Wednesday, 28 September 2016

Kanda 1,Prapataka 8,Anuvaka 3


https://www.youtube.com/watch?v=dg805DLHHXw

ഐന്ദ്രാഗ്‌നം   ഏകാദശ കപാലം
മാരുതീം അമീക്ഷാO  വാരുണീO  അമീക്ഷാO
കായം  ഏകകപാലം .

പ്രഗാസ്യാൻ  ഹവാമഹേ  മരുതോ
യജ്ഞവാഹസ  കരംഭേന  സജോഷസ.

മോ  ഷൂ  ണ ഇന്ദ്ര  പ്രിത്സു ദേവാസ്‌തു  സ്മ
തേ  ശുസ്മിൻ  അവയാ .
മഹീ  ഹ്യസ്യ മീദുഷോ  യവ്യാ .
ഹവിഷ്മതോ  മരുതോ  വന്ദതേ   ഗി .

യദ്   ഗ്രാമേ  യദ്  അരണ്യേ യത്  സഭായാം യത് ഇന്ദ്രിയേ
യത്  ശൂദ്രേ യത്  ആര്യ ഏനാ  ചക്രുമാ  വയം
യത്  ഏകസ്യ അധി ധര്മാണി
തസ്യ  അവയജ്ഞം  അസി  സ്വാഹാ .

അക്രൻ  കർമ്മ കര്മകൃത സഹ വാചാ മയോഭുവ
ദേവേഭ്യ  കർമ്മ  കൃത്വാ  അസ്ത്തം  പ്രേത  സുധാനവ .

---------------------------------------------------------------------------------------------------------

ഇന്ദ്രന്ടെയും  അഗ്നിയുടെയും  പ്രീതിക്കായി
പതിനൊന്നു പേർക്ക് ദക്ഷിണ നൽകുക
മരുതുക്കളുടെയും വരുണന്റെയും പ്രീതിക്കായി
തൈര്  നൽകുക
പ്രജാപതിയുടെ  പ്രീതിക്കായി ഒരാൾക്ക്  ദക്ഷിണ നൽകുക.

ഞങ്ങൾ  തമ്മിൽ  ശത്രുത  ഇല്ലാതെ  ഇരിക്കട്ടെ
വിപരീത ശക്തികൾ  അകലട്ടെ
വരുണ   പാശങ്ങളിൽ  നിന്നും  മുക്തി  ലഭിക്കട്ടെ
ഞങ്ങളുടെ  സമർപ്പണം  സ്വീകരിച്ച  മരുതുകളെ  നമിക്കുന്നു.

ഗ്രാമങ്ങളിലും  ആരണ്യത്തിലും
ജനങളുടെ സഭയിലും മറ്റും
ഇന്ദ്രിയങ്ങളാൽ  മറ്റുള്ളവരുടെ  നേർക്ക്  തെറ്റുകൾ  ചെയ്യാതിരിക്കട്ടെ
സമൂഹത്തിൽ  ഉയർന്നവരെന്നോ  താഴ്ന്നവരെന്നോ നോക്കാതെ
എല്ലാവരോടും  നന്നായി പെരുമാറുവാൻ  അനുഗ്രഹിക്കുക.

സൽകർമങ്ങൾ  ചെയ്യുന്നവർ സന്തോഷത്തോടെ  ചെയ്യുക

https://soundcloud.com/iyer-4/verse-184

















Sunday, 25 September 2016

Kanda 1,Prapataka 8,Anuvaka 2


https://soundcloud.com/iyer-4/verse-183
ആഗ്നേയം  അഷ്ടകപാലം നിർവ്വപതി  സൗമ്യം ചരും
സാവിത്രം   ദ്വാദശ കപാലം സാരസ്വതം  ചരും  
പൗഷ്‌ണം  ചരും മാരുതം
സപ്ത കപാലം വൈശ്വദേവീം  അമീക്ഷാO
ദ്വാവ്യാ  പൃഥിവ്യാം ഏക കപാലം.

---------------------------------------------------------------------------------------------------

അഗ്നിക്കായി  എട്ടു പേർക്ക് ദാനം  നൽകുക
സോമദേവനായി  അഗ്നിയിൽ  അർച്ചിക്കുക
സവിതാവിണ്റ്റെ  പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം  ചെയ്യുക
സരസ്വതീ പ്രീതിക്കായി  അഗ്നിയിൽ അർച്ചിക്കുക
പൂഷാവിന്റെ  പ്രീതിക്കായി അഗ്നിയിൽ അർച്ചിക്കുക
മര്ത്തുക്കളുടെ പ്രീതിക്കായി  ഏഴു  പേർക്ക്  ദാനം ചെയ്യുക
 എല്ലാ ദേവതകളുടെയും പ്രീതിക്കായി  തൈര് ദാനം ചെയ്യുക ആകാശത്തിന്റെയും  ഭൂമിയുടെയും  പ്രീതിക്കായി ഒരാൾക്ക്  ദാനം ചെയ്യുക.

https://www.youtube.com/watch?v=17wZNDKKJ3k

Saturday, 24 September 2016

Kanda 1,Prapataka 8,Anuvaka 1


https://www.youtube.com/watch?v=yEcaZfx5SXs

അനുമത്യൈ പുരോഡാശം  അഷ്ട്ടാകപാലം
നിർവ്വപതി  ധേനുർ ദക്ഷിണാ .

