Saturday, 29 July 2017

Kanda 2,Prapataka 2,Anuvaka6

https://www.youtube.com/watch?v=vXihDbImcqo

ആദിത്യം  ചരും   നിർവപേത് സംഗ്രാമം ഉപപ്രയാസ്യന്ന് ഇയം
വാ  അദിതിർ അസ്യാമേവ   പൂർവം  പ്രതി തിഷ്ട്ടന്തി

വൈശ്വാനരം  ദ്വാദശ കപാലം  നിർവപേത് ആയതനം  ഗത്‌വാ
സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സര  ഘലു വൈ  ദേവാനാം  ആയതനം
ഏതസ്മാത്  വാ  ആയതനാത്    ദേവാ   അസുരാൻ അജയൻ
യദ്   വൈശ്വാനരം  ദ്വാദശ  കപാലം  നിർവപതി
ദേവാനാം  ഏവ  ആയതനെ  യതതെ
ജയതി  തം  സംഗ്രാമ .

ഏതസ്മിൻ  വാ  ഏതൗ  മൃജാതേ  യോ  വിദ് വിഷാണയോർ
അന്നം  അതി  വൈശ്വാനരം  ദ്വാദശകപാലം   നിർവപേത്
വിദ് വിഷാണയോർ    അന്നം  ജഗത്‌വാ  സംവത്സരോ  വാ
അഗ്നിർ  വൈശ്വാനര  സംവത്സര  സ്വാദിതം  ഏവാതി
തസ്മിൻ   മൃജാതേ.

സംവത്സരായ  വാ  ഏതൗ  സമമാതേ യൗ   സമമാതേ
തയോർ   യ  പൂർവോ   അഭിദൃഹ്യതി   തം  വരുണോ  ഘൃണ്ണാതി
വൈശ്വാനരം  ദ്വാദശ    കപാലം  നിർവപേത്  സമമാനയോ
പൂർവോ   അഭി ധ്രുഹ്യം   സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സരം   ഏവ   ആപ്ത്വ   നിർവരുണം    പരസ്താത്  അപി ധ്രുഹ്യതി
നൈനം   വരുണോ   ഘൃണാതി .

ആവ്യം  വാ  ഏഷ   പ്രതിഘൃണ്ണാതി  യോ  അവിം  പ്രതിഘൃണ്ണാതി
വൈശ്വാനരം  ദ്വാദശ    കപാലം  നിർവപേത്
അവിം  പ്രതിഘൃഹ്യ   സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സര   സ്വാദിതം   ഏവ  പ്രതി  ഘൃഹ്‌നാതി
ന  ആവ്യം    പ്രതിഘൃണ്ണാതി.

ആത്മനോ  വാ  ഏഷ  മാത്രാം ആപ്നോതി
യ  ഉഭയാതത്   പ്രതിഘൃണ്ണാതി അശ്വം  വാ  പുരുഷം  വാ
വൈശ്വാനരം  ദ്വാദശ    കപാലം  നിർവപേത്
ഉഭയാത്  പ്രതിഘൃഹ്യം   സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സര   സ്വാദിതം   ഏവ  പ്രതി  ഘൃഹ്‌നാതി
ന  ആത്മനോ  മാത്രാം   ആപ്നോതി .

വൈശ്വാനരം  ദ്വാദശ  കപാലം  നിർവപേത്
സനിം   ഏഷ്യൻ  സംവത്സരോ  വാ അഗ്നിർ  വൈശ്വാനരോ
യഥാ  ഖലു  വൈ സംവത്സരം  ജനതായാം  ചരത്യധാ
സ  ധനാർദോ  ഭവതി യത്
വൈശ്വാനരം  ദ്വാദശ  കപാലം  നിർവപതി
സംവത്സര   സതാം  ഏവ  സനിം   അഭി  പ്ര  ച്യവതേ
ദാനകാമാ  അസ്മൈ  പ്രജാ  ഭവന്തി .

