Wednesday, 12 October 2016

Kanda 1,Prapataka 8,Anuvaka 7

https://www.youtube.com/watch?v=jPnBmH390oI

ഐന്ദ്രാഗ്‌നം  ദ്വാദശ കപാലം  വൈശ്വദേവം ചരും
ഇന്ദ്രായ ശുനാസീരായ പുരോഡാശം ദ്വാദശ കപാലം
വായവ്യം  പയ സൗര്യം ഏകകപാലം
ദ്വാദശ ഗവം സീരം  ദക്ഷിണാ.

ആഗ്നേയം അഷ്ടാകപാലം നിർവ്വപതി  രൗദ്രം ഗാവീദുകം  ചരും
ഐന്ദ്രം ദധി വാരുണം യവമയം ചരും വാഹിനീർ ധെനും ദക്ഷിണാ.

യേ  ദേവാ പുരാ സദോ  അഗ്നി നേത്രാ
ദക്ഷിണ സദോ യമനേത്രാ
പശ്ചാത് സദ സവിതുർ നേത്ര
ഉത്തര സദോ വരുണ  നേത്ര
ഉപരിഷധോ  ബൃഹസ്പതി നേത്ര
രക്ഷോഹണ  തേ ന പാന്തു തേ നോ അവന്തു
തേഭ്യോ  നമസ്തേഭ്യ സ്വാഹാ..

സമൂഡo  രക്ഷ സന്ദഖ്ധം രക്ഷ ഇദമഹം രക്ഷോഭി സാം ദഹാമി   .
അഗ്നയെ രക്ഷോഘ്നേ സ്വാഹാ.
യമായ സവിത്രേ വരുണായ ബൃഹസ്പതയെ
ദുവസ്വതേ രക്ഷോഗ്നേ സ്വാഹാ .

പ്രഷ്ടിവാഹീ  രഥോ ദക്ഷിണാ .

ദേവസ്യ ത്വാ സവിതു

പ്രസവേശ്വിണോ ബഹുഭ്യാം

പൂഷ്ണോ ഹസ്ഥാബ്യാം

രക്ഷസോ  വധം ജുഹോമി 

ഹുതം രക്ഷോ അവധിക്ഷ്മ രക്ഷോ 
യദ് വസ്തേ  തദ്‌ ദക്ഷിണാ.


-----------------------------------------------------------------------------------------------------
ഇന്ദ്രന്റെയും അഗ്നിയുടെയും പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
എല്ലാ ദേവതമാരുടെയും പ്രീതിക്കായി അഗ്നിയിൽ സമർപ്പിക്കുക
ഇന്ദ്രന്റെ പ്രീതിക്കായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
 വായുവിന്റെ  പ്രീതിക്കായി പാൽ ദാനം ചെയ്യുക
സൂര്യന്റെ പ്രീതിക്കായി ഒരാൾക്ക് നുകവും കാളകളും ദാനം ചെയ്യുക.

അഗ്നിയുടെ പ്രീതിക്കായി എട്ടു പേർക്കും
രുദ്ര പ്രീതിക്കായി അഗ്നിയിൽ ഗാവധുക്കവും
ഇന്ദ്ര പ്രീതിക്കായി തൈരും വരുണ  പ്രീതിക്കായി യവവും നൽകുക.
അറിവ് പകർന്നു നൽകുന്നതിലൂടെ സൽപ്രവൃത്തി ചെയ്യുക.

കിഴക്കുള്ള  അഗ്നി മുതലായ ദേവതകൾ
തെക്കുള്ള യമൻ മുതലായ ദേവതകൾ
പടിഞ്ഞാറുള്ള സവിത്ർ  ദേവതകൾ
വടക്കുള്ള വാരുണീ ദേവതകൾ
മുകളിലുള്ള  ബൃഹസ്പതീ ദേവതകൾ
എല്ലാവരും വിപരീത ശക്തികളെ അകറ്റട്ടെ
അവർക്കായി എല്ലാം സമർപ്പിക്കുന്നു.

എല്ലാ വിപരീത ശക്തികളും അകലട്ടെ
അഗ്നിയേയും യമനെയും സവിതാവിനെയും വരുണനെയും ബൃഹസ്പതിയെയും  നമിക്കുന്നു അവർക്കായി എല്ലാം സമർപ്പിക്കുന്നു.

ദക്ഷിണയല്ലോ  മൂന്ന് ലോകങ്ങളിലേക്കുമുള്ള രഥം

സവിതാവിന്റ്റെ അനുഗ്രഹതോടും  
അശ്വിനി ദേവന്മാരുടെ കൈകളോടും  
പൂഷന്റ്റെ ഹസ്തങ്ങലോടും കൂടെ  

ഞാൻ അഗ്നിക്ക് സമർപിക്കുന്നു .

വിപരീത ശക്തികൾ അകലട്ടെ 
എല്ലാ വിപരീത ശക്തികളും അകന്നു കഴിഞ്ഞു 
ദക്ഷിണായല്ലോ ശാശ്വതം 






No comments:

Post a Comment