Thursday, 23 June 2016

Kanda 1,Prapataka 6,Anuvaka 12

https://www.youtube.com/watch?v=cQrtDV2v3fM
ഇന്ദ്രം  വോ വിശ്വതട്പരി
ഹവാമഹെ  ജനേഭ്യ
അസ്മാകം  അസ്തു  കേവല.

ഇന്ദ്രം  നരോ നേമധിതാ  ഹവന്തേ
യത്  പാര്യാ യുനജതെ ധിയസ്താ
ശൂരോ  ന്രുഷാത ശവസാ  ചാകാന
ആ  ഗോമതീ വ്രജെ ഭജ ത്വം ന.

ഇന്ദ്രിയാണീ  ശതക്രതോ  യാ തേ
ജനേഷു  പഞ്ചസു
ഇന്ദ്ര താനി ത  ആ വൃണേ .

അനു   തേ  ദായി  മഹ  ഇന്ദ്രിയായ  സത്രാ
തേ   വിശ്വം  അനു   വൃത്ര ഹത്ര്യെ
അനു   ക്ഷത്രം അനു   സഹോ യജത്ര  ഇന്ദ്ര
ദേവേഭി   അനു  തേ  ന്രുഷ്ഹയെ .

ആ  യസ്മിൻ  സപ്ത  വാസവ
തിഷ്ടന്തി  സ്വാരുഹോ  യതാ
റിഷിർഹ   ദീർഘ ശ്രുത് തമ
ഇന്ദ്രസ്യ  ഘർമൊ അതിഥി .

ആമാസു  പക്വം ഐരയ
ആ സൂര്യം രോഹയോ ദിവി
ഘര്മം  ന സാമൻ തപത സുവൃക്തിഭിർ
ജുഷണം  ഗീര്വണസേ ഗിര.

ഇന്ദ്രമിത് ഗാതിനോ  ബ്രിഹത്
ഇന്ദ്രം   ആർകെഭിർ  അര്കിനാ
ഇന്ദ്രം  വാണീർ അനൂഷത.


ഗായന്തി  ത്വ ഗായത്രിണോ
അർച്ച ന്തി  അർകം  അർക്കിണാ
ബ്രഹ്മണ   ത്വ  ശതകൃതോ ഉത്  വംശം
ഇവ  എമിരെ .

അംഹോമുചേ   പ്ര  ഭരേമ  മനീഷം
ഓഷിസ്ഥ  ദാവ്‌നെ   സുമതിം  ഗുഹനാന
ഇദം   ഇന്ദ്ര  പ്രതി ഹവ്യം  ഗൃഭായ
സത്യാ  സന്തു  യജമാനസ്യ കാമാ.

വിവേഷ   യന്മാ   ധിഷണാ  ജജാന
സ്തവൈ  പുരാ  പര്യാട്   ഇന്ദ്രം   അഹ്‌നാ
അംഹസോ   യത്ര  പീപരത്
യതാ  നോ  നാവേവ  യാന്തം
ഉഭയെ  ഹവന്തേ .

പ്ര  സംറാജം   പ്രഥമം  അധ്വരാണാം
അംഹോ  മുചം   വൃഷഭം  യജ്ഞിയാനാം
അപാം   നപാതം  അശ്വിനാ  ഹയന്താം
അസ്മിൻ   നര  ഇന്ദ്രിയം  ദത്തം  ഓജ.


വി  ന  ഇന്ദ്ര  മൃഥോ ജഹി നീചാ  യച്ച  പൃഥയന്ത
അധ  പദം  തമീം  കൃതി യോ  അസ്മാൻ അഭിദാസതി .

ഇന്ദ്ര  ക്ഷത്രം അഭി  വാമം ഓജോ  അജായത
വൃഷഭ  ചർഷണീനാം
അപാനുതോ   ജനം  അമിത്രയന്താം
ഉരും   ദേവേഭ്യോ  അക്രനോർ  ഉ  ലോകം.


മൃഗോ   ന  ഭീമ കുചരോ   ഗിരീഷ്‌ഠാ
പാരാവത   ആ  ജഗാമാ  പരസ്യാ
ശൃഗം  സംശായ പവിം   ഇന്ദ്ര  തിഗ്മം
വി  ശത്രൂൻ  താഡി വി  മ്രിദോ   നുദസ്വ .