യോ  വൈ  സംവത്സരം  പ്രയുജ്യ  ന  വിമുഞ്ചതി
അപ്രതിഷ്ട്ടാനോ   വൈ  സ  ഭവതി ഏതം ഏവ
വൈശ്വാനരം  പുനരാഗത്യ  നിർവപേത് യം   ഏവ
പ്രയുങ്തെ  തം  ഭാഗധേയേന  വി  മുഞ്ചതി  പ്രതിഷ്ടിത്യൈ.

യയാ  രജ്‌വാ  ഉത്തമം  ഗാം  ആജേത്
താം  ഭ്രാതൃവ്യായ  പ്ര  ഹിണുയാത്
നിര്ർരിതിം  ഏവാസ്മൈ   പ്ര  ഹിണോതി . 
--------------------------------------------------------------------------------------------------
പ്രതി സന്ധികളിൽ   അദിതിയെ  വണങ്ങുക
ഭൂമി തന്നെ അല്ലോ  അദിതി.

പ്രതിസന്ധി ഘട്ടത്തിൽ  വൈശ്വാനരാഗ്നിയെ  ജ്വലിപ്പിക്കുക
അതിനായി  പന്ത്രണ്ടു  പേർക്ക് ദാനം ചെയ്യുക
സംവത്സരം  മുഴുവൻ  അന്തരാഗ്നി ജ്വലിക്കട്ടെ
സംവത്സരം  മുഴുവൻ  ദൈവീക ഭാവം  ഭവിക്കട്ടെ
ആസുരിക  ഭാവങ്ങളിൽ  നിന്നും മോചനം  ലഭിക്കുവാൻ
ദൈവീകമായ  പ്രവർത്തികളിൽ  ഏർപ്പെടുക.
പന്ത്രണ്ടു പേർക്ക് ദാനം  ചെയ്യുകയാൽ
വൈശ്വാനരാഗ്നിയെ   ജ്വലിപ്പിക്കുക
ദൈവീക ഭാവങ്ങൾ  ആർജിക്കുക
പ്രതിസന്ധികളെ  തരണം  ചെയ്യുക.

രണ്ടു  പ്രതിസന്ധികളിൽ  നിന്നും  മോചനം  ലഭിക്കുമ്പോൾ
വൈശ്വാനര  പ്രീതിക്കായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക
വര്ഷം  മുഴുവനും  വൈശ്വാനര  അഗ്നി  ജ്വലിപ്പിക്കുക
അതിലൂടെ  നല്ല  ഫലങ്ങൾ  നേടുക

യാതൊരു  പ്രതിസന്ധിയിൽ  ചതികളെ  നേരിടേണ്ടി  വരുന്നോ
വരുണന്റെ  അനുഗ്രഹത്താൽ  അതിനെ  തരണം ചെയ്യുക
അതിനായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക
വൈശ്വാനര  അഗ്നി  വർഷം  മുഴുവനും  ജ്വലിക്കട്ടെ
വൈശ്വാനര  അഗ്നി  ജ്വലിക്കാത്തപ്പോൾ
വരുണന്റെ  അനുഗ്രഹം  നഷ്ടപ്പെടുന്നു
അപ്പോൾ  പ്രതിസന്ധികൾ  നേരിടുന്നു.

സമ്പത്  ലഭിക്കുമ്പോൾ  ദാനം  ചെയ്യുക
വൈശ്വാനര  പ്രീതിക്കായി  വര്ഷം  മുഴുവനും  ദാനം ചെയ്യുക
വൈശ്വാനര  അഗ്നി  വര്ഷം മുഴുവനും  ജ്വലിക്കട്ടെ
അതിനായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക

അവരവർക്കു  ഉചിതമായ  ഫലം  എല്ലാവര്ക്കും  ലഭിക്കുന്നു
അതിനായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക
വൈശ്വാനര  അഗ്നി  വർഷം  മുഴുവനും  ജ്വലിക്കട്ടെ
പ്രകൃതിയിൽ  നിന്നും ഊർജം  ലഭിക്കുവാനുള്ള  കഴിവുണ്ടാകട്ടെ.

