Wednesday, 31 May 2017

Kanda 2,Prapataka 1,Anuvaka 11

https://www.youtube.com/watch?v=14hd6eqPxfE
ഇന്ദ്രം  വോ വിശ്വതത്പരി
ഇന്ദ്രം  നരോ നേമധിതാ  ഹവന്തേ
മരുതോ യത്   വോ ദിവ സുംനായന്തോ ഹവാമഹെ 
തൂ ഉപ ഗന്തന
യാ വാ ശർമ ശശമാനായ സന്തി 

ഭരേഷു  ഇന്ദ്രം സുഹവം  ഹവാമഹേ അംഹോമുചം 
സുകൃതം  ദൈവ്യം  ജനം 
അഗ്നിം  മിത്രം  വരുണം സാതയെ 
ഭഗം  ദ്യാവാ പൃഥ്‌വി  മരുത  സ്വസ്ഥയെ.  

മമത്തു  ന  പരിജ്‌മാ വസർഹാ 
മമത്തു  വാതോ  അപാം വിഷൻവാൻ 
ശിശീതം  ഇന്ദ്രാ പർവതാ യുവം  ന 
തന്നോ  വിശ്വേ വരിവസ്യന്തു  ദേവാ.    

പ്രിയാ  വോ നാമ ഹുവേ തുരാണാം 
ആ  യത് തൃപൻ  മരുതോ  വാവശാന . 

ശ്രിയസേ  കം മാനുഭി സം മിമിക്ഷിരെ 
തേ   രെശ്മിഭി ത  റുക്വ്ബഹി സുഖദായ 
തേ   വാശീമന്ത   ഇഷ്‌മിനോ  അഭീരവോ 
വിദ്‌റെ   പ്രിയസ്യ  മാരുതസ്യ  ധാംന.  

സ  നോ  ദേവോ  വസുബിർ  അഗ്നി 
സം സോമ തനൂഭി രുദ്രിയാബി 
സം   ഇന്ദ്രോ മര്ദഭിർ യജ്ഞിയൈ 
സം   ആദിത്യർ നോ വരുണോ അജിജ്ഞിപത് .  


യഥാ  ആദിത്യ  വസുഭി  സംഭഭൂവുർ 
മര്ദഭി  രുദ്രാ  സമജാനതാഭി 
ഏവാ  ത്രിണാമാൻ  അഹ്‌റിനീയമാണാ 
വിശ്വേ   ദേവാ  സമനസോ   ഭവന്തു.  

കുത്ര  ചിത്  യസ്യ  സമ്രുതൗ 
രൻവാ  നരോ  ന്രുഷദനെ
അർഹന്ത  ചിത്  യം  ഇന്ധതെ  
സംജനയന്തി  ജന്തവഃ . 

സം   യദ്   ഇഷോ   വനാമഹേ 
സം   ഹവ്യാ  മാനുഷാണം 
ഉത   ധ്യുമ്നസ്യ  ശവസ  ഋതസ്യ 
രശ്മിമ്  ആ ദതേ .

യജ്‌നോ  ദേവാനാം  പ്രത്യേതി സുംനം 
ആദിത്യാസോ   ഭവതാ   മൃഡയന്ത
ആ  വോർവാചീ  സുമതിർ  വാവൃത്യത് 
അംഹോ  ചിത്  യാ വരിവോവിത്തരാ അസത് .   

ശുചിരപ   സൂയവസാ  അദബ്ധ്  ഉപ  ക്ഷേതി 
വൃദ്ധവയ  സുവീര 
നകിഷ്ടം   ഘ്നന്തി  അന്തിതോ ന  ദൂരാത് 
യ  ആദിത്യാനാം  ഭവതി  പ്രണീതൗ. 

ധാരയന്ത  ആദിത്യാസോ  ജഗത്  സ്ഥ 
ദേവാ  വിശ്വസ്യ  ഭുവനസ്യ  ഗോപാ 
ദീര്ഘാധിയോ  രക്ഷമാണാ  അസൂര്യാം 
റുത്തവാനാ  ചയമാണാ ഋണാനി . 

തിസ്രോ  ഭൂമിർ  ധാരയൻ ത്രീൻ  ഉത ധ്യുൻ 
ത്രീണി  വൃതാ വിധതേ അന്തർ  ഏഷാം
ഋതേന   ആദിത്യാ  മഹീ വോ  മഹിത്വം 
തദ്  ആര്യമന്  വരുണ  മിത്ര  ചാരു .

ത്യാൻ   നു  ക്ഷത്രിയാൻ അവ 
ആദിത്യാൻ യാചിഷാമഹേ 
സുമ്രുഡീകാൻ   അഭിഷ്ടയെ .

ന  ദക്ഷിണാ വി ചികിതെ ന സവ്യാ 
ന  പ്രാചീനം  ആദിത്യാ  ന ഉത പശ്ചാ 
പാക്യ  ചിത്  വസവോ ദീർയാ  ചിത് 
യുഷ്മാണീതോ  അഭയം  ജ്യോതിർ  ആശ്യം .

ആദിത്യാനാം  അവസാ  നൂതനേന
സക്ഷീമഹി  ശര്മണാ  ശന്തമേന
അനാഗ  ത്വേ  അദിതി ത്വേ തുരാസ 
ഇമം   യജ്ഞം  ദതതു  ശ്രോഷമാണ .   

ഇമം   മേ   വരുണ  ശ്രുധീ 
ഹവാം അധ്യാ ചാ മൃഡയ
ത്വാം  അവസ്യുർ  ആ ചകേ.   