വി ശത്രൂൻ  വി  മൃഥോ   നുദ
വി  വൃത്രസ്യ  ഹനൂ   രുച
വി മൻയ്യും   ഇന്ദ്ര  ഭാമിതോ
അമൃതസ്യ  ആബിദാസത .


ത്രാതാരം   ഇന്ദ്രം   അവിതാരം   ഇന്ദ്രം
ഹവെഹവേ   സുഹവം  ശൂരം   ഇന്ദ്രം
ഹുവേ  ണ് ശക്രം  പുരുഹൂതം  ഇന്ദ്രം
സ്വസ്തി  നോ  മഘവാ  ധാതു ഇന്ദ്ര.


മാ  തേ   അസ്യാം   സഹസാവൻ
പരിഷ്‌ടൗ  അഘായ  ഭൂമ
ഹരിവ  പരാദയ്‌
ത്രായസ്വ  നോ  അവ്രുകേബിർ  വരൂതൈ
തവ  പ്രിയാസ  സൂരിഴു   ശ്യാമ.


അനവസ്തേ   രഥം  അശ്വായ
തക്ഷൻ   ത്വഷ്ടാ വജ്രം  പുരുഹൂത  ധ്യുമന്തം
ബ്രഹ്മാണ   ഇന്ദ്രം   മഹയന്തോ അർകൈർ
അവർധയൻ   അഹയെ  ഹന്തവാ  ഉ.


വൃഷ്‌ണെ   യത്  തേ  വൃഷണോ    അർക്കം   അർച്ചാൻ
ഇന്ദ്ര  ഗ്രാവാണോ  അദിതി  സജോഷാ
അനാശ്വാസോ  യേ  പവയോ  അരതാ
ഇന്ദ്ര  ഇഷിതാ   അഭി  അവർതന്ത ദസ്യൂൻ .

--------------------------------------------------------------------------------

പരമാത്മാവിനെ  അറിയുവാൻ  ആഗ്രഹിക്കുന്ന  നിങ്ങൾക്കായി
ഇന്ദ്രിയങ്ങളെ  ഉണര്തട്ടെ
ജീവാത്മാക്കളുടെ എല്ലാം പ്രത്യേകത
ഇന്ദ്രിയങ്ങളല്ലോ .

മനുഷ്യർക്ക്‌  വിജയിക്കുവാനായി
ഇന്ദ്രിയങ്ങളെ  ഉണര്തണം
ഇന്ദ്രിയങ്ങളെ  ഉണര്തുമ്പോൾ
പരമാത്മാവിനെ  അറിയുന്നു
ഇന്ദ്രിയങ്ങൾ  ഉണര്ന്നു പ്രവർത്തിക്കുമ്പോൾ
ഐശ്വര്യം  ഉണ്ടാകുന്നു.


ഇന്ദ്രിയങ്ങൾ  ഉണര്ന്നു പ്രവര്ത്തിച്ചു
ആയിരം കർമങ്ങൾ ചെയ്യുമാറാകട്ടെ


വിപരീത  ശക്തികളെ  ഹനിക്കുവാൻ
ഇന്ദ്രിയങ്ങൾക്ക്   ഉത്തമമായ  ശക്തി  ലഭിക്കട്ടെ
കർമയജ്നം  ചെയ്യുവാനായി ഇന്ദ്രിയങ്ങൾക്ക്
അനന്തമായ  ശക്തി ലഭിക്കട്ടെ
വിപരീത  ശക്തികളെ ഹനിക്കുവാൻ
പരമാത്മാവ്‌  അനുഗ്രഹിക്കട്ടെ .


സൂര്യന്റ്റെ  കുതിരകളായ  ഏഴു വാസവരുടെയും ശക്തി
ഇന്ദ്രിയങ്ങളിൽ  വസിക്കട്ടെ
അനന്തമായ  സത്യങ്ങൾ അറിയുന്ന  ഋഷിമാർ
ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരട്ടെ.


