Friday, 16 October 2015

Kanda 1,Prapataka 3,Anuvaaka 13

https://soundcloud.com/iyer-4/verse-1313

ഹ്രുധെ ത്വാ ,മനസേ ത്വാ

ദിവേ ത്വാ ,സൂര്യായ  ത്വാ

ഊര്ധ്വം  ഇമം അധരം ക്രിധി

ദിവി  ദേവേഷു   ഹോത്രാ  യച്ചാ

സോമ രാജേന   ഏഹി   അവരോഹ

മാ ഭേർ ,മാ  സംവിക്താ

മാ ത്വാ  ഹിംഷിഷാം

പ്രാ  ത്വം  ഉപാവരോഹ

പ്രജാ  ത്വം  ഉപാവരോഹന്തു.

ശ്രുണോതു   അഗ്നി  സവിധാ ഹവം മേ

ശ്രുണോതു  ആപോ  ധിക്ഷണാ  ച ദേവാ

ശ്രുണോതു  ഗ്രാവണോ   വിധിഷൊ  നു യജ്ഞം

ശ്രുണോതു  ദേവാ  സവിതാ  ഹവം മേ .

ദേവീർ  ആപോ  അപാം നപാത്

യാ  ഊർമിർ   ഹവിഷ്യ

ഇന്ദ്രിയാവാൻ  മദിന്തമ ത്തം

ദേവേഭ്യോ   ദേവത്ര  ദത്ത

ശുക്രം ശുക്രേഭ്യോ

യേഷം  ഭാഗ ത സ്വാഹ

കാര്ഷിർ അസി

അപാ അപാം മൃദം

സമുദ്രസ്യ  വോക്ഷിത്യ  ഉന്നയെ

യം  അഗ്നെ  പ്രിത്സു  മർത്യമാവൊ

വാജേഷു   യം  ജുനാ

സാ യന്താ ശാശ്വതീർ  ഇഷാ.

--------------------------------------------------------------------------------------------------------------

സോമ ദേവാ ,അങ്ങ് ഹൃദയത്തിനും മനസ്സിനും

ആകാശത്തിനും  സൂര്യനും ഉള്ളതാണ്.

എന്നുള്ളിൽ നിറയുക

പരമാത്മാവിനെ   അറിയുവാൻ അനുഗ്രഹിക്കുക

സോമ രാജൻ ,ഞങ്ങളുടെ ഉള്ളിൽ  നിറയുക

സോമമാകുന്ന  ആനന്ദം ഉള്ളിൽ  നിറയുമ്പോൾ

എനിക്ക് അഹങ്കാരം ഉണ്ടാകരുതേ

എല്ലാ ജീവ ജാലങ്ങൽക്കും  സോമം ലഭിക്കട്ടെ

അഗ്നിദേവൻ ഈ പ്രാർഥന കേൾക്കട്ടെ

ജലങ്ങളും ധിക്ഷണ ആകുന്ന ദുര്ഗയും ഈ പ്രാർഥന കേൾക്കട്ടെ

ശക്തിയുടെ ദേവൻ ഈ പ്രാർഥന കേൾക്കട്ടെ

സവിതാവ്  ഈ പ്രാർഥന കേൾക്കട്ടെ 

സോമ ദേവ അങ്ങ് ദൈവീക ശക്തിയിൽ നിന്നും ഉണ്ടാകുന്നു 

സോമ ദേവ  ,ഇന്ദ്രിയങ്ങളെ അങ്ങ് നിയന്ത്രിക്കുന്നു 

സോമ ദേവ ,ഞങ്ങളുടെ ഉള്ളിൽ  ദൈവീകത നിറയ് ക്കുക 

സോമ ദേവ അങ്ങ് ജ്ഞാനികൾ ക്ക് വേണ്ടിയാണ് 

സോമ ദേവ ഞങ്ങളുടെ ഉള്ളിൽ  നിന്നും 

എല്ലാ വിപരീത ചിന്തകളും അകറ്റുക.

സോമ ദേവ അങ്ങ് ജലങ്ങളെ സംരക്ഷിക്കുക 

അഗ്നി ദേവ മർത്യർക്ക്  ജ്ഞാന സമ്പത്ത് ഏകുക 

എല്ലാവര്ക്കും അങ്ങയിൽ ഭക്തി ഉണ്ടാകട്ടെ


















Sunday, 4 October 2015

Kanda 1,Prapataka 3,Anuvaka 12

https://soundcloud.com/iyer-4/kanda-1prapataka-3anuvaka12

ഹവിഷ്മതീർ ഇമാ ആപോ

 ഹവിഷ്മാൻ ദേവോ അധ്വരോ

ഹവിഷ്മാൻ ആ വിവശതി

ഹവിഷ്മാൻ അസ്ത്തു  സൂര്യ

അഗ്നെർ വോ ആപന്ന ഗൃഹസ്യ സാദസി

സാദയാമി സുംനായ

സുമ്നിനീ സുംനെ മാ ദത്ത

ഇന്ദ്രഗ്നിയോർ ഭാഗതീയ സ്വ മിത്രാ വരുണയോർ ഭാഗദേയീ സ്വ

വിശ്വേഷാം  ദേവാനാം ഭാഗതീയ സ്വാ

യജ്നെ ജാഗ്രത

-------------------------------------------------------------------------------------------------------------------