തത്‌വാ   യാമി  ബ്രഹ്മണാ വന്ദമാനാ  തത് 
ആ ശാസ്തേ   യജമാനോ  ഹവിർഭി 
അഹേടമാണോ   വരുണ  ഇഹ ബോധി  ഉരുശംസ 
മാ  ന  ആയു പ്ര  മോഷി .
----------------------------------------------------------
പരമാത്മാവിനെ  അറിയുവാൻ  ആഗ്രഹിക്കുന്ന  
നിങ്ങൾക്കായി ഇന്ദ്രിയങ്ങളെ  ഉണര്തട്ടെ
മനുഷ്യർക്ക്‌  വിജയിക്കുവാനായി
ഇന്ദ്രിയങ്ങളെ  ഉണര്തണം
മരുത് ദേവകളെ സന്തോഷം വേണ്ടവർ നിങ്ങളെ ആരാധിക്കുന്നു 
ഞങ്ങളെ സന്തോഷം ഏകി അനുഗ്രഹിക്കുക.

മരുതുകളെ നിങ്ങൾ അര്ധിക്കുന്നവർക്ക് 
നല്ല ആഹാരവും,പ്രാണനും,മനസ്സും  ഏകുന്നു.
മരുതുകളെ ഞങ്ങള്ക്കും എല്ലാ അനുഗ്രഹങ്ങളും നൽകുക 
ഞങ്ങൾക്ക് ഉന്നതി ഏകുക.

ജീവിത യുദ്ധത്തിൽ  വിജയത്തിനായി 
ഇന്ദ്രിയങ്ങളെ ഉണർത്തണം 
അഗ്നിയും വരുണനും  അനുഗ്രഹിക്കുമ്പോൾ 
സമ്പത്തു ലഭിക്കുന്നു 
ആകാശവും ഭൂമിയും മരുതുക്കളും 
ജീവിതത്തിൽ  സന്തോഷമേകുന്നു.

രാവിലെ നമുക്ക് ഉല്ലാസമേകുന്ന 
പരമാത്മാവ്  സന്തോഷമേകട്ടെ 
വാതമെന്ന  ഊർജം നൽകുന്ന പരമാത്മാവ് 
ഊർജം നൽകട്ടെ 
ഇന്ദ്രിയങ്ങൾ പർവതം പോലെ വളരട്ടെ 
എല്ലാ ദേവതകളും  അനുഗ്രഹിക്കട്ടെ.

പരമാത്മാവിന്റെ  നാമ ജപത്താൽ 
കർമങ്ങൾക്കു  ഊർജം  പകരട്ടെ 
മര്ത്തുക്കളെ  നിങ്ങളുടെ  അനുഗ്രഹത്താൽ 
യജമാനന്റെ  ആഗ്രഹങ്ങൾ  സഫലമാകട്ടെ.

പരമാത്‌വാ വിണ്റ്റെ   അനുഗ്രഹത്താൽ 
ഐശ്വര്യങ്ങൾ   ചൊരിയട്ടെ 
റിക്  മന്ത്രങ്ങളുടെ  പ്രയോഗത്താൽ 
ദൈവീകമായ  അനുഭൂതികൾ  ഉണ്ടാകട്ടെ 
മര്ത്തുക്കളുടെ  വാസ സ്ഥലത്തേക്ക് 
എല്ലാവരും  എത്തിച്ചേരട്ടെ.

അഗ്നിയും  വസവും  അനുഗ്രഹിക്കട്ടെ 
സോമനും  രുദ്രനും അനുഗ്രഹിക്കട്ടെ 
ഇന്ദ്രനും  മര്ത്തുക്കളും  അനുഗ്രഹിക്കട്ടെ 
വരുണനും  ആദിത്യനും  അനുഗ്രഹിക്കട്ടെ.

ആദിത്യനും  വസുക്കളും രുദ്രനും 
മര്ത്തുക്കളും ഒരുമിച്ചു അനുഗ്രഹിക്കട്ടെ 
മൂന്ന്  പേരുകളാൽ  അറിയപ്പെടുന്ന  അഗ്നി 
എല്ലാ  ദേവതകളുമായി ചേർന്ന്  അനുഗ്രഹിക്കട്ടെ.

ദൈവീകമായ  കഴിവുകൾ  ഉള്ളവർ 
മറ്റുള്ളവരെയും  ഊർജ്വസ്വലരാക്കുന്നു 
എല്ലാ  ജീവജാലങ്ങളും 
സന്തതികളെ  ജനിപ്പിക്കുന്നു.

മനുഷ്യൻ  തന്റെ  ആന്തരീക  ജ്ഞാനത്തെ  അറിയുമ്പോൾ 
എല്ലാ  അറിവുകളും  ശക്തിയും  സത്യവും നേടുന്നു.

ആദിത്യ ദേവനെ  ഉപാസിക്കുന്നവർ 
എപ്പോഴും  ഊർജസ്വലരായിരിക്കുന്നു 
അവർ  സ്ടസംഗത്തിൽ  ജീവിക്കുന്നു 
അവരെ  തളർത്തുവാൻ  ആരാലും  സാധിക്കുന്നില്ല.

സൂര്യദേവണ്റ്റെ  ഊർജം 
എല്ലാ  ജീവജാലങ്ങളെയും  ഉത്തേജിപ്പിക്കുന്നു.
ആദിത്യന്മാരല്ലോ  ജഗത്തിന്റെ നാഥന്മാർ 
ആദിത്യന്മാരുടെ  അനുഗ്രഹത്താൽ 
ബുദ്ധിയും  ശക്തിയും  ലഭിക്കുന്നു 
യജമാനന്റെ  ഋണങ്ങൾ  അകലുന്നു.

