Friday, 25 August 2017

Kanda 2,Prapataka 2,Anuvaka 8

https://www.youtube.com/watch?v=G4ukl-0Qu3s
ഇന്ദ്രായ  അൻവൃജവേ
പുരോഡാശം  ഏകാദശ കപാലം  നിർവപേത്
ഗ്രാമകാമ  ഇന്ദ്രമേവ  അനു   ഋജുമ്
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  സജാതാൻ  അനുകാൻ  കരോതി
ഗ്രാംയേവ  ഭവതി.

ഇന്ദ്രാണ്യൈ  ചരും   നിർവപേത്  യസ്യ സേനാ
ആശംശിതേവ  സ്യാത്  ഇന്ദ്രാണീ  വൈ സേനായൈ
ദേവതാ  ഇന്ദ്രാണീം  ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്യ   സേനാം  സംശയതി .

ബൾബജാൻ  അപി  ഇദ്‌മേ   സം   നഹ്‌യേത്
ഗൗർ  യാത്രാ   അധിഷ്‌കന്ന നീ അമേഹത്
തതോ  ബൽബജാ  ഉദതിഷ്ട്ടൻ  ഗാവാം   ഏവൈനം
ന്യായം  അപിനീയ  ഗാ   വേദയതി .

ഇന്ദ്രായ  മന്യുമതേ  മനസ്‌വതെ
പുരോഡാശം  ഏകാദശ കപാലം  നിർവപേത്
സംഗ്രാമേ  സംയത്ത   ഇന്ദ്രിയേണ   വൈ
മന്യുനാ  മനസാ  സംഗ്രാമം  ജയതി
ഇന്ദ്രമേവ  മന്യുമന്തം  മനസ്വന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം
മൻയ്യും  മനോ  ദതാതി
ജയതി   തം  സംഗ്രാമേ .

താമേവ  നിർവപേത്   യോ  ഹതമനാ
സ്വയം  പാപ ഇവ  സ്യാദ്
ഏതാനി   ഹി  വാ  ഏതസ്മാത്  അപക്രാന്താനി
അത  ഏഷ ഹതമനാ  സ്വയം  പാപ
ഇന്ദ്രമേവ  മന്യുമന്തം  മനസ്വന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം
മൻയ്യും  മനോ  ദതാതി
ന ഹതമനാ  സ്വയം  പാപോ ഭവതി .

ഇന്ദ്രായ  ധാത്രെ
പുരോഡാശം  ഏകാദശ കപാലം  നിർവപേത്
യ  കാമയേത  ദാനകാമാ  മേ  പ്രജാ സ്യു ഇതി
ഇന്ദ്രമേവ  ദാതാരം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ  ദാനകാമാ  പ്രജാ  കരോതി
ദാനകാമാ  അസ്മൈ  പ്രജാ  ഭവന്തി .

ഇന്ദ്രായ  പ്രദാത്രെ
പുരോഡാശം  ഏകാദശ കപാലം  നിർവപേത്
യസ്മൈ  പ്രത്തം  ഇവ  സൻ  ന  പ്രദീയെത
ഇന്ദ്രമേവ  പ്രദാതാരം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ   പ്ര ദാപയതി.

ഇന്ദ്രായ  സൂത്രാമ്ണെ
പുരോഡാശം  ഏകാദശ കപാലം  നിർവപേത്
അപരുദ്ധോ  വാ  അപരുദ്ധ്യമാനോ  വാ
ഇന്ദ്രമേവ  സുത്റാമ്ണം
 സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം ത്രായതേ
അനപരുദ്യോ   ഭവതി .

ഇന്ദ്രോ  വൈ  സദ്രങ് ദേവതാഭിർ  ആസീത്
സ ന  വ്യാവൃതം  അഗച്ഛത്
സ  പ്രജാപതിം  ഉപാധാവത്
തസ്മാം  ഏതം   ഐന്ദ്രം
ഏകാദശ കപാലം  നിർവപേത്
തേന  ഏവ   അസ്മിൻ   ഇന്ദ്രിയം അധതാത്  ശക്വരി
യാജ്ഞഅനുവാക്യേ  അകാരൊത് ജ്യോ വൈ  ശകവരീ
സ ഏനം  വജ്രം  ഭൂത്യാ  ഐന്ദ്ര  സൊ  അഭവത്
സൊ  അഭിഭേത്  പ്ര മാ  ധക്ഷ്യതി  ഇതി
സ  പ്രജാപതിം  പുനർ ഉപ ധാവത്
സ പ്രജാപതി  ശകവര്യാ  അധി  രേവതീം
നിരമിമീത  ശാന്ത്യാ  അപ്രദാഹായ .

യോ  അലം  ശ്രിയയ്   സൻസഡ്ർൻഗ്  സമാനയി  ശ്രാത്
തസ്മാത്  ഐന്ദ്രം     ഏകാദശ കപാലം  നിർവപേത് ഇന്ദ്രമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം  ദതാതി.

രേവതീ  പുരോനുവാക്യാം   ഭവതി  ശാന്ത്യാ
അപ്രദാഹായ  ശക്വരീ  യാജ്യാം  വജ്രോ   ശക്വരീ
സ  ഏനം  വജ്രോ  ഭൂത്യാം  ഇന്ദ്രേ  ഭവതി  ഏവ .


----------------------------------------------------------------------------------------

ഗ്രാമ  സമ്പത്  ആഹ്രഹിക്കുന്നവർ
പതിനൊന്നു  പേർക്ക്  ദാനം  നൽകുക
നേരായ  മാർഗത്തിൽ കർമം ചെയ്യുന്നവർക്ക്
ഇന്ദ്രിയങ്ങൾ  ശക്തി  പകരുന്നു
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
നേരായ  മാർഗത്തിൽ  കർമം ചെയ്യുന്നവരെ
കൂടെ ഉള്ളവർ  സഹായിക്കുന്നു
അവർക്കു  ഗ്രാമ  സമ്പത്തു ലഭിക്കുന്നു.   

ആയുധങ്ങൾക്ക്  മൂർച്ച കൂടുവാൻ
പത്നിയുടെ ഇന്ദ്രിയങ്ങളെ  ശക്തി പെടുത്തുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
ആയുധങ്ങൾ  മൂർച്ചയുള്ളതാകുന്നു.

ഉള്ളിലെ  അഗ്നി  അണയാതിരിക്കുവാൻ
നിസ്സാര മെന്നു  തോന്നുന്നത് പോലും  അവഗണിക്കരുത്
നിസ്സരമെന്നു തോന്നുന്നത് പോലും ശ്രദ്ധിച്ചാൽ
ഐശ്വര്യം  ഭവിക്കുന്നു.

ഇന്ദ്രിയങ്ങൾക്ക്   കോപവും  ബുദ്ധിയും  സംഭവിക്കുന്നു
ഇന്ദ്രിയങ്ങളുടെ  ശക്തിക്കായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
പ്രതിസന്ധികളിൽ  കോപം വരാതെയും
ബുദ്ധിയോടെ  നേരിടുവാനുമായി
ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
ബുദ്ധിയോടെയും  സംയമനത്തോടെയും
പ്രതിസന്ധികളെ  തരണം  ചെയ്യുക .

കഷ്ട നഷ്ടങ്ങൾ  വരുമ്പോൾ അവയെ ഓർത്തു
മനസ്സ്  പുണ്ണാക്കാതിരിക്കുക
ഇന്ദ്രിയങ്ങളെ  പുഷ്ടി പെടുത്തി
കഷ്ട നഷ്ടങ്ങളെ  നേരിടുക
പുഷ്ടിപ്പെട്ട  ഇന്ദ്രിയങ്ങളാൽ  കോപത്തെ  നിയന്ത്രിച്ചു
ബുദ്ധിയും  ശക്തിയും  നേടുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
കോപത്താലും  നഷ്ടങ്ങളാലും  സ്വയം  പീഡവരുത്താതിരിക്കുക

മറ്റുള്ളവരുടെ  സഹായം  വേണമെന്നുള്ളവർ
പതിനൊന്നു  പേർക്ക്  ദാനം  നൽകുക
ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ  പുഷ്ടിപെടുമ്പോൾ
മറ്റുള്ളവരുടെ  സഹായം  ലഭിക്കുന്നു.

