Wednesday, 23 November 2016

Kanda 1,Prapataka 8,Anuvaka 22


https://www.youtube.com/watch?v=pSQwjLyf7d8
അഗ്നാ  വിഷ്ണു മഹി തത്  വാം മഹിത്വം
വീതം ഘൃതസ്യ ഗുഹ്യാനി നാമ
ധമേ ധമേ സപ്ത രത്‌നാ  ദദാന
പ്രതി വാം ചിഹ്‌വ ഘൃതമാ ചരന്യേത് .

അഗ്നാ  വിഷ്ണു മഹി ധാമ പ്രിയം
വാം  വീഥോ ഘൃതസ്യ ഗുഹ്യാ ജുഷണാ
ധമേ ധമേ സുഷ്ട്ത്തിർ വാവൃധാന
പ്രതി വാം ജിഹ്വാ ഘൃതം ഉച്ചാരണയേത് .

പ്റ  ണോ  ദേവീ  സരസ്വതീ
വാജേഭിർ  വാജിനീവതി
ധീനാം അവൃതി  അവതു .

ആ നോ ദിവോ ബൃഹത  പര്വതഥ
സരസ്വതീ യജത ഗന്തു യജ്ഞം
ഹവം  ദേവീ  ജുജുഷണാ ഘൃതാജി
ഷാഗമാം നോ വാചം ഉഷതീ ശൃണോതു .

ബൃഹസ്പതേ  ജൂഷസ്വ നോ ഹവ്യാനി  വിശ്വദേവ്യ
റാസ്‌വ  രത്‌നാനി  ദാശുഷേ .

ഏവാ പിത്രേ വിശ്വദേവായാ  വിഷ്ണേ
യജ്ഞർ വിധേമ നമസാ ഹവിർഭി
ബൃഹസ്പതേ  സുപ്രജാ വീരവന്തോ
വയം ശ്യാമപാതയോ രവീനാം .

ബൃഹസ്പതേ  അതി യത് അർയോ  അര്ഹാത്
ധുമത് വിഭാതി ക്രതുമത് ജനേഷു
യത് ദീദ്യാത് ശവസാ ഋതപ്രജാത
തത്  അസ്‌മാസു ദ്രവിണാം ദേഹി ചിത്രം.

ആ നോ മിത്രാ വരുണാ ഘൃതൈർ  ഗവ്യൂതിം  ഉക്ഷതം
മധ്വാ  രജാമ്‌സി സുക്രതു .

പ്റ  ബാഹവാ ശിശ്രുതം ജീവസേ  ന
ആ നോ ഗവ്യൂതിം ഉക്ഷതം  ഘൃതേന
ആ നോ ജാനേ സ്രവയതം  യുവാനാ
ശ്രുതം മേ മിത്രാ വരുണാ ഹാവേമാ .

അഗ്നി  വ പൂറ്വയം ഗിരാ ദേവം ഇടെ വസുനാ
സപര്യന്ത  പുരുപ്രിയം മിത്രം ന ക്ഷേത്ര സാധസം .

മ്കഷൂ  ദേവ വൃതോ രഥ
ശൂരോ വാ പൃത്സു കാശു ചിത്
ദേവാനാം യ ഇൻ മനോ  യജമാന ഇയക്ഷത്തി
അഭീത് അയജ്‌വാനോ  ഭുവത് .


ന യജമാന  രിഷ്യസി  ന സുനവാനാ ന ദേവയോ

അസദ്  അത്ര സുവീര്യം
ഉത  ത്യത് ആശ്വാസീയം .

നക്കിഷ്ടം കർമണാ നഷൻ ന പ്ര യോഷൻ  നോ യോശതീ

ഉപ ക്ഷരന്തി സിന്ധവോ മയോബുവ
ഈജാനം  ച  യശ്യ്മാനം  ച  ഥേനവ
പൃനന്ദം  ച  പപൂരിം  ച സ്രവസ്യവോ
ഘൃതസ്യ  ധാരാ  ഉപ യന്തി  വിശ്വത .

സോമാ  രുദ്രാ  വി വൃഹതം
വിശൂചീമ അമീവ യാ നോ ഗേയം  ആവിവേശ.
ആരെ  ബാദെത്താം നിരൃതിമ  പരാജയ്
കൃതം ചിത്  എന പ്ര മുമുക്തം  അസ്മാത്.

സോമാ രുദ്രാ യുവാൻ ഏതാനി അസ്‌മേ
വിശ്വ തനൂഷ് ഭേഷാജാനി ദത്തം
അവ സ്തതം മുഞ്ചതം യന്നോ അസ്ഥി  തനൂഷ്
ബദ്ധം കൃതം എന്നോ അസ്മത്.