ആദിത്യന്മാർ  മൂന്ന് ലോകങ്ങളെയും  സ്വർഗ്ഗത്തെയും കാക്കുന്നു 
മൂന്ന്  നിയമങ്ങളും  അവരാൽ  നടത്തപ്പെടുന്നു 
ആദിത്യ ദേവ അങ്ങയുടെ സത്യം  മനോഹരമല്ലോ 
ആര്യമ ,വരുണ  ,മിത്ര.

ആദിത്യന്മാരുടെ  അനുഗ്രഹത്തിനായി 
എപ്പോഷും  പ്രാർഥിക്കുക.

ആദിത്യന്മാരെ  ദിക്കറിയാതെ  ഉഴലുന്ന  എനിക്ക് 
മാർഗ ദർശനം ഏകുക 
വസുക്കളെ  എന്റ്റെ  മനസ്സിനെ  ശക്തി പെടുത്തുക 
വെളിച്ചം  ഏകുക .

ആദിത്യ ദേവൻന്റെ  അനുഗ്രഹത്താൽ 
മനസ്സ്  ശാന്തവും  സന്തോഷവും  ആകട്ടെ 
ആദിത്യ ദേവന്റെ  അനുഗ്രഹത്താൽ 
പാപങ്ങൾ  ചെയ്യാതെ  ഈ യജ്ഞം സഫലമാകട്ടെ.

വരുണ  ദേവ  എന്റ്റെ  പ്രാർഥന  കേട്ടാലും 
എന്നെ  അനുഗ്രഹിച്ചു  ആശീർവദിച്ചാലും 

തത്വത്തിന്റെ  പൊരുളായ  അങ്ങയെ  നമിക്കുന്നു 
വരുണദേവ  ഞങ്ങളിൽ  കനിഞ്ഞാലും 
ദീർഘായുസ്സ്  നൽകിയാലും . 



Monday, 22 May 2017

kanda 2,Prapataka 1,Anuvaka 10

https://www.youtube.com/watch?v=P4bAQkkOOCs

ആശ്വിനം  ധൂമ്ര ലലാമം  ആ ലഭേത
യോ ദുർ ബ്രാഹ്ഹ്മണാ സോമം  പിബാസേത്
അശ്വിനോ വൈ ദേവാനാം അസോമപൗ
ആസ്‌താം  തൗ പശ്ചാ  സോമ പീതം പ്ര ആപ്നുതം  
അശ്വിനൗ  ഏതസ്യ  ദേവത
യോ ദുർ ബ്രാഹ്മണാ സോമം പിപാസതി
അശ്വിനാവേവ  സ്വേന ഭാഗധേയേന ഉപ ധാവതി
താവേവാസ്മൈ സോമ പീതം  പ്രയച്ചത
ഉപൈനം  സോമ പീതോ  നമതി
യദ്  ധൂംറോ  ഭവതി ധൂംരി മാണം
ഏവ അസ്മാത്  അപ  ഹന്തി ലാലമോ ഭവതി
മുഖത  ഏവാസ്മിൻ തേജോ ദദാതി .

വായവ്യം   ഗോ മൃഗം  ആ ലഭേത യം
അജഗ്നിവാംശം  അഭിശംസീയൂർ
അപൂത  വ  ഏതാം വാക്  രുചതി 
യം  അജഗ്നിവാംശം  അഭിശംസന്തി
ന ഏഷ  ഗ്രാമ്യ  പശൂൻ അരന്യോ
യത്  ഗോ മൃഗോ ന ഏവൈഷ
ഗ്രാമേ  ന അരണ്യേ  യമ അജഗ്നിവംശം
അഭിശംസന്തി വായുർവൈ  ദേവാനാം പവിത്രം
വാ യുമേവ  സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം പവയതി. 

പരാചീ   വാ ഏതസ്മൈ വ്യുഞ്ചന്തി
വ്യുഞ്ചന്തി  തമ പാപ്മാനം പ്ര വിശതി
യസ്യ  ആശ്വിനെ  ശസ്യമാനെ
സൂര്യോ   ന ആവിർ ഭവതി
സൗര്യം  ബഹുരൂപം ആ ലഭേത
അമും  ഏവ  ആദിത്യം
സ്വേന ഭാഗധേയേന  ഉപ ധാവതി
സ ഏവസ്മത് തമ പാപ്മാണം അപ ഹന്തി
പ്രതീചി അസ്മൈ വ്യുഞ്ചന്തി
വ്യുഞ്ചതി അപ തപ പാപ്മാണം ഹതേ .


-------------------------------------------------------------------------------------------

അശ്വിനീ  ദേവതമാരുടെ  അനുഗ്രഹത്താൽ
വിഷമ ഗ്രസ്തത്തിലായ   പണ്ഡിതർക്ക്
വിഷമത്തിൽ  നിന്നും  മോചനം ലഭിക്കുന്നു. 
അശ്വിനീ ദേവതകൾ  അത്യന്തമായ  സന്തോഷം
എന്ന സോമത്തിണ്റ്റെ നാഥരല്ലോ
അത്യന്തമായ  സന്തോഷം  എന്ന  സോമം  ലഭിക്കുവാൻ
വിലകൂടിയതല്ലെങ്കിലും ദാനം  ചെയ്യുക
ദാനം  ചെയ്യുമ്പോൾ
അശ്വിനീ ദേവതകൾ  തൃപ്തരാകുന്നു
ദാനം ചെയ്യുന്ന  പണ്ഡിതരുടെ ദുരിതങ്ങൾ
അകറ്റപ്പെടുന്നു
സോമമെന്ന  സന്തോഷം  ലഭിക്കുന്നു.