അർഹതപ്പെട്ടത്‌  ലഭിക്കുവാൻ  തടസ്സം  നേരിടുമ്പോൾ
പതിനൊന്നു  പേർക്ക്  ദാനം  നൽകുക
ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ  പുഷ്ടിപെടുമ്പോൾ
മറ്റുള്ളവരുടെ  സഹായം  ലഭിക്കുന്നു.


ജീവിതത്തിൽ  പുറം  തള്ളപ്പെടുമ്പോൾ
പതിനൊന്നു  പേർക്ക്  ദാനം  നൽകുക
ഇന്ദ്രിയങ്ങൾക്ക്  ശക്തി  പകരുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ  പുഷ്ടിപെടുമ്പോൾ
 പുറംതള്ളപ്പെടൽ  അസാദ്ധ്യമാകുന്നു.


ഇന്ദ്രിയങ്ങൾ  ഊർജ്വസ്വലമാകുമ്പോൾ
ദൈവീക  കഴിവുകൾ  ലഭിക്കുന്നു
പ്രജാപതിയുടെ  അനുഗ്രഹം  ലഭിക്കുവാനും
ഇന്ദ്രിയങ്ങൾ  ഊർജ്വസ്വലമാകുവാനുമായി
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുക
ജീവിതയജ്ഞത്തിൽ  പുതിയ കാര്യങ്ങൾ
തുടങ്ങുവാൻ  വേണ്ട  ശക്തിയും ഊർജവും
പ്രജാപതി  നൽകുന്നു
ആകാശത്തിലെ  വെള്ളിടി  പോലെ  ഗംഭീരമാകുക
അതിലൂടെ  ജീവിതത്തിൽ  സമൃദ്ധി  നേടുക
സമൃദ്ധി  നേടുമ്പോൾ എല്ലാം  നഷ്ട പെടുമോ എന്ന  ഭീതി  ജനിക്കുന്നു
പ്രജാപതിയുടെ  അനുഗ്രഹത്താലല്ലോ  ഐശ്വര്യം  ലഭിക്കുന്നത്
അവ  കാക്കുവാനും സമാധാനം  ലഭിക്കുവാനും
പ്രജാപതി  അനുഗ്രഹിക്കുന്നു.

എല്ലാവര്ക്കും  സമൃദ്ധി  നേടുവാനുള്ള  കഴിവ് തുല്യ മല്ലോ
ഇന്ദ്രിയങ്ങളെ  ഊർജ്വസ്വലരാക്കാൻ
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
പരമാത്മാവ്  ശക്തി  പകരുന്നു.

ഐശ്വര്യം  ലഭിക്കുമ്പോൾ  സമാധാനം  ഉണ്ടാകുന്നു.
ജീവിതത്തിൽ  വെള്ളിടി പോലെ  ഗാംഭീര്യം  നേടുക
അതിനാൽ  ഐശ്വര്യം  നേടുക
ഐശ്വര്യം  ഭവിക്കട്ടെ.





Tuesday, 1 August 2017

Kanda 2,Prapataka 2,Anuvaka 7


https://www.youtube.com/watch?v=xeohGxKClgQ
ഐന്ദ്രം  ചരും  നിർവപേത്  പശുകാമ
ഐന്ദ്രാ  വൈ  പശവഃ  ഇന്ദ്രമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മൈ   പശൂൻ  പ്ര യച്ഛതി
പശുമാനേവ   ഭവതി.

ചരുർ   ഭവതി  സ്വാത് ഏവാസ്മൈ   യോനേ
പശൂൻ  പ്ര  ജനയതി.

ഇന്ദ്രായ  ഇന്ദ്രിയവതെ  പുരോഡാശം ഏകാദശ  കപാലം  നിർവപേത്
പശുകാമ  ഇന്ദ്രിയം  വൈ  പശവഃ  ഇന്ദ്രം  ഏവ ഇന്ദ്രിയാവന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏ വാസ്മാം  ഇന്ദ്രിയം  പശൂൻ  പ്ര യച്ഛതി
പശുമാനേവ   ഭവതി.

ഇന്ദ്രായ  ഘർമവതെ  പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
ബ്രഹ്മവർചസ  കാമോ   ബ്രഹ്മവർച്ചസം  വൈ  ഘർമ
ഇന്ദ്രമേവ  ഘർമവന്തം  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ബ്രഹ്മവർച്ചസം  ദതാതി ബ്രഹ്മ വർച്ചസ്ത്യേവ  ഭവതി.

ഇന്ദ്രായ  അർക്കവതെ    പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
അന്നകാമോ  അർകോ  വൈ  ദേവാനാം  അന്നം
ഇന്ദ്രമേവ  അർക്കവന്തം സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാ  അന്നം  പ്ര യച്ഛതി  അന്നാദ ഏവ   ഭവതി .

ഇന്ദ്രായ  ഘർമവതെ   പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
ഇന്ദ്രായ  ഇന്ദ്രിയാവത ഇന്ദ്രായർക്കവതെ  ഭൂതികാമോ
യത്  ഇന്ദ്രായ  ഘർമവതെ  നിർവപതി   ശിരം ഏവ
അസ്യ   തേന  കരോതി യദ്  ഇന്ദ്രായ  ഇന്ദ്രിയാവത
ആത്മാനമേവ  അസ്യ   തേന  കരോതി
യദ്  ഇന്ദ്രായ  അർക്കവതെ  ഭൂത  ഏവ
അന്നാദ്ധ്യേ   പ്രതി  തിഷ്ഠതി  ഭവതി  ഏവ .

ഇന്ദ്രായ  അംഹോമുചേ   പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
യ  പാപ്മനാ   ഗൃഹീത  സ്യാത്  പാപ്മാ  വാ  അംഹ
ഇന്ദ്രമേവ  അംഹോ മുചം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  പാപ്മനോ  അമ്ഹസോ  മുഞ്ചതി .

ഇന്ദ്രായ  വൈമൃദ്ധായ പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
യം   മൃഥോ  അഭി പ്രവേപേരെൻ  രാഷ്ട്രാണി  വാ അഭി
സമീയുർ  ഇന്ദ്രം   ഏവ  വൈമൃദ്ധം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാ  മൃധോയം  ഹന്തി.

ഇന്ദ്രായ  ത്രാത്രേ   പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
ബദ്ധോ   വാ  പരിയത്തോ  വാ  ഇന്ദ്രമേവ  ത്രാതാരം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം   ത്രായത.

ഇന്ദ്രായ  അർക്ക അശ്വമേധവതെ
പുരോഡാശം  ഏകാദശ  കപാലം  നിർവപേത്
യം   മഹായജ്നോ  ന ഉപാനമേത്
തേ   വൈ  മഹായജ്ഞസ്യ  അന്ത്യേ  തനൂ  യത്
അര്കാശ്വമേധൗ   ഇന്ദ്രം   ഏവ
അര്കാശ്വമേധന്തം   സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാം  അന്തതോ   മഹായജ്ഞം  ച്യായവതി
ഉപൈനം   മഹായജ്നോ   നമതി .

----------------------------------------------------------------------------------------
ഐശ്വര്യം  ആഗ്രഹിക്കുന്നവർ  ഇന്ദ്രിയങ്ങളെ  പുഷ്ടിപ്പെടുത്തുക
ഐശ്വര്യം  ഇന്ദ്രിയങ്ങളുമായി   ചേർന്നതല്ലോ
അവരവർക്കു  അർഹതപ്പെട്ട  ഐശ്വര്യം  ലഭിക്കുന്നു
പരമാത്മാവിന്റെ  അനുഗ്രഹത്തിലല്ലോ   ഐശ്വര്യം  ലഭിക്കുന്നു.

ഐശ്വര്യം  എന്നത്  അവനവനിൽ  നിന്നും  ഉത്ഭവിക്കുന്നു

ഐശ്വര്യം  വേണ്ടവർ  ഇന്ദ്രിയങ്ങളെ  പുഷ്ടിപ്പെടുത്തുവാനായി
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ഐശ്വര്യം  എന്നത്  ശക്തിയല്ലോ
  അവരവർക്കു  അർഹതപ്പെട്ട  ശക്തിയും  ഐശ്വര്യവും ലഭിക്കുന്നു
പരമാത്മാവിന്റെ  അനുഗ്രഹത്തിലല്ലോ   ഐശ്വര്യം  ലഭിക്കുന്നു.