യേ  പ്രത്യച്ച  ശംയായാ  അവശീയന്തേ
തം  നൈർഋതം ഏകകപാലം കൃഷ്ണം  വാസ
കൃഷ്ണാതൂഷം  ദക്ഷിണാ  .

വീഹി  സ്വാഹാ ആഹുതിo  ജൂഷാണ .

ഏഷ  തേ നിർഋതേ  ഭാഗോ  ഭൂതേ
ഹവിഷമത്യസി മുഞ്ച  ഇമാം അംഹശ .

ആദിത്യം  ചരും നിർവപതി  വരോ ദക്ഷിണാ .

അഗ്നാ വൈഷ്ണവം ഏകാദശ  കപാലം
വാമനോ  വഹീ ദക്ഷിണാ .

അഗ്നീഷോമീയം  ഏകാദശ കപാലം
ഹിരണ്യo    ദക്ഷിണ.

ഐന്ദ്രം  ഏകാദശ  കപാലം
ഋഷഭം  വഹീ  ദക്ഷിണ.

ആഗ്നേയം  അഷ്ടാകപാലം ഐന്ദ്രം ദധി
ഋഷഭോ   വഹീ  ദക്ഷിണാ.

ഐന്ദ്രാഗ്‌നം  ദ്വാദശ കപാലം വൈശ്വദേവം ചരും
പ്രഥമജോ  വത്സോ ദക്ഷിണാ.

സൗമ്യം ശ്യാമാകം ചരും
വാസോ  ദക്ഷിണാ.

സരസ്വത്യൈ  ചരും  സരസ്വതേ
ചരും  മിഥുനൗ ഗാവൗ ദക്ഷിണാ.
-----------------------------------------------------------------------------
ജീവിതവിജയത്തിനായി  എട്ടു ദിശയിലും
മറ്റുള്ളവരെ  സഹായിക്കുക
സമ്പത്തിന്റെ  ഒരു ഭാഗം    സഹായമായി നൽകുക.

നിര്ർരിതി എന്ന വിഷമ  സന്ധി പടിഞ്ഞാറല്ലോ
എന്നും  ഒരു പാത്രം ധാന്യം  കരുതി വെക്കുക
കറുത്ത അരികുള്ള കറുത്ത വസ്ത്രം
വിഷമ സന്ധിയെ  സൂചിപ്പിക്കുന്നു.

വിഷമങ്ങൾ  അകലട്ടെ

നിരൃതിക്കു  ഉപചാരം  അർപ്പിക്കുകയാൽ
വിഷമ സന്ധികൾ  അകലട്ടെ

ആദിത്യനെ സങ്കല്പിച്ചു
നല്ലൊരു  കാളയെ  ദക്ഷിണയായി  നൽകുക .

അഗ്നിക്കും  വിഷ്ണുവിനും  പ്രീതിക്കായി
പതിനൊന്നു പേർക്ക്  ദക്ഷിണ നൽകുക
പൊക്കം  കുറഞ്ഞ മൃഗം അല്ലോ ദക്ഷിണ.

അഗ്നിക്കും  സോമദേവനും   പ്രീതിക്കായി
പതിനൊന്നു പേർക്ക്  ദക്ഷിണ നൽകുക
സ്വർണമല്ലോ  ദക്ഷിണ

ഇന്ദ്രന്    പ്രീതിക്കായി
പതിനൊന്നു പേർക്ക്  ദക്ഷിണ നൽകുക
ഋഷഭം  അല്ലോ ദക്ഷിണ.

ഇന്ദ്ര പ്രീതിക്കായി  എട്ടു പേർക്ക് ദക്ഷിണ നൽകുക.
തൈരും  കാളയുമല്ലോ  ദക്ഷിണ.

ഇന്ദ്രനും അഗ്നിക്കുമായി പന്ത്രണ്ടു പേർക്ക്  ദക്ഷിണ നൽകുക
എല്ലാ ദേവതകൾക്കുമായി  അഗ്നിയിൽ സമർപ്പിക്കുക
ആദ്യമായി  ജനിക്കുന്ന  പശു കിടാവിനെ ദക്ഷിണയായി നൽകുക.

സോമദേവണ്റ്റെ പ്രീതിക്കായി
ധാന്യങ്ങൾ  അഗ്നിയിൽ സമർപ്പിക്കുക
ദക്ഷിണയായി  വസ്ത്രം  നൽകുക.

സരസ്വതിയുടെ  പ്രീതിക്കായി
അഗ്നിയിൽ സമർപ്പിക്കുക
ദക്ഷിണയായി  ഒരു ജോഡി  കാളകളെ  നല്കുക.

https://soundcloud.com/iyer-4/verse-182



Monday, 19 September 2016

Kanda 1,prapataka 7,Anuvaka 13


https://www.youtube.com/watch?v=x3DzVBgHSq4

അന്വിഹ   മാസാ  അൻവിദ്  വനാനി
അനു   ഓഷധീർ   അനു   പർവതാശ
ആണ് ഇന്ദ്രം   രോദസീ  വാവശാനേ
അനു   അപോ  അജിഹത  ജായമാനം.