ദുഷ് പ്രചരണത്താൽ  വിഷമിക്കുന്നവർ
വായുദേവണ്റ്റെ  അനുഗ്രഹത്തിനായി 
മൃഗങ്ങളെ  ദാനം  ചെയ്യുക
ദുഷ്പ്രചാരണം  കേൾക്കുന്നവർക്ക്
അവരുടെ  വാക്കുകൾ  മോശമായി  ഭവിക്കുന്നു
അങ്ങിനെയുള്ളവർ  അവരുടെ വാക്കുകൾ
നല്ലരീതിയിൽ ആകുവാനും
ദുഷ്പ്രചാരണങ്ങളിൽ  നിന്നും മോചനം  ലഭിക്കുവാനായി
വായുദേവണ്റ്റെ  പ്രീതിക്കായി  ദാനം  ചെയ്യുക .


മനസ്സിൽ ഇരുട്ട് കയറിയവർക്കു
അശ്വിനീ ദേവതകളെ ആരാധിച്ചാൽ മാത്രം
ഉള്ളിൽ  വെളിച്ചം  വരുന്നില്ല ഉള്ളിലെ വെളിച്ചം തെളിയുവാനായി
സൂര്യ ദേവ പ്രീതിക്കായി പല വസ്തുക്കൾ ദാനം ചെയ്യുക
അവരവർക്കു അർഹമായത് സൂര്യദേവൻ തരുമല്ലോ
മനസ്സിലെ തമസ്സ് അകറ്റുവാൻ  സൂര്യ ദേവൻ അനുഗ്രഹിക്കുന്നു.




Thursday, 18 May 2017

Kanda 2,Prapataka 1,Anuvaka 9

https://www.youtube.com/watch?v=y-5tKHsNI7Y&t=46s

വരുണം സുഷുവാണം അന്നാദ്യം  ന  ഉപാനമത്
സ ഏതാം   വാരുണീം  കൃഷ്ണാം  വശാം അപശ്യത്
താം   സ്വായൈ  ദേവതായാ  ആലഭത
തതോ  വൈ തം അന്നാദ്യം ഉപാനമ .

യമലം  അന്നാദ്യയാ  സന്തം അന്നാദ്യം ന ഉപാനമേത്
സ ഏതാം  വാരുണീം  കൃഷ്ണാം  വശം ആലഭേത
വരുണമേവ  സ്വേന ഭാഗധേയേന  ഉപധാവതി
സ എവസ്മാ  അന്നം പ്രയച്ഛതി
അന്നാധ  ഏവ  ഭവതി
കൃഷ്ണാ  ഭവതി
വാരുണീ  ഹി ഏഷ ദേവതയാ സമൃദ്ധയ്   

മിത്രം  ശ്വേതം  ആ ലഭേത  വാരുണം കൃഷ്ണം
അപാം   ച  ഓഷധീനാം  ച സൻദൗ
അന്ന കാമോ  മൈത്രീർ  വാ
ഒഷധയോ വാരുണീ അപോ അപാം ച  ഖലു വാ
ഓഷധീനാം  ച രസം ഉപ  ജീവാമോ
മിത്രാ  വരുണാ വേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താവേവാസ്മാ   അന്നം  പ്ര യച്ഛതി
അന്നാദ  ഏവ  ഭവതി.

അപാം  ച  ഓഷധീനാം  ച സൻദൗ
ആ ലഭേത ഉഭയസ്യ  അവരുധൈ .

വി ശാഖോ  യൂപോ ഭവതി
ദ്വെ  ഹി എതെ ദേവതയ് സമൃദ്ധയ് .

മൈത്രം  ശ്വേതം ആ ലഭേത
വാരുണം കൃഷ്ണം
ജ്യോഗാമായാവി യാൻ മൈത്രോ ഭവതി
മിത്രേണ വാ അസ്മൈ വാരുണം ശമയതി
യാദ് വരുണ സാക്ഷാത് ഏവൈണം
വരുണ പാശാൻ   മുഞ്ചതി
ഉത  യതി ഇതസുർ ഭവതി ജീവത്യേവ .

ദേവാ   വൈ  പുഷ്ടിം  ന അവിന്ദൻ
തം മിഥുനെ അപശ്യൻ
തസ്യാം  ന സമരഥയാൻ
തൗ അശ്വിനൗ അഭ്രൂതാം
ആവയോർ   വാ ഏഷാ മാ ഏതസ്യാം വദത്വം ഇതി
സ  അശ്വിനോർ ഏവ  അഭവതഃ .

യ  പുഷ്ടികാമ  സ്യാത് സ ഏതാം അശ്വിനീം
യമീം വശം ആ ലഭേത
അശ്വിനാവേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
താവേവ   അസ്മിൻ പുഷ്ടിം ദത്ത പുഷ്യതി
പ്രജയാം  പശുഭിഃ .
--------------------------------------------------------------------------------------
 വരുണന്റെ  പ്രീതികൊണ്ടു മാത്രം അന്നം ലഭിക്കുന്നില്ല
 വരുണ പ്രീതിയും   പല തരമായ ഐശ്വര്യങ്ങളും
മറ്റു ദേവതകളുടെ  അനുഗ്രഹവും അന്നത്തിനായി  ലഭിക്കേണം.

അന്നം  ലഭിക്കേണ്ടുന്ന ഒരുവൻ  അത് ലഭിക്കാഞ്ഞാൽ
പല തരം  സൗഭാഗ്യങ്ങൾ  വരുണനായി ദാനം  ചെയ്യുക
വരുണൻ  അവരവർക്കു  വേണ്ടുന്ന അന്നം  നൽകുന്നു
പലതരം  ഐശ്വര്യങ്ങളും വരുണന്റെ അല്ലോ
വരുണ   പ്രീതിയാൽ  ഐശ്വര്യം ഭവിക്കുന്നു.