സമൂഹത്തിൽ  ജ്വലിച്ചു നിൽക്കണമെന്നുള്ളവർ
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ഇന്ദ്രിയങ്ങളെ ജ്വലിപ്പിച്ചു  നിർത്തുക ,ജ്വലനമല്ലോ  ശക്തി
അവരവർക്കു  അർഹതപ്പെട്ട  ഇന്ദ്രിയ ജ്വലനം ലഭിക്കുന്നു
പരമാത്മാവിന്റെ  അനുഗ്രഹത്തിലല്ലോ  ജ്വലനം  ലഭിക്കുന്നു.
അങ്ങനെയുള്ളവർ  സമൂഹത്തിൽ  വിളങ്ങുന്നു.

ആഹാരം  വേണമെന്നുള്ളവർ  ഇന്ദ്രിയങ്ങളെ
ദൈവീക  സ്തുതികളാൽ  തൃപ്തിപ്പെടുത്തുക
അർക്കനെപ്പോലെ   തിളക്കം  നേടുക
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ദൈവീക സ്തുതികളല്ലോ സത് കർമങ്ങൾക്കു  നിദാനം
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു


ഐശ്വര്യം  ആഹ്രഹിക്കുന്നവർ പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ജ്വലിക്കുന്ന  ഇന്ദ്രിയങ്ങളോട് കൂടി ആകുക
ശക്തിയുള്ള  ഇന്ദ്രിയങ്ങൾ  നേടുക
ദൈവീക  സ്തുതികളാൽ  ഇന്ദ്രിയങ്ങളെ തൃപ്തി പെടുത്തുക
ശിരസ്സും  ദേഹവും  ശക്തി പെടുത്തുക
അങ്ങനെയുള്ളവർ  ആഹാരവും  ഐശ്വര്യവും നേടുന്നു.

ദുരിത കാലത്തിങ്കൽ  ഇന്ദ്രിയങ്ങളെ  ശക്തിപ്പെടുത്തുക
അതിനായി പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ഇന്ദ്രിയങ്ങളുടെ  ക്ഷയമല്ലോ   ദുരിതകാരണം
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
 ഇന്ദ്രിയങ്ങൾ  പുഷ്ടി പെടുമ്പോൾ  ദുരിതങ്ങൾ  അകലുന്നു.


ശത്രുക്കളുടെ  ശല്യം  അനുഭവിക്കുന്നവർ
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ഇന്ദ്രിയങ്ങൾ  പുഷ്ടിപ്പെടുമ്പോൾ  ശത്രുക്കളെ  അകറ്റുവാൻ  പറ്റുന്നു
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
 ഇന്ദ്രിയങ്ങൾ  പുഷ്ടി പെടുമ്പോൾ  ശത്രുക്കൾ  അകലുന്നു.


ബന്ധനങ്ങളിൽ  അകപെട്ടവർ മോചനം നേടുവാൻ
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുക
ഇന്ദ്രിയങ്ങളല്ലോ  സംരക്ഷിക്കുന്നവർ
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
 ഇന്ദ്രിയങ്ങൾ  പുഷ്ടി പെടുമ്പോൾ  ബന്ധനങ്ങൾ  അഴിയുന്നു .


അശ്വമേധമെന്ന  ജീവിതയജ്ഞം  പരമാത്മാവിനു സമർപ്പിക്കുക 
പരമാത്മാവിന്റെ  അനുഗ്രഹത്താൽ ജീവിതയജ്ഞം  സഫലമാകുന്നു 
ഇന്ദ്രിയങ്ങളുടെ  പുഷ്ടി കൊണ്ടല്ലോ  ജീവിത യജ്ഞം  സഫലമാകുന്നു 
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
 ഇന്ദ്രിയങ്ങൾ  പുഷ്ടി പെടുമ്പോൾ  ജീവിത യജ്ഞം  സഫലമാകുന്നു.



Saturday, 29 July 2017

Kanda 2,Prapataka 2,Anuvaka6

https://www.youtube.com/watch?v=vXihDbImcqo

ആദിത്യം  ചരും   നിർവപേത് സംഗ്രാമം ഉപപ്രയാസ്യന്ന് ഇയം
വാ  അദിതിർ അസ്യാമേവ   പൂർവം  പ്രതി തിഷ്ട്ടന്തി

വൈശ്വാനരം  ദ്വാദശ കപാലം  നിർവപേത് ആയതനം  ഗത്‌വാ
സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സര  ഘലു വൈ  ദേവാനാം  ആയതനം
ഏതസ്മാത്  വാ  ആയതനാത്    ദേവാ   അസുരാൻ അജയൻ
യദ്   വൈശ്വാനരം  ദ്വാദശ  കപാലം  നിർവപതി
ദേവാനാം  ഏവ  ആയതനെ  യതതെ
ജയതി  തം  സംഗ്രാമ .

ഏതസ്മിൻ  വാ  ഏതൗ  മൃജാതേ  യോ  വിദ് വിഷാണയോർ
അന്നം  അതി  വൈശ്വാനരം  ദ്വാദശകപാലം   നിർവപേത്
വിദ് വിഷാണയോർ    അന്നം  ജഗത്‌വാ  സംവത്സരോ  വാ
അഗ്നിർ  വൈശ്വാനര  സംവത്സര  സ്വാദിതം  ഏവാതി
തസ്മിൻ   മൃജാതേ.

സംവത്സരായ  വാ  ഏതൗ  സമമാതേ യൗ   സമമാതേ
തയോർ   യ  പൂർവോ   അഭിദൃഹ്യതി   തം  വരുണോ  ഘൃണ്ണാതി
വൈശ്വാനരം  ദ്വാദശ    കപാലം  നിർവപേത്  സമമാനയോ
പൂർവോ   അഭി ധ്രുഹ്യം   സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സരം   ഏവ   ആപ്ത്വ   നിർവരുണം    പരസ്താത്  അപി ധ്രുഹ്യതി
നൈനം   വരുണോ   ഘൃണാതി .

ആവ്യം  വാ  ഏഷ   പ്രതിഘൃണ്ണാതി  യോ  അവിം  പ്രതിഘൃണ്ണാതി
വൈശ്വാനരം  ദ്വാദശ    കപാലം  നിർവപേത്
അവിം  പ്രതിഘൃഹ്യ   സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സര   സ്വാദിതം   ഏവ  പ്രതി  ഘൃഹ്‌നാതി
ന  ആവ്യം    പ്രതിഘൃണ്ണാതി.

ആത്മനോ  വാ  ഏഷ  മാത്രാം ആപ്നോതി
യ  ഉഭയാതത്   പ്രതിഘൃണ്ണാതി അശ്വം  വാ  പുരുഷം  വാ
വൈശ്വാനരം  ദ്വാദശ    കപാലം  നിർവപേത്
ഉഭയാത്  പ്രതിഘൃഹ്യം   സംവത്സരോ  വാ  അഗ്നിർ  വൈശ്വാനര
സംവത്സര   സ്വാദിതം   ഏവ  പ്രതി  ഘൃഹ്‌നാതി
ന  ആത്മനോ  മാത്രാം   ആപ്നോതി .

വൈശ്വാനരം  ദ്വാദശ  കപാലം  നിർവപേത്
സനിം   ഏഷ്യൻ  സംവത്സരോ  വാ അഗ്നിർ  വൈശ്വാനരോ
യഥാ  ഖലു  വൈ സംവത്സരം  ജനതായാം  ചരത്യധാ
സ  ധനാർദോ  ഭവതി യത്
വൈശ്വാനരം  ദ്വാദശ  കപാലം  നിർവപതി
സംവത്സര   സതാം  ഏവ  സനിം   അഭി  പ്ര  ച്യവതേ
ദാനകാമാ  അസ്മൈ  പ്രജാ  ഭവന്തി .

യോ  വൈ  സംവത്സരം  പ്രയുജ്യ  ന  വിമുഞ്ചതി
അപ്രതിഷ്ട്ടാനോ   വൈ  സ  ഭവതി ഏതം ഏവ
വൈശ്വാനരം  പുനരാഗത്യ  നിർവപേത് യം   ഏവ
പ്രയുങ്തെ  തം  ഭാഗധേയേന  വി  മുഞ്ചതി  പ്രതിഷ്ടിത്യൈ.

യയാ  രജ്‌വാ  ഉത്തമം  ഗാം  ആജേത്
താം  ഭ്രാതൃവ്യായ  പ്ര  ഹിണുയാത്
നിര്ർരിതിം  ഏവാസ്മൈ   പ്ര  ഹിണോതി . 
--------------------------------------------------------------------------------------------------
പ്രതി സന്ധികളിൽ   അദിതിയെ  വണങ്ങുക
ഭൂമി തന്നെ അല്ലോ  അദിതി.

