Sunday, 11 June 2017

Kanda 2,Prapataka 2,Anuvaka 2

https://www.youtube.com/watch?v=Wzpuuum4NP0

അഗ്നയെ  പധികൃതേ   പുരോഡാശം   അഷ്ടാ കപാലം നിർവപേത്
യോ  ദർശ പൂർണമാസയാജീ   സൻ  അമാവാസ്യാം  വാ  പൗർണമാസീ
വാ  അതിപാദയേത്   പതോ   വാ  ഏഷോ  അധ്യ പഥേന    ഏതി
യോ  ദർശ പൂർണമാസയാജീ   സൻ  അമാവാസ്യാം  വാ  പൗർണമാസീ
വാ  അതി പാദയതി   അഗ്നിമേവ  പധികൃതം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  അപധാത്  പന്ധാമപി  നയതി  അന്ടവാൻ  ദക്ഷിണാ
വഹീ  ഹി  ഏഷ  സമൃദ്ധ്യാ. 

 അഗ്നയെ  വൃതപതയേ   പുരോഡാശം   അഷ്ടാ കപാലം നിർവപേത്
യ  ആഹിതാഗ്നീ   സൻ  അവരത്യം  ഇവ  ചരേത് അഗ്നിമേവ  വൃതപതിം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  വൃതം ആ  ലഭ്യതി വൃത്യോ   ഭവതി .

അഗ്നയെ  രക്ഷോഘ്‌നേ  പുരോഡാശം  അഷ്ഠാകപാലം നിർവപേത്
യം   രക്ഷാംസി സചരേൻ  അഗ്നിമേവ  രക്ഷോഹണം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  രക്ഷാംസി  അപ  ഹന്തി .   

നിശിതായാ  നിർവപേത്  നിശിതായാം  ഹി  രക്ഷാൻസി പ്രേരതി
സംപ്രാണാനി   ഏവ   ഏനാനി   ഹന്തി പരിശ്രിതെ യാജയേത്  രക്ഷസാം
അനന്വവരാചാര്യ  രക്ഷോഗ്നി യാചനാനുവാക്യേ
ഭവതോ രക്ഷസാം സ്ട്രൂത്യാം    .

അഗ്നയെ  രുദ്രവതെ  പുരോഡാശം  അഷ്ടാകപാലം  നിർവപേത്
ആഭിചാരം  ഏഷാ വാ അസ്യ ഘോരാ തനൂർ  യത്
രുദ്രാ  തസ്മാ  ഏവൈനം ആ വൃച്ചതി
താജക്  ആർതിം ആ   രുചതി .

അഗ്നയെ  സുരഭിമതേ  പുരോഡാശം   അഷ്ടാകപാലം  നിർവപേത്
യസ്യ  ഗാവോ  വാ  പുരുഷോ  വാ പ്രമീയേരൻ
യോ  വാ  ബിബിയാത് ഏഷാ   വാ  അസ്യ ഭേഷജ്യ തനൂർ  യത്
സുരഭിമതീ  തയ  ഏവാസ്മൈ   ഭേഷജം  കരോതി
സുരഭിമതേ   ഭവതി  പൂതീഗന്ധസ്യ   അപഹത്യ.

അഗ്നയെ  ക്ഷാമവതെ   പുരോഡാശം   അഷ്ടാകപാലം  നിർവപേത്
സംഗ്രാമേ  സമ്യത്തെ  ഭാഗധേയേന  ഏവൈനം ശമയിത്വ
പരാൻ  അഭി  നിർദിശതി യം  അവരേഷാം  വിദ്യന്തി ജീവതി
സ  യം   പരേഷാം  പ്ര  സ മീയതേ  ജയതി   തം  സംഗ്രാമ .
-----------------------------------------------------------------------------------------------------------