സോമാ പൂശാനാ ജനനാ  റയീനാം ജനനാ ദിവോ ജനനാ പൃഥിവ്യാ
ജാതൗ വിശ്വാസ്യ ഭുവനസ്യ ഗോപൗ
ദേവാ  അകൃണ്വന്ന്  അമൃതസ്യ  നാഭിം .

ഇമൗ ദേവൗ  ജായമാണോ ജൂശാന്ത
ഇമൗ തമാംസി ഗൂഹതാം  അജുഷ്ഠ
ആഭ്യാം  ഇന്ദ്ര  പക്വം ആമാസു അന്ത
സോമാ  പൂഷാഭ്യാം ജനത  ഉസ്‌റിയാസു .


------------------------------------------------------------------------------------------

അഗ്നിയുടെയും വിഷ്ണുവിന്റെയും മഹിമ അനന്തമല്ലോ
ഈ മഹിമ എല്ലാ ജീവജാലങ്ങളുടെയും ഉള്ളിൽ വെളിച്ചം വിതരട്ടെ
ഈ അറിവിനാൽ നല്ലതു മാത്റം എല്ലാവരും പറയട്ടെ.

അഗ്നിയുടെയും വിഷ്ണുവിന്റെയും മഹിമയാൽ
മനസ്സിന്റെ നിഗൂഢതകൾ തുറക്കട്ടെ
ഇവരുടെ അനുഗ്രഹത്താൽ എല്ലാവരും
നല്ലതു മാത്രം പറയട്ടെ.

ശക്തിയും ചിന്തകൾക്ക് തെളിവും ഏകുന്ന
സരസ്വതീ ദേവി നമ്മെ കാക്കട്ടെ.

ദൈവീക ലോകത്തു നിന്നും ജ്ഞാന ശക്തിയുമായി
സരസ്വതീ ദേവീ നമ്മെ അനുഗ്രഹിക്കട്ടെ
നമ്മുടെ പ്രാർഥനകൾ കേട്ടുകൊണ്ട്
നമ്മുടെ ജീവിത യജ്ഞത്തിൽ സന്തോഷം ഏകട്ടെ.

പരമാത്മാവായ  ബൃഹസ്പതേ ഞങ്ങളെ അനുഗ്രഹിക്കുക.

പരമാത്മാവായ ബ്രിഹസ്പതേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം
മറ്റുള്ളവർക്കും  നൽകുവാൻ അനുഗ്രഹിക്കുക
അനന്തമായ ഊർജം ഏകുന്ന ബ്രിഹസ്പതേ
ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും ഏകുക

പരമാത്മാവായ ബൃഹസ്പതേ  ഞങ്ങൾക്ക് അർഹതപ്പെട്ട ഐശ്വര്യം ഏകുക
ഞങ്ങൾക്ക്  മനഃശക്തിയും സമൂഹത്തിൽ വിളങ്ങുവാനുമുള്ള
ഐശ്വര്യം ഏകുക
സത്യ തിൻറ്റെ  നാഥനായ പരമാത്മാവേ
ഞങ്ങൾക്ക് പല തരത്തിലുമുള്ള ഐശ്വര്യം ഏകുക .

മിത്രാ വരുണന്മാരെ ഞങ്ങൾക്ക് ഐശ്വര്യം ഏകുക
ലോകമെങ്ങും നന്മയും ഐശ്വര്യവും നിറയ്കുക .

മിത്രാ വരുണന്മാരെ ഞങ്ങളുടെ പ്രാർഥനകൾ സ്വീകരിച്ചാലും
മിത്രാ വരുണന്മാരെ ഞങ്ങൾക്ക് നല്ല ജീവിതം എകിയാലും .

അഗ്നി ദേവ അങ്ങ് ഞങ്ങൾക്ക് ജീവസ്സേകുന്നു
സുഹൃത്തായി ഞങ്ങളെ ജീവിതത്തിൽ സഹായിക്കുന്നു.

പ്രാർഥനയിൽ ഏർപ്പെടുന്നവർക്ക്  ജീവിതം സുഖകരമല്ലോ
പ്രാർഥനയാൽ മന ശാന്തി നേടുന്നവർ
പ്രാർഥനയിൽ വീണ്ടും മുഴുകുന്നു
പ്രാര്ധിക്കാത്തവരെക്കാൾ  ജീവിത വിജയം നേടുന്നു.

