Sunday, 11 September 2016

Kanda 1,Prapataka 7,Anuvaka 10

https://www.youtube.com/watch?v=-dD95dub4oc

വാജസ്യ  ഇമം  പ്രസവ സുഷുവെ  അഗ്രെ
സോമം  രാജാനം ഒഷധീഷു  അപ്സസു
താ  അസ്മഭ്യം മധുമതീർ ഭവന്തു
വയം  രാഷ്ട്രേ ജാഗ്രിയാമ പുരോഹിതാ .

വാജസ്യ  ഇദം  പ്രസവ ആ  ബഭൂവ
ഇമാ  ച വിശ്വാ ഭുവനാനി  സർവത
സ വിരാജം പര്യേതി  പ്രജാനൻ
പ്രജാo  പുഷ്ടിo  വർധയമാണോ അസ്‌മേ .   

വാജസ്യ  ഇമാം പ്രസവ ശിഷ്‌രിയേ  ദിവം
ഇമാ  ച  വിശ്വാ  ഭുവനാനി  സമ്രാട്
ആദിസന്തം ദാപയതു  പ്രജാനൻ
രയിo  ച  ന സർവവീരം  നീ യച്ചതു .

അഗ്നേ  അച്ഛാ  വദ ഇഹ ന
പ്രതി  ന  സുമനാ  ഭവ
പ്ര ണോ യച്ച  ഭുവസ്പതേ
ധനധാ  അസി   ന  ത്വം   .

പ്ര   ണോ  യച്ഛതു  അര്യമാ
പ്ര  ഭഗ പ്ര  ബ്രിഹസ്പതി
പ്ര  ദേവാ
പ്രോത  സൂനൃതാ 
പ്ര  വാഗ്‌ദേവി  ദദാതു   ന

അര്യമണം  ബ്രിഹസ്പതിം  ഇന്ദ്രം ദാനായ ചോദയ
വാചം  വിഷ്ണും  സരസ്വതീം
സവിതാരം  ച   വാജിനം . .

സോമം  രാജാനം  വരുണം  അഗ്നിo ആരഭാമഹേ
ആദിത്യാൻ   വിഷ്ണും സൂര്യം  ബ്രഹ്മാണം ച  ബ്രിഹസ്പതിം.

ദേവസ്യ  ത്വ സവിത  പ്രസവേ
അശ്വിനോർ  ബാഹുഭ്യാം
പൂഷ്ണോ   ഹസ്താഭ്യാം
സരസ്വത്യൈ  വാചോ
യൻതുർ  യന്ദ്രേണ
അഗ്നേ   ത്വ സാമ്രാജ്യേണ അഭി സിഞ്ചാമി .

ഇന്ദ്രസ്യ  ബ്രിഹസ്പതേ  ത്വ
സാമ്രാജ്യെണ  അഭി സിഞ്ചാമി .


------------------------------------------------------------------------------
ചിര പുരാതന കാലം  മുതൽക്കേ ഉള്ള ഐശ്വര്യവും
സോമ ദേവന്റെ  ജലത്തിലെ   സാന്നിധ്യവും
ഈ ഭൂമിയുടെ  വികാസവും  ഞങ്ങളെ സ്വാധീനിക്കട്ടെ
സന്തോഷമേകുന്ന  ഈ സംവിധാനങ്ങൾ
ഞങ്ങളെ  ഉന്മേഷ ഭരിതരാക്കട്ടെ
രാഷ്ട്ര  സേവനത്തിനായി  ഞങ്ങൾ എപ്പോഷും  മുന്പിലാകട്ടെ.

 ലോകമെങ്ങും  ഐശ്വര്യം നിറയട്ടെ
പ്രജാപതിയുടെ അനുഗ്രഹത്താൽ  എങ്ങും ഐശ്വര്യം വിളയാടട്ടെ
ഐശ്വര്യവും  പിൻഗാമികളും എങ്ങും  വിളങ്ങട്ടെ

സ്വർഗ്ഗ സമാനമായ  ഐശ്വര്യം  എങ്ങും നിറയട്ടെ
ദാനം  ചെയ്യുവാനുള്ള  മനസ്സ്  എല്ലാവര്ക്കും  ഉണ്ടാകട്ടെ
വീരന്മാർക്കു  ഐശ്വര്യം  ഉണ്ടാകട്ടെ.

അഗ്നി  ദേവാ  ഞങ്ങളെ  നേർവഴിക്കു  നയിക്കുക
ലോക  നാഥാ  ഞങ്ങൾക്ക്  ഐശ്വര്യം  ഏകുക

ആര്യമാവും  ഭഗനും  ബ്രിഹസ്പതിയും
മറ്റെല്ലാ  ദേവകളും  അനുഗ്രഹിക്കട്ടെ
വാഗ്ദേവത  നല്ല  വാക്കുകൾ  തന്നു  അനുഗ്രഹിക്കട്ടെ.

അര്യമാവും   ബ്രിഹസ്പതിയും  ഇന്ദ്രനും അനുഗ്രഹിക്കട്ടെ
സരസ്വതിയും  സവിതാവും  ഐശ്വര്യത്തിലേക്കു  നയിക്കട്ടെ.

ഞങ്ങളുടെ കർമങ്ങൾ എല്ലാം
സോമ ദേവനെയും വരുണ  ദേവനെയും
ആദിത്യന്മാരെയും വിഷ്ണുവിനെയും
സൂര്യദേവനെയും ബ്രഹ്‌മാവിനെയും
ബ്രിഹസ്പതിയെയും  ആരാധിച്ചുകൊണ്ടു
തുടങ്ങുമാറാകട്ടെ .

സവിതാവ്‌  എന്നിൽ  വിളങ്ങട്ടെ
അശ്വിനീ ദേവകളുടെ  ബാഹുക്കളും
പൂഷാവിന്റെ   ഹസ്തങ്ങളും
സരസ്വതിയുടെ  വാക്കുകളും
മറ്റു  ദേവതകളുടെ എല്ലാം അനുഗ്രഹവും
അഗ്നി  ദേവന്റെ  അനുഗ്രഹവും   എന്നിൽ  നിറയട്ടെ..
ഇന്ദ്രന്റെയും  ബ്രിഹസ്പതിയുടെയും  ആധിപത്യം
എന്നിൽ  എപ്പോഴും   നിറയട്ടെ .
https://soundcloud.com/iyer-4/verse-1710






No comments:

Post a Comment