സാമ  മന്ത്രങ്ങൾ  മന്ത്രധ്വനികളെ  എന്ന പോലെ
സൂര്യ ദേവന്റ്റെ  അനുഗ്രഹത്താൽ
ദേഹവും  മനസ്സും  പാകമാകട്ടെ


ഇന്ദ്രിയങ്ങളെ  സാമ  മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ  ഋക്  മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ
ഇന്ദ്രിയങ്ങളെ  യജുസ് മന്ത്രങ്ങൾ പുഷ്ടിപ്പെടുത്തട്ടെ

ഇന്ദ്രിയങ്ങളെ  സാമ മന്ത്രങ്ങൾ  പാടി ഉണർത്തട്ടെ
ഇന്ദ്രിയങ്ങൾക്കു  റിക് മന്ത്രങ്ങൾ ശക്തി  പകരട്ടെ
ആയിരം  കഴിവുകളുടെ  പടവുകൾ
ഒന്നൊന്നായി  കയറി  ഋഷി തുല്യൻ  ആകട്ടെ.

ഇന്ദ്രിയങ്ങൾ  വിപരീത  പ്രവർത്തികളിൽ  ഏർപ്പെടാതെ
ഐശ്വര്യവും  ചിന്തോദീപകവും  ആയ മനസ്സ് ലഭിക്കട്ടെ
അനന്തമായ  ഊർജം ഉള്ള  ഇന്ദ്രിയങ്ങൾ
ആഗ്രഹങ്ങൾ  സഫലീകരിക്കട്ടെ.


ഓരോ  ദിവസവും  കടക്കുവാൻ
പരമാത്മാവ്‌  എന്നിൽ  ധിഷണ  നിറക്കട്ടെ
വിപരീത  ചിന്തകളെ  മറികടക്കുവാൻ
ഇന്ദ്രിയങ്ങൾ  തോണി ആകട്ടെ.


വിപരീത  ശക്തികളിൽ  നിന്നും  രക്ഷ നേടുവാൻ
പരമാത്മാവിനെ  ധ്യാനിക്കുക   നരന്മാരെ.
ഇന്ദ്രിയങ്ങൾക്കു  ഓജസ്സ്  നൽകുവാൻ
അശ്വിനീ  ദേവകൾ  അനുഗ്രഹിക്കട്ടെ
ജലത്തിൽ  നിന്നും  ഊർജം  ലഭിക്കുന്ന  ഇന്ദ്രിയങ്ങൾ
കഴിവുകൾ  വർധിപ്പിക്കട്ടെ .


ഇന്ദ്രിയങ്ങൾ  വിപരീത  ചിന്തകളെ  അകറ്റട്ടെ
ഇന്ദ്രിയങ്ങൾ  ശത്രുത  അകറ്റട്ടെ .


ഇന്ദ്രിയങ്ങൾ  ഓജസ്സുറ്റതാകട്ടെ
വിപരീത ശക്തികളെയും  ചിന്തകളെയും അകറ്റുവാൻ
ഇന്ദ്രിയങ്ങൾ  പ്രാപ്തരാകട്ടെ
ലോകം എമ്പാടും  ഓജസ്സ്  പകരുവാനാകട്ടെ.


ഭീമവും  മൃഗീയവും  ആയ  വിപരീത  ശക്തികൾ
എപ്പോഷും  ചുറ്റും  ഉണ്ടാകും
അവയെ  അകറ്റുവാനും  കീഴ്പെടുത്തുവാനും
ഇന്ദ്രിയങ്ങൾക്കു  കഴിയട്ടെ.


ശത്രുതയും  വിപരീത ചിന്തകളും  അകലട്ടെ
ഇന്ദ്രിയങ്ങൾ  ഇവയെ എല്ലാം  അകറ്റട്ടെ .


ഇന്ദ്രിയങ്ങളല്ലോ  സംരക്ഷകർ
ഇന്ദ്രിയങ്ങൾ  അഭിവൃദ്ധി  ഏകുന്നു
ഇന്ദ്രിയങ്ങൾ  എപ്പോഴും   പ്രതികരിക്കട്ടെ
ശക്തമായ  ഇന്ദ്രിയങ്ങൾ
ശാന്തി ഏകട്ടെ.