പ്രതിസന്ധി ഘട്ടത്തിൽ  വൈശ്വാനരാഗ്നിയെ  ജ്വലിപ്പിക്കുക
അതിനായി  പന്ത്രണ്ടു  പേർക്ക് ദാനം ചെയ്യുക
സംവത്സരം  മുഴുവൻ  അന്തരാഗ്നി ജ്വലിക്കട്ടെ
സംവത്സരം  മുഴുവൻ  ദൈവീക ഭാവം  ഭവിക്കട്ടെ
ആസുരിക  ഭാവങ്ങളിൽ  നിന്നും മോചനം  ലഭിക്കുവാൻ
ദൈവീകമായ  പ്രവർത്തികളിൽ  ഏർപ്പെടുക.
പന്ത്രണ്ടു പേർക്ക് ദാനം  ചെയ്യുകയാൽ
വൈശ്വാനരാഗ്നിയെ   ജ്വലിപ്പിക്കുക
ദൈവീക ഭാവങ്ങൾ  ആർജിക്കുക
പ്രതിസന്ധികളെ  തരണം  ചെയ്യുക.

രണ്ടു  പ്രതിസന്ധികളിൽ  നിന്നും  മോചനം  ലഭിക്കുമ്പോൾ
വൈശ്വാനര  പ്രീതിക്കായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക
വര്ഷം  മുഴുവനും  വൈശ്വാനര  അഗ്നി  ജ്വലിപ്പിക്കുക
അതിലൂടെ  നല്ല  ഫലങ്ങൾ  നേടുക

യാതൊരു  പ്രതിസന്ധിയിൽ  ചതികളെ  നേരിടേണ്ടി  വരുന്നോ
വരുണന്റെ  അനുഗ്രഹത്താൽ  അതിനെ  തരണം ചെയ്യുക
അതിനായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക
വൈശ്വാനര  അഗ്നി  വർഷം  മുഴുവനും  ജ്വലിക്കട്ടെ
വൈശ്വാനര  അഗ്നി  ജ്വലിക്കാത്തപ്പോൾ
വരുണന്റെ  അനുഗ്രഹം  നഷ്ടപ്പെടുന്നു
അപ്പോൾ  പ്രതിസന്ധികൾ  നേരിടുന്നു.

സമ്പത്  ലഭിക്കുമ്പോൾ  ദാനം  ചെയ്യുക
വൈശ്വാനര  പ്രീതിക്കായി  വര്ഷം  മുഴുവനും  ദാനം ചെയ്യുക
വൈശ്വാനര  അഗ്നി  വര്ഷം മുഴുവനും  ജ്വലിക്കട്ടെ
അതിനായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക

അവരവർക്കു  ഉചിതമായ  ഫലം  എല്ലാവര്ക്കും  ലഭിക്കുന്നു
അതിനായി  പന്ത്രണ്ടു  പേർക്ക്  ദാനം  ചെയ്യുക
വൈശ്വാനര  അഗ്നി  വർഷം  മുഴുവനും  ജ്വലിക്കട്ടെ
പ്രകൃതിയിൽ  നിന്നും ഊർജം  ലഭിക്കുവാനുള്ള  കഴിവുണ്ടാകട്ടെ.

സമ്പത്  വേണ്ടവർ  വൈശ്വാനര  പ്രീതിക്കായി
പന്ത്രണ്ടു  പേർക്ക്  ദാനം   ചെയ്യുക
വൈശ്വാനര  അഗ്നിയെ വര്ഷം മുഴുവൻ  ജ്വലിപ്പിക്കുക
പൊതുജനങ്ങളുടെ  ഐശ്വര്യത്തിനായി  വര്ഷം മുഴുവനും
പ്രയത്നിക്കുന്നവർ  സമ്പന്നന്മാരാകുന്നു.
പന്ത്രണ്ടു പേർക്ക്  ധാനം ചെയ്യുമ്പോൾ
വൈശ്വാനര  അഗ്നി ജ്വലിക്കുന്നു
ഐശ്വര്യം  ഭവിക്കുന്നു.

സംവത്സരം  മുഴുവനും  കർമം ചെയ്യാതെ  ഇരിക്കുന്നവന്
മറ്റുള്ളവരുടെ  സഹകരണം  നഴ്ട്ടപെടുന്നു
വീണ്ടും  കര്മനിരതനാകുമ്പോൾ
വൈശ്വാനര  അഗ്നിയെ  ജ്വലിപ്പിക്കുക

പ്രതിസന്ധികളെ  തരണം ചെയ്യുവാനായി
ഐശ്വര്യം  ലഭിക്കുവാൻ  പ്രയത്നിക്കുക
പ്രതിസന്ധികളിലൂടെ  ഐശ്വര്യത്തിനായി  പ്രയത്നിക്കുക .



Monday, 3 July 2017

kanda 2,Prapataka 2,Anuvaka 5

https://www.youtube.com/watch?v=1yPnOx5v-qQ

വൈശ്വാനരം   ദ്വാദശ  കപാലം  നിർവപേത്
വാരുണം  ചരും ദധിക്രാവണ്ണോ  ചരും
 അഭിശസ്യമാനോ  യത്  വൈശ്വാനരോ
ദ്വാദശ കപാലോ   ഭവതി
സംവത്സരോ    വാ  അഗ്നിർ വൈശ്വാനര
സംവത്സരേണ  ഏവൈനം   സ്വദയതി
അപ  പാപം  വർണം  ഹതേ
വാരുണേന  ഏവൈനം   വരുണ പാശാൻ   മുഞ്ചതി
ദധിക്രാ വൺണ്ണ  പുനാതി  ഹിരണ്യം  ദക്ഷിണാ
പവിത്രം  വൈ  ഹിരണ്യം പുനാത് ഏവൈനം  ആദ്യം
അസ്യ   അന്നം  ഭവതി .

താമേവ  നിർവപേത്  പ്രജാകാമ സംവത്സരോ  വാ
ഏതസ്യ  അശാന്തോ യോനിം പ്രജായൈ  പശൂനാം  നിർദഹതി
യോ  ആലം പ്രജായൈ  സൻ  പ്രജാം  ന  വിന്ദതേ
യദ്   വൈശ്വാനരോ ദ്വാദശ  കപാലോ ഭവതി  സംവത്സരോ   വാ
അഗ്നിർ  വൈശ്വാനര സംവത്സരമേവ  ഭാഗധേയേന  ശമയതി
സോ   അസ്മൈ  ശാന്ത സ്വാത്  യോനൈ  പ്രജാം  പ്ര ജനയതി
വാരുണെന  ഏവ ഏനം  വരുണ പാശാത്  മുഞ്ചതി
ദധിക്രാണാം  പുനാതി ഹിരണ്യം  ദക്ഷിണാ
പവിത്രം  വൈ  ഹിരണ്യം പുനതി ഏവൈനം വിന്ദതേ പ്രജാം .

വൈശ്വാനരം  ദ്വാദശ കപാലം നിർവപേത്
പുത്രേ  ജാതേ യദ് അഷ്ടാ കപാലോ ഭവതി
ഗായത്രി  ഏവൈനം ബ്രഹ്മ വർച്ചസേന  പുനാതി
യത്  നവ കപാല  ത്രിവൃത്ത  ഏവാസ്മിൻ തേജോ  ദതാതി
യദ് ദശ കപാലോ വിരാജയ് അസ്മിൻ അന്നാദ്യം  ദതാതി
യദ്  ദ്വാദശ  കപാലോ ജഗതൈ ഏവാസ്മിൻ  പശൂൻ  ദതാതി
യസ്മിൻ  ജാത ഏതാ മിശ്ടിം നിര്വപതി പൂത  ഏവ തേജസ്യ
അന്നാദ  ഇന്ദ്രിയാവീ  പശുമാൻ ഭവതി .

അവ  വാ  ഏഷ സുവർഗാത്  ലോകാത് ചിദ്യതേ
യോ  ദർശ പൂർണമാസയാജി   സൻ  അമാവാസ്യാം
വാ  പൗർണ്ണ മാസീം   വാ  അതിപാതയതി
സുവർഗായ  ഹി  ലോകായ  ദർശ പൂർണമാസൗ    ഇജ്യേതെ .

