Sunday, 16 October 2016

Kanda 1,Prapataka 8,Anuvaka 9


https://www.youtube.com/watch?v=tdQT_lmVhk8

ബാർഹസ്പത്യം  ചരും നിർവ്വപതി ബ്രാഹ്മണോ ഗൃഹേ
ശിതിസ്‌പൃഷ്ടോ  ദക്ഷിണാ ഐന്ദ്രം ഏകാദശ കപാലം
രാജന്യസ്സ  ഗൃഹ ഋഷഭ്യോ  ദക്ഷിണാ
ആദിത്യം  ചരും മഹിഷ്യൈ  ഗൃഹേ ധേനുർ ദക്ഷിണാ
 നൈകൃതം ചരും പരിവൃത്യയ്  ഗൃഹേ കൃഷ്‌ണാനാം വൃഹീണാം
നഖനിർഭിന്നം  കൃഷ്ണാ  കൂടാ  ദക്ഷിണാ
ആഗ്നേയം  അഷ്ടാകപാലം സേനാന്യോ ഗൃഹേ ഹിരണ്യം ദക്ഷിണാ
വാരുണം ദശ കപാലം സൂതസ്യ ഗൃഹേ മഹാനിരാഷ്ട്രോ ദക്ഷിണാ
 മാരുതം  സപ്തകപാലം ഗ്രാമണ്യോ ഗൃഹേ പൃശ്ചിർ  ദക്ഷിണാ
സാവിത്രം  ദ്വാദശ കപാലം ക്ഷത്തു ഗൃഹ ഉപാധ്വസ്തോ ദക്ഷിണാ
ആശ്വിനം ദ്വി കപാലം സന്ഘഹീദുർഗ്രഹേ സവാത്യൗ ദക്ഷിണാ
പൗഷ്‌ണം ചരും ഭാഗ ധുതസ്യ ഗൃഹേ ശ്യാമോ ദക്ഷിണാ
രൗദ്രം ഗാവീദുകം  ചരും അക്ഷാവാപസ്യ ഗൃഹേ
ശഭള ഉദ്‍വാരോ  ദക്ഷിണേ .

ഇന്ദ്രായ സുത്രാംനെ പുരോഡാശം ഏകാദശ കപാലം
പ്രതി നിർവ്വപതി ഇന്ദ്രായ അംഹോ മുച്ചേ .

അയം  നോ രാജാ വൃത്രഹാ രാജാ ഭൂത്‌വാ വൃത്രം വദ്യാത് .

മൈത്രാ  ബാർഹസ്പത്യം ഭവതി ശ്വേതായൈ ശ്വേത  വത്സായൈ
ദുഗ്‌ദെ  സ്വയമൂർത്തേ  സ്വയം മതിത ആജ്യ അശ്വഥാ പാത്രേ
ചതു സര്കതൗ  സ്വയം അവപന്നായൈ  ശാഖായൈ
കർണാൻ  ച ആകർണാൻ ച  തന്തുലാൻ  വി ചിനുയാദ്
യേ  കർണാ സ പയസി ബാർഹാസ്പതയോ
യേ കർണാ സ ആജ്യേ മൈത്ര
സ്വയന്ജരിതാ  വേദിർ ഭവതി
സ്വയംദിനം  ബർഹി
സ്വയം കൃത ഇധ്മ
സൈവ ശ്വേതാ ശ്വേ ത വത്സാ  ദക്ഷിണാ

-----------------------------------------------------------------------------------------------------------------

ബൃഹസ്പതിയുടെ പ്രീതിക്കായി ആചാര്യന്റെ വന്ദിക്കുക
വെള്ള നിറമുള്ള മൃഗത്തെ ദാനം ചെയ്യുക
ഇന്ദ്ര  പ്രീതിക്കായി ക്ഷത്രിയനെ വന്ദിക്കുക
പതിനൊന്നു പേർക്ക് കാളയെ ദാനം ചെയ്യുക
ആദിത്യന്റെ പ്രീതിക്കായി മഹിഷിയെന്ന ക്ഷത്രിയ പത്നിയെ വന്ദിക്കുക
പശുവിനെ ദാനമായി നൽകുക
നിര്ർരീതിയുടെ പ്രീതിക്കായി ക്ഷത്രിയ പത്നിയുടെ ദാസിയെ വന്ദിക്കുക
കൊമ്പില്ലാത്ത പശുവിനെ ദാനമായി നൽകുക.
അഗ്നി പ്രീതിക്കായി എട്ടു സൈന്യാ ധിപന്മാർക്കു  ദാനം നൽകുക
സ്വർണം ദാനമായി നൽകുക
വരുണപ്രീതിക്കായി പത്തു മന്ത്രിമാർക്ക് ദാനം ചെയ്യുക
ആരോഗ്യമുള്ള കാളയാകണം ദാനം.
മരുത്തുക്കളുടെ  പ്രീതിക്കായി ഗ്രാമത്തലവനായ ഏഴു പേർക്ക്
പശുക്കളെ  ദാനം ചെയ്യുക
സവിതാവിണ്റ്റെ പ്രീതിക്കായി പന്ത്രണ്ടു ശില്പികൾക്കു
പുള്ളിയുള്ള  കാളകളെ ദാനം ചെയ്യുക
അശ്വിനി ദേവന്മാരുടെ പ്രീതിക്കായി രണ്ടു സാരഥികൾക്കു
ഈരണ്ടു കാള കുട്ടികളെ ദാനം ചെയ്യുക
പൂശാവിന്റെ പ്രീതിക്കായി നികുതി പിരിക്കുന്നയാൾക്കു
കറുത്ത കാളയെ ദാനം ചെയ്യുക
രുദ്ര പ്രീതിക്കായി ഗാവധുകം അഗ്നിയിൽ സമർപ്പിക്കുക
പുള്ളിയുള്ള കാളയെ ദാനം ചെയ്യുക.

ഇന്ദ്ര പ്രീതിക്കായി പതിനൊന്നു പേർക്ക് ദക്ഷിണ നൽകുക

ഇന്ദ്രിയങ്ങളുടെ ശക്തിയാൽ വിപരീത ശക്തികൾ  അകലട്ടെ .

മിത്രനും ബൃഹസ്പതിക്കുമായി
വെള്ള കിടാവുള്ള വെള്ള പശുവിന്റെ പാൽ
സ്വയം തൈരായതും താനേ വെണ്ണ ഉണ്ടായതും
കൊഴിഞ്ഞു  വീണ ഒരു അശ്വത്ഥ മരക്കൊമ്പിനാൽ
കടഞ്ഞെടുത്ത നാല് മൂലകളുള്ള പാത്രത്തിൽ എടുത്തതുമായതു
ദാനം ചെയ്യുക
ബ്രിഹസ്പതിക്കായി തവിടു കളഞ്ഞ അരി പാലിലും
മിത്ര പ്രീതിക്കായി തവിടോടു കൂടിയ അരി വെണ്ണയിലും
ദാനം ചെയ്യുക.
യജ്ഞ വേദി എന്നത് സ്വ ശരീരം തന്നെ അല്ലോ
യജ്ഞത്തിനുള്ള ഊർജം ആന്തരാഗ്നി അല്ലോ
ദാനം ചെയ്യേണ്ടത് സ്വയാർജ്ജിതമായ
സത്കര്മതിനാൽ നേടിയതായ സമ്പത്തല്ലോ .







No comments:

Post a Comment