സമ്പത്  വേണ്ടവർ  വൈശ്വാനര  പ്രീതിക്കായി
പന്ത്രണ്ടു  പേർക്ക്  ദാനം   ചെയ്യുക
വൈശ്വാനര  അഗ്നിയെ വര്ഷം മുഴുവൻ  ജ്വലിപ്പിക്കുക
പൊതുജനങ്ങളുടെ  ഐശ്വര്യത്തിനായി  വര്ഷം മുഴുവനും
പ്രയത്നിക്കുന്നവർ  സമ്പന്നന്മാരാകുന്നു.
പന്ത്രണ്ടു പേർക്ക്  ധാനം ചെയ്യുമ്പോൾ
വൈശ്വാനര  അഗ്നി ജ്വലിക്കുന്നു
ഐശ്വര്യം  ഭവിക്കുന്നു.

സംവത്സരം  മുഴുവനും  കർമം ചെയ്യാതെ  ഇരിക്കുന്നവന്
മറ്റുള്ളവരുടെ  സഹകരണം  നഴ്ട്ടപെടുന്നു
വീണ്ടും  കര്മനിരതനാകുമ്പോൾ
വൈശ്വാനര  അഗ്നിയെ  ജ്വലിപ്പിക്കുക

പ്രതിസന്ധികളെ  തരണം ചെയ്യുവാനായി
ഐശ്വര്യം  ലഭിക്കുവാൻ  പ്രയത്നിക്കുക
പ്രതിസന്ധികളിലൂടെ  ഐശ്വര്യത്തിനായി  പ്രയത്നിക്കുക .



Monday, 3 July 2017

kanda 2,Prapataka 2,Anuvaka 5

https://www.youtube.com/watch?v=1yPnOx5v-qQ

വൈശ്വാനരം   ദ്വാദശ  കപാലം  നിർവപേത്
വാരുണം  ചരും ദധിക്രാവണ്ണോ  ചരും
 അഭിശസ്യമാനോ  യത്  വൈശ്വാനരോ
ദ്വാദശ കപാലോ   ഭവതി
സംവത്സരോ    വാ  അഗ്നിർ വൈശ്വാനര
സംവത്സരേണ  ഏവൈനം   സ്വദയതി
അപ  പാപം  വർണം  ഹതേ
വാരുണേന  ഏവൈനം   വരുണ പാശാൻ   മുഞ്ചതി
ദധിക്രാ വൺണ്ണ  പുനാതി  ഹിരണ്യം  ദക്ഷിണാ
പവിത്രം  വൈ  ഹിരണ്യം പുനാത് ഏവൈനം  ആദ്യം
അസ്യ   അന്നം  ഭവതി .

താമേവ  നിർവപേത്  പ്രജാകാമ സംവത്സരോ  വാ
ഏതസ്യ  അശാന്തോ യോനിം പ്രജായൈ  പശൂനാം  നിർദഹതി
യോ  ആലം പ്രജായൈ  സൻ  പ്രജാം  ന  വിന്ദതേ
യദ്   വൈശ്വാനരോ ദ്വാദശ  കപാലോ ഭവതി  സംവത്സരോ   വാ
അഗ്നിർ  വൈശ്വാനര സംവത്സരമേവ  ഭാഗധേയേന  ശമയതി
സോ   അസ്മൈ  ശാന്ത സ്വാത്  യോനൈ  പ്രജാം  പ്ര ജനയതി
വാരുണെന  ഏവ ഏനം  വരുണ പാശാത്  മുഞ്ചതി
ദധിക്രാണാം  പുനാതി ഹിരണ്യം  ദക്ഷിണാ
പവിത്രം  വൈ  ഹിരണ്യം പുനതി ഏവൈനം വിന്ദതേ പ്രജാം .