അനു   തേ  ദായി  മഹ  ഇന്ദ്രിയായ  സത്രാ
തേ   വിശ്വം  അനു   വൃത്ര ഹത്ര്യെ
അനു   ക്ഷത്രം അനു   സഹോ യജത്ര  ഇന്ദ്ര
ദേവേഭി   അനു  തേ  ന്രുഷ്ഹയെ.

ഇന്ദ്രാണീ മാസു നാരിഷു  
സുപത്നീo അഹം അസ്രവം 
ന അസ്യാ  അപരാ ചന ജരസാ മരതേ  പതി.   

നാഹം ഇന്ദ്രാണി  രാരണ 
സഖ്യുർ വൃക്ഷാകപേർ  ഋതേ 
യസ്യ ഇദം അപ്യം ഹവി പ്രിയം 
ദേവേഷു  ഗച്ഛതി.

യോ  ജാത ഏവ പ്രധമോ മനസ്വാൻ 
ദേവോ  ദേവാൻ ക്രതുനാ പര്യഭൂഷത് 
യസ്യ  ശുഷ്‌മാദ്  രോദസീ അഭ്യസേതാം
നൃന്മസ്യ  മന്നാ  സ ജനാസ  ഇന്ദ്ര .

ആ  തേ  മഹ  ഇന്ദ്ര  ഊതി  ഉഗ്ര 
സമന്വയോ  യത് സമരന്ത സേനാ 
പതാതി  ദിധ്യുൻ അര്യസ്യ ബാഹുവോർ 
മാ  തേ മനോ വിശ്വദ്രിയഗ്‌ വിചാരിത്.

മാ  നോ മർഥീർ ആഭര 
ദദ്ധി  തന്ന 
പ്ര  ദാശുഷേ ദാതവേ ഭൂരി  യത്  തേ 
നവ്യെ ദേഷ്ണെ  ശസ്തേ അസ്മിൻ ത  ഉക്തേ 
പ്ര  ബ്രവാമ വയം  ഇന്ദ്ര സ്തുവന്ത .
    
   
ആ  തൂ  ഭര മാകിർ ഏതത് പരിഷ്ടാദ് 
വിദ്മാകിത്വ  വസുപതിം  വസൂനാം 
ഇന്ദ്ര യത് തേ മാഹീനം  ദത്രം അസ്തി 
അസ്മഭ്യം തത് ഹര്യാശ്വ പ്ര യന്തി . 

പ്രദാതാരം  ഹവാമഹ ഇന്ദ്രം 
ആ ഹവിഷാ  വയം 
ഉഭയ ഹി ഹസ്താ വസുനാ പൃണസ്വ
ആ പ്രയച്ഛ  ദക്ഷിണാത് ആ  ഉത സവ്യാത്. 

പ്രദാതാ  വജ്രീ വൃഷഭ  തുരാസാത് 
ശുസ്മീ  രാജ വൃത്രഹാ  സോമപാവാ 
അസ്മിൻ  യജ്ഞേ ബർഹിഷ്യാ  നിഷദ്യ അതാ
ഭജ  യജമാനായ  ശം യോ. 

ഇന്ദ്ര സൂത്രാമാ സ്വവാൻ 
അവോബി സുമ്രുഡീകോ ഭവതു വിശ്വവേദാ 
ബാദതാം ദ്വെഷോ അഭയം  കൃണോതു
സുവീര്യസ്യ  പദയ  ശ്യാമ.  

തസ്യ വയം സുമതൗ യജ്‌നീയസ്യ  അപി 
ഭദ്രേ  സൗമനസേ ശ്യാമ 
സ സൂത്രാമാ  സ്വവാൻ ഇന്ദ്രോ 
അസ്‌മേ ആരാത് ചിത് ദ്വെഷ സനുതാർ യുയോതു .
  
രേവതീർ ന സദമാദ ഇന്ദ്രേ 
സന്തു  തൂവി വാജാ 
ക്ഷുമന്തോ യാഭിർ മഥേമ .

പ്രൊ ശു  അസ്മൈ പുരോരഥം ഇന്ദ്രായ 
ശൂഷം അർച്ചത 
അഭീകെ ചിത് ഉ ലോകക്രിത് 
സംഗേ സമത്സു വൃത്രഹാ 
അസ്മാകം  ബോധി  ചോദിതാഃ 
നബന്താo അന്യകേഷാo 
ജ്യാകാ  അധി ധന്വസു .
--------------------------------------------------------------------------------
ജനനം മുതൽക്കേ മാസങ്ങളും സന്തോഷങ്ങളും
ഔഷധങ്ങളും  മലകളും ഭൂമിയും  സ്വർഗവും
ജലവും  ഇന്ദ്രിയങ്ങളുടെ  പ്രീതിക്കായി  വർത്തിക്കുന്നു.