  അന്തരാഗ്നിയാല്ലോ  നേർവഴിക്കു  നടത്തുന്നത്
അഗ്നി ജ്വലിക്കുവാനായി   എട്ടു പേർക്ക്  ദാനം  ചെയ്യുക
ജീവിതത്തിലെ  അനുശാസിക്കപ്പെട്ടിട്ടുള്ള  കർമങ്ങൾക്കു  മുടക്കം
വന്നു  ദിശയറിയാതെ  ഉഴലുമ്പോൾ അഗ്നിയെ ജ്വലിപ്പിക്കുക
അവരവർക്കു  വേണ്ടത്  പരമാത്മാവ്  നൽകുന്നു
ഭാരം  ചുമക്കുന്ന  കാളയെന്ന  പോലെ അഗ്നി
വഴിതെറ്റിയവരെ  നേർവഴിക്കു  നയിക്കുന്നു.

 ആന്ത്രാഗ്നിയുടെ  അനുഗ്രഹത്താൽ  ജീവിതം നടത്തുന്നവർ
നേർമാർഗം  വെടിഞ്ഞാൽ അഗ്നി ജ്വലിക്കുവാനായി
എട്ടു പേർക്ക്  ദാനം  ചെയ്യുക
അന്തരാഗ്നി  അവരവർക്കു വേണ്ടുന്നതെല്ലാം  നൽകുന്നു
സല്കര്മങ്ങളാൽ  ജീവിക്കുവാൻ   അനുഗ്രഹിക്കുന്നു.


രാക്ഷസീയമായ  ശക്തികളാൽ  ഉപദ്രവം  എല്കുന്നവർ
എട്ടു പേർക്ക്ആഹാരം  ദാനം   ചെയ്യുക
ആന്തരാഗ്നിയല്ലോ  രാക്ഷസീയ  ശക്തികളെ  അകറ്റുന്നത്
അവരവർക്കു  വേണ്ടത്  പരമാത്മാവ്  നൽകുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  രാക്ഷസീയ  ശക്തികൾ  അകലുന്നു.

രാക്ഷസീയമായ  വിചാരങ്ങൾ  രാത്രിയിലല്ലോ
അതിനാൽ  രാത്രിയിൽ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക
നിതാന്തമായി   ജാഗ്രതയായിരിക്കുക
രാക്ഷസീയമായ  വിചാരങ്ങൾ  വരാതിരിക്കുവാൻ
കരുതിയിരിക്കുക .

ദുഷ്ടശക്തികളെ  അകറ്റുവാനുള്ള കർമങ്ങൾ
രാത്രിയിൽ നടത്തുക
അതിനായി  എട്ടുപേർക്ക് ആഹാരം ദാനം   ചെയ്യുക
അന്തരാഗ്നിയെ രൗദ്ര ഭാവത്തിൽ  ജ്വലിപ്പിക്കുമ്പോൾ
ദുഷ്ടശക്തികൾ  അകലുന്നു

ഐശ്വര്യമോ  ബന്ധുക്കളോ  അകന്നുവെന്നാൽ
സുഗന്ധം  പടർത്തുവാനായി  പരിശ്രമിക്കുക
അന്തരാഗ്നിയുടെ ജ്വലനത്താൽ  ചുറ്റും  സുഗന്ധം പരത്തുക
സൽകർമങ്ങൾ ചെയ്യുക
സല്കര്മങ്ങളെന്ന സുഗന്ധം  പരത്തുമ്പോൾ
മോശമായ  അവസ്ഥകൾ  മാറുന്നു.

പ്രതിസന്ധികളെ  നേരിടുമ്പോൾ എട്ടു പേർക്ക്  ദാനം ചെയ്യുക
ഭൂമിയുടെ  ദേവതയായ  അന്തരാഗ്നി  ശമനം  നൽകുന്നു
പ്രതിസന്ധികളെ  തരണം ചെയ്യുവാൻ  ജ്വലിക്കുന്ന  അഗ്നി
എല്ലാവരെയും  പ്രാപ്തരാക്കുന്നു.



No comments:

Post a Comment