വൈശ്വാനരം  ദ്വാദശ കപാലം നിർവപേത്
പുത്രേ  ജാതേ യദ് അഷ്ടാ കപാലോ ഭവതി
ഗായത്രി  ഏവൈനം ബ്രഹ്മ വർച്ചസേന  പുനാതി
യത്  നവ കപാല  ത്രിവൃത്ത  ഏവാസ്മിൻ തേജോ  ദതാതി
യദ് ദശ കപാലോ വിരാജയ് അസ്മിൻ അന്നാദ്യം  ദതാതി
യദ്  ദ്വാദശ  കപാലോ ജഗതൈ ഏവാസ്മിൻ  പശൂൻ  ദതാതി
യസ്മിൻ  ജാത ഏതാ മിശ്ടിം നിര്വപതി പൂത  ഏവ തേജസ്യ
അന്നാദ  ഇന്ദ്രിയാവീ  പശുമാൻ ഭവതി .

അവ  വാ  ഏഷ സുവർഗാത്  ലോകാത് ചിദ്യതേ
യോ  ദർശ പൂർണമാസയാജി   സൻ  അമാവാസ്യാം
വാ  പൗർണ്ണ മാസീം   വാ  അതിപാതയതി
സുവർഗായ  ഹി  ലോകായ  ദർശ പൂർണമാസൗ    ഇജ്യേതെ .

വൈശ്വാനരം  ദ്വാദശ  കപാലം  നിർവപേത്
അമാവാസ്യാം  യാ  പൗർണ്ണമാസീം   വാ  അതിപാദ്യ
സംവസ്ഥരോ   വാ അഗ്നിർ വൈശ്വാനര  പ്രീണാതി   യഥോ
സംവത്സരം   ഏവ   അസ്മാ  ഉപ  ദതാതി
സുവർഗസ്യ  ലോകസ്യ  സമഷ്ട്യാ  അഥോ ദേവതാം
ഏവ   അൻവാരഭ്യ   സുവർഗം  ലോകം  ഏതി.

വീരഹാ  വാ  ഏഷ   ദേവാനാം യോ  അഗ്നിമുദ്‌വാസയതെ
ന  വാ  ഏതസ്യ  ബ്രാഹ്മണാ ഋതായവ
പുരാ   അന്നം  അക്ഷൻ .

ആഗ്നേയം  അഷ്ടാകപാലം  നിർവപേത്
വൈശ്വാനരം  ദ്വാദശ  കപാലം  അഗ്നിം  ഉദ്വാസയിഷ്യൻ
യദ്   അഷ്ടാകപാലോ  ഭവതി
അഷ്ടാഷ്ട്ടരാ  ഗായത്രീ ഗായത്രയോ   അഗ്നിർ
യാവാൻ  ഏവ  തസ്മാ  ആഥിത്യം  കരോതി
അതോ  യഥാ    ജനം   യതേ   അവസം   കരോതി
താദൃക്  ഏവ  തദ്‌  ദ്വാദശ  കപാലോ   വൈശ്വാനരോ ഭവതി
ദ്വാദശ   മാസാ  സംവത്സര  സംവത്സര  ഖലു  വാ
അഗ്നേർ  യോനി  സ്വാമേവൈനം  യോനിം  ഗമയതി
ആദ്യം  അസ്യ   അന്നം  ഭവതി . 

വൈശ്വാനരം  ദ്വാദശ  കപാലം  നിർവപേത്
മാരുതം   സപ്ത കപാലം  ഗ്രാമകാമ .

ആഹവനീയെ  വൈശ്വാനരം അധിശ്രയതി
ഗാർഹപത്യേ   മാരുതം പാപവസ്യ സസ്യ  വിധൃത്യയൈ.