വിപരീത  ശക്തികളെ  ഹനിക്കുവാൻ
ഇന്ദ്രിയങ്ങൾക്ക്   ഉത്തമമായ  ശക്തി  ലഭിക്കട്ടെ
കർമയജ്നം  ചെയ്യുവാനായി ഇന്ദ്രിയങ്ങൾക്ക്

അനന്തമായ  ശക്തി ലഭിക്കട്ടെ

ഇന്ദ്രിയങ്ങളെ സംയമനം ചെയ്യൂന്നവളാണ് നല്ല പത്നീ 
എന്നാളല്ലോ കേട്ടിരിക്കുന്നത് 
ഇന്ദ്രിയ സംയമനം  ചെയ്യുന്ന സ്ത്രീയുടെ പതി 
വാർധക്യ  ക്ലേശത്താൽ  മരിക്കുന്നില്ല.

ഇന്ദ്രിയസംയമനം  നേടിയവളേ 
സൂര്യദേവൻ ജലം പരമാത്മാവിനു അർപിക്കുന്നു എന്ന 
സത്യം  അറിയുക.

മാനസ ജാതരായ  ദേവതമാരിൽ 
ഇന്ദ്രനല്ലോ പ്രഥമൻ 
ഇന്ദ്രിയങ്ങളുടെ  നിയന്ത്രണത്താൽ 
ഭൂമിയും സ്വർഗ്ഗവും  കീഴടാക്കാം .

ജീവിതമാകുന്ന  യുദ്ധത്തിൽ 
ശക്തിയേറിയ  ഇന്ദ്രിയങ്ങൾ നൽകുന്ന രക്ഷ 
അപാരം  തന്നെ 
തിളക്കവും  ശക്തിയും ഉള്ള  ഇന്ദ്രിയങ്ങളാൽ 
ഞങ്ങൾ എപ്പോഴും  സംരക്ഷിക്കപ്പെടട്ടെ 
മനസ്സ് നിയന്ത്രണം വിട്ടു പോകാതിരിക്കട്ടെ.

ഞങ്ങൾ  തമ്മിൽ വൈരം ഉണ്ടാകാതിരിക്കട്ടെ 
ദാനം  നൽകുന്നവർക്ക് വീണ്ടും ഐശ്വര്യം 
ലഭിക്കുന്നത് പോലെ ഞങ്ങൾക്ക്  ഐശ്വര്യം  ഏകുക .
ഇന്ദ്രനെ  പ്രകീർത്തിക്കുന്നവർക്കു 
ഐശ്വര്യം  ലഭിക്കട്ടെ.

മറ്റുള്ളവർക്ക്  ഉള്ളത് പോലെ 
ഐശ്വര്യങ്ങൾ ഞങ്ങൾക്കേകുക 
ഇന്ദ്രിയങ്ങളല്ലോ ഐശ്വര്യങ്ങൾക്കു നിദാനം 
അശ്വതിതിന്റെ വേഗത ഇന്ദ്രിയങ്ങൾക്ക്  ലഭിക്കട്ടെ.

ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുമാറാകട്ടെ 
ഇന്ദ്രിയങ്ങളല്ലോ  എല്ലാം  നൽകുന്നത് 
ഇടതു വശത്തു നിന്നും  സ്വീകരിക്കുവാനുള്ള  കഴിവും 
വലതു വശത്തു  നിന്നും നൽകുവാനുള്ള കഴിവും 
പരമാത്മാവ്  ഏകട്ടെ.

ഇന്ദ്രിയങ്ങൾക്ക്  വജ്ര ശക്തിയല്ലോ 
ദാനം  ചെയ്യുവാനും വിപരീത ശക്തികളെ അകറ്റുവാനും 
ആനന്ദം  അനുഭവിക്കുവാനും ജീവിത യജ്ഞത്തിലെ  പ്രധാനി ഇന്ദ്രിയങ്ങൾ അല്ലോ.
നിരന്തരമായ  കര്മങ്ങളാൽ നിർവൃതി  നേടുവാനാകട്ടെ. 

ഇന്ദ്രിയങ്ങൾ സംരക്ഷിക്കുന്നവ ആകട്ടെ 
ജ്ഞാനത്താൽ സന്തോഷവും സംരക്ഷയും ഏകട്ടെ 
വിപരീത ചിന്തകളെയും പേടിയും  അകറ്റട്ടെ 
യജ്ഞത്തിൽ  മുഴുകിയവർ 
സൽ പ്രവർത്തികളുടെ നാഥർ ആകട്ടെ.

യജ്ഞങ്ങൾ  ചെയ്യുകയാൽ നല്ല മനസ്സുണ്ടാകട്ടെ 
ശാന്തിയും സമാധാനവും ഭവിക്കട്ടെ 
മറഞ്ഞിരിക്കുന്ന വിപരീത ചിന്തകളെയും 
പരമാത്മാവ് ഇന്ദ്രിയങ്ങളാൽ അകറ്റട്ടെ .