വൈശ്വാനരം  ദ്വാദശ  കപാലം  നിർവപേത്
അമാവാസ്യാം  യാ  പൗർണ്ണമാസീം   വാ  അതിപാദ്യ
സംവസ്ഥരോ   വാ അഗ്നിർ വൈശ്വാനര  പ്രീണാതി   യഥോ
സംവത്സരം   ഏവ   അസ്മാ  ഉപ  ദതാതി
സുവർഗസ്യ  ലോകസ്യ  സമഷ്ട്യാ  അഥോ ദേവതാം
ഏവ   അൻവാരഭ്യ   സുവർഗം  ലോകം  ഏതി.

വീരഹാ  വാ  ഏഷ   ദേവാനാം യോ  അഗ്നിമുദ്‌വാസയതെ
ന  വാ  ഏതസ്യ  ബ്രാഹ്മണാ ഋതായവ
പുരാ   അന്നം  അക്ഷൻ .

ആഗ്നേയം  അഷ്ടാകപാലം  നിർവപേത്
വൈശ്വാനരം  ദ്വാദശ  കപാലം  അഗ്നിം  ഉദ്വാസയിഷ്യൻ
യദ്   അഷ്ടാകപാലോ  ഭവതി
അഷ്ടാഷ്ട്ടരാ  ഗായത്രീ ഗായത്രയോ   അഗ്നിർ
യാവാൻ  ഏവ  തസ്മാ  ആഥിത്യം  കരോതി
അതോ  യഥാ    ജനം   യതേ   അവസം   കരോതി
താദൃക്  ഏവ  തദ്‌  ദ്വാദശ  കപാലോ   വൈശ്വാനരോ ഭവതി
ദ്വാദശ   മാസാ  സംവത്സര  സംവത്സര  ഖലു  വാ
അഗ്നേർ  യോനി  സ്വാമേവൈനം  യോനിം  ഗമയതി
ആദ്യം  അസ്യ   അന്നം  ഭവതി . 

വൈശ്വാനരം  ദ്വാദശ  കപാലം  നിർവപേത്
മാരുതം   സപ്ത കപാലം  ഗ്രാമകാമ .

ആഹവനീയെ  വൈശ്വാനരം അധിശ്രയതി
ഗാർഹപത്യേ   മാരുതം പാപവസ്യ സസ്യ  വിധൃത്യയൈ.

മാരുതോ  ഭവതി  മരുതോ വൈ ദേവാനാം  വിശോ
ദേവവിശേന  ഏവാസ്മൈ  മനുഷ്യ  വിശം  അവരുൺദേ .

സപ്ത  കപാലോ   ഭവതി  സപ്ത  ഗണാ   വൈ
മരുതോ  ഗണശ  ഏവാസ്മൈ   സജാതാൻ   അവരുൺദേ .

അനൂച്യമാന   ആ  സാധയതി  വിശമേവാസ്മാ
അനു  വർത്മാനം  കരോതി .
 

------------------------------------------------------------------------------------------------------------------

ആരോപണങ്ങളിൽ  നിന്നും  മോചനം ലഭിക്കുവാൻ
വൈശ്വാനരൻ എന്ന അന്തരാഗ്നിയെ  ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
വരുണപാശത്തിൽ നിന്നും മോചനവും നേടുന്നു
വര്ഷം മുഴുവൻ അന്തരാഗ്നിയായ വൈശ്വാനരനെ ജ്വലിപ്പിക്കുക
വിപരീത ശക്തികളെ അകറ്റുക
ദധിക്ക്റാവൺ എന്ന അന്തരാഗ്നി കുതിരയെ പോലെയല്ലോ
അത് ജ്വലിക്കുമ്പോൾ  അന്നം  ലഭിക്കുന്നു
അതിനായി    ധനം  പങ്കു വയ്ക്കുക.

നല്ല  പിൻഗാമികളെ ലഭിക്കുവാൻ
വൈശ്വാനരൻ എന്ന അന്തരാഗ്നിയെ  ജ്വലിപ്പിക്കുക
അതിനായി പന്ത്രണ്ടു പേർക്ക് ദാനം ചെയ്യുക
മോശമായ  കാലത്തിൽ പിൻഗാമികളും  സമ്പത്തും അകലുന്നു
വൈശ്വാനരനെന്ന  അന്തരാഗ്നിയെ  ജ്വലിപ്പിക്കുവാൻ
പന്ത്രണ്ടു പേർക്ക്  ദാനം ചെയ്യുക
സന്തുഷ്ടനായ  അന്തരാഗ്നി  പിൻഗാമികളെ തരുന്നു
വരുണപാശത്തിൽ  നിന്നും  മോചനം ലഭിക്കുന്നു
ധനം  പങ്കുവെക്കുമ്പോൾ അന്തരാഗ്നി  ജ്വലിക്കുന്നു
നല്ല  പിൻഗാമികളെ ലഭിക്കുന്നു.

പിൻഗാമികളെ   ലഭിക്കുമ്പോൾ  പന്ത്രണ്ടു പേർക്ക് ദാനം  ചെയ്യുക
എട്ടു പേർക്ക്  ദാനം  ചെയ്യുമ്പോൾ ഗായത്രിയുടെ  അനുഗ്രഹത്താൽ
പിന്ഗാമികൾക്കു  ഐശ്വര്യം  ലഭിക്കുന്നു
ഒൻപതു  പേർക്ക്  ദാനം  ചെയ്യുമ്പോൾ  പിൻഗാമികൾക്കു
ബുദ്ധി  ഏറുന്നു
പത്തു പേർക്ക് ദാനം  ചെയ്യുമ്പോൾ പിൻഗാമികൾക്കു
നല്ല  ആഹാരം  ലഭിക്കുന്നു
പതിനൊന്നു  പേർക്ക്  ദാനം  ചെയ്യുമ്പോൾ
പിൻഗാമികൾക്കു   ശക്തി ലഭിക്കുന്നു
പന്ത്രണ്ടു  പേർക്ക് ദാനം  ചെയ്യുമ്പോൾ
പിൻഗാമികൾക്കു  ഐശ്വര്യം  ലഭിക്കുന്നു
പിൻഗാമികളുടെ   ജന്മത്തിൽ ദാനം ചെയ്യുമ്പോൾ
പിൻഗാമികൾ നല്ല ഗുണങ്ങൾ ഉള്ളവരും
ബുദ്ധിയുള്ളവരും സൽസ്വഭാവികളും
ദാനശീലരും ശക്തിയുള്ളവരും
ഐശ്വര്യവാന്മാരും  ആകുന്നു.


ജീവിത യജ്ഞത്തിൽ  അമാവാസിയും പൗര്ണമിയും  ഉണ്ടാകുന്നു
ഈ  കാലങ്ങളിൽ എല്ലാം  സൽകർമങ്ങൾ ചെയ്യുക
സല്കര്മങ്ങളാൽ  സ്വർഗീയ  ജീവിതം  നേടുക.

അമാവാസ്യയിലും  പൗര്ണമിയിലും
പന്ത്രണ്ടു  പേർക്കു  ദാനം   ചെയ്യുക
വര്ഷം  മുഴുവനും  ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
ഉള്ളിലെ  വൈശ്വാനര  അഗ്നി ജ്വലിക്കുമ്പോൾ
വര്ഷം  മുഴുവനും  സ്വർഗീയത അനുഭവ പെടുന്നു

അന്തരാഗ്നി  കെടുത്തുന്നവരുടെ സംസർഗം
നല്ല കാര്യങ്ങളെ  തടസ്സപ്പെടുത്തുന്നു
അങ്ങനെയുള്ളവരുടെ  കൂടെ ഇടപഴകൽ ഒഴിവാക്കുക .

അന്തരാഗ്നി  കെടുവാൻ  തുടങ്ങുമ്പോൾ
എട്ടു പേർക്ക്  ദാനം   ചെയ്യുക
വൈശ്വാനര  അഗ്നി  ജ്വലിക്കുവാൻ
പന്ത്രണ്ടു  പേർക്ക്  ദാനം   ചെയ്യുക
ഗായത്രിക്കു  എട്ടു  പദങ്ങൾ ഉണ്ട്
ഗായത്രിയുമായി   ബന്ധപ്പെട്ട  അഗ്നിയുടെ   ജ്വലനത്തിനായി
എട്ടു  പേർക്ക് ദാനം  ചെയ്യുക
മറ്റുള്ളവരുടെ  ദേശത്തേക്കു  പോകുന്നവർ
അന്തരാഗ്നിയെ  ജ്വലിപ്പിക്കുക
വർഷത്തിൽ  പന്ത്രണ്ടു മാസം  എന്ന പോലെ
അന്തരാഗ്നി ജ്വലിക്കുവാൻ  പന്ത്രണ്ടു പേർക്ക്  ദാനം   ചെയ്യുക
ദാനം   ചെയ്യുന്നവർ  സ്വന്തം  ദേശത്തു
സ്വസ്ഥമായ  ജീവിതം  നയിക്കുന്നു.