ഈ ജലങ്ങൾ അനുഗ്രതീതർ ആകട്ടെ

ഈ സമർ പണം അനുഗ്രഹീതം ആകട്ടെ

സ്വയം സമർപിക്കുന്നവർ  അനുഗ്രതീതർ ആകട്ടെ

സൂര്യ ദേവന്റ്റെ ഊര്ജം അനുഗ്രഹം അല്ലോ

അഗ്നി ദേവാ അങ്ങ് അന്തമായ ഉറവിടത്തിന്റെ നാഥാൻ അല്ലോ

അങ്ങയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു

അനന്തമായ ആനന്ദം നല്കുന്ന ഭഗവാനെ

ഞങ്ങൾക്ക് അനന്തമായ് ആനന്ദം ഏകുക

 ഇന്ദ്രനും അഗ്നിയും അനുഗ്രഹിക്കട്ടെ

മിത്രനും വരുണനും അനുഗ്രഹിക്കട്ടെ

ദേവന്മാർ എല്ലാവരും അനുഗ്രഹിക്കട്ടെ

യജ്ഞത്തി നായി എപ്പോഴും ശ്രദ്ധ ഉണ്ടാകട്ടെ



https://www.youtube.com/watch?v=xhtyuViwbfU





Saturday, 3 October 2015

Kanda 1,Prapataka 3,Anuvaka 11


https://soundcloud.com/iyer-4/kanda-1prapataka-3anuvaka-11
സമുദ്രം ഗച്ച സ്വാഹ

അന്തരീക്ഷം ഗച്ച സ്വാഹ

ദേവം സവിതാരം ഗച്ച സ്വാഹ

ആഹോരാത്രേ ഗച്ച സ്വാഹ

മിത്രാ വരുണാ ഗച്ച സ്വാഹ

സോമം ഗച്ച സ്വാഹ

യജ്ഞം ഗച്ച സ്വാഹ

ച്ചന്ദാംസി ഗച്ച സ്വാഹ

ധ്യാവാ പ്രിധിവീ ഗച്ച സ്വാഹ

നഭോ ദിവ്യം ഗച്ച സ്വാഹ

അഗ്നിം വൈശ്വാനരം ഗച്ച സ്വാഹ

അബ്യ ത്വാ ഓ ഷദീഭ്യോ 

മനോ മേ ഹാർദി യച്ചാ

തനും ത്വച്ചം പുത്രം നപ്ത്രം അശീയ

ശുക് അസി തം അഭി ശോച

യോ ആസ്മാൻ ദ്വേഷ്ടി

യം  ച വയം ദ്വിഷ്മോ

ധാമ്നോ ധാമ്നോ രാജന്ന്

ഇതോ വരുണ നോ മുഞ്ച

യദ് ആപോ അഗ്നിയാ

വരുണ ഇതി ക്ഷപാമഹെ

തതോ വരുണ നോ മുഞ്ച

-------------------------------------------------------------------------------------------------------------------
എന്റ്റെ മനസ്സ് സമുദ്രം പോലെ ആഴം ഉള്ളതാക്കുക

എന്റ്റെ മനസ്സ് അന്തരീക്ഷം പോലെ പടരട്ടെ

സവിതാവിനെ ഞാൻ അറിയട്ടെ

അഹോരാത്രം ഞാൻ ഊര്ജസ്വലൻ ആകട്ടെ

മിത്രനോടും വരുണ നോടും ഞാൻ ചേരട്ടെ

ദൈവീകമായ ആനന്ദം ഞാൻ അറിയട്ടെ

യജ്ഞം എന്നാൽ നടക്കട്ടെ

പ്രപഞ്ചതിന്റ്റെ സ്പന്ദനം ഞാൻ അറിയട്ടെ

സ്വർഗ്ഗവും ഭൂമിയും ഞാൻ അറിയട്ടെ

പരമാത്മാവിനെ ഞാൻ അറിയട്ടെ

എന്നുള്ളിലെ വൈശ്വാനര അഗ്നിയെ ഞാൻ അറിയട്ടെ

നദികളെയും സസ്യങ്ങളെയും ഞാൻ അറിയട്ടെ

എന്റ്റെ മനസ്സും ഹൃദയവും ശുദ്ധം ആകട്ടെ

എന്റ്റെ അകവും പുറവും ശുദ്ധം ആകട്ടെ

എനിക്ക് നല്ല പുത്രന്മാരും പൌത്രന്മാരും ഉണ്ടാകട്ടെ

എന്നുള്ളിലെ ശത്രുത ഇല്ലാതെ ആകട്ടെ

എന്നെ ആരും വെറുക്കാതെ ഇരിക്കട്ടെ

വരുണ ഭഗവാനെ എന്നെ മുക്തൻ ആക്കുക

വരുണ ഭഗവാനെ ഞാൻ ഉച്ചരിച്ച ശാപങ്ങളുടെ

 ദോഷങ്ങൾ അകറ്റുക .

https://www.youtube.com/watch?v=Nj6QBPI0H24







Friday, 2 October 2015

Kanda 1,Prapataka 3,Anuvaka 10

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-10

സതം  മനസാ മന

സം പ്രാ ണേ ന   പ്രാണോ

ജുഷ്ടം ദേവേബ്യോ ഹവ്യം

ഘ്രുതവത് സ്വാഹാ

ഐ ന്ദ്രാ പ്രാണോ

അങ്കേ അങ്കേ നിധ ത്യാത്

ഐ ന്ധ്രോ അപാനോ

അങ്കെ അങ്കേ വിഭോ ഭുവാത്

ദേവ ത്വഷ്ടുർ

ഭൂരി തേ ശം ശമേതു

വിഷുരൂപാ യത്

സലക്ഷ്മണോ ഭവതാ

ദേവത്ര യന്തം അവസ്തെ

സകായോ  അനു ത്വാ

മാതാ പിതരോ മദന്തു

ശ്രീ അസി

അഗ്നി ത്വാ സ്രുനാതു

ആപ സമരി ണാം

വാതസ്യ ത്വാ

ധ്രാജൈ പൂഷ്ണോ രെമ്യ

അപാം ഒഷധീനാം രൊഹിഷ്യൈ