ജീവിതയജ്ഞത്തിൽ ദൈവീകചിന്തയിൽ മുഴുകുന്നവർക്കു
വിപരീതങ്ങൾ ഏർപെടുന്നില്ല.

ജീവിതത്തിൽ വിജയവും ഐശ്വര്യവും ഭവിക്കട്ടെ.

ആരും ജീവിതത്തിൽ തടസങ്ങൾ ഉണ്ടാകാതിരിക്കട്ടെ

ഊർജങ്ങ്ൾ  സന്തോഷമേകട്ടെ
ദാനം നൽകുന്നവർക്ക്  ഐശ്വര്യം ലഭിക്കട്ടെ
പിതൃക്കളെ വന്ദിക്കുന്നവർക്കു  ജ്ഞാനം ലഭിക്കട്ടെ.

സോമ രുദ്രന്മാരെ  ഇവിടെ കടന്നു കൂടിയിട്ടുള്ള
എല്ലാ വിപരീത ശക്തികളെയും അകറ്റുക
നിറുത്തി എന്ന വിപരീത ശക്തിയെ ദൂരെ അകറ്റുക
ഞങ്ങൾ ചെയ്ത പാപങ്ങളിൽ നിന്നും മോചിപ്പിക്കുക

സോമ രുദ്രന്മാരെ ഞങ്ങളുടെ ദേഹത്തിൽ നിന്നും
എല്ലാ വിപരീത ശക്തികളെയും അകറ്റുക
എല്ലാ  വിപരീത ശക്തികളെയും ചെറുക്കുവാനുള്ള
ശക്തി ഏകുക .

സോമ പൂഷന്മാരെ ഐശ്വര്യങ്ങളും ഏകുന്നത് നിങ്ങളല്ലോ
ഞങ്ങൾക്ക് നിത്യമായ് ഐശ്വര്യങ്ങളും ഏകുക .

സോമനും പൂഷനും അജ്ഞതയും വിദ്വെഷവും അകറ്റട്ടെ
സോമനും പൂഷനും  ഇന്ദ്രിയങ്ങൾക്ക് പ്കവത ഏകട്ടെ.






Saturday, 12 November 2016

Kanda 1,Prapataka 8,Anuvaka 21

https://www.youtube.com/watch?v=PlsqZtnCYM4

സ്വാദ്വീം  ത്വാം സ്വാദുനാ തീവ്രാo   തീവ്രേണ
അമൃതാം  അമൃതേണ  സൃജാമി സം  സോമേണ .
സോമോ അഭി അശ്വിഭ്യാo  പച്യസ്വ
സരസ്വത്യയൈ  പച്യസ്വ
ഇന്ദ്രായ സുത്രാംണെ  പച്യസ്വ .

പുനാതു  തേ  പരിശ്രുതം സോമം സൂര്യസ്യ  ദുഹിതാ
വാരേണ  ശശ്വതാ  തനാം

വായു പൂത  പവിത്രേണ
പ്രത്യാങ് സോമോ അതി ദ്രുത
ഇന്ദ്രസ്യ യുജ്യ സഖാ.

കുവിതങ്ക യവമന്തോ യവം ചിദ്യഥാ  ദാന്തി അനുപൂർവം വിയൂയ
ഇഹ ഇഹ ഏഷാo  ക്രുണുത ഭോജനാനി
യേ  ബർഹിഷോ  നമോ വൃത്തിം ന ജഗ്മു .

ആശ്വിനം ധൂംറം ആ ലഭതേ  സാരസ്വതം
മേഷം  ഐന്ദ്രം ഋഷഭം
ഐന്ദ്രം ഏകാദശ കപാലം നിർവ്വപതി
സാവിത്രം ദ്വാദശ കപാലം
വാരുണം ദശ കപാലം

സോമ പ്രതീകാ പിതരഃ  ശൃണുത
വടഭാ  ദക്ഷിണാ.
--------------------------------------------------------------------------------------------------
ഞാൻ മധുരത്തോടു കൂടി ചേരട്ടെ
കയ്പുളത്തിനോട് കൂടി ചേരട്ടെ
സത്യത്തോടുകൂടി ചേരട്ടെ
സോമമെന്ന  നിത്യതയോടു കൂടി ചേരട്ടെ

അശ്വിനികളുടെയും സരസ്വതിയുടെയും ഇന്ദ്രന്റെയും
അനുഗ്രഹങ്ങൾ ലഭിക്കട്ടെ

സൂര്യദേവണ്റ്റെ  പുത്രിയായ ശ്രദ്ധയുടെ അനുഗ്രഹത്താൽ
സോമമെന്ന ആനന്ദം എക്കാലവും ഒഴുകട്ടെ

