https://www.youtube.com/watch?v=xeohGxKClgQ
ഐന്ദ്രം ചരും നിർവപേത് പശുകാമ
ഐന്ദ്രാ വൈ പശവഃ ഇന്ദ്രമേവ
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മൈ പശൂൻ പ്ര യച്ഛതി
പശുമാനേവ ഭവതി.
ചരുർ ഭവതി സ്വാത് ഏവാസ്മൈ യോനേ
പശൂൻ പ്ര ജനയതി.
ഇന്ദ്രായ ഇന്ദ്രിയവതെ പുരോഡാശം ഏകാദശ കപാലം നിർവപേത്
പശുകാമ ഇന്ദ്രിയം വൈ പശവഃ ഇന്ദ്രം ഏവ ഇന്ദ്രിയാവന്തം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏ വാസ്മാം ഇന്ദ്രിയം പശൂൻ പ്ര യച്ഛതി
പശുമാനേവ ഭവതി.
ഇന്ദ്രായ ഘർമവതെ പുരോഡാശം ഏകാദശ കപാലം നിർവപേത്
ബ്രഹ്മവർചസ കാമോ ബ്രഹ്മവർച്ചസം വൈ ഘർമ
ഇന്ദ്രമേവ ഘർമവന്തം സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ബ്രഹ്മവർച്ചസം ദതാതി ബ്രഹ്മ വർച്ചസ്ത്യേവ ഭവതി.
ഇന്ദ്രായ അർക്കവതെ പുരോഡാശം ഏകാദശ കപാലം നിർവപേത്
അന്നകാമോ അർകോ വൈ ദേവാനാം അന്നം
ഇന്ദ്രമേവ അർക്കവന്തം സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മാ അന്നം പ്ര യച്ഛതി അന്നാദ ഏവ ഭവതി .
ഇന്ദ്രായ ഘർമവതെ പുരോഡാശം ഏകാദശ കപാലം നിർവപേത്
ഇന്ദ്രായ ഇന്ദ്രിയാവത ഇന്ദ്രായർക്കവതെ ഭൂതികാമോ
യത് ഇന്ദ്രായ ഘർമവതെ നിർവപതി ശിരം ഏവ
അസ്യ തേന കരോതി യദ് ഇന്ദ്രായ ഇന്ദ്രിയാവത
ആത്മാനമേവ അസ്യ തേന കരോതി
യദ് ഇന്ദ്രായ അർക്കവതെ ഭൂത ഏവ
അന്നാദ്ധ്യേ പ്രതി തിഷ്ഠതി ഭവതി ഏവ .
ഇന്ദ്രായ അംഹോമുചേ പുരോഡാശം ഏകാദശ കപാലം നിർവപേത്
യ പാപ്മനാ ഗൃഹീത സ്യാത് പാപ്മാ വാ അംഹ
ഇന്ദ്രമേവ അംഹോ മുചം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം പാപ്മനോ അമ്ഹസോ മുഞ്ചതി .
ഇന്ദ്രായ വൈമൃദ്ധായ പുരോഡാശം ഏകാദശ കപാലം നിർവപേത്
യം മൃഥോ അഭി പ്രവേപേരെൻ രാഷ്ട്രാണി വാ അഭി
സമീയുർ ഇന്ദ്രം ഏവ വൈമൃദ്ധം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മാ മൃധോയം ഹന്തി.
ഇന്ദ്രായ ത്രാത്രേ പുരോഡാശം ഏകാദശ കപാലം നിർവപേത്
ബദ്ധോ വാ പരിയത്തോ വാ ഇന്ദ്രമേവ ത്രാതാരം
സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവൈനം ത്രായത.
ഇന്ദ്രായ അർക്ക അശ്വമേധവതെ
പുരോഡാശം ഏകാദശ കപാലം നിർവപേത്
യം മഹായജ്നോ ന ഉപാനമേത്
തേ വൈ മഹായജ്ഞസ്യ അന്ത്യേ തനൂ യത്
അര്കാശ്വമേധൗ ഇന്ദ്രം ഏവ
അര്കാശ്വമേധന്തം സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മാം അന്തതോ മഹായജ്ഞം ച്യായവതി
ഉപൈനം മഹായജ്നോ നമതി .