ശക്തിമാനായ  എന്നിൽ
അനന്തമായ  കുതിരകളുടെ  ശക്തി ഉണ്ടാകട്ടെ.
ദുഷ്ട  ശക്തികൾ  എന്നെ വളം വെക്കാതെ ഇരിക്കട്ടെ
തകർക്കാൻ പറ്റാത്ത  കവചം എനിക്കുണ്ടാകട്ടെ
ഋഷിവര്യന്മാരെ  എന്നപോലെ ഞങ്ങളെ  കാത്തുകൊള്ളുക.


അനേകം  പുണ്യാത്‌മാക്കളുടെ   ഫലം അല്ലോ  ഈ ജീവിതം
ഇന്ദ്രിയങ്ങൾക്ക്  ഊർജം പകരുന്നത്  ത്വഷ്ടാവല്ലോ
വിപരീത  ശക്തികളെ  അകറ്റുവാൻ
ജ്ഞാനികൾ  ഇന്ദ്രിയങ്ങളെ മന്ത്രങ്ങളാൽ  പുഷ്ടി പെടുത്തുന്നു


ഇന്ദ്രിയങ്ങൾ  പരമാത്മാവിനെ  പാടി  പുകഷ്‌തട്ടേ
കർമങ്ങൾ എല്ലാം  അദിതിഥിയെ പുകഷ്‌തട്ടേ
ഇന്ദ്രിയങ്ങൾ  വിപരീത  ശക്തികൾക്കെതിരെ
അനുസ്യൂതം  പ്രവർത്തിക്കട്ടെ.

https://soundcloud.com/iyer-4/verse-1612






Monday, 20 June 2016

Kanda 1,Prapataka 6,Anuvaka 11


https://www.youtube.com/watch?v=4lMC2M7izWc
യോ  വൈ  സപ്ത ദശാം   പ്രജാപതിം   യജ്ഞം അന്വായത്തം
വേദ  പ്രതിയജ്നേന  തിഷ്ടതി  ന  യജ്ഞാത് ബ്രഹ്മ്ഷത .

ആ  സ്രാവയേതി  ചതുർ  അക്ഷരം അസ്തു
ഷ്രൗഷദ് ഇതി ചതുർ  അക്ഷരം
യജ ഇതി ദ്വ്യാക്ഷരം
യെ യജാമഹേ  ഇതി പഞ്ചാക്ഷരം
ദ്വ്യാക്ഷരോ വഷട്കാര  ഏഷ  വൈ
സപ്ത ദശ  പ്രജാപതിർ യജ്ഞം അന്വായത്തോ
യ ഏവം വേദ പ്രദി യജ്നേന  തിഷ്ടതി
ന യജ്ഞാത് ബ്രിഷ്ടതെ .

യോ  വൈ  യജ്ഞസ്യ പ്രായണം  പ്രതിഷ്ടം ഉദയനം  വേദ
പ്രതിഷ്ടിതേന  അരിഷ്റെന യജ്നേന  സംസ്താം ഗച്ചതി.

ആ ശ്രാവയ  അസ്തു
ഷ്രൗഷദ്
യജ
യെ യജാമഹേ
വഷട്കാര
എതദ്വൈ  യജ്ഞസ്യ  പ്രയാണം
ഏഷാ പ്രതിഷ്ത്ത
എദത് ഉദയനം
യ ഏവം വേദ
പ്രതിഷ്ടിതേന  അരിഷ്റെന
യജ്നേന  സമസ്താം ഗച്ഛതി .

യോ വൈ സൂന്രിതായൈ  ദോഹം വേദ
ദുഹ ഏവ ഏനം .

യജ്നോ വൈ സൂനൃതാ  ആസ്രാവയാ ഇതി
ആ ഏവ ഏനാം  അഹ്വത് അസ്തു ഷ്രൗസത് ഇതി
ഉപാവാസ്രാക്  യജ ഇതി
ഉദ് അനൈശീദ്  യേ  യജാമഹ  ഇതി
ഉപാസദദ്  വഷറ്റ്കാരേണ  ദോഗ്ധി ഏഷാ വൈ
സൂന്രുതായൈ ദോഹ
യ ഏവം വേദ
ദുഹ ഏവ ഏനാം .