സോമമെന്ന  ആനന്ദം ഇന്ദ്രിയങ്ങൾക്ക് ലഭിക്കട്ടെ

ധാന്യം ഉപയോഗിക്കുവാൻ വൈക്കോൽ വേര്പെടുത്തുന്നത് പോലെ
നന്മ തിന്മകൾ വേർതിരിച്ചറിയുക

അശ്വിനി ദേവന്മാരുടെ അനുഗ്രഹത്തിനായി കാളയെ ദാനം ചെയ്യുക
സരസ്വതി ദേവിയുടെ അനുഗ്രഹത്തിനായി ആടിനെ നൽകുക
ഇന്ദ്രപ്രീതിക്കായി  പതിനൊന്നു  പേർക്ക് കാളയെ നൽകുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വരുണ   പ്രീതിക്കായി പത്തു പേർക്ക് ദാനം നൽകുക

പിതൃക്കൾക്ക് സോമമെന്ന ആനന്ദം ലഭിക്കുവാനായി
പെൺ  കുതിരയെ  ദാനം ചെയ്യുക .





Wednesday, 9 November 2016

Kanda 1,Prapataka 8,Anuvaka 20

https://www.youtube.com/watch?v=jyF7tmBDOYI

ആഗ്നേയമഷ്ടാകപാലം  നിർവപതി  സൗമ്യം ചരും
സാവിത്രം  ദ്വാദശ കപാലം ബാർഹാസ്പത്യം ചരും
ത്വാഷ്ടമഷ്ടാകപാലം  വൈശ്വാനരം ദ്വാദശ കപാലം
ദക്ഷിണോ രഥ വാഹന വാഹോ   ദക്ഷിണാ
സാരസ്വതം ചരും നിര്വപതി പൗഷ്‌ണം ചരും
ക്ഷാത്രയ പഥ്യം ചരും ആദിത്യം ചരും
ഉത്തരോ രഥ വാഹന വാഹോ ദക്ഷിണാ.

--------------------------------------------------------------------------------------------

അഗ്നി പ്രീതിക്കായി എട്ടു പേർക്ക്  ദാനം നൽകുക
സോമ പ്രീതിക്കായി അഗ്നിയിൽ ഹോമിക്കുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം നൽകുക
ബൃഹസ്പതി പ്രീതിക്കായി അഗ്നിയിൽ ഹോമം ചെയ്യുക
ത്വഷ്ടവിണ്റ്റെ പ്രീതിക്കായി എട്ടു പേർക്ക് ദാനം നൽകുക
വൈശ്വാനര പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
തെക്കു ദിക്കിലേക്കായുള്ള രഥം ദാനം ചെയ്യുക
സരസ്വതീ പ്രീതിക്കായി അഗ്നി ഹോമം ചെയ്യുക
പൂശാവിന്റെ പ്രീതിക്കായി അഗ്നി ഹോമം ചെയ്യുക
മിത്ര പ്രീതിക്കായി അഗ്നി ഹോമം ചെയ്യുക
വരുണ പ്രീതിക്കായി അഗ്നി ഹോമം ചെയ്യുക
കൃഷിയിടങ്ങളുടെ ദേവതക്കായി അഗ്നി ഹോമം ചെയ്യുക
ആദിത്യ പ്രീതിക്കായി അഗ്നി ഹോമം ചെയ്യുക
വടക്കു ദിക്കിലേക്കായുള്ള രഥം ദാനം ചെയ്യുക.





Tuesday, 8 November 2016

Kanda 1,Prapataka 8,Anuvaka 19

https://www.youtube.com/watch?v=Pi1ez4PFAtc

ആഗ്നേയം അഷ്ടാകപാലം നിർവാപത്യ ഹിരണ്യം  ദക്ഷിണാo
ഐന്ദ്രം ഏകാദശ കപാലം  ഋഷഭോ ദക്ഷിണാ
വൈശ്വദേവം  ചരും പിഷാൻഗീ പശ്തൗഹീ ദക്ഷിണാ
മൈത്രാവരുണീം  ആമിക്ഷാo  വശാ ദക്ഷിണാ
ബാർഹസ്പത്യം  ചരും ശിഥിപൃഷ്ടോ ദക്ഷിണാ.