മാരുതോ  ഭവതി  മരുതോ വൈ ദേവാനാം  വിശോ
ദേവവിശേന  ഏവാസ്മൈ  മനുഷ്യ  വിശം  അവരുൺദേ .

സപ്ത  കപാലോ   ഭവതി  സപ്ത  ഗണാ   വൈ
മരുതോ  ഗണശ  ഏവാസ്മൈ   സജാതാൻ   അവരുൺദേ .

അനൂച്യമാന   ആ  സാധയതി  വിശമേവാസ്മാ
അനു  വർത്മാനം  കരോതി .
 

------------------------------------------------------------------------------------------------------------------

ആരോപണങ്ങളിൽ  നിന്നും  മോചനം ലഭിക്കുവാൻ
വൈശ്വാനരൻ എന്ന അന്തരാഗ്നിയെ  ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വരുണപാശത്തിൽ നിന്നും മോചനവും നേടുന്നു
വര്ഷം മുഴുവൻ അന്തരാഗ്നിയായ വൈശ്വാനരനെ ജ്വലിപ്പിക്കുക
വിപരീത ശക്തികളെ അകറ്റുക
ദധിക്ക്റാവൺ എന്ന അന്തരാഗ്നി കുതിരയെ പോലെയല്ലോ
അത് ജ്വലിക്കുമ്പോൾ  അന്നം  ലഭിക്കുന്നു
അതിനായി    ധനം  പങ്കു വയ്ക്കുക.

നല്ല  പിൻഗാമികളെ ലഭിക്കുവാൻ
വൈശ്വാനരൻ എന്ന അന്തരാഗ്നിയെ  ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
മോശമായ  കാലത്തിൽ പിൻഗാമികളും  സമ്പത്തും അകലുന്നു
വൈശ്വാനരനെന്ന  അന്തരാഗ്നിയെ  ജ്വലിപ്പിക്കുവാൻ
പന്ത്രണ്ടു പേർക്ക്  ദാനം ചെയ്യുക
സന്തുഷ്ടനായ  അന്തരാഗ്നി  പിൻഗാമികളെ തരുന്നു
വരുണപാശത്തിൽ  നിന്നും  മോചനം ലഭിക്കുന്നു
ധനം  പങ്കുവെക്കുമ്പോൾ അന്തരാഗ്നി  ജ്വലിക്കുന്നു
നല്ല  പിൻഗാമികളെ ലഭിക്കുന്നു.

പിൻഗാമികളെ   ലഭിക്കുമ്പോൾ  പന്ത്രണ്ടു പേർക്ക് ദാനം  ചെയ്യുക
എട്ടു പേർക്ക്  ദാനം  ചെയ്യുമ്പോൾ ഗായത്രിയുടെ  അനുഗ്രഹത്താൽ
പിന്ഗാമികൾക്കു  ഐശ്വര്യം  ലഭിക്കുന്നു
ഒൻപതു  പേർക്ക്  ദാനം  ചെയ്യുമ്പോൾ  പിൻഗാമികൾക്കു
ബുദ്ധി  ഏറുന്നു
പത്തു പേർക്ക് ദാനം  ചെയ്യുമ്പോൾ പിൻഗാമികൾക്കു
നല്ല  ആഹാരം  ലഭിക്കുന്നു
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുമ്പോൾ
പിൻഗാമികൾക്കു   ശക്തി ലഭിക്കുന്നു
പന്ത്രണ്ടു  പേർക്ക് ദാനം  ചെയ്യുമ്പോൾ
പിൻഗാമികൾക്കു  ഐശ്വര്യം  ലഭിക്കുന്നു
പിൻഗാമികളുടെ   ജന്മത്തിൽ ദാനം ചെയ്യുമ്പോൾ
പിൻഗാമികൾ നല്ല ഗുണങ്ങൾ ഉള്ളവരും
ബുദ്ധിയുള്ളവരും സൽസ്വഭാവികളും
ദാനശീലരും ശക്തിയുള്ളവരും
ഐശ്വര്യവാന്മാരും  ആകുന്നു.


