നൂറു വർഷം ജീവിക്കട്ടെ
നൂറു കഴിവുകൾ  തന്നാലും.

മൂർച്ചയേറിയ  ആയുധത്താൽ അസുര ശക്തികളെ ഹനിക്കുന്നതുപോലെ
മന്ത്രങ്ങൾ ചിദ്ര ശക്തികളെ ഹനിക്കട്ടെ.

അഗ്നി ദേവാ അങ്ങ് സൂര്യ തേജസ്സോടു കൂടി ജ്വലിക്കുന്നു
ഞങ്ങളെ  അങ്ങയെ പോൽ ആകുവാൻ അനുഗ്രഹിക്കുക

https://www.youtube.com/watch?v=xt4wXTtQdo8







Sunday, 13 March 2016

Kanda 1,Prapataka 5,Anuvaka 6-Gayathri manthra included

https://soundcloud.com/iyer-4/verse-156

സം പശ്യാമി പ്രജാ അഹം ഇടപ്രജസോ മാനവീ

സർവാ  ഭവന്തു  നോ ഗൃഹേ .

അംഭ  സ്ഥ  അംഭൊ വോ ഭക്ഷീയ

മഹ സ്ഥ മഹോ വോ ഭക്ഷീയ

സഹ സ്ഥ സഹോ വോ ഭക്ഷീയ

ഊർജ സ്ഥ ഊർജം വോ ഭക്ഷീയ.

രേവതീ രമധ്വം  അസ്മിൻ ലോകേ

അസ്മിൻ ഘോഷ്ടെ  അസ്മിൻ ക്ഷയെ

അസ്മിൻ യൊനൗ

ഇഹൈവ സ്ഥ ഇതോ മാ അപ

ഗാഥ ബഹ്വീർ മേ ഭൂയാസ്ഥ .

സംഹിതാ അസി വിശ്വരൂപീർ

ആ മ ഊര്ജാ വിശാ ഗൌപത്യേനാ

ആ രായസ്പോഷേണ

സഹസ്ര പോഷം വ പുഷ്യാസം

മയി വോ രായശ്രയന്താം .

ഉപ ത്വാ അഗ്നെ ദിവേ ദിവേ

ദോഷാ വസ്തർ ധിയാ  വയം

നമോ ഭരന്ത  ഏമസി .

രാജന്തം അധ്വരാണാം ഗോപാം ഋതസ്യ ദീദിവിം

വര്ധമാനം സ്വേ ധമേ .

സ ന പി തേവ  സൂനവേ അഗ്നെ സൂപായനോ ഭവ

സചസ്വാ  ന സ്വസ്ഥയെ .

അഗ്നെ ത്വം നോ അന്തമ

ഇതാ ത്രാത ശിവോ ഭവ വരൂധ്യ .

തം  ത്വാ ശോചിഷ്ട  ദീദിവ

സുംനായ നൂനം ഈമഹെ സഖിഭ്യ .

വസുർ  അഗ്നിർ വസുസ്രവാ

അച്ഛാ നക്ഷി ധ്യുമത്  തമോ രയിം ധാ .

ഊര്ജാ വ പശ്യാമി

ഊര്ജാ മാ പശ്യതാ .

രായസ്പോഷേണ  വ പശ്യാമി

രായസ്പോഷേണ മാ പശ്യതാ.

ഇഡാ  സ്ഥ മധുകൃത

സ്യോനാ മാ  ആ വിശതാ ഇരാ മധ .

സഹസ്ര പോഷം വ പുഷ്യാസം

മയി വോ രായ ശ്രയന്താം .

തത്  സവിതുർ  വരേണ്യം

ഭർഗോ  ദേവസ്യ ധീമഹി

ധിയോ യോ ന പ്രചോദയാത് .

സോമാനം സ്വരണം ക്രിണ്‌ഹി  ബ്രഹ്മണസ്പതെ

കഷീവന്തം  യ  ഔശിജം .

കദാ ചന സ്ഥരീരസി നേന്ദ്ര സശ്ചസി ദാശുഷേ.

ഉപോപേന്നു മഘവൻഭൂയ ഇന്നു തേ ദാനം 

ദേവസ്യ  പ്രിച്ചതെ .

പരി  ത്വാ അഗ്നെ പുരം  വയം വിപ്രം 

സഹസ്യ ധീമഹി 

ധ്രിഷത്  വർണം ദിവേ  ദിവേ 

ഭേത്താരം ഭന്ഘുര വാത .