ആദിത്യാo  മൽഹാ  ഗര്ഭിണികാ ലഭതേ
മാരുതിo  പൃഷ്‌നിo  പഷ്‌ടൗഹീം

അശ്വിഭ്യാം  പൂശ്നെ പുരോഡാഷം ദ്വാദശ കപാലം നിര്വപതി
സരസ്വതീ സത്യവാച്ചേ ചരും
സവിത്രേ  സത്യപ്രസവായ പുരോഡാശം ദ്വാദശ കപാലം
തിശ്രുതൻവം ശുഷ്കതിദിർ ദക്ഷിണാ .

------------------------------------------------------------------------------------------------------
അഗ്നി പ്രീതിക്കായി എട്ടു പേർക്ക് സ്വർണം ദക്ഷിണ നൽകുക
ഇന്ദ്ര  പ്രീതിക്കായി പതിനൊന്നു പേർക്ക് കാളകളെ നൽകുക
എല്ലാ ദേവതകളുടെയും പ്രീതിക്കായി പശിവിനെ നൽകുക
മിത്രന്റെയും വരുണന്റെയും പ്രീതിക്കായി തൈര് നൽകുക
ബ്രിഹസ്പതി പ്രീതിക്കായി വെളുത്ത കാളയെ നൽകുക.
ആദിത്യ പ്രീതിക്കായി ഗര്ഭവതിയായ ആടിനെ നൽകുക
മര്ത്തുക്കളുടെ പ്രീതിക്കായി പശുവിനെ നൽകുക
അശ്വിനി പൂശാൻ ദേവത പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ആഹാരം നൽകുക
സരസ്വതിയുടെ പ്രീതിക്കായി സത്യം മാത്രം പറയുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക്
 തോൽ  സഞ്ചിയും അമ്പും വില്ലും ദാനം ചെയ്യുക.നൽകുക





Sunday, 6 November 2016

Kanda 1,Prapataka 8,Anuvaka 18

https://www.youtube.com/watch?v=-NhHDjRVY1k

സദ്യോ ദീക്ഷയന്തി സദ്യ സോമം ക്റാണന്തി
പുണ്ഡരിസ്രജാo  പ്ര യച്ഛതി.

ദശാഭിർ വത്സരയി സോമം ക്റാണന്തി .

ദശ പേയോ ഭവതി

ശതം ബ്രാഹ്മണാ പിബന്തി

സപ്ത ദശ സ്ത്രോത്രം ഭവതി.

പ്രാകാഷൗ അധ്വാരവ്യയെ ദദാതി

സ്രജം ഉദ്ഗാത്രെ.

രുഗ്മാം ഹൊത്രെ

അശ്വo  പ്രസ്തോതർ പ്രതിഹർതിർ

ദ്വാദശ പഷ്‌ടൗഹീര്  ബ്രാഹ്മണേ

വശാo  മൈത്രാ വരുണായ

ഋഷഭം ബ്രാഹ്മണാച്ഛംസിനെ

വസാംസി നേഷ്ട പൊത്രുഭ്യാം

സ്‌തൂരി യവാചിതം അച്ഛാവാകായാ

അനദ്വാകാം  അഗ്‌നിധേ

ഭാർഗവോ ഹോതാ ഭവതി
ശ്രാവന്തീയം ബ്രഹ്മസാമം ഭവതി
വാരാവൻതീയം  അഗ്നി സ്‌തോമാ സാമം
സാരസ്വതീര് അപോ ഗൃഹ്‌ണാതി .
-------------------------------------------------------------------------------------------
സോമമെന്ന ആത്യന്തമായ ആനന്ദം ലഭിക്കുമ്പോൾ
താമരപോലെ വിടർന്ന അനുഭവം നേടുന്നു.

അനേകം  കിടാങ്ങൾ എന്ന പോലെ ആനന്ദം ഏകുന്നു.

അനേകം പേർക്ക്  ആനന്ദം ഏകുവാൻ ആകുന്നു.

അനേകം ജ്ഞാനികൾക്കു  ആനന്ദം എകുവാൻ ആകുന്നു.

അനേകം സ്ത്രോത്രങ്ങൾ ഭവിക്കുന്നു.

ജീവിത യജ്ഞത്തിൽ വഴികാട്ടുന്നവർക്കു ആനന്ദം ഏകുന്നു.

ഉദ്ഗാതാവെന്ന സഹായിക്കു ആനന്ദം ഏകുന്നു

ഹോതാവെന്ന വഴികാട്ടിക്കു ആനന്ദം ഏകുന്നു.

സഹായികളായവർക്ക്‌  കുതിരയുടെ വേഗം ഏകുന്നു.

ജ്ഞാനികൾക്കു പന്ത്രെണ്ടോളം തരത്തിൽ ജ്ഞാനം ഏകുന്നു.