ദൈവീകമായ  ശക്തികളും ഐശ്വര്യവും 
ശക്തിയും ഇന്ദ്രിയങ്ങളുടെ  സംയമനത്താൽ 
സാധ്യമാകട്ടെ.

റിക് മന്ത്രങ്ങളാൽ  അർച്ചന ചെയ്യുക 
വിപരീത ശക്തികളെ അകറ്റുവാൻ 
പരമാത്മാവ്  അനുഗ്രഹിക്കട്ടെ 
ഞങ്ങളുടെ വഴികാട്ടിയും ഐശ്വര്യ ദാതാവും 
പരമാത്മാവല്ലോ 
വിപരീത  ശക്തികൾ അകലട്ടെ .

https://soundcloud.com/iyer-4/verse-1713





Friday, 16 September 2016

Kanda 1,Prapataka 7,Anuvaka 12

https://www.youtube.com/watch?v=QEeDbKmkdK0

ഉപയാമ   ഗൃഹീതോ   അസി

നൃഷദം   ത്വ  ദൃഷദം ഭുവന  സദo
ഇന്ദ്രായ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ

ഉപായമ   ഗൃഹീതാ  അസി

ആപ്സുഷദം   ത്വ ഘൃത  സദo  വ്യോമ  സദo
ഇന്ദ്രായ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ
ഉപായമ   ഗൃഹീതാ  അസി

പൃഥ്‌വിഷദം  ത്വ
അന്തരീക്ഷസദം  നാകസദം
ഇന്ദ്രായ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ

യേ   ഗൃഹാ പഞ്ചജനീനാ
ഏഷാ o   തിസ്രാ പരമജാ.
ദൈവ്യ   കോശ  സം   ഉബ്‌ജിത
തേഷാ o   വിഷിപ്രിയാണാം ഊർജം സമഗ്രഭീം

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ .

അപാം  രസം ഉദ്‌വയസാം
സൂര്യ രസ്മിൻ  സമാഭൃതം
അപാം   രസസ്യ  യോ രസാ
തം  വോ  ഗൃഹ്‌ണാമി   ഉത്തമം  .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ

അയാ  വിഷ്ടാ  ജനയൻ കർവരാണി 
സ ഹി ഘൃണിർ ഉറൂർ  വരായ ഗാതു
സ പ്രതി  ഉദയ്‌ത് ധരുണോ   മധ്വോ  അഗ്രം 
സ്വായം  യത്  തനുവാം  തനൂം  ആര്യയത  .
ഉപയാമ   ഗൃഹീതോ   അസി   
പ്രജാപതയെ  ത്വ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ   തേ  യോനി പ്രജാപതയെ   ത്വ.
-------------------------------------------------------------------------------
പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു

മനുഷ്യരിലും  മരങ്ങളിലും  ലോകമെമ്പാടും  നിറഞ്ഞ  പ്രാണൻ  നീ അല്ലോ
ഇന്ദ്രിയങ്ങൾക്ക്  പ്രിയമായതു  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു

ജലത്തിലും  വെളിച്ചത്തിലും  ആകാശത്തിലും
പ്രാണൻ ഉണ്ടല്ലോ.
ഇന്ദ്രിയങ്ങൾക്ക്  പ്രിയമായതു  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.
പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു

ഭൂമിയിലും  അന്തരീക്ഷത്തിലും സ്വർഗ്ഗത്തിലും  പ്രാണൻ സ്ഥിതി ചെയ്യുന്നു
ഇന്ദ്രിയങ്ങൾക്ക്  പ്രിയമായതു  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

ഈ  ദേഹം  പഞ്ചകോശങ്ങളല്ലല്ലോ
ഇവയിൽ  മൂന്നു പ്രഥമർ  അല്ലോ
അവയുടെ അനുഗ്രഹത്താൽ  പരമാത്മാവ്
അനുഗ്രഹങ്ങൾ  വാർഷിക്കുന്നു
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ദേഹവും  ഊർജവും  ലഭിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

ജലത്തിന്റെയും  സൂര്യ രസ്മി കളുടെയും
സത്ത  ഞാൻ  അനുഭവിക്കുന്നു
ജലത്തിൽ  നിന്നും  എനിക്ക്  ആവശ്യമായവ  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

തുറന്ന   മാർഗങ്ങൾ  തിരഞ്ഞെടുക്കുക 
സ്വാർജ്ജിതമായ കഴിവുകളും 
മറ്റു  ഊർജങ്ങളും  സംഭരിച്ചുകൊണ്ടു 
തിളക്കമാർന്ന  വഴികളിൽ  സഞ്ചരിക്കുക 
സൽകർമങ്ങൾ  അനുഷ്ഠിച്ചുകൊണ്ടു 
സഹജീവികൾക്ക്   ആനന്ദം  നൽകി 
ജീവിതത്തിൽ  ആനന്ദം  നുകരുക .
പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു 
പ്രജാപതിയുടെ  അനുഗ്രഹം  ഭവിക്കട്ടെ.

ഈ ദേഹം  പ്രജാപതിയുടെ  ഭവനം  അല്ലോ.