ദേവാ  വൈ  സത്രം  ആസത
തേഷാം  ദിശോ അദസ്യാൻ
ത ഏതാം ആർദ്രാം പങ്ങ്തിം അപശ്യൻ
ആ സ്രാവയ ഇതി പുരോവാതം അജനയൻ അസ്തു
ഷ്രൗസദ് ഇതി അഭ്രം സമ്പ്ലാവയൻ
യജ ഇതി വിധ്യുതം അജാനയൻ
യേ  യജാമഹ ഇതി പ്രാവര്ഷയണ്ൺ അഭി
അസ്ടനയൻ വശട്കാരേന
തതോ വൈ തേഭ്യോ ദിശാ പ്രാപ്യായന്ത
യ ഏവം വേദ
അസ്മൈ ദിശാ പ്യായന്തേ.

പ്രജാപതിം ത്വോ  വേദ
പ്രജാപതി  ത്വം വേദ
യം പ്രജാപതിം വേദ
സ പുണ്യോ  ഭവതി.

ഏഷ  വൈ ച്ചന്ദസ്യ പ്രജാപതിർ
ആ സ്രാവയ അസ്തു
ഷ്രൗസദ് യജ യേ യജാമഹെ
വഷറ്റ്കാരൊ യ ഏവം വേദ
പുണ്യോ ഭവതി.

വസന്തം  ഋതൂനാം പ്രീണാമി ഇത്യാഹ
ഋതവോ  വൈ പ്രയാജാ ഋതൂനേവ പ്രീണാതി
തേ  അസ്മൈ പ്രീതാ യധാപൂർവം കല്പന്തേ
കല്പന്തേ അസ്മാ   ഋതവോ
യ ഏവം വേദ.

അഗ്നീഷോമയോരഹം  ദേവയജ്ഞയാ
ചക്ശുഷ്മാൻ  ഭൂയാസം ഇത്യാഹ
അഗ്നീഷൊമാഭ്യാം വൈ യജ്നാ ചക്ശുഷ്മാൻ
താഭ്യാം  ഏവ ചക്ശുർ ആത്മൻ ദത്തെ .

അഗ്നേർ  അഹം ദേവയജ്ഞയാ
അന്നാദൊ  ഭൂയാസം  ഇത്യാഹ
അഗ്നിർ വൈ ദേവാനാം അന്നാദ
തേന  ഏവ അന്നാദ്യം ആത്മൻ ദത്തെ .

ദബ്ധിരസി  അദഭ്ധൊ ഭൂയാസം
അമും ദബ്ധേയം ഇത്യാഹ
ഏതയാ   വൈ  ദഭ്ദ്യാ ദേവാ അസുരാൻ അദഭ്ദുവാൻ
തയാ ഏവ ബ്രാത്രുവ്യം ദാഭ്ധ്നോതി .

അഗ്നീഷോമയോരഹം   ദേവയജ്ഞയാ
വൃത്രഹാ  ഭൂയാസം  ഇത്യാഹ
അഗ്നീഷോമാഭ്യാം  വാ ഇന്ദ്രോ വൃത്രം അഹൻ
താഭ്യാം  ഏവ ബ്രാത്രുവ്യം സ്ട്രുനുത്ത .

ഇന്ദ്രാഗ്നിയോരഹം  ദെവയജ്നയാ
ഇന്ദ്രിയാ  വൈ അന്നാദൊ  ഭൂയാസം  ഇത്യാഹ
ഇന്ദ്രിയാവീ ഏവ അന്നാദൊ ഭവതി.

ഇന്ദ്രസ്യ അഹം ദെവയജ്നയാ ഇന്ദ്രിയാവീ ഭൂയാസം  ഇത്യാഹ
ഇന്ദ്രിയാവീ ഏവ ഭവതി.

മഹേന്ദ്രസ്യ  അഹം ദേവയജ്ഞയാ
ജേമാനം  മഹിമാനം ഗമേയം  ഇത്യാഹ
ജേമാനം  ഏവ മഹിമാനം ഗച്ചതി.

അഗ്നേ  സ്വിഷ്ടകൃതോ  അഹം ദെവയജ്നയാ
ആയുഷ്മാൻ  യജ്നെനം  പ്രതിഷ്ടാം ഗമേയം  ഇത്യാഹ
ആയുർ  ഏവ ആത്മൻ ദത്തെ പ്രതി യജ്നേന തിഷ്ടതി.