മിത്രാവരുണന്മാർക്കു സമ്പത്തേകുന്നു

ബ്രഹ്മത്തെ അറിഞ്ഞവർക്കു ഋഷഭം എന്ന സമ്പത്തേകുന്നു

സഹായികൾക്കു വസ്ത്രം ഏകുന്നു

സഹായികൾക്കു  വാഹനം നിറയെ ധാന്യങ്ങൾ ഏകുന്നു.

അഗ്നിദൻ എന്ന സഹായിക്കു ഉഴുവാൻ  കാളയെ ഏകുന്നു

ജീവിത യജ്ഞത്തിലെ ഹോതാവിണ്റ്റെ സഹായത്താൽ
അറിവിന്റെ വാതിലുകൾ തുറക്കുന്നു
നന്മകൾ മാത്രം  തോന്നുമാറാകുന്നു
സരസ്വതീ ദേവിയുടെ അനുഗ്രഹത്താൽ
നന്മകൾ ചെയ്യുമാറാകുന്നു.


Saturday, 5 November 2016

Kanda 1,Prapataka 8,Anuvaka 17

https://www.youtube.com/watch?v=Rzlkgx4n4o4

ആഗ്നേയം അഷ്ടാകപാലം നിർവപതി ഹിരണ്യം ദക്ഷിണാ
സാരസ്വതം ചരും  വാട്സതരീ ദക്ഷിണാ
സാവിത്രം  ദ്വാദശ കപാലം ഉപാദ്വസ്തോ ദക്ഷിണാ
പൗഷ്‌ണം ചരും ശ്യാമോ ദക്ഷിണാ
ബാർഹസ്പത്യം  ചരും ശിഥിപ്രിഷ്ടോ  ദക്ഷിണാ
ഐന്ദ്രം ഏകാദശ കപാലം ഋഷഭോ  ദക്ഷിണാ
വാരുണം  ദശ കപാലം മഹാനിരാഷ്ട്രോ ദക്ഷിണാ
സൗമ്യം ചരും ബഭ്രു ദക്ഷിണാ
ത്വ ഷ്ട്രാ കപാലം  ശുണ്ടോ ദക്ഷിണാ
വൈഷ്ണവം  ത്രികപാലം വാമനോ  ദക്ഷിണാ.
--------------------------------------------------------------------------------------------
അഗ്നി പ്രീതിക്കായി എട്ടു പേർക്ക്  സ്വർണം ദക്ഷിണ നൽകുക
സരസ്വതീ പ്രീതിക്കായി പശുക്കിടാവിനെ ദക്ഷിണ നൽകുക
സവിതാവിണ്റ്റെ പ്രീതിക്കായി പുള്ളിയുള്ള കാളക്കിടാവിനെ
പന്ത്രണ്ടു പേർക്ക് ദക്ഷിണ നൽകുക
പൂശാവിന്റെ പ്രീതിക്കായി കറുത്ത കാളയെ ദക്ഷിണയായി നൽകുക ബൃഹസ്പതിയുടെ പ്രീതിക്കായി വെളുത്ത കാളയെ ദക്ഷിണ നൽകുക
ഇന്ദ്ര പ്രീതിക്കായി പതിനൊന്നു പേർക്ക് കാളകളെ ദക്ഷിണ നൽകുക
വരുണ പ്രീതിക്കായി പത്തു  ശക്തിയുള്ള മൃഗങ്ങളെ നൽകുക
സോമ പ്രീതിക്കായി തവിട്ടു നിറമുള്ള കാളയെ നൽകുക
ത്വഷ്ടാവിണ്റ്റെ പ്രീതിക്കായി എട്ടു പേർക്ക് വെളുത്ത കാളകളെ നൽകുക
വിഷ്ണുവിന്റെ പ്രീതിക്കായി മൂന്ന് പൊക്കം കുറഞ്ഞ കാളകളെ നൽകുക.




   