അഗ്നേ ഗൃഹപതെ സുഗൃഹപതിർ അഹം 

ത്വയാ ഗൃഹപതിനാ ഭൂയാസം 

സുഗൃഹപതിർ മയാ ത്വം ഗൃഹപതിനാ ഭൂയാ

ശതം ഹിമാ താം ആശിഷാം 

ആശാസേ തന്തവേ ജ്യോതിഷ്മതീം 

തം ആശിഷം ആ ശാസേ 

അമുഷ്മൈ ജ്യോതിഷ്മതീം .

https://www.youtube.com/watch?v=rK1_88Gs7Fo

-------------------------------------------------------------------------------------------------------

മന്ത്രങ്ങളിലെ ഞാനത്തിലൂടെ ഞാൻ  പിൻഗാമികളെ കാണുന്നു

എല്ലാവരും ഒരുമയോടെ വർതിക്കട്ടെ

പരമാത്മാവേ  ജലമായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

പരമാത്മാവേ മഹത്വമായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

പരമാത്മാവേ ശക്തിയായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

പരമാത്മാവേ ഊർജമായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

രേവതി എന്ന ഐശ്വര്യമായി അങ്ങ് എങ്ങും നിറഞ്ഞിരിക്കുന്നു

എങ്ങും ആനന്ദം അങ്ങ് പടർത്തുന്നു

ഈ ദേഹം ഞാനതിന്റ്റെ സങ്കേ തമാകട്ടെ

അങ്ങ് എന്നിൽ സംജാതമാകുക

എന്നിൽ കുടിയിരിക്കുക

എന്നിൽ നിന്നും വേർപിരിയാതെ ഇരിക്കുക

എല്ലാ ഭാവത്തിലും കുടികൊള്ളൂ ക

അങ്ങ് എല്ലാ രൂപങ്ങളിലും കുടികൊള്ളുന്നു

എന്നിൽ ഊര്ജമായി ആവിവേശിക്കുക

എന്നിൽ ജ്ഞാനമായി കുടികൊള്ളൂ ക

നിത്യ ഐശ്വര്യമായി കുടികൊള്ലുക

അങ്ങയുടെ അനുഗ്രഹത്താൽ  ജ്ഞാനം അധികരിക്കട്ടെ

എന്നിൽ ഐശ്വര്യമായി കുടികൊള്ലുക .

അഗ്നി ദേവാ രാവും പകലും അങ്ങയെ ഞങ്ങൾ ധ്യാനിക്കുന്നു

അങ്ങയുടെ കാൽക്കൽ പ്രണമിക്കുന്നു.

ജീവിത യജ്ഞത്തിൽ സത്യത്തിൽ ചരിക്കുവാൻ

ഞങ്ങളെ അനുഗ്രഹിക്കുക.

മക്കൾക്ക്‌ പിതാവെന്ന പോലെ

അങ്ങ് ഞങ്ങള്ക്ക് എപ്പൊഷും പ്രപ്യവാൻ ആകുക

ഞങ്ങളെ  ആലിംഗനം ചെയ്യുക.

അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ കുടികൊള്ലുക

ഐശ്വര്യവും സംരക്ഷണവും ഏകി മോക്ഷം ഏകുക.

അഗ്നി ദേവാ ഞങ്ങളുടെ സുഹൃത്തുക്കൾക്കും

ജ്ഞാനവും സമാധാനവും ഐശ്വര്യവും ഏകുക.

അഗ്നി ദേവാ എല്ലതിന്റ്റെയും ഉറവിടം അങ്ങ് തന്നെ അല്ലോ

ഞങ്ങൾക്ക്  ഐശ്വര്യം നല്കി അനുഗ്രഹിക്കുക

അങ്ങയെ ഊര്ജതോടെ പ്രാര്ധിക്കുവാൻ

എന്നുള്ളിൽ ഊര്ജം നിറക്കുക .

ഐശ്വര്യത്തോടെ അങ്ങയെ പ്രാര്ധിക്കുവാൻ 

എന്നിൽ  ഐശ്വര്ര്യം  നിറക്കുക .

അങ്ങ് നിത്യമായ ആനന്ദം ഏകുന്നു 

എന്നിൽ ആനന്ദമായി കുടികൊള്ലുക .

എന്നിൽ ആയിരം മടങ്ങ്‌ ജ്വലിക്കുക 

അങ്ങയുടെ ഐവര്യം എന്നിൽ നിറയട്ടെ .

സവിതാവിന്റ്റെ അനന്തമായ ഐശ്വര്യത്തെ നമിക്കുന്നു 

സവിതാവിന്റ്റെ ഐശ്വര്യം തന്നെ അല്ലോ അഭികാമ്യം.