മിത്രന്റെയും  വരുണന്റെയും  പ്രീതിക്കായി
ദാനം  ചെയ്യുക
മിത്രൻ  സസ്യങ്ങളുമായും
വരുണൻ  ജലവുമായി  ബന്ധ പെട്ടിരിക്കുന്നു
ജലത്തിന്റെയും സസ്യങ്ങളെയും ആശ്രയിച്ചല്ലോ  നാം ജീവിക്കുന്നു
അവരവർക്കു  വേണ്ടുന്ന ജലവും സസ്യവും  കരുതിയിട്ടുണ്ടല്ലോ
മിത്രന്റെയും  വരുണന്റെയും  പ്രീതിയാൽ
അന്നം  ലഭിക്കുമാറാകട്ടെ.

സസ്യങ്ങൾക്ക്  ജലം  നല്കുകയാൽ
അന്നം  ലഭിക്കുന്നു.

ജീവിതമെന്നത്  രണ്ടു  ശാഖകൾ ഉള്ള യൂപത്തിൽ
കെട്ടിടപെട്ടിരിക്കുന്നു.
ഇവ രണ്ടിന്റെയും  അനുഗ്രഹത്താൽ
ഐശ്വര്യം  ഭവിക്കുന്നു.

ദീഘകാലം അനാരോഗ്യത്താൽ വിഷമിക്കുന്നവർ
മിത്രന്റെയും  വരുണന്റെയും  പ്രീതിക്കായി
ദാനങ്ങൾ  ചെയ്യുക
മിത്രന്റെയും  വരുണന്റെയും  അനുഗ്രഹത്താൽ
വരുണപാശത്താൽ  ബന്ധിതരായവർ
മുക്തരാകുന്നു ജീവിതം ലഭിക്കുന്നു.

ദൈവീകതയിൽ  ഐശ്വര്യം  ലഭിക്കുവാനായി
മിഥുനങ്ങളായി രണ്ടു പേരും ചേർന്ന്  പ്രാർഥിക്കുക
ഐസ്‌വേണീ ദേവതകളുടെ  അനുഗ്രഹത്താൽ
ഐശ്വര്യം  ലഭിക്കുന്നു.


ഐശ്വര്യം  ആഗ്രഹിക്കുന്നവർ
അശ്വിനീ  ദേവതമാരെ  പ്രീതിപ്പെടുത്തുക
അശ്വിനീ ദേവതമാർ  അവരവർക്കു വേണ്ടുന്ന  അനുഗ്രഹം നൽകുന്നു
ഐശ്വര്യവും  സന്തതികളെയും  നൽകുന്നു.




Monday, 15 May 2017

Kanda 2,Prapataka 1,Anuvaka 8

https://youtu.be/tKSHwncdJgg
അസാവാദിത്യോ  ന വ്യരോചത
തസ്മൈ ദേവാ പ്രായശ്ചിത്തമയ്ച്ചൻ
തസ്മാം  ഏതാം ശൗരീം ശ്വേതാം   വശാം ആ ലഭന്ത
തയൈവ  അസ്മിൻ ര്ച്ചം അതതു .

യോ  ബ്രഹ്മവർചസകാമ   സ്യാത്
തസ്മാത്  ഏതാം ശൗരീം
ശ്വേതാം  വശം ആലഭേത
അമും  ഏവ ആദിത്യം
സ്വേന  ഭാഗധേയേന ഉപ ധാവതി
സ  ഏവാസ്മിൻ  ബ്രഹ്മ വർച്ചസം ദധാതി
ബ്രഹ്മവർച്ചസ്ത്യേവ  ഭവതി.

ബൈൽവോ  യൂപോ ഭവതി  അസൗ വാ
ആദിത്യോ  യതോ അജായത്
തതോ  ബിൽവം ഉദതിഷ്ഠത്
സ യോനി ഏവ ബ്രഹ്മവർച്ചസം  അവരുൺദേ .

ബ്രാഹ്മണസ്പത്യാം  ബഭ്രു കർണീം
ആ ലഭേതാം ആഭിചരൻ  .

വാരുണം  ദശ കപാലം പുരസ്താത് നിർവപേത്
വരുണേന  ഏവ ഭ്രാതൃവ്യം ഗ്രാഹയിത്വാ
ബ്രഹ്മണാ സ്തൃനുതേ .

ബഭ്രു  കർണീ  ഭവതി ഏതദ്വൈ
ബ്രഹ്മണോ  രൂപം സമൃദ്ധയ് .

സ്പിയോ യൂപോ  ഭവതി വജ്രോ  വൈ
സ്പിയോ വജ്രമേവാസ്മൈ  പ്രഹരതി .

ശരമയം   ബർഹി  ശ്രുനാതി
ഏവൈനം  വൈഭീധക ഇധ്മോ  ഭിനതി  ഏവൈനം.

വൈഷ്ണവം വാമനം ആ ലഭേത 
യം യജ്‌നോ ന ഉപനമേത് 
വിഷ്ണുർവൈ  യജ്‌നോ വിഷ്ണുമേവ 
സ്വേന ഭാഗധേയേന  ഉപ ധാവതി 
സ ഏവാസ്മൈ  യജ്ഞം പ്രയച്ഛതി 
ഉപൈനം യജ്‌നോ നമതി 
വാമനോ ഭവതി വൈഷ്ണവോ ഹി 
ഏഷ ദേവതയാ സമൃദ്ധയ് .  

ത്വർഷ്ടം വടഭം ആ ലഭേത പശു കാമ 
ത്വർഷ്ട വൈ പശൂനാം  മിഥുനാനാം പ്രജനയിതാ 
ത്വർഷ്ടമേവ സ്വേന ഭാഗധേയേന ഉപ ധാവതി 
സ ഏവാസ്മൈ പശൂൻ മിഥുനാൻ പ്രജനയതി.  