---------------------------------------------------------------------------------------------------

പതിനേഴു തലങ്ങൾ ഉള്ള പ്രജാപതി
യജ്ഞം നടത്തിക്കുന്നു എന്നറിഞ്ഞാൽ
യജ്ഞത്തിൽ  ഉറച്ചു നിൽക്കാനാകും
യജ്ഞത്തിൽ നിന്നും അകലുകയില്ല.

ആ ശ്രാവയ എന്നതിൽ  നാലക്ഷരം
സമൂഹ മധ്യത്തിൽ   ജീവിക്കുക
ഷ്രൗഷദ്  എന്നതിൽ നാലക്ഷരം
ഉചിതമായ വാക്കുകൾ  പറയുക
യജ എന്നതിൽ  രണ്ടക്ഷരം
പരമാത്മാവിനെ  അറിയുക.
യെ യജാമഹ എന്നതിൽ  അഞ്ചക്ഷരം
യജ്ഞം നടത്തുക
വഷറ്റ്  എന്നതിൽ രണ്ടക്ഷരം
കർമങ്ങൾ ചെയ്യുക
ഇവയെല്ലാം ചേർന്നാൽ പതിനേഴക്ഷരം
ഇവയെല്ലാം അറിഞ്ഞ്  യജ്ഞം ചെയ്‌താൽ
യജ്ഞത്തിൽ  ഉറച്ചു നിൽക്കാനാകും
യജ്ഞത്തിൽ നിന്നും അകലുകയില്ല.
സമൂഹത്തിന്റ്റെ  കൂടെ ദൈവ കൃപയാൽ 
ജീവിത യജ്ഞം നടത്തുക 
കർമങ്ങളിൽ  വ്യാപ്രുതനാകുക 
ജീവിത യജ്ഞത്തിൽ ഉറച്ചു നിൽക്കുക .


ജീവിത യജ്ഞത്തിൽ തുടക്കവും
അവസാനവും ഇതിനു രണ്ടിലും ഇടയിലുള്ള ജീവിതവും
ഉണ്ടെന്നറിഞ്ഞ് കർമം  ചെയ്‌താൽ
ജീവിതയജ്നം  സന്തോഷത്തോടെ പൂർത്തിയാക്കാം .

സമൂഹത്തെ ഉൾകൊണ്ടുകൊണ്ട്
സമൂഹത്തെ അറിഞ്ഞുകൊണ്ട്
പ രമാത്മാവിനെ  ധ്യാനിച്ചുകൊണ്ട്
കര്മം ചെയ്യുക
ജീവിതത്തിന്റ്റെ ആദ്യാവസാനം
ഈ രീതിയൽ കര്മം ചെയ്യുകയാൽ
ജീവിതയന്ജം പൂർണമാകുന്നു

സൂന്രിതയായി  സത്യവും  പ്രസാദാത്മകതെയും  ആചരിക്കുകയാൽ
ജീവിത യജ്ഞത്തിൽ വിജയിക്കുന്നു.

സൂനൃതമാണ് സത്യവും പ്രസാദാത്മകവും ആയ ജീവിതം
സമൂഹത്തിൽ ഉചിതമായ വാക്ക്കുകൾ ഉച്ചരിച്ചുകൊണ്ടു
പരമാത്മാവിന്റ്റെ കൃപയാൽ യജ്ഞം നടത്തുക.
ജീവിത യജ്നതിന്റ്റ്റെ ഫലം ആസ്വദിക്കുവാൻ
എപ്പോഴും   കർമനിരതനാകുക .

ദൈവീകമായ യജ്ഞത്താൽ  ജീവിതത്തിലെ വരൾച്ച അകലുന്നു
പരമാത്മാവിനെ അറിയുകയാൽ ജീവിതം അറിയുക
ദൈവീക ശക്തിയാൽ കിഴക്കൻ കാറ്റു വീശുന്നു
ദൈവീക ശക്തിയാൽ കാർമേഘങ്ങൾ ഉണ്ടാകുന്നു
ദൈവീക ശക്തിയാൽ ഇടി മിന്നൽ ഉണ്ടാകുന്നു
ദൈവീക ശക്തിയാൽ മഴ പെയ്യുന്നു
ഇവയെല്ലാം അറിയുന്നവർ
നിറഞ്ഞ ജീവിതം അനുഭവിക്കുന്നു.