ഭൂ സ്വത്ത്  ആഗ്രഹിക്കുന്നവർ
വൈശ്വാനര  പ്രീതിക്കായി  പന്ത്രണ്ടു പേർക്കും
മരുത   പ്രീതിക്കായി  ഏഴു  പേർക്കും  ദാനം   ചെയ്യുക.

വൈശ്വാനര  പ്രീതിക്കായി  പരസ്യ മായും
മരുത പ്രീതിക്കായി   ഗൃഹത്തിലും  ദാനം   ചെയ്യുക.

മരുത   പ്രീതിക്കായി  ദാനം  ചെയ്യുമ്പോൾ
സാധാരണ  ജനത്തെ  തൃപ്തി പെടുത്തുന്നു
മര്ത്തുക്കൾ  സാധാരണക്കാരിലെ  ദൈവീക അംശം ഉള്ളവരല്ലോ.

ഏഴു പേർക്ക്  ദാനം   ചെയ്യുമ്പോൾ
മരുതുകളുടെ  ഏഴു  ഭാഗങ്ങളും  തൃപ്തരാകുന്നു

വേദ  മന്ത്രങ്ങൾ  ഉരുവിട്ടുകൊണ്ടു  ദാനം  ചെയ്യുക
സമൂഹം  അത്  ഏറ്റു   ചൊല്ലുന്നു.



Tuesday, 20 June 2017

Kanda 2,Prapataka 2,Anuvaka 4

https://www.youtube.com/watch?v=7YWmbl3q28o

അഗ്നയെ  അന്നവതേ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാവാൻ  ശ്യാം  ഇതി  അഗ്നിം  ഏവ അന്നവന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നവന്തം കരോതി
അന്നവാനേവ  ഭവതി .

അഗ്നയെ  അന്നാദായ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാദായ   ശ്യാം  ഇതി  അഗ്നിം  ഏവ അന്നാദം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നാദം കരോതി
അന്നാദമേവ  ഭവതി.

അഗ്നയെ  അന്നപതയെ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാദപതി    ശ്യാം  ഇതി  അഗ്നിം  ഏവ അന്നപതിം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നപതിം  കരോതി
അന്നപതിരേവ  ഭവതി.

അഗ്നയെ  പവമാനായ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
അഗ്നയെ  പാവകായ അഗ്നയെ  ശുചയേ ജ്യോഗ മായാവി
യദഗ്നയെ  പവമാനായ   നിർവ്വപതി പ്രാണം  ഏവാസ്മിൻ തേന  ദദാതി  യദഗ്നയെ  ശുചയ  ആയുരേവാസ്മിൻ തേന    ദദാതി
 ഉത യദി ഇദാസുർ ഭവതി ജീവതി ഏവ .

താമേവ  നിർവ്വപതി ചക്ഷുകാമോ
യദഗ്നയെ  പവമാനായ നിർവ്വപതി
പ്രാണമേവാസ്മിൻ തേന  ദതാതി
യദഗ്നയെ  പാവകായ വാചം ഏവാസ്മിൻ  തേന    ദതാതി
 യദഗ്നയെ  ശുചയേ  ചക്ഷുരേവാസ്മിൻ തേന  ദതാതി
ഉത   യദി  അന്ധോ ഭവതി പ്ര ഏവ പശ്യതി .

അഗ്നയെ  പുത്രവതേ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
ഇന്ദ്രായ  പുത്രിണെ   പുരോഡാശം  അഷ്ടാകപാലം പ്രജാകാമോ
അഗ്നിരേവാസ്മൈ  പ്രജാം പ്ര ജനയതി
വൃദ്ധാം  ഇന്ദ്ര  പ്ര  യശ്ചത്യ. 

അഗ്നയെ  രസവതെ അജ ക്ഷീരേ  ചരും നിർവ പേധ്യ
കാമയേത   രസവാൻ   ശ്യാം  ഇതി  അഗ്നിമേവ  രസവന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   രസവന്തം   കരോതി
രസവാനേവ  ഭവതി അജ ക്ഷീരേ ഭവതി
ആഗ്നേയീ   വാ  ഏഷാ യത്  അജാ
സാക്ഷാദ് ഏവ രസം  അവരുന്ദേ.

അഗ്നയെ  വസുമതേ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  വസുമാൻ   ശ്യാം  ഇതി  അഗ്നിം  ഏവ  വസുമന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   വസുമന്തം കരോതി
വസുമാനേവ  ഭവതി .

അഗ്നയെ  വാജശ്രുതേ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
സംഗ്രാമേ  സമ്യത്തെ വാജം വാ ഏഷ സിശ്രീഷതി
യ സംഗ്രാമം  ജിഗീർഷത്തി
അഗ്നി ഖലു വൈ ദേവാനാം വാജ ശ്രുതി
അഗ്നിമേവ  വാജ ശ്രുതം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
ധാവതി   വാജം ഹന്തിം  വൃത്രം ജയതി തം സംഗ്രാമം
അതോ  അഗ്നിരേവ ന പ്രതി ധൃഷേ  ഭവതി  .

അഗ്നയെ  അഗ്നിവതേ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യസ്യ  അഗ്നൗ അഗ്നിം
അഭ്യുധരേയുർ  നിർദിഷ്ടഭാഗോ വാ
ഏതയോർ   അന്യോർ അനിർദിഷ്ടഭാഗോ അന്യ തൗ  സംഭവൻതൗ
യജമാനമഭി  സംഭവത സ ഈശ്വര  ആർത്തിർ ആർത്തോർ യത്
 അഗ്നയെ  അഗ്നിവതേ നിർവ്വപതി
ഭാഗധേയേന  ഏവൈനൗ ശമയതി
ന  ആർതിം ആ  റുച്ചത്തി യജമാനോ  .

അഗ്നയെ  ജ്യോതിഷ്മതെ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യസ്യ  അഗ്നിർ  ഉദുർത്തോ ആഹുതെ അഗ്നിഹോത്ര ഉദ്ധവയേത് .

അപര  ആദിപ്യ  അന്‌ധര്ത്യ ഇത്യാഹുഃ.

തത്   തഥാ  ന  കാര്യം യത്  ഭാഗധേയം അഭി പൂർവ
ഉദ്ദ്ര്യത്തെ കിം അപരോ അഭി ഉദ് ഹ്രിയെത്ത .

താനി  ഏവ അവക്ഷാണാനി  സന്നിധായ മന്ദേ.

ഇദ   പ്രഥമം  ജജ്ഞേ  അഗ്നി
സ്വാദ് യോനെർ അധി ജാതവേദാ
സ  ഗായത്രിയാ ത്രിഷ്ടുഭാ ജഗത്യാ
ദേവേബ്യോ  ഹവ്യം  വഹതു  പ്രജാനന്ന് .

ഛന്ദോഭിർ   ഏവൈനം സ്വാദ് യോനേ പ്ര  ജനയതി

ഏഷ  വാവ  സോ അഗ്നിർ ഇതി  ആഹുർ

ജ്യോതി ത്വാ അസ്യ  പരാപതിതം  ഇതി
യദ്  അഗ്നയെ  ജ്യോതിഷ്മതേ   നിർവ്വപതി
യദ്  ഏവാസ്യ  ജ്യോതി പാരപതിതം
തദ് ഏവ   അവ രുൺദേ .
--------------------------------------------------------------------------------------------
അന്നം  ആഗ്രഹിക്കുന്നവർ ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ആഹാരം  നേടി തരുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  അന്നം  ലഭിക്കുന്നു.   

അന്നം കഴിക്കണമെന്നുള്ളവർ  ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ആഹാരം കഴിക്കുവാൻ സഹായിക്കുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  അന്നം  ഭക്ഷിക്കുവാൻ  സാധിക്കുന്നു 

  അന്നത്തിന്റെ  അധിപതി  ആകുവാൻ   ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ അന്നത്തിന്റെ  അധിപതി  ആകുവാൻ  സഹായിക്കുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ അന്നത്തിന്റെ  അധിപതി  ആകുന്നു. 