പ്രജാ ഹി വാ ഏതസ്മിൻ പശവഃ പ്രവിഷ്ടാ
അത ഏഷ പുമാൻ സൻവടബ
സാക്ഷാത് ഏവ പ്രജാം പശൂൻ അവരുൺദേ .

മൈത്രം  ശ്വേതം ആ ലഭേത സംഗ്രാമേ
സംയത്തെ സമയമേവ മിത്രമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം മിത്രേണ സം നയതി .

വിശാലോ ഭവതി വ്യവസായായതി  ഏവൈണം

പ്രാജാപത്യം  കൃഷ്ണം ആ ലഭേത വൃഷ്ടി കാമ
പ്രജാപതിർ വൈ വൃഷ്ട്യം ഈശേ
പ്രജാപതിമേവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ  പർജന്യം  വര്ഷയതി

കൃഷ്ണോ ഭവത്  ഏതദ് വൈ വൃഷ്‌ഠയ്‌  രൂപം
രൂപേനെവാ  വൃഷ്‌ടി അവരുൺദേ.

ശബളോ   ഭവതി വിധ്യുതം  ഏവാസ്മൈ   ജനയിത്വ വര്ഷയതി .

അവാ സൃങ്‌ഹോ   ഭവതി വൃഷ്ടി ഏവാസ്മൈ നീ യച്ഛതി .

-------------------------------------------------------------------------------------
ഉള്ളിലെ  അഗ്നി  ജ്വലിക്കാതെ  ആകുമ്പോൾ
ദൈവീകത ഉള്ള സത്കര്മങ്ങൾ  ചെയ്യുക
സ്ടകർമങ്ങൾ   അനുഷ്ഠിക്കുമ്പോൾ
ഉള്ളിലെ  അഗ്നി  ജ്വലിക്കുന്നു.

ഐശ്വര്യം  ആഹ്രഹിക്കുന്നവർ
സല്കര്മങ്ങളാൽ  സൂര്യനെ പ്രീതി പെടുത്തുക
സൂര്യദേവണ്റ്റെ  അനുഗ്രഹം എല്ലാവര്ക്കും ലഭിക്കുമല്ലോ
സൂര്യദേവണ്റ്റെ  അനുഗ്രഹത്താൽ
ഐശ്വര്യവാനാകട്ടെ.

ബില്വ മരം പോലെ ധൃടം ആകണം  ദേഹം
ജീവിത  യജ്ഞത്തിലെ  യൂപം ദേഹമല്ലോ
യൂപത്തെ  ചുറ്റിയല്ലോ  യജ്ഞം നടപ്പൂ.
ബില്വതെ പോലെ ധൃടം ആക്കുക ദേഹം
ഐശ്വര്യം  ഉറവിടത്തിൽ നിന്നും  ഭവിക്കട്ടെ.

വിപരീത ശക്തികളെ  തുരത്തുവാനുള്ള  ആഭിചാരം ചെയ്യുവാൻ
ബ്രഹ്മണസ്പതിയുടെ അനുഗ്രഹത്തിനായി  ദാനം  ചെയ്യുക.

വരുണന്റെ  പ്രീതിക്കായി  പത്തു പേർക്ക് ദാനം  ചെയ്യുക
വരുണന്റെ പ്രീതിയാൽ  വിപരീത ശക്തികൾ അകലുന്നു
ദൈവാനുഗ്രഹം  ഭവിക്കുന്നു.

ബ്രഹ്മദേവന്റെ  അനുഗ്രഹത്തിനായി
ചുറ്റുപാടും  ശ്രദ്ധിക്കുക
ഐശ്വര്യം  അനുഗ്രഹത്താലല്ലോ .

ദേഹമെന്ന  യജ്ഞ സ്തൂപം തടികൊണ്ടുള്ള  വാള് പോലെയല്ലോ
ദേഹത്തിനു വജ്രായുധത്തിണ്റ്റെ  ശക്തി പകരുക.

ജീവിതത്തിന്റെ  ഇരിപ്പിടം  ശര പുല്ലു പോലെയല്ലോ
ജീവിതത്തിൽ  ഇവ  ചതക്കപ്പെടുന്നു
വിഭീടകമെന്ന  വിറക്  യജ്ഞത്തിൽ സമർപ്പിക്കുന്നത്
കീറിമുറിച്ചല്ലോ
ജീവിതത്തിലെ  ക്ലേശങ്ങൾ വിഭീടകമെന്ന പോലെ
കീറിമുറിച്ചു  സമർപ്പിക്കുക.


യജ്ഞം മംഗളമായി നടത്തുവാൻ
ദാനം ചെയ്യുക
ദാനം ചെയ്യുമ്പോൾ ജീവിതയജ്ഞം  സഫലമാകുന്നു
യജ്ഞം  വിഷ്ണുവല്ലോ
യജ്ഞത്താൽ  ഐശ്വര്യം ഭവിക്കട്ടെ.

ത്വസ്ഥാവെന്ന  പരമാത്മാവിന്റ്റെ അനുഗ്രഹത്തിനായി
ദാനം ചെയ്യുക
അവരവർക്കു വേണ്ടുന്ന ഐശ്വര്യം ത്വഷ്ടാവ് നല്കുമല്ലോ
ഒന്നിനൊന്നു ചേർക്കുന്നത് ത്വഷ്ടാവല്ലോ .

യജ്ഞം ചെയ്യുന്ന പുരുഷന് വേണ്ടുന്ന ഐശ്വര്യം
പരമാത്മാവ് കരുതിയിട്ടുണ്ടല്ലോ
കുതിരയെ പോലെ പ്രയത്നിക്കുമ്പോൾ
ഐശ്വര്യവും നല്ല  പിൻഗാമികളും ലഭിക്കുന്നു.