ജീവിത യജ്ഞത്തിൽ  അമാവാസിയും പൗര്ണമിയും  ഉണ്ടാകുന്നു
ഈ  കാലങ്ങളിൽ എല്ലാം  സൽകർമങ്ങൾ ചെയ്യുക
സല്കര്മങ്ങളാൽ  സ്വർഗീയ  ജീവിതം  നേടുക.

അമാവാസ്യയിലും  പൗര്ണമിയിലും
പന്ത്രണ്ടു  പേർക്കു  ദാനം   ചെയ്യുക
വര്ഷം  മുഴുവനും  ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
ഉള്ളിലെ  വൈശ്വാനര  അഗ്നി ജ്വലിക്കുമ്പോൾ
വര്ഷം  മുഴുവനും  സ്വർഗീയത അനുഭവ പെടുന്നു

അന്തരാഗ്നി  കെടുത്തുന്നവരുടെ സംസർഗം
നല്ല കാര്യങ്ങളെ  തടസ്സപ്പെടുത്തുന്നു
അങ്ങനെയുള്ളവരുടെ  കൂടെ ഇടപഴകൽ ഒഴിവാക്കുക .

അന്തരാഗ്നി  കെടുവാൻ  തുടങ്ങുമ്പോൾ
എട്ടു പേർക്ക്  ദാനം   ചെയ്യുക
വൈശ്വാനര  അഗ്നി  ജ്വലിക്കുവാൻ
പന്ത്രണ്ടു  പേർക്ക്  ദാനം   ചെയ്യുക
ഗായത്രിക്കു  എട്ടു  പദങ്ങൾ ഉണ്ട്
ഗായത്രിയുമായി   ബന്ധപ്പെട്ട  അഗ്നിയുടെ   ജ്വലനത്തിനായി
എട്ടു  പേർക്ക് ദാനം  ചെയ്യുക
മറ്റുള്ളവരുടെ  ദേശത്തേക്കു  പോകുന്നവർ
അന്തരാഗ്നിയെ  ജ്വലിപ്പിക്കുക
വർഷത്തിൽ  പന്ത്രണ്ടു മാസം  എന്ന പോലെ
അന്തരാഗ്നി ജ്വലിക്കുവാൻ  പന്ത്രണ്ടു പേർക്ക്  ദാനം   ചെയ്യുക
ദാനം   ചെയ്യുന്നവർ  സ്വന്തം  ദേശത്തു
സ്വസ്ഥമായ  ജീവിതം  നയിക്കുന്നു.

ഭൂ സ്വത്ത്  ആഗ്രഹിക്കുന്നവർ
വൈശ്വാനര  പ്രീതിക്കായി  പന്ത്രണ്ടു പേർക്കും
മരുത   പ്രീതിക്കായി  ഏഴു  പേർക്കും  ദാനം   ചെയ്യുക.

വൈശ്വാനര  പ്രീതിക്കായി  പരസ്യ മായും
മരുത പ്രീതിക്കായി   ഗൃഹത്തിലും  ദാനം   ചെയ്യുക.

മരുത   പ്രീതിക്കായി  ദാനം  ചെയ്യുമ്പോൾ
സാധാരണ  ജനത്തെ  തൃപ്തി പെടുത്തുന്നു
മര്ത്തുക്കൾ  സാധാരണക്കാരിലെ  ദൈവീക അംശം ഉള്ളവരല്ലോ.

ഏഴു പേർക്ക്  ദാനം   ചെയ്യുമ്പോൾ
മരുതുകളുടെ  ഏഴു  ഭാഗങ്ങളും  തൃപ്തരാകുന്നു

വേദ  മന്ത്രങ്ങൾ  ഉരുവിട്ടുകൊണ്ടു  ദാനം  ചെയ്യുക
സമൂഹം  അത്  ഏറ്റു   ചൊല്ലുന്നു.