ദീർഘകാലം  അനാരോഗ്യത്താൽ  വിഷമിക്കുന്നവർ
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ  ആരോഗ്യവും ശുചിത്വവും നൽകുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ആരോഗ്യം ലഭിക്കുന്നു
സംസാര ശേഷിയും  കാഴ്ചയും  ലഭിക്കുന്നു
ജീവൻ പോയ ശേഷവും  മറ്റുള്ളവരുടെ  ഉള്ളിൽ ജീവിക്കുന്നു.


കാഴ്ച  ശക്തി  വീണ്ടെടുക്കാൻ അന്തരാഗ്നിയെ  ജ്വലിപ്പിക്കുക 
അന്തരാഗ്നിയുടെ  ജ്വലനത്താൽ  പ്രാണൻ ലഭിക്കുന്നു 
കാഴ്ച ഇല്ലാത്തവർക്കും  കാണുവാൻ കഴിയുന്നു.

പിൻഗാമികളെ  വേണമെങ്കിൽ കുട്ടികളുമായി ചേർന്ന് 
എട്ടു പേർക്ക്  ദാനം  ചെയ്യുക 
ഇന്ദ്രിയങ്ങളുടെ  ശക്തിക്കായി കുട്ടികളുള്ളവർ 
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുക 
അന്തരാഗ്നി ജ്വലിക്കുമ്പോൾ  ഇന്ദ്രിയങ്ങൾ അഭി വൃദ്ധിപെടുന്നു 
പുത്രന്മാരും  പൗത്രന്മാരും  അഭിവൃദ്ധി  പ്രാപിക്കുന്നു.

ഉള്ളിൽ  കാമ്പുണ്ടാകണമെന്ന്  ആഗ്രഹിക്കുന്നവർ
കാലാതീതനാണെന്നുള്ള   ജ്ഞാനം  ആര്ജിക്കുക
അവരവർക്കു  വേണ്ടത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ജ്ഞാനവും  അകക്കാമ്പും  നേടുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ഐശ്വര്യം   നേടി തരുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  ഐശ്വര്യം   ലഭിക്കുന്നു.   

ജീവിതത്തിൽ  പ്രതി സന്ധികൾ  നേരിടുമ്പോൾ
എട്ടു പേർക്ക്  ദാനം  ചെയ്യുക
അന്തരാഗ്നിയുടെ  ജ്വലനത്താൽ
പ്രതിസന്ധികളെ  തരണം ചെയ്യുവാൻ  സാധിക്കുന്നു
അവരവർക്കു വേണ്ടത്  പരമാത്മാവ്  തരുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ
പ്രതിസന്ധികളെ  തരണം  ചെയ്യുവാൻ  കഴിയുന്നു.

അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
കുടുംബത്തിൽ എല്ലാവരുടെയും  അന്തരാഗ്നി ജ്വലിക്കുന്നു
എട്ടു പേർക്ക്  ആഹാരം  ദാനം  ചെയ്യുക
മറ്റുള്ളവരുടെ  അഗ്നിയെ  ജ്വലിപ്പിക്കാതിരിക്കുമ്പോൾ
സ്വന്തം  അന്തരാഗ്നിയും  ക്ഷയിക്കുന്നു
മറ്റുള്ളവരുടെ  അഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
സ്വന്തം  അന്ത്രാഗ്നിയും  ജ്വലിക്കുന്നു.

കുടുംബത്തിൽ ഏവർക്കും  അന്തരാഗ്നി ജ്വലിപ്പിക്കുമ്പോൾ 
സ്വന്തം അഗ്നി  കെടാതെ  സൂക്ഷിക്കുവാൻ 
എട്ടു പേർക്ക്  ദാനം   ചെയ്യുക.

സ്വന്തം  അഗ്നിയാൽ  മറ്റുള്ളവരുടെ  അഗ്നി  ജ്വലിപ്പിക്കുക.

സ്വന്തം  അഗ്നി ജ്വലിക്കാതെ  മറ്റുള്ളവർക്ക്  പകരുവാനാകില്ല.

സ്വന്തം  ആന്തരാഗ്നി കഠിന പ്രയത്നത്താൽ  ജ്വലിപ്പിക്കുക.

അഅന്താരാഗ്നിയല്ലോ  ആദ്യം  ഉണ്ടായതു 
അത് സ്വയം ഭൂവല്ലോ 
അഗ്നിയും  ഗായത്രിയും ത്രിഷ്ടുഭും ജഗത്തും ജ്ഞാനികളല്ലോ 
അവരാൽ സൽകർമങ്ങൾ  ചെയ്യുന്ന  ദേവതകൾ  ഉണ്ടാകുന്നു.  
ഛന്ദസ്സുകൾ  സ്വയം ഭൂവല്ലോ 

ഇത്  തന്നേയല്ലോ  അഗ്നി എന്ന് അറിയപ്പെടുന്നത് 

അഗ്നിയിൽ നിന്നും  വെളിച്ചം  ലഭിക്കുന്നു 
ജ്ഞാനാനമെന്ന  വെളിച്ചം   കൊണ്ട് അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ 
സ്വയം  വെളിച്ചം നേടുന്നു.



Wednesday, 14 June 2017

Kanda 2,Prapataka 2,Anuvaka 3

https://www.youtube.com/watch?v=1MfpbXERVHQ

അഗ്നയെ  കാമായ  പുരോഡാശം  അഷ്ടകപാലം  നിർവപേത്
യം   കാമോ ന ഉപനമേത് അഗ്നിമേവ  കാമം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം കാമേന  സമർദ്ദയതി
ഉപൈനം   കാമോ  നമതി .

അഗ്നയെ  യവിഷ്ടായ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
സ്പർദ്ധമാണ  ക്ഷേത്രം  വാ സജാതേഷു  വാ അഗ്നിമേവ  യവിഷ്ടം
സ്വേന  ഭാഗധേയേന  ഉപ ധാവതി
തേന  ഏവ ഇന്ദ്രിയം  വീര്യം ഭ്രാതൃവ്യസ്യ  യുവതെ
വി പാപ്മനാ  ഭ്രാതൃവ്യെണ ജയതേ.

അഗ്നയെ  യവിഷ്ഠായ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
അഭിചര്യമാണോ   അഗ്നിമേവ  യവിഷ്ടം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  രക്ഷാംസി  യവയതി
നൈനം   അഭിചരൻ  സ്തൃനുതേ. 

അഗ്നയ  ആയുഷ്മതെ  പുരോഡാശം  അഷ്ടകപാലം  നിർവപേത്
യ  കാമയേത   സർവം ആയുർ  ഇയം ഇതി
അഗ്നിമേവ  ആയുഷ്മന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ആയുർ  ദദാതി
സർവം  ആയുരേതി.

അഗ്നയെ  ജാതവേതസേ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
ഭൂതി കാമോ  അഗ്നിമേവ ജാതവേദസം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം   ഭൂതിം  ഗമയതി  ഭവതി  ഏവ .

അഗ്നയെ  രുക്മതെ പുരോഡാശം  അഷ്ടകപാലം  നിർവപേത്
രുക്കാമോ അഗ്നിമേവ രുക്മന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ ര്ച്ചം ദതാതി
രോചത ഏവ .

അഗ്നയെ  തേജസ്‌വതെ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
തേജസ്‌കാമോ   അഗ്നിമേവ തേജസ്വന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ  തേജോ  ദതാതി
തേജസ്‌തേയവ  ഭവതി .

അഗ്നയെ  സാഹന്ത്‌യായ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
സീക്ഷമാണോ  അഗ്നിമേവ  സാഹന്ത്യം
സ്വേന  ഭാഗധേയേന  ഉപ ധാവതി
തേനൈവ  സഹതേ യം  സീക്ഷതേ .

------------------------------------------------------------------------------------------------
ആഗ്രഹങ്ങൾ  സഫലീകരിക്കാത്തവർ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക
അതിനായി  എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ആഗ്രഹങ്ങൾ സഫലമാകുന്നു.

ഭൂമിയെ സംബന്ധിച്ചോ  ബന്ധുക്കളുമായോ  സ്പര്ധയുള്ളവർ
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ സ്പർദ്ധകൾ  അകലുന്നു
ഭൂമി ലഭിക്കുന്നു  ബന്ധുക്കളുമായി  സമരസത്തിൽ ആകുന്നു.