മറ്റുള്ളവരുമായി  അഭിപ്രായ ഭിന്നത വരുമ്പോൾ
മിത്രത്തിനു  നല്ല ഭാഗം നൽകുക
അവരവർക്കു വിധിച്ചിട്ടുള്ള മിത്രം ലഭിക്കുന്നു
മിത്രങ്ങളുമായി യോജിപ്പിൽ  വർത്തിക്കുക.

ജീവിതത്തിലെ ഐശ്വര്യങ്ങൾ വിശാലമല്ലോ

വൃഷ്ടി ആഗ്രഹിക്കുന്നവർ  പ്രജാപതിയുടെ
അനുഗ്രഹത്തിനായി  ദാനം ചെയ്യുക
പ്രജാപതിയുടെ അനുഗ്രഹത്താൽ
അവരവർക്കു വേണ്ടുന്ന വൃഷ്ടി ലഭിക്കുന്നു.

കർമങ്ങളുടെ  അളവുകോൽ പോലെ അല്ലോ വൃഷ്ടിയും
വൃഷ്ടി കർമങ്ങൾ പോലെ പല അളവുകളിൽ അല്ലോ.

സല്കര്മങ്ങളാൽ  ഇടിയോടു കൂടിയ വൃഷ്ടി ഉണ്ടാകുന്നു.

താഷ്‌ന്ന  കൊമ്പുകൾ പോലെ അപകടങ്ങൾ കുറഞ്ഞ
വൃഷ്ടി സല്കര്മങ്ങളാൽ  ലഭിക്കുന്നു.






Friday, 12 May 2017

Kanda 2,Prapataka 1,Anuvaka 7

https://www.youtube.com/watch?v=yl3gf_d77V8

വഷട്കാരോ   വൈ  ഗായത്രിയൈ ശിരോ ഛിന്നത്
തസ്യൈ  രസ പരാപതത് തം  ബൃഹസ്പതി  ഉപാ ഘൃഹ്‌നാഥ്
സാ   ശിതി പൃഷ്ഠാ  വശാ ഭവധ്യോ  ദ്വ്ദീയ   പരാപതത്
തം  മിത്രാ  വരുണാ  ഉപാ ഗ്ര്ഹണീതാത് സാ ദ്വിരൂപാ വശാ ഭവ
തൃതീയ  പരാപതത്  തം  വിശ്വേ  ദേവാ  ഉപാഘൃണ്ണന്തസ്സാ
ബഹുരൂപാ  വശാ ഭവധ്യ   ചതുര്ധാ     പരാപതത്
സ  പൃഥ്‌വീം  പ്രാവി സത് തം  ബൃഹസ്പതി  അഭി   ഘൃണ്ണത്
അസ്തു   ഏവായം  ഭോഗായ  ഇതി സ  ഉക്ഷവശ സമഭവത്
ലോഹിതം  പരാപതത്  തദ്‌   രുദ്ര  ഉപാ ഘൃണാത്
സാ  രൗദ്രീ   രോഹിണീ  വശാ ഭവദ് .

ബാർഹസ്പത്യാം  ശിതിപൃഷ്ഠം  ആലഭേത  ബ്രഹ്മവർച്ചസ    കാമോ
ബൃഹസ്പതിമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ബ്രഹ്മവർച്ചസം  ദതാതി
ബ്രഹ്മ വർച്ചസ്ത്യേവ   ഭവതി.

ഛന്ദസ്ആം  വാ  ഏഷ   രസോ
യത്  വശാ   രസ ഇവ ഖലു വൈ
ബ്രഹ്മവർച്ചസം  ഛന്ദശാമേവ  രസേന രസം 
ബ്രഹ്മവർച്ചസം  അവ രുൺദേ .

മൈത്രാ  വരുണീ ധ്വിരൂപമാലഭേത  വൃഷ്ടികാമോ
മൈത്രം  വാ  അഹർ  വാരുണീ രാത്രിർ  അഹോരാത്രാഭ്യാം
ഖലു വൈ  പാര്ജ്നയോ  വർഷതി
മിത്രാ  വരുണാവേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
തൗ   ഏവാസ്മാ  അഹോരാത്രാഭ്യാം   പർജൻയം   വര്ഷയത്
ഛന്ദസ്ആം  വാ  ഏഷ   രസോ യത്  വർഷാ  രസ ഇവ
ഖലു വൈ വൃഷ്ടി ഛന്ദസം  ഏവ രസേന
രസം  വൃഷ്ടി വരുൺദേ

സ്ഫ്യോ യൂപോ ഭവതി വജ്രോ വൈ  
സ്ഫ്യോ വജ്രമേവാസ്മൈ പ്രഹരതി 
ശരമയം  ബർഹി ശ്രുണാഏവൈനം  വൈഭീദക 
ഇദ്‌മോ ഭിന്നത്‌ ഏവൈനം



---------------------------------------------------------------------------------------------------

വഷട് കാരമെന്ന  മന്ത്രോപാസന  ഗായത്രീ  മന്ത്രത്തിന്റെ
സത്ത  അനുഭപ്പെടുത്തുന്നു
ബൃഹസ്പതിയുടെ  അനുഗ്രഹത്താൽ  ഗായത്രി ഉപാസിച്ചു
സൽകർമങ്ങൾ  ചെയ്യുക
മിത്രന്റെയും  വരുണന്റെയും  അനുഗ്രഹത്താൽ
പകലും രാത്രിയും  കർമ്മ നിരതനാകുക
എല്ലാ  ദൈവീക ഭാവങ്ങളും  അനുവർത്തിച്ചു
എല്ലാ  കർമങ്ങളും ചെയ്യുക
ഗായത്രി ഉപാസനയാൽ  ബ്രിഹസ്പതിയുടെ അനുഗ്രഹം കൊണ്ട്
ഭൂമിയിലെ എല്ലാ കർമങ്ങളും അനുഷ്ഠിക്കുക
കർമം ചെയ്യുവാനുള്ള  ശക്തി നേടുക
ഗായത്രീ  ഉപാസനയാൽ  രൗദ്ര ഭാവങ്ങളുള്ള
കർമങ്ങൾ ചെയ്യുവാനും  അനുഗ്രഹം  നേടുക.

