https://soundcloud.com/iyer-4/verse-1411
ത്രിഗുംഷത്രയസ്ച്ച ഗണിനോ രജന്തൊ
ദിവഗും രുദ്രാ പ്രിധിവീം ച സജന്തേ.
എകാദശാസോ അപ്ഷുദദ സുദഗും
സോമം ജുഷന്താഗും സവനായ വിശ്വേ.
ഉപയാമ ഗ്രിഹീതോ സ്യാഗ്രയണയോസി
സ്വാഗ്രയണോ ജിന്വ യജ്ഞം ജിന്വ
യജ്ഞ പതിമഭി സവനാ പാഹി
വിഷ്ണുസ്റ്വാം പാതു വിശം ത്വം
പാഹീന്ദ്രിയേനെക്ഷ തേ
യോനിര്വിശ്വേഭ്യസ്ത്വാ ദേവേ ഭ്യ
മുന്നൂറ്റി മുപ്പതു രുദ്രന്മാർ
സ്വർഗത്തിലും ഭൂമിയിലുമായി വിളങ്ങുന്നു
അവരിൽ പതിനൊന്നു പേർ
ജലത്തിൽ വിളങ്ങുന്നു
ആ രുദ്രന്മാർ എല്ലാവരും സോമം ലഭിക്കുവാനായി
ഞങ്ങളെ അനുഗ്രഹിക്കട്ടെ .
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക
പരമാത്മാവേ ഞങ്ങളുടെ യജ്ഞം സുഗമമാക്കുക
ഞങ്ങളെ നേർ വഴിക്ക് നയിക്കുക
വിഷ്ണു ദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ
ഇന്ദ്രന്റ്റെ ഊര്ജം ഞങ്ങള്ക്ക് എകട്ടെ
എല്ലാ ദേവന്മാരും ഞങ്ങളുടെ ഉള്ളിൽ നിറയട്ടെ