വിപരീത ശക്തികളാൽ  അലട്ടപെടുമ്പോൾ
അവയെ അകറ്റുവാനായി  അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ വിപരീത  ശക്തികൾ  അകലുന്നു.

ദീർഘായുസ്സ്  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  ദീഘായുസ്സു  ലഭിക്കുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ഐശ്വര്യം  ലഭിക്കുന്നു.

ജ്ഞാനത്തിന്റെ  തിളക്കം  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ജ്ഞാനത്തിന്റെ  തിളക്കം ലഭിക്കുന്നു.

തേജസ്സ്   ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  തേജസ്സ് ലഭിക്കുന്നു.

സാഹസികത  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  സാഹസികർ  ആകുന്നു.


Sunday, 11 June 2017

Kanda 2,Prapataka 2,Anuvaka 2

https://www.youtube.com/watch?v=Wzpuuum4NP0

അഗ്നയെ  പധികൃതേ   പുരോഡാശം   അഷ്ടാ കപാലം നിർവപേത്
യോ  ദർശ പൂർണമാസയാജീ   സൻ  അമാവാസ്യാം  വാ  പൗർണമാസീ
വാ  അതിപാദയേത്   പതോ   വാ  ഏഷോ  അധ്യ പഥേന    ഏതി
യോ  ദർശ പൂർണമാസയാജീ   സൻ  അമാവാസ്യാം  വാ  പൗർണമാസീ
വാ  അതി പാദയതി   അഗ്നിമേവ  പധികൃതം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  അപധാത്  പന്ധാമപി  നയതി  അന്ടവാൻ  ദക്ഷിണാ
വഹീ  ഹി  ഏഷ  സമൃദ്ധ്യാ. 

 അഗ്നയെ  വൃതപതയേ   പുരോഡാശം   അഷ്ടാ കപാലം നിർവപേത്
യ  ആഹിതാഗ്നീ   സൻ  അവരത്യം  ഇവ  ചരേത് അഗ്നിമേവ  വൃതപതിം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  വൃതം ആ  ലഭ്യതി വൃത്യോ   ഭവതി .

അഗ്നയെ  രക്ഷോഘ്‌നേ  പുരോഡാശം  അഷ്ഠാകപാലം നിർവപേത്
യം   രക്ഷാംസി സചരേൻ  അഗ്നിമേവ  രക്ഷോഹണം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  രക്ഷാംസി  അപ  ഹന്തി .   

നിശിതായാ  നിർവപേത്  നിശിതായാം  ഹി  രക്ഷാൻസി പ്രേരതി
സംപ്രാണാനി   ഏവ   ഏനാനി   ഹന്തി പരിശ്രിതെ യാജയേത്  രക്ഷസാം
അനന്വവരാചാര്യ  രക്ഷോഗ്നി യാചനാനുവാക്യേ
ഭവതോ രക്ഷസാം സ്ട്രൂത്യാം    .

അഗ്നയെ  രുദ്രവതെ  പുരോഡാശം  അഷ്ടാകപാലം  നിർവപേത്
ആഭിചാരം  ഏഷാ വാ അസ്യ ഘോരാ തനൂർ  യത്
രുദ്രാ  തസ്മാ  ഏവൈനം ആ വൃച്ചതി
താജക്  ആർതിം ആ   രുചതി .

അഗ്നയെ  സുരഭിമതേ  പുരോഡാശം   അഷ്ടാകപാലം  നിർവപേത്
യസ്യ  ഗാവോ  വാ  പുരുഷോ  വാ പ്രമീയേരൻ
യോ  വാ  ബിബിയാത് ഏഷാ   വാ  അസ്യ ഭേഷജ്യ തനൂർ  യത്
സുരഭിമതീ  തയ  ഏവാസ്മൈ   ഭേഷജം  കരോതി
സുരഭിമതേ   ഭവതി  പൂതീഗന്ധസ്യ   അപഹത്യ.

അഗ്നയെ  ക്ഷാമവതെ   പുരോഡാശം   അഷ്ടാകപാലം  നിർവപേത്
സംഗ്രാമേ  സമ്യത്തെ  ഭാഗധേയേന  ഏവൈനം ശമയിത്വ
പരാൻ  അഭി  നിർദിശതി യം  അവരേഷാം  വിദ്യന്തി ജീവതി
സ  യം   പരേഷാം  പ്ര  സ മീയതേ  ജയതി   തം  സംഗ്രാമ .
-----------------------------------------------------------------------------------------------------------

  അന്തരാഗ്നിയാല്ലോ  നേർവഴിക്കു  നടത്തുന്നത്
അഗ്നി ജ്വലിക്കുവാനായി   എട്ടു പേർക്ക്  ദാനം  ചെയ്യുക
ജീവിതത്തിലെ  അനുശാസിക്കപ്പെട്ടിട്ടുള്ള  കർമങ്ങൾക്കു  മുടക്കം
വന്നു  ദിശയറിയാതെ  ഉഴലുമ്പോൾ അഗ്നിയെ ജ്വലിപ്പിക്കുക
അവരവർക്കു  വേണ്ടത്  പരമാത്മാവ്  നൽകുന്നു
ഭാരം  ചുമക്കുന്ന  കാളയെന്ന  പോലെ അഗ്നി
വഴിതെറ്റിയവരെ  നേർവഴിക്കു  നയിക്കുന്നു.

 ആന്ത്രാഗ്നിയുടെ  അനുഗ്രഹത്താൽ  ജീവിതം നടത്തുന്നവർ
നേർമാർഗം  വെടിഞ്ഞാൽ അഗ്നി ജ്വലിക്കുവാനായി
എട്ടു പേർക്ക്  ദാനം  ചെയ്യുക
അന്തരാഗ്നി  അവരവർക്കു വേണ്ടുന്നതെല്ലാം  നൽകുന്നു
സല്കര്മങ്ങളാൽ  ജീവിക്കുവാൻ   അനുഗ്രഹിക്കുന്നു.


രാക്ഷസീയമായ  ശക്തികളാൽ  ഉപദ്രവം  എല്കുന്നവർ
എട്ടു പേർക്ക്ആഹാരം  ദാനം   ചെയ്യുക
ആന്തരാഗ്നിയല്ലോ  രാക്ഷസീയ  ശക്തികളെ  അകറ്റുന്നത്
അവരവർക്കു  വേണ്ടത്  പരമാത്മാവ്  നൽകുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  രാക്ഷസീയ  ശക്തികൾ  അകലുന്നു.

രാക്ഷസീയമായ  വിചാരങ്ങൾ  രാത്രിയിലല്ലോ
അതിനാൽ  രാത്രിയിൽ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക
നിതാന്തമായി   ജാഗ്രതയായിരിക്കുക
രാക്ഷസീയമായ  വിചാരങ്ങൾ  വരാതിരിക്കുവാൻ
കരുതിയിരിക്കുക .

ദുഷ്ടശക്തികളെ  അകറ്റുവാനുള്ള കർമങ്ങൾ
രാത്രിയിൽ നടത്തുക
അതിനായി  എട്ടുപേർക്ക് ആഹാരം ദാനം   ചെയ്യുക
അന്തരാഗ്നിയെ രൗദ്ര ഭാവത്തിൽ  ജ്വലിപ്പിക്കുമ്പോൾ
ദുഷ്ടശക്തികൾ  അകലുന്നു

ഐശ്വര്യമോ  ബന്ധുക്കളോ  അകന്നുവെന്നാൽ
സുഗന്ധം  പടർത്തുവാനായി  പരിശ്രമിക്കുക
അന്തരാഗ്നിയുടെ ജ്വലനത്താൽ  ചുറ്റും  സുഗന്ധം പരത്തുക
സൽകർമങ്ങൾ ചെയ്യുക
സല്കര്മങ്ങളെന്ന സുഗന്ധം  പരത്തുമ്പോൾ
മോശമായ  അവസ്ഥകൾ  മാറുന്നു.

പ്രതിസന്ധികളെ  നേരിടുമ്പോൾ എട്ടു പേർക്ക്  ദാനം ചെയ്യുക
ഭൂമിയുടെ  ദേവതയായ  അന്തരാഗ്നി  ശമനം  നൽകുന്നു
പ്രതിസന്ധികളെ  തരണം ചെയ്യുവാൻ  ജ്വലിക്കുന്ന  അഗ്നി
എല്ലാവരെയും  പ്രാപ്തരാക്കുന്നു.