സവിതാവ്  എന്റ്റെ ചിന്തകളെയും ജ്ഞാനത്തെയും നയിക്കട്ടെ.

മന്ത്രങ്ങളുടെ അധിപതിയായ ദേവാ 

ഞങ്ങളിൽ ജ്ഞാനം നിറക്കുക 

അങ്ങ് തന്നെ അല്ലോ ഉശികിനു കഷീവന്തനെ നല്കിയത്.

ഇന്ദ്ര ദേവ അങ്ങ് ഐശ്വര്യം ചോരിയുന്നവനാണല്ലോ 

ഞങ്ങൾക്ക് നല്ല ചിന്തകൾ മാത്രം ഉണ്ടാകുവാൻ അനുഗ്രഹിക്കുക.

ശക്തിമാനായ  അഗ്നി ദേവാ 

ഞങ്ങൾ അങ്ങയെ ധ്യാനിക്കുമാറാകട്ടെ 

ഞങ്ങളെ ചുറ്റും സംരക്ഷിക്കുക 

വിപരീത ചിന്തകൾ അകറ്റുക .

അഗ്നി ദേവാ അങ്ങ് ലോകത്തിണ്റ്റെ നാഥനല്ലോ 

അങ്ങയുടെ അനുഗ്രഹത്താൽ ഞാൻ നല്ലൊരു ഗൃഹ നാഥാൻ ആകട്ടെ 

ഞാൻ നല്ലൊരു ഗൃഹ നാഥാൻ ആകയാൽ 

അങ്ങേക്ക് പ്രശസ്തി ഉണ്ടാകട്ടെ 

നൂറു വർഷങ്ങൾ എനിക്ക് ജ്ഞാനം ഏകുക 

ജ്ഞാനത്തിനായുള്ള  ത്വര എന്നിൽ എപ്പൊഷും ഉണ്ടാകട്ടെ .






Friday, 11 March 2016

Kanda 1,Prapataka 5,Anuvaka 5

https://soundcloud.com/iyer-4/verse-155

ഉപപ്ര യന്തോ അദ്വരം മന്ത്രം വോചേമാഗ്നയെ

ആരേ  അസ്മേ ച സൃൺവതെ .

അസ്യ പ്രത്നാമനു ധ്യുതഗും ശുക്രം

ദുദുഹ്രെ അഹ്വയ .

പയ  സഹസ്രസാം ഋഷീം .

അഗ്നിമൂർധാ ദിവി കകുത്പതി

പ്രിധിവ്യാ അയം .

അപാഗും  രേതാഗുംസി  ജിന്വതി.

അയമിഹ  പ്രധമോ ധായി.

ധാത്രുഭിർ  ഹോതാ

യജിഷ്ടോ  അധ്വരേഷു  ഈഡയ

യമ അപ്നവാനൊ ഭ്രിഗവോ

വിരുരുചിർ  വനേഷു

ചിത്രം  വിഭുവം വിശേവിശെ .

ഉഭാ  വാമിദ്രാഗ്നീ   ആഹുവധ്യാ 

ഉഭാ   രാധസ  സഹ  മാധയദ്യൈ 

ഉഭാ  ദാതാരാവിഷാഗും  രയീണാം 

ഉഭാ  വാജസ്യ  സാധയേ  ഹുവേ  മാം .

അയം തേ  യോനിർ  ഋത്വിയോ 

യതോ  ജാതോ  അരോചധാ 

തം ജാനാൻ അഗ്ന ആ രോഹാഥ 

നോ  വര്ധയാ രയിം. 

സ ന പാവക ദീദിവോ അഗ്നെ 

ദേവാൻ ഇഹ ആവഹ 

ഉപ യജ്ഞം ഹവി ച ന .

ആയുർ  ദാ അഗ്നെ അസി 

ആയുർ   മേ  ദേഹി 

വർചോധാ  അഗ്നെ അസി 

വർച്ചോ മേ  ദേഹി 

തനൂപാ  അഗ്നെ അസി 

തനുവം  മി പാഹി .

അഗ്നേ  യന്മെ തനുവാ ഊനം 

തന്മ  ആ പ്രിണാ .

ചിത്രാവാസോ  സ്വസ്തി തേ 

പാരം അശീയ .

ഇന്ധാനാ ത്വാ ശതം ഹിമാ 

ധ്യുമന്ത  സമിധീമഹി.

വയസ്വന്തോ  വയ കൃതം 

യശസ്വന്തോ യസത്ക്രിതം 

സുവീരാസോ ആദാഭ്യം .