Friday, 4 November 2016

Kanda 1,Prapataka 8,Anuvaka 16

https://www.youtube.com/watch?v=jgaK0h5CIzI
മിത്രോ അസി
വരുണോ അസി
സമഹം  വിസ്വ്യർ  ദേവൈ
ക്ഷത്രസ്യ നാഭിരസി
ക്ഷത്രസ്യ  യോനിരസി
സ്യോനാം  ആസീദ
സുഷധാം ആസീദ
മാ ത്വ  ഹിംസിത്
മാ മാ ഹിംസിത്
നിശഴാദ  ധൃതവ്രതോ വരുണ
പസ്ത്യാസു   ആ സാമ്രാജ്യായ സുക്രതു
ബ്രഹ്‌മാൻ ത്വം രാജൻ ബ്രഹ്മാ  അസി
സവിതാ അസി  സത്യസവോ
ബ്രഹ്‌മാൻ ത്വം രാജൻ ബ്രഹ്മാ  അസി
ഇന്ദ്രോ അസി സത്യോഉജ
ബ്രഹ്‌മാൻ ത്വം രാജൻ ബ്രഹ്മാ  അസി
മിത്രോ അസി സുഷേവോ
ബ്രഹ്‌മാൻ ത്വം രാജൻ ബ്രഹ്മാ  അസി
വരുണോ  അസി സത്യ ധർമാ
ഇന്ദ്രസ്യ വജ്രോ അസി
വാർത്രഗ്ന  തേന മേ  രഥ്യ
ദിശോ അഭ്യായം  രാജാ അബൂത്
സുസ്ലോകാം  സുമംഗളം സത്യരാജൻ
അപാം  നപ്ത്രെ  സ്വാഹാ
ഊർജോ നപ്ത്രെ സ്വാഹാ
അഗ്നയെ ഗൃഹപതയെ  സ്വാഹാ .

-------------------------------------------------------------------------

ഞാൻ തന്നെ  മിത്രനും വരുണനും
ഞാൻ എല്ലാ ദേവതകളുമായി  ചേരട്ടെ
ക്ഷാത്ര  ശക്തിയുടെ ഉറവിടം ഞാൻ തന്നെ
ക്ഷാത്ര  ശക്തിയുടെ കാരണവും ഞാൻ തന്നെ
ഞാൻ ശാന്തമായിരിക്കട്ടെ ഞാൻ സന്തോഷമായി ഇരിക്കട്ടെ
വിപരീതങ്ങൾ എന്നെ ഏൽക്കാതിരിക്കട്ടെ
വിപരീതങ്ങൾ എന്നെ തോൽപ്പിക്കാതിരിക്കട്ടെ
വരുണ  ദേവന്റെ അനുഗ്രഹത്താൽ
എന്റ്റെ പ്രവർത്തികൾ ശുഭമായിരിക്കട്ടെ
ഞാൻ തന്നെ അല്ലോ ബ്രഹ്മവും
ഞാൻ തന്നെ അല്ലോ രാജാവും
സവിതാവായതും  ഞാൻ തന്നെ
ഇന്ദ്രനും ഞാൻ തന്നെ
മിത്രനും ഞാൻ തന്നെ വരുണനും ഞാൻ തന്നെ
ഇന്ദ്രന്റെ വജ്രായുധം ഞാൻ തന്നെ
എല്ലാ വിപരീത ശക്തികളെയും അകറ്റുമാറാകട്ടെ
എല്ലാ ദിശകളുടെയും നാഥൻ ഞാൻ തന്നെ
സന്തോഷത്തോടെയിരിക്കുന്ന ഞാൻ തന്നെ
എല്ലാ നല്ല കാര്യങ്ങുളടെയും  സത്യത്തിന്റെയും ഉറവിടം
ജലത്തിന്റെ ദേവത അനുഗ്രഹിക്കട്ടെ
ശക്തിയുടെ ദേവത അനുഗ്രഹിക്കട്ടെ
ഗൃഹത്തിന്റെ ദേവതയായ അഗ്നി അനുഗ്രഹിക്കട്ടെ.








Tuesday, 1 November 2016

Kanda 1,Prapataka 8,Anuvaka 15


https://www.youtube.com/watch?v=gM8HHp120a0

ഇന്ദ്രസ്യ വജ്രോ അസി 
വാര്തരാഗുംനാ ത്വയാ അയാം വൃതം വദ്യാത് .

മിത്രാ വരുണയോ ത്വ പ്രശസ്‌ത്രോ പ്രശിഷാ 
യുനജ്മി യജ്ഞസ്യ യോഗേന .

വിഷ്ണോ ക്രമോസി വിഷ്ണോ ക്രാന്തമസി
വിഷ്ണോർ  വിക്രാന്തമസി   .

മരുതാം പ്രസവേ ജ്യേഷം .

ആപ്തം മന സം അഹം ഇന്ദ്രിയേണ വീര്യേണ 

പശൂനാം  മന്യുര്സി 
തവ  ഇവ മേ മന്യുർ ഭൂയാത് 

നമോ മാത്രേ പൃഥിവ്യൈ 
മാ അഹം മാതരം പൃഥിവീം ഹിംസിഷം 
മാ മാം മാതാ പൃഥ്‌വി ഹിമ്സിത് . 

