https://www.youtube.com/watch?v=x3DzVBgHSq4
അന്വിഹ മാസാ അൻവിദ് വനാനി
അനു ഓഷധീർ അനു പർവതാശ
ആണ് ഇന്ദ്രം രോദസീ വാവശാനേ
അനു അപോ അജിഹത ജായമാനം.
അനു തേ ദായി മഹ ഇന്ദ്രിയായ സത്രാ
തേ വിശ്വം അനു വൃത്ര ഹത്ര്യെ
അനു ക്ഷത്രം അനു സഹോ യജത്ര ഇന്ദ്ര
ദേവേഭി അനു തേ ന്രുഷ്ഹയെ.
ഇന്ദ്രാണീ മാസു നാരിഷു
സുപത്നീo അഹം അസ്രവം
ന അസ്യാ അപരാ ചന ജരസാ മരതേ പതി.
നാഹം ഇന്ദ്രാണി രാരണ
സഖ്യുർ വൃക്ഷാകപേർ ഋതേ
യസ്യ ഇദം അപ്യം ഹവി പ്രിയം
ദേവേഷു ഗച്ഛതി.
യോ ജാത ഏവ പ്രധമോ മനസ്വാൻ
ദേവോ ദേവാൻ ക്രതുനാ പര്യഭൂഷത്
യസ്യ ശുഷ്മാദ് രോദസീ അഭ്യസേതാം
നൃന്മസ്യ മന്നാ സ ജനാസ ഇന്ദ്ര .
ആ തേ മഹ ഇന്ദ്ര ഊതി ഉഗ്ര
സമന്വയോ യത് സമരന്ത സേനാ
പതാതി ദിധ്യുൻ അര്യസ്യ ബാഹുവോർ
മാ തേ മനോ വിശ്വദ്രിയഗ് വിചാരിത്.
മാ നോ മർഥീർ ആഭര
ദദ്ധി തന്ന
പ്ര ദാശുഷേ ദാതവേ ഭൂരി യത് തേ
നവ്യെ ദേഷ്ണെ ശസ്തേ അസ്മിൻ ത ഉക്തേ
പ്ര ബ്രവാമ വയം ഇന്ദ്ര സ്തുവന്ത .
ആ തൂ ഭര മാകിർ ഏതത് പരിഷ്ടാദ്
വിദ്മാകിത്വ വസുപതിം വസൂനാം
ഇന്ദ്ര യത് തേ മാഹീനം ദത്രം അസ്തി
അസ്മഭ്യം തത് ഹര്യാശ്വ പ്ര യന്തി .
പ്രദാതാരം ഹവാമഹ ഇന്ദ്രം
ആ ഹവിഷാ വയം
ഉഭയ ഹി ഹസ്താ വസുനാ പൃണസ്വ
ആ പ്രയച്ഛ ദക്ഷിണാത് ആ ഉത സവ്യാത്.
പ്രദാതാ വജ്രീ വൃഷഭ തുരാസാത്
ശുസ്മീ രാജ വൃത്രഹാ സോമപാവാ
അസ്മിൻ യജ്ഞേ ബർഹിഷ്യാ നിഷദ്യ അതാ
ഭജ യജമാനായ ശം യോ.
ഇന്ദ്ര സൂത്രാമാ സ്വവാൻ
അവോബി സുമ്രുഡീകോ ഭവതു വിശ്വവേദാ
ബാദതാം ദ്വെഷോ അഭയം കൃണോതു
സുവീര്യസ്യ പദയ ശ്യാമ.
തസ്യ വയം സുമതൗ യജ്നീയസ്യ അപി
ഭദ്രേ സൗമനസേ ശ്യാമ
സ സൂത്രാമാ സ്വവാൻ ഇന്ദ്രോ
അസ്മേ ആരാത് ചിത് ദ്വെഷ സനുതാർ യുയോതു .
രേവതീർ ന സദമാദ ഇന്ദ്രേ
സന്തു തൂവി വാജാ
ക്ഷുമന്തോ യാഭിർ മഥേമ .
പ്രൊ ശു അസ്മൈ പുരോരഥം ഇന്ദ്രായ
ശൂഷം അർച്ചത
അഭീകെ ചിത് ഉ ലോകക്രിത്
സംഗേ സമത്സു വൃത്രഹാ
അസ്മാകം ബോധി ചോദിതാഃ
നബന്താo അന്യകേഷാo
ജ്യാകാ അധി ധന്വസു .
--------------------------------------------------------------------------------
ജനനം മുതൽക്കേ മാസങ്ങളും സന്തോഷങ്ങളും
ഔഷധങ്ങളും മലകളും ഭൂമിയും സ്വർഗവും
ജലവും ഇന്ദ്രിയങ്ങളുടെ പ്രീതിക്കായി വർത്തിക്കുന്നു.