അഗ്നെ സപത്ന ധംഭനം വർസിഷ്ട്ടെ  അധി നാകെ 

സം ത്വമഗ്നെ സൂര്യസ്യ വർചസാ  അഗതാ .

സം ഋഷീണാം  സ്തുതേന സം പ്രിയേണ  ധാമ്നാ 

ത്വം അഗ്നെ സൂര്യ വർച്ചാ അസി 

സം മാം ആയുഷാ വർ ച്ചസാ  പ്രജയാ സൃജ.

--------------------------------------------------------------------------------------------

എന്ത് കാര്യങ്ങൾ ചെയ്യുന്നതിന് മുൻപും

ഉള്ളിലെ അഗ്നിയെ ഉപാസിക്കുക.

ദൂരെ നിന്ന് പോലും അഗ്നി നമ്മുടെ പ്രാർഥന കേൾക്കുന്നു .

ആയിരത്തോളം വർഷങ്ങൾ  ഋഷികൾ

ആന്തരീക അഗ്നിയാൽ ജ്ഞാനം നേടിയിട്ടുണ്ട്.

അഗ്നിതന്നെ അല്ലോ സ്വര്ഗതിന്റ്റെയും ഭൂമിയുടെയും നാഥൻ

അഗ്നി നമ്മെ  മഹത്  കാര്യങ്ങൾ ചെയ്യുവാൻ അനുഗ്രഹിക്കട്ടെ.

അഗ്നി തന്നെയല്ലോ  പ്രഥമ ഗണനീയൻ

അഗ്നി തന്നെ ഗുരു

യജ്ഞങ്ങൾക്ക് വഴികാട്ടി അഗ്നി തന്നെ

ദേവഗുരുവായ  ഭ്രിഗു മനുഷ്യർക്കായി

അഗ്നിയെ  എല്ലായിടത്തും കൊണ്ടുവന്നു..

ഇന്ദ്രാഗ്നി  ദേവന്മാരെ 

 യജ്ഞത്താ  സംപ്രീതർ ആകുക.

ഞങ്ങളെ  പ്പോഴും കാക്കുക.

ഞങ്ങൾക്ക്   പ്പോഴും സമൃദ്ധി അരുളുക .


അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ  ജ്വലിച്ചാലും 

ഞങ്ങൾക്ക്  എല്ലാ ഐശ്വര്യങ്ങളും ഏകിയാലും .

അഗ്നി ദേവാ ഞങ്ങളെ ശുദ്ധീകരിച്ചാലും 

ദേവതകളുടെ  എല്ലാം അനുഗ്രഹവും  ഞങ്ങൾക്ക് 

എപ്പോഴും ലഭിക്കുമാറാകട്ടെ.

അഗ്നി ദേവാ  ദീർഘായുസ്സ്  നൽകുക 

അഗ്നിദേവാ  ഐശ്വര്യം ഏകുക 

അഗ്നിദേവാ എന്റ്റെ ദേഹം കാത്തുകൊള്ളൂക 

അഗ്നിദേവാ എന്റ്റെ കുറവുകൾ പരിഹരിക്കുക.

പരമമായി  ജ്വലിക്കുന്ന അങ്ങയെ 

ഞാൻ  അറിയുമാറാകട്ടെ .

അങ്ങയെ ജ്വലിപ്പിക്കുന്നതിനാൽ 

ഞങ്ങൾ നൂറു വർഷം  ഊർജ്വസ്വലരാകട്ടെ.

ശക്തിമാനായ ദേവാ

ശക്തി  പകർന്നാലും

ഐശ്വര്യവാനായ  ദേവാ

ഐശ്വര്യം  ഏകിയാലും

ഞങ്ങളെ ശക്തിയുള്ളവരുടെ കൂടെ ആക്കുക

അഗ്നെ അങ്ങയുടെ അനുഗ്രഹത്താൽ

എല്ലാ വിപരീത ശക്തികളെയും ഞങ്ങൾ ജയിക്കട്ടെ.

അഗ്നിദേവാ അങ്ങ് സൂര്യദേവൻ തന്നെ

ഋഷി മാർ  അങ്ങയെ  ആരാധിക്കുന്നു

അഗ്നിദേവാ അങ്ങേക്ക് സൂര്യ ദേവന്റ്റെ  ഐശ്വര്യ മുണ്ട്

ഞങ്ങൾക്ക്  ഐശ്വര്യവും ദീർഘായുസ്സും പിൻ ഗാമികളെയും തന്നാലും.

https://www.youtube.com/watch?v=NlOqye1cbBI