ഇയത് അസി  ആയുർ അസി 
ആയുർ മേ  ദേഹി 

ഊർജസി ഊർജം മേ  ദേഹി.

യുങ്ങ്ഗസി വർച്ചോ അസി വർച്ചോ മയി ദേഹി 

അഗ്നയെ ഗൃഹപതയെ സ്വാഹാ 
സോമായ വനസ്പതയെ സ്വാഹാ 
ഇന്ദ്രസ്യ ബാലായ സ്വാഹാ 
മരുതാം ഓജസേ  സ്വാഹാ. 

ഹംസ  ശുചി ഷഡ് വസുർ അന്തരീക്ഷ സത് 
ഹോതാ വേദി ഷഡ് അതിഹിർ ദുറോനാ സത്
നൃഷത് വരസത്  റുഥസഥ് വ്യോമസത് 
അബ്‌ജാ ഗോജാ ഋതജ അഗ്രിജ 
ഋതം ബൃഹത് 
-------------------------------------------------------------------------------------
ഇന്ദ്രന്റെ വജ്രായുധത്താൽ
വിപരീത ശക്തികളെ അകറ്റുമാറാകട്ടെ

ജീവിതത്തിന്റെ നിയന്താക്കളായ മിത്രന്റെയും വരുണന്റെയും അനുഗ്രഹത്താൽ 
ജീവിതയജ്ഞത്തിൽ ഞാൻ പ്രവർത്തിക്കട്ടെ

.വിഷ്ണു ദേവന്റെ അനുഗ്രഹത്താൽ ഉയർന്ന ചിന്തകൾ പുലരട്ടെ
നേർ മാർഗത്തിൽ ചരിക്കുവാൻ വിഷ്ണു ദേവൻ അനുഗ്രഹിക്കട്ടെ
വിഷ്ണു ദേവൻ ജീവിത പ്രയാണത്തിൽ അനുഗ്രഹിക്കട്ടെ.

മരുത്തുക്കളുടെ  അനുഗ്രഹത്താൽ വിജയിക്കട്ടെ.

എന്റ്റെ മനസ്സ് എപ്പോഴും സ്ഥിരമായിരിക്കട്ടെ 
ഇന്ദ്രിയങ്ങൾക്ക് ശക്തിയും ഊർജവും ലഭിക്കട്ടെ..

മനസ്സിന്റെ ശക്തി ജ്ഞാനമല്ലോ 
എനിക്ക് മനശക്തി ഏകുക 

ഭൂമീ ദേവിയെ ഞാൻ നമിക്കുന്നു 
ഭൂമി ദേവിയെ  ഞാൻ ഉപദ്രവിക്കാതിരിക്കട്ടെ 
ഭൂമീ ദേവി എന്നെ ഉപദ്രവിക്കാതിരിക്കട്ടെ.

പരമാത്മാവേ  അങ്ങ് തന്നെ ജീവൻ 
എനിക്ക് ആയുസ്സു ഏകുക 

അങ്ങ് തന്നെ ഊർജം 
എനിക്ക് ഊർജമേകുക 

അങ്ങ് തന്നെ അല്ലോ പ്രഭാവം അരുളുന്നത് 
എനിക്ക് പ്രഭാവം ഏകുക 

ഗൃഹപതിയായ  അഗ്നി അനുഗ്രഹിക്കട്ടെ 
സന്തോഷത്തിന്റെ ആദിപതിയായ സോമൻ അനുഗ്രഹിക്കട്ടെ 
ശക്തിയുടെ അധിപതിയായ ഇന്ദ്രൻ അനുഗ്രഹിക്കട്ടെ 
മരുതുക്കൾ അനുഗ്രഹിക്കട്ടെ.

ഹംസ മന്ത്രം 
ഹംസമെന്നത് ശുദ്ധതയല്ലോ 
അത് വസുവായി  അന്തരീക്ഷത്തിൽ വസിക്കുന്നു 
ജീവിതമെന്ന യജ്ഞത്തിൽ ദേഹമല്ലോ വേദി 
ഇവിടെ നാം അഥിതിയല്ലോ 
പരമാത്മാവെന്ന സത്യം മനുഷ്യനല്ലോ 
സത്യമല്ലോ അനന്തതയിൽ വസിക്കുന്നു 
ജലത്തിലും ഭൂമിയിലും പർവ്വതങ്ങളിലും എല്ലാം 
സത്യം വാഴുന്നു 
പരമാത്മാവ് സത്യമല്ലോ 
പരമാത്മാവല്ലോ എല്ലാം