പ്രജാപതിയെ അറിയുക
പ്രജാപതി തന്നെ അറിവ്
പ്രജാപതിയെ അറിയുന്നവൻ
പുണ്യവാനാകുന്നു .


ആ ശ്രാവയ
ഷ്രൗഷദ്
യജ
യെ യജാമഹ
എന്ന മന്ത്രങ്ങൾ പ്രജാപതിതന്നെയെന്നറിയുന്നവൻ
പുണ്യവാനാകുന്നു

വസന്തകാലത്തിൽ ജീവജാലങ്ങൾ ആഹ്ലാദിക്കുന്നു
ഋതുക്കൾ  യജ്ഞഫലം തന്നെയല്ലോ
സത്യ ജ്ഞങ്ങൾ നിമിത്തമായി
ഋതുക്കൾ ഉണ്ടാകുന്നു
ഇവയെല്ലാം സത്യമെന്നറി യുക .


ഉള്ളിലെ അഗ്നിയെയും ആനന്ദത്തെയും  ജ്വലിപ്പിച്ചു
ആന്തര ജ്ഞാനം നേടുക
അഗ്നിയും സോമവും അല്ലോ ജ്ഞാനം നല്കുന്നത്
ആന്തര ജ്ഞാനം യജ്ഞത്താൽ  നേടുക.

ആന്തര അഗ്നിയെ ജ്വലിപ്പിക്കുകയാൽ
ആഹാരം ലഭിക്കുമാറാകട്ടെ
അഗ്നി തന്നെയല്ലോ  ആഹാരത്തിനു വഴി കാട്ടുന്നവൻ
ആന്തര അഗ്നി എപ്പോഴും  ജ്വലിക്കട്ടെ.

ചതി പ്രയോഗങ്ങളെ അതിജീവിക്കുവാനുള്ള
കഴിവ്  ലഭിക്കട്ടെ.
തിന്മകളെ നന്മകളാൽ അതിജീവിക്കുവാനുള്ള
കഴിവ് ലഭിക്കുമാറാകട്ടെ .

ഉള്ളിലെ അഗ്നിയെയും ആനന്ദത്തെയും  ജ്വലിപ്പിച്ചു
വിപരീത ചിന്തകളെ അതിജീവിക്കുമാറാകട്ടെ
ഉള്ളിലെ അഗ്നിയെയും ആനന്ദത്തെയും  ജ്വലിപ്പിക്കുമ്പോൾ
വിപരീത ചിന്തകൾ  അകലുന്നു.


ഇന്ദ്രിയങ്ങളെയും അഗ്നിയും ജ്വലിപ്പിക്കുകയാൽ
ശക്തിയും  കഴിവും ലഭിക്കട്ടെ
ഇന്ദ്രിയങ്ങളെയും അഗ്നിയും ജ്വലിപ്പിച്ച്‌
ശക്തിയും  കഴിവും ലഭിക്കട്ടെ.


ഇന്ദ്രിയങ്ങളെ ജ്വലിപ്പിക്കുകയാൽ
ശക്തി ലഭിക്കട്ടെ
ഇന്ദ്രിയങ്ങളെ ജ്വലിപ്പിച്ച്
ശക്തി ലഭിക്കട്ടെ.

മഹത്തായ  ഇന്ദ്രിയങ്ങളെ ജ്വലിപ്പിക്കുകയാൽ
മഹത്വവും  അന്ഗീകാരവും  ലഭിക്കട്ടെ
മഹത്തായ  ഇന്ദ്രിയങ്ങളെ ജ്വലിപ്പിച്ച്
മഹത്വവും  അന്ഗീകാരവും  ലഭിക്കട്ടെ.

സ്വിഷ്ടക്രിതനായ അഗ്നിയെ ജ്വലിപ്പിക്കുകയാൽ
ദീർഘായുസ്സും  സ്വസ്ഥതയും ലഭിക്കട്ടെ.
ആന്തരാഗ്നിയെ ജ്വലിപ്പിച്ചു
ദീർഘായുസ്സും  സ്വസ്ഥതയും ലഭിക്കട്ടെ.

https://soundcloud.com/iyer-4/verse-1611