Tuesday, 27 August 2019

Kanda 2,Prapataka 3,Anuvaka 13

Audio in Youtube


യാ വാം ഇന്ദ്രാ വരുണാ യതവ്യാ തനു 
തയേമം അംഹസോ മുഞ്ചതം 

യാ വാം ഇന്ദ്രാ വരുണാ  സഹസ്യാ രക്ഷസ്യാ  തേജസ്യാ 

തനു   തയേമം അംഹസോ മുഞ്ചതം 
യോ വാം ഇന്ദ്രാ വരുണൗ ആഗ്നൗ സ്രാമാ  
തം വാം ഏതേന അവ യജേ .

യോ വാം ഇന്ദ്രാ   വരുണാ ദ്വിപാത്സു പശുഷു 
ചതുഷ്പാത്സു ഗോഷ്ട്ടേ ഗൃഹേഷു  
അപ്സു ഓഷധീഷു വനസ്പതിഷു സ്രാമാ 
തം വാം ഏതേന അവ യജാ .
ഇന്ദ്രോ വാ ഏതസ്യ ഇന്ദ്രിയേണ അപ ക്രാമതി 
വരുണ യേനo വരുണ പാശേന  ഗൃണ്ണാതി 
പാപ് മനാ ഗൃഹീതോ ഭവതി 
പാപ് മനാഗൃഹീത സ്യാത് 
തസ്മാo ഏതാo ഐന്ദ്രാ വരുണീം  
പയസ്യാം നിർവപേത് 
ഇന്ദ്രമേവ അസ്മിൻ ഇന്ദ്രിയം ദദാതി 
വരുണ യേനo  വരുണ പാശാത് മുഞ്ചതി 
പയസ്യാ ഭവതി പയോഹിവാ 
ഏതസ്മാത് അപക്രാമതി 
അത ഏഷ  പാപ് മനാ ഗൃഹീതോ  
യത് പയസ്യാ ഭവതി പയ ഏവാസ്മിൻ 
തയാ ദതാതി .
പയസ്യായാം  പുരോഡാശം അവ ദദാതി 
ആത്മവന്ദo ഏവൈനം കരോതി 
അധോ ആയതനവാൻ  തം ഏവ .
ചതുർധാ വ്യുഹതി 
ദിക്ഷു ഏവ പ്രതി തിഷ്ഠതി .
പുനഃ സമൂഹതി ദിഗ്ഭ്യ ഏവ 
അസ്മൈ ഭേഷജം കരോതി .
സമൂഹ്യ അവധ്യതി യഥാ   അവിദ്ദം 
നിഷ്കൃന്ദതി 
താദൃക് ഏവ തത് .
യോ വാം ഇന്ദ്രാ   വരുണൗ  അഗ്നൗ സ്രാമ
തം വാം ഏതേന  അവ യജ ഇത്യാഹ 
ദുരിഷ്ട്യാ ഏവൈനം പാതി .
യോ വാം ഇന്ദ്രാ   വരുണാ ദ്വിപാത്സു പശുഷു  ശ്രാമ 
തം വാം  ഏതേന  അവ യജ ഇത്യാഹ
ഏതാവതീർ  ആപ ഓഷധയോ 
വനസ്പതയ പ്രജാ പശവഃ  ഉപജീവന 
താ ഏവാസ്മൈ  വരുണ പാശാത്  മുഞ്ചതി .


ഇന്ദ്രന്റെയും വരുണന്റെയും അനുഗ്രഹത്താൽ എന്റെ ദേഹo  ദുഷ്കർമ്മങ്ങൾ ചെയ്യാതിരിക്കട്ടെ .
എന്റെ ദേഹം ശക്തിയുള്ളതും മറ്റുള്ളവരെ സഹായിക്കുന്നതിനുമുള്ളതാണ് എന്ന ജ്ഞാനം ലഭിക്കട്ടെ  .
 ഇന്ദ്രന്ടെയും വരുണന്റെയും അനുഗ്രഹത്താൽ ദേഹംകൊണ്ടു നല്ലതുമാത്രം ചെയ്യുമാറാകട്ടെ .
എന്റെ ദേഹംകൊണ്ട് യജ്ഞം ചെയ്യുവാനായി അന്തരാഗ്നി ജ്വലിക്കട്ടേ , രോഗപീഠകൾ ഇല്ലാതെയാകട്ടെ .
പക്ഷിമൃഗാദികളിൽനിന്നും , വൃക്ഷലതാദികളിൽനിന്നും , ജലത്തിൽനിന്നും , മറ്റുള്ള മനുഷ്യരിൽനിന്നും എനിക്ക് രോഗങ്ങൾ പകരാതിരിക്കുവാൻ ഇന്ദ്രനും വരുണനും കാക്കട്ടെ .
ഇന്ദ്രിയങ്ങൾക്ക് ശക്തി പകരുമ്പോൾ വരുണപാശമെന്ന കെട്ടുപാടുകളിൽനിന്നും  മോചനം ലഭിക്കുന്നു .
ദുശ്ചിന്തകളിൽ മനസ്സ് വ്യാപാരിക്കുമ്പോൾ വരുണപാശമെന്ന കെട്ടുപാടുകളാൽ   ബന്ധിതനാകുന്നു .
ഇവയിൽനിന്നും മോചനം ലഭിക്കുവാൻ അറിവ് നേടുക .
ഇന്ദ്രിയങ്ങൾക്ക് ശക്തി പകർന്നു വരുണപാശത്തിൽനിന്നും മോചനം നേടുക. മറ്റുള്ളവർക് അറിവുപകരുമ്പോൾ ദുഷ്ചിന്തകൾ ഇല്ലാതെയാകുന്നു . അറിവിനാൽ ദുഷ്ചിന്തകളെ ഇല്ലാതെയാക്കുക .
പുരോഡാശമെന്ന ദേഹം അറിവിനാൽ സമ്പുഷ്ടമാക്കുക .
അറിവ് ലഭിക്കുമ്പോൾ ശക്തിയുള്ള ദേഹവും  ഗൃഹസ്ഥ ജീവിതവും ലഭിക്കും . പുരോഡാശമെന്ന ദേഹം നാലു ഭാഗമാണെന്നറിയുക .
ബാല്യം , കൗമാരം , യൗവനം , വാർദ്ധക്യം എന്നീ അവസ്ഥകളിൽ അന്ത  രാഗ്നിയെ   തിരിച്ചറിയുക
.അന്തരാഗ്നിയെ ജ്വലിപ്പിക്കുമ്പോൾ എല്ലാ അവസ്ഥയിലും ആരോഗ്യം ലഭിക്കുന്നു . ഓരോ അവസ്ഥയിൽനിന്നും മാറുമ്പോൾ അത് തിരിച്ചറിയുക . രോഗങ്ങളിൽനിന്നും മുക്തി നേടുവാൻ ജീവിതയജ്ഞം ഉള്ളിലെ അഗ്നിയെ ജ്വലിപ്പിച്ചുകൊണ്ടു ചെയ്യുക .
 രോഗങ്ങളിൽനിന്നും മുക്തി നേടുവാൻ ഇന്ദ്രനും വരുണനും അനുഗ്രഹിക്കട്ടെ . വരുണപാശമെന്ന കെട്ടുപാടുകളിൽനിന്നും മോചനം ലഭിക്കട്ടെ .
 അറിവിനാൽ സന്തതി പരമ്പരകൾക്കു രോഗം ഇല്ലാതെയാകട്ടെ