----------------------------------------------------------------------------------------
ഐശ്വര്യം ആഗ്രഹിക്കുന്നവർ ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുക
ഐശ്വര്യം ഇന്ദ്രിയങ്ങളുമായി ചേർന്നതല്ലോ
അവരവർക്കു അർഹതപ്പെട്ട ഐശ്വര്യം ലഭിക്കുന്നു
പരമാത്മാവിന്റെ അനുഗ്രഹത്തിലല്ലോ ഐശ്വര്യം ലഭിക്കുന്നു.
ഐശ്വര്യം എന്നത് അവനവനിൽ നിന്നും ഉത്ഭവിക്കുന്നു
ഐശ്വര്യം വേണ്ടവർ ഇന്ദ്രിയങ്ങളെ പുഷ്ടിപ്പെടുത്തുവാനായി
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ഐശ്വര്യം എന്നത് ശക്തിയല്ലോ
അവരവർക്കു അർഹതപ്പെട്ട ശക്തിയും ഐശ്വര്യവും ലഭിക്കുന്നു
പരമാത്മാവിന്റെ അനുഗ്രഹത്തിലല്ലോ ഐശ്വര്യം ലഭിക്കുന്നു.
സമൂഹത്തിൽ ജ്വലിച്ചു നിൽക്കണമെന്നുള്ളവർ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ഇന്ദ്രിയങ്ങളെ ജ്വലിപ്പിച്ചു നിർത്തുക ,ജ്വലനമല്ലോ ശക്തി
അവരവർക്കു അർഹതപ്പെട്ട ഇന്ദ്രിയ ജ്വലനം ലഭിക്കുന്നു
പരമാത്മാവിന്റെ അനുഗ്രഹത്തിലല്ലോ ജ്വലനം ലഭിക്കുന്നു.
അങ്ങനെയുള്ളവർ സമൂഹത്തിൽ വിളങ്ങുന്നു.
ആഹാരം വേണമെന്നുള്ളവർ ഇന്ദ്രിയങ്ങളെ
ദൈവീക സ്തുതികളാൽ തൃപ്തിപ്പെടുത്തുക
അർക്കനെപ്പോലെ തിളക്കം നേടുക
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ദൈവീക സ്തുതികളല്ലോ സത് കർമങ്ങൾക്കു നിദാനം
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
ഐശ്വര്യം ആഹ്രഹിക്കുന്നവർ പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ജ്വലിക്കുന്ന ഇന്ദ്രിയങ്ങളോട് കൂടി ആകുക
ശക്തിയുള്ള ഇന്ദ്രിയങ്ങൾ നേടുക
ദൈവീക സ്തുതികളാൽ ഇന്ദ്രിയങ്ങളെ തൃപ്തി പെടുത്തുക
ശിരസ്സും ദേഹവും ശക്തി പെടുത്തുക
അങ്ങനെയുള്ളവർ ആഹാരവും ഐശ്വര്യവും നേടുന്നു.
ദുരിത കാലത്തിങ്കൽ ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുക
അതിനായി പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ഇന്ദ്രിയങ്ങളുടെ ക്ഷയമല്ലോ ദുരിതകാരണം
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടി പെടുമ്പോൾ ദുരിതങ്ങൾ അകലുന്നു.
ശത്രുക്കളുടെ ശല്യം അനുഭവിക്കുന്നവർ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ഇന്ദ്രിയങ്ങൾ പുഷ്ടിപ്പെടുമ്പോൾ ശത്രുക്കളെ അകറ്റുവാൻ പറ്റുന്നു
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടി പെടുമ്പോൾ ശത്രുക്കൾ അകലുന്നു.
ബന്ധനങ്ങളിൽ അകപെട്ടവർ മോചനം നേടുവാൻ
പതിനൊന്നു പേർക്ക് ദാനം ചെയ്യുക
ഇന്ദ്രിയങ്ങളല്ലോ സംരക്ഷിക്കുന്നവർ
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
ഇന്ദ്രിയങ്ങൾ പുഷ്ടി പെടുമ്പോൾ ബന്ധനങ്ങൾ അഴിയുന്നു .
അശ്വമേധമെന്ന ജീവിതയജ്ഞം പരമാത്മാവിനു സമർപ്പിക്കുക
പരമാത്മാവിന്റെ അനുഗ്രഹത്താൽ ജീവിതയജ്ഞം സഫലമാകുന്നു
ഇന്ദ്രിയങ്ങളുടെ പുഷ്ടി കൊണ്ടല്ലോ ജീവിത യജ്ഞം സഫലമാകുന്നു
No comments:
Post a Comment