Thursday, 15 September 2016

Kanda 1,Prapataka 7,Anuvaka 11


https://www.youtube.com/watch?v=HiRuFt2GeHg

അഗ്നിർ       ഏക   അക്ഷരേണ  വാചം  ഉദജയത്

അശ്വിനൗ   ദ്വ്യാ    അക്ഷരേണ  പ്രാണാ  ആപാണൗ  ഉദജയതാം

വിഷ്ണു           ത്രയാ    അക്ഷരേണ  ത്രീൻ  ലോകാൻ  ഉദജയാത്

സോമ           ചതുർ   അക്ഷരേണ ചതുഷ്പദ  പശൂൻ  ഉദജയാത്

പൂഷാ             പഞ്ച  അക്ഷരേണ  പാംഗതിം ഉദജയാത്

ധാതാ             ഷഡ്  അക്ഷരേണ ഷഡ്   ഋതുൻ ഉദജയാത്

മരുതാ             സപ്ത  അക്ഷരേണ സപ്ത  പദാ o   ശക്‌വരീം  ഉദജയാണ്

ബ്രിഹസ്പതിർ  അഷ്ട  അക്ഷരേണ  ഗായത്രി  ഉദാജയാണ്

മിത്രോ            നവ  അക്ഷരേണ  ത്രിവ്രതം  സ്തോമാം  ഉദജയാത്

വരുണോ        ദശ   അക്ഷരേണ  വിരാജം  ഉദജയാത്

ഇന്ദ്ര        ഏകാദശ  അക്ഷരേണ  ത്രിഷ്ടുഭം  ഉദജയാത്

വിശ്വേദേവാ  ദ്വാദശ  അക്ഷരേണ  ജഗതിം  ഉദജയാത്

വസവ  ത്രയോദശ     അക്ഷരേണ   ത്രയോദശം  സ്തോമം  ഉദജയാണ്

രുദ്രാ  ചതുർദശ  അക്ഷരേണ  ചതുർദശാം  സ്തോമം  ഉദജയാണ്

ആദിത്യാ  പഞ്ചദശ  അക്ഷരേണ  പഞ്ചദശം  സ്തോമം  ഉദജയാണ്

അദിതി  ഷോഡശ  അക്ഷരേണ  ഷോഡശാം  സ്തോമം  ഉദജയാണ്

പ്രജാപതി  സപ്തദശ  അക്ഷരേണ  സപ്തദശം  സ്തോമം  ഉദജയാണ്

----------------------------------------------------------------------------------------------------------------

പതിനേഴു  ദേവതകൾ  പതിനേ ഴു  ശക്തികളുടെ  അദിപതിയല്ലോ  

ഒന്നാമൻ അഗ്നിയല്ലോ  ,വാക്കുകളുടെ  അധിപതി 

രണ്ടാമതു അശ്വിനീ  ദേവന്മാർ  പ്രാണന്റെയും  അപാനന്റെയും 

മൂന്നാമത്   വി ഷ്ണു  മൂന്നു  ലോകങ്ങളുടെയും 

നാലാമത്   സോ മദേവൻ  നാൽ കാലികളുടെയും 

 അഞ്ചാമതായി   പൂഷാവ്  പങ്ക്തികളുടെയും 

ആറാമതായി ദാതാവ്  ഋതുക്കളുടെയും 

ഇഷാമതായി മരുതുക്കൾ   ഏഴു  പദങ്ങളുടെയും 

എട്ടാമൻ  ബ്രിഹസ്പതി  ഗായത്രിയുടെയും 

ഒൻപതാമൻ  മിത്രൻ  ഒൻപതു  രസങ്ങളുടെയും 

പത്താമത്   വരുണൻ  പത്തു ദിക്കുകളുടെയും 

പതിനൊന്നാമത്   ഇന്ദ്രൻ  ത്രൈഷ്ട്യുബിന്റെയും 

പന്ത്രണ്ടാമതായി     പരമാത്മാവ്  ജഗത്തിന്റെയും 

പതിമൂന്നാമത്   വാസവൻ  പന്ത്രണ്ടു  വത്സരങ്ങളെയും 

പതിനാലായി രുദ്രൻ പതിനാലു  പദങ്ങളെയും 

പതിനഞ്ചായി   ആദിത്യൻ  പതിനഞ്ചു  ഊർജങ്ങളെയും 

പതിനാറായി   അദിതി  പതിനാറു ശക്തികളെയും 

പതിനേഴായി പ്രജാപതി   എല്ലാത്തിന്റെയും  അധിപതിയല്ലോ.

https://soundcloud.com/iyer-4/verse-1711





Sunday, 11 September 2016

Kanda 1,Prapataka 7,Anuvaka 10

https://www.youtube.com/watch?v=-dD95dub4oc

വാജസ്യ  ഇമം  പ്രസവ സുഷുവെ  അഗ്രെ
സോമം  രാജാനം ഒഷധീഷു  അപ്സസു
താ  അസ്മഭ്യം മധുമതീർ ഭവന്തു
വയം  രാഷ്ട്രേ ജാഗ്രിയാമ പുരോഹിതാ .