വിപരീത ശക്തികളെ ഹനിക്കുവാൻ
ഇന്ദ്രിയങ്ങൾക്ക് ഉത്തമമായ ശക്തി ലഭിക്കട്ടെ
കർമയജ്നം ചെയ്യുവാനായി ഇന്ദ്രിയങ്ങൾക്ക്
അനന്തമായ ശക്തി ലഭിക്കട്ടെ
ഇന്ദ്രിയങ്ങളെ സംയമനം ചെയ്യൂന്നവളാണ് നല്ല പത്നീ
എന്നാളല്ലോ കേട്ടിരിക്കുന്നത്
ഇന്ദ്രിയ സംയമനം ചെയ്യുന്ന സ്ത്രീയുടെ പതി
വാർധക്യ ക്ലേശത്താൽ മരിക്കുന്നില്ല.
ഇന്ദ്രിയസംയമനം നേടിയവളേ
സൂര്യദേവൻ ജലം പരമാത്മാവിനു അർപിക്കുന്നു എന്ന
സത്യം അറിയുക.
മാനസ ജാതരായ ദേവതമാരിൽ
ഇന്ദ്രനല്ലോ പ്രഥമൻ
ഇന്ദ്രിയങ്ങളുടെ നിയന്ത്രണത്താൽ
ഭൂമിയും സ്വർഗ്ഗവും കീഴടാക്കാം .
ജീവിതമാകുന്ന യുദ്ധത്തിൽ
ശക്തിയേറിയ ഇന്ദ്രിയങ്ങൾ നൽകുന്ന രക്ഷ
അപാരം തന്നെ
തിളക്കവും ശക്തിയും ഉള്ള ഇന്ദ്രിയങ്ങളാൽ
ഞങ്ങൾ എപ്പോഴും സംരക്ഷിക്കപ്പെടട്ടെ
മനസ്സ് നിയന്ത്രണം വിട്ടു പോകാതിരിക്കട്ടെ.
ഞങ്ങൾ തമ്മിൽ വൈരം ഉണ്ടാകാതിരിക്കട്ടെ
ദാനം നൽകുന്നവർക്ക് വീണ്ടും ഐശ്വര്യം
ലഭിക്കുന്നത് പോലെ ഞങ്ങൾക്ക് ഐശ്വര്യം ഏകുക .
ഇന്ദ്രനെ പ്രകീർത്തിക്കുന്നവർക്കു
ഐശ്വര്യം ലഭിക്കട്ടെ.
മറ്റുള്ളവർക്ക് ഉള്ളത് പോലെ
ഐശ്വര്യങ്ങൾ ഞങ്ങൾക്കേകുക
ഇന്ദ്രിയങ്ങളല്ലോ ഐശ്വര്യങ്ങൾക്കു നിദാനം
അശ്വതിതിന്റെ വേഗത ഇന്ദ്രിയങ്ങൾക്ക് ലഭിക്കട്ടെ.
ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുമാറാകട്ടെ
ഇന്ദ്രിയങ്ങളല്ലോ എല്ലാം നൽകുന്നത്
ഇടതു വശത്തു നിന്നും സ്വീകരിക്കുവാനുള്ള കഴിവും
വലതു വശത്തു നിന്നും നൽകുവാനുള്ള കഴിവും
പരമാത്മാവ് ഏകട്ടെ.
ഇന്ദ്രിയങ്ങൾക്ക് വജ്ര ശക്തിയല്ലോ
ദാനം ചെയ്യുവാനും വിപരീത ശക്തികളെ അകറ്റുവാനും
ആനന്ദം അനുഭവിക്കുവാനും ജീവിത യജ്ഞത്തിലെ പ്രധാനി ഇന്ദ്രിയങ്ങൾ അല്ലോ.
നിരന്തരമായ കര്മങ്ങളാൽ നിർവൃതി നേടുവാനാകട്ടെ.
ഇന്ദ്രിയങ്ങൾ സംരക്ഷിക്കുന്നവ ആകട്ടെ
ജ്ഞാനത്താൽ സന്തോഷവും സംരക്ഷയും ഏകട്ടെ
വിപരീത ചിന്തകളെയും പേടിയും അകറ്റട്ടെ
യജ്ഞത്തിൽ മുഴുകിയവർ
സൽ പ്രവർത്തികളുടെ നാഥർ ആകട്ടെ.
യജ്ഞങ്ങൾ ചെയ്യുകയാൽ നല്ല മനസ്സുണ്ടാകട്ടെ
ശാന്തിയും സമാധാനവും ഭവിക്കട്ടെ
മറഞ്ഞിരിക്കുന്ന വിപരീത ചിന്തകളെയും
പരമാത്മാവ് ഇന്ദ്രിയങ്ങളാൽ അകറ്റട്ടെ .
ദൈവീകമായ ശക്തികളും ഐശ്വര്യവും
ശക്തിയും ഇന്ദ്രിയങ്ങളുടെ സംയമനത്താൽ
സാധ്യമാകട്ടെ.
റിക് മന്ത്രങ്ങളാൽ അർച്ചന ചെയ്യുക
വിപരീത ശക്തികളെ അകറ്റുവാൻ
പരമാത്മാവ് അനുഗ്രഹിക്കട്ടെ
ഞങ്ങളുടെ വഴികാട്ടിയും ഐശ്വര്യ ദാതാവും
പരമാത്മാവല്ലോ