നിറഞ്ഞ ഐശ്വര്യം  നേടുവാൻ  സൽകർമങ്ങൾ  അനുഷ്ഠിക്കുക
അവരവർക്കു  വേണ്ട  ഐശ്വര്യം  ബ്രിഹസ്പതി നൽകുമ്പോൾ
ഐശ്വര്യവാനായി  ഭവിക്കുന്നു.

ഗായത്രിയുടെ  സത്ത  ഐശ്വര്യമല്ലോ
ഐശ്വര്യം സല്കര്മങ്ങളല്ലോ
ഗായത്രിയുടെ  സത്ത  അനുഭവിക്കുമ്പോൾ ഐശ്വര്യം  ഭവിക്കുന്നു.
മഴ  ആഗ്രഹിക്കുന്നവർ രാത്രിയും  പകലും ദാനം  ചെയ്യുക 
പകൽ  മിത്രന്റെയും രാത്രി വരുണന്റെയും  പ്രതിനിധി അല്ലോ 
പർജൻയൻ  പകലും  രാത്രിയും  മഴ തരുന്നു 
അവരവർക്കു  വേണ്ട മഴ പകലും രാത്രിയും 
പർജന്യൻ  തരുന്നു 
ഐശ്വര്യമല്ലോ  ഗായത്രിയുടെ  സത്ത 
ഐശ്വര്യം  മഴയായി  ചൊരിയട്ടെ.


പിൻഗാമികളെ ആഗ്രഹിക്കുന്നവർ രാത്രിയും  പകലും ദാനം  ചെയ്യുക 
പകൽ  മിത്രന്റെയും രാത്രി വരുണന്റെയും  പ്രതിനിധി അല്ലോ
പിൻഗാമികൾ  പകലും  രാത്രിയും ജനിക്കുന്നു 
അവരവർക്കു  വേണ്ട പിൻഗാമികൾ  പകലും രാത്രിയും ജനിക്കുന്നു ഐശ്വര്യമല്ലോ  ഗായത്രിയുടെ  സത്ത 
ഐശ്വര്യം  പിൻഗാമികളായി  ജനിക്കട്ടെ.


ആഹാരം  ആഹ്രഹിക്കുന്നവർ 
സൽകർമങ്ങൾ  ചെയ്യുന്നവർക്ക് ഐശ്വര്യം  ദാനം  ചെയ്യുക 
അന്നം  ദൈവീകമല്ലോ 
അവരവർക്കു  വേണ്ടുന്ന  അന്നം ദേവതകൾ  കരുതിയിട്ടുണ്ടല്ലോ 
അന്നം  ഗായത്രിയുടെ  സത്തയല്ലോ 
ഐശ്വര്യം  അന്നമായി  ഭവിക്കട്ടെ .

ഗ്രാമ  സമ്പത്തു ആഹ്രഹിക്കുന്നവർ
ബന്ധുക്കൾക്ക്  ദാനം ചെയ്യുക 
ബന്ധുക്കൾ  ദൈവീക പ്രതീകമല്ലോ 
അവരവർക്കു  വേണ്ടുന്ന  ഐശ്വര്യം  ദേവതകൾ  കരുതിയിട്ടുണ്ടല്ലോ 
ദേവതകൾ  ബന്ധുക്കളല്ലോ 
ബന്ധുക്കൾ  ഗായത്രിയുടെ  സത്തയല്ലോ
ഐശ്വര്യം  ബന്ധുക്കളായി  ഭവിക്കട്ടെ.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ 
ബ്രിഹസ്പതിയുടെ  അനുഗ്രഹത്തിനായി 
ഋഷഭത്തെ പോലെ കഠിന പ്രയത്നം ചെയ്യുക 
അവരവർക്കു  വേണ്ടുന്ന  ഐശ്വര്യം  ബൃഹസ്പതി   കരുതിയിട്ടുണ്ടല്ലോ
കഠിന  പ്രയത്നം  ചെയ്യുന്നവർക്ക് 
അത്യന്തം  ഐശ്വര്യം  ലഭിക്കുന്നു.

കഠിന പ്രയത്നം എന്നത് ഋഷഭത്തെപ്പോലെ 
സ്വയം  നിയന്ത്രിതമല്ലോ 
കഠിന പ്രയത്നം  ചെയ്യുമ്പോൾ 
ഐശ്വര്യം  ഭവിക്കുന്നു.

വിപരീത  ശക്തികളെ  ഹനിക്കുവാൻ ആഭിചാരം ചെയ്യുമ്പോൾ 
രുദ്രനെ പ്രീതിപ്പെടുത്തുവാൻ  ദേഹം ചുവപ്പു നിറമാകുന്നതുവരെ 
കഠിനമായി  അധ്വാനിക്കുക.
അവരവർക്കു  വേണ്ടുന്ന  ഐശ്വര്യം  രുദ്രൻ   കരുതിയിട്ടുണ്ടല്ലോ
കഠിന  പ്രയത്നം  ചെയ്യുന്നവർക്ക് രുദ്രന്റെ  അനുഗ്രഹത്താൽ 
അത്യന്തം  ഐശ്വര്യം  ലഭിക്കുന്നു.