വാജസ്യ  ഇദം  പ്രസവ ആ  ബഭൂവ
ഇമാ  ച വിശ്വാ ഭുവനാനി  സർവത
സ വിരാജം പര്യേതി  പ്രജാനൻ
പ്രജാo  പുഷ്ടിo  വർധയമാണോ അസ്‌മേ .   

വാജസ്യ  ഇമാം പ്രസവ ശിഷ്‌രിയേ  ദിവം
ഇമാ  ച  വിശ്വാ  ഭുവനാനി  സമ്രാട്
ആദിസന്തം ദാപയതു  പ്രജാനൻ
രയിo  ച  ന സർവവീരം  നീ യച്ചതു .

അഗ്നേ  അച്ഛാ  വദ ഇഹ ന
പ്രതി  ന  സുമനാ  ഭവ
പ്ര ണോ യച്ച  ഭുവസ്പതേ
ധനധാ  അസി   ന  ത്വം   .

പ്ര   ണോ  യച്ഛതു  അര്യമാ
പ്ര  ഭഗ പ്ര  ബ്രിഹസ്പതി
പ്ര  ദേവാ
പ്രോത  സൂനൃതാ 
പ്ര  വാഗ്‌ദേവി  ദദാതു   ന

അര്യമണം  ബ്രിഹസ്പതിം  ഇന്ദ്രം ദാനായ ചോദയ
വാചം  വിഷ്ണും  സരസ്വതീം
സവിതാരം  ച   വാജിനം . .

സോമം  രാജാനം  വരുണം  അഗ്നിo ആരഭാമഹേ
ആദിത്യാൻ   വിഷ്ണും സൂര്യം  ബ്രഹ്മാണം ച  ബ്രിഹസ്പതിം.

ദേവസ്യ  ത്വ സവിത  പ്രസവേ
അശ്വിനോർ  ബാഹുഭ്യാം
പൂഷ്ണോ   ഹസ്താഭ്യാം
സരസ്വത്യൈ  വാചോ
യൻതുർ  യന്ദ്രേണ
അഗ്നേ   ത്വ സാമ്രാജ്യേണ അഭി സിഞ്ചാമി .

ഇന്ദ്രസ്യ  ബ്രിഹസ്പതേ  ത്വ
സാമ്രാജ്യെണ  അഭി സിഞ്ചാമി .


------------------------------------------------------------------------------
ചിര പുരാതന കാലം  മുതൽക്കേ ഉള്ള ഐശ്വര്യവും
സോമ ദേവന്റെ  ജലത്തിലെ   സാന്നിധ്യവും
ഈ ഭൂമിയുടെ  വികാസവും  ഞങ്ങളെ സ്വാധീനിക്കട്ടെ
സന്തോഷമേകുന്ന  ഈ സംവിധാനങ്ങൾ
ഞങ്ങളെ  ഉന്മേഷ ഭരിതരാക്കട്ടെ
രാഷ്ട്ര  സേവനത്തിനായി  ഞങ്ങൾ എപ്പോഷും  മുന്പിലാകട്ടെ.

 ലോകമെങ്ങും  ഐശ്വര്യം നിറയട്ടെ
പ്രജാപതിയുടെ അനുഗ്രഹത്താൽ  എങ്ങും ഐശ്വര്യം വിളയാടട്ടെ
ഐശ്വര്യവും  പിൻഗാമികളും എങ്ങും  വിളങ്ങട്ടെ

സ്വർഗ്ഗ സമാനമായ  ഐശ്വര്യം  എങ്ങും നിറയട്ടെ
ദാനം  ചെയ്യുവാനുള്ള  മനസ്സ്  എല്ലാവര്ക്കും  ഉണ്ടാകട്ടെ
വീരന്മാർക്കു  ഐശ്വര്യം  ഉണ്ടാകട്ടെ.

അഗ്നി  ദേവാ  ഞങ്ങളെ  നേർവഴിക്കു  നയിക്കുക
ലോക  നാഥാ  ഞങ്ങൾക്ക്  ഐശ്വര്യം  ഏകുക

ആര്യമാവും  ഭഗനും  ബ്രിഹസ്പതിയും
മറ്റെല്ലാ  ദേവകളും  അനുഗ്രഹിക്കട്ടെ
വാഗ്ദേവത  നല്ല  വാക്കുകൾ  തന്നു  അനുഗ്രഹിക്കട്ടെ.

അര്യമാവും   ബ്രിഹസ്പതിയും  ഇന്ദ്രനും അനുഗ്രഹിക്കട്ടെ
സരസ്വതിയും  സവിതാവും  ഐശ്വര്യത്തിലേക്കു  നയിക്കട്ടെ.

ഞങ്ങളുടെ കർമങ്ങൾ എല്ലാം
സോമ ദേവനെയും വരുണ  ദേവനെയും
ആദിത്യന്മാരെയും വിഷ്ണുവിനെയും
സൂര്യദേവനെയും ബ്രഹ്‌മാവിനെയും
ബ്രിഹസ്പതിയെയും  ആരാധിച്ചുകൊണ്ടു
തുടങ്ങുമാറാകട്ടെ .

സവിതാവ്‌  എന്നിൽ  വിളങ്ങട്ടെ
അശ്വിനീ ദേവകളുടെ  ബാഹുക്കളും
പൂഷാവിന്റെ   ഹസ്തങ്ങളും
സരസ്വതിയുടെ  വാക്കുകളും
മറ്റു  ദേവതകളുടെ എല്ലാം അനുഗ്രഹവും
അഗ്നി  ദേവന്റെ  അനുഗ്രഹവും   എന്നിൽ  നിറയട്ടെ..
ഇന്ദ്രന്റെയും  ബ്രിഹസ്പതിയുടെയും  ആധിപത്യം
എന്നിൽ  എപ്പോഴും   നിറയട്ടെ .
https://soundcloud.com/iyer-4/verse-1710






Kanda 1,Prapataka 7,Anuvaka 9

https://www.youtube.com/watch?v=sb2o9s3TZcg

ക്ഷത്രസ്യ  ഉൽബം  അസി
ക്ഷത്രസ്യ  യോനിരസി
ജായ  ഏഹി  സുവോ രോഹാവ .

രോഹാവ  ഹി  സുവർ
അഹം  നൗ ഉഭയോ സുവോ  രോക്ഷ്യാമി .

വാജ   ച   പ്രസവ  ച അബിജാ  ച  ക്രതു  ച
സുവ  ച  മൂർധാ  ച  വ്യഷ്‌നിയാ  ച
ആന്ത്യയാന   ച അന്ത്യാ  ച
ഭൗവനാ  ച അധിപതീ  ച .

ആയുർ     യജ്ഞേന കല്പതാം
പ്രാണോ   യജ്ഞേന കല്പതാം
അപാനോ യജ്ഞേന കല്പതാം
വ്യാനോ     യജ്ഞേന കല്പതാം 
ചക്ഷുർ     യജ്ഞേന കല്പതാം
ശ്രോത്രം   യജ്ഞേന കല്പതാം
മനോ          യജ്ഞേന കല്പതാം
വാക്          യജ്ഞേന കല്പതാം
ആത്മാ      യജ്ഞേന കല്പതാം
യജ്‌നോ    യജ്ഞേന കല്പതാം.

സുവർദേവാൻ  അഗന്മ  അമൃത  അഭൂമ
പ്രജാപതേ പ്രജാ  അഭൂമ .

അന്നായ   ത്വ  അന്നാധ്യായ  ത്വ
വാജായ  ത്വ വാജജിതായൈ  ത്വ
അമൃതം  അസി പുഷ്ടിർ  അസി പ്രജനനം അസി.
------------------------------------------------------------------------------------
നീ  തന്നെ  ശക്തിയുടെ  കേന്ദ്രം
നീ തന്നെ  ശക്തിയുടെ  തുടക്കം
ശക്തിയെ  ഉത്പാദിപ്പിക്കുന്ന  നീ
നന്മയുടെ  വെളിച്ചത്തിലേയ്ക്കു  ഉയരുക

സുവർ ലോകത്തിലേക്ക്  ഉയരാം
നമുക്ക് ജ്ഞാനത്തിന്റെ  വെളിച്ചം  നേടാം.

.ഐശ്വര്യവും  സൃഷ്ടിക്കുള്ള  കഴിവും
നിരന്തരം  കർമം  ചെയ്യുവാനും
ഇച്ഛാ ശക്തിയും ജ്ഞാനവും
ഉയർന്ന  ചിന്തയും
എല്ലാത്തിനെയും അറിയുവാനുള്ള  കഴിവും
മാസങ്ങളും  വർഷങ്ങളും
പരമാത്മാവിനെ പറ്റിയുള്ള  അറിവും
ഈ ലോകത്തെ പറ്റിയുള്ള അറിവും
എല്ലാം  എന്നിൽ  നിറയട്ടെ.

യജ്ഞത്താൽ  ദീർഘായുസ്സും
പ്രാണനും,അപാനനും  വ്യാനനും
കണ്ണുകളും  കാതുകളും മനസ്സും വാക്കും
ആത്മാവും അനുഗ്രഹീതമാകട്ടെ.

ജ്ഞാനത്തിന്റെ  ലോകത്തിൽ  എത്തട്ടെ
ഉയർന്ന  ചിന്തകൾ  ഭവിക്കട്ടെ
പ്രജാപതിയുടെ  ഭാഗം  ആകട്ടെ.

അറിവുകൾ  ലഭിക്കട്ടെ
അറിവുകൾ  സ്വാംശീകരിക്കുവാനുള്ള  കഴിവുകൾ  ഉണ്ടാകട്ടെ
ഐശ്വര്യം  ഭവിക്കട്ടെ
നീ  അന്ത്യം ഇല്ലാത്തവൻ ആകുന്നു
ലോകത്തെ  പരിപോഷിക്കുക
നിനക്ക്          പിൻഗാമികൾ  ഉണ്ടാകട്ടെ.

----------------------------------------------------------------------------------------------------

https://soundcloud.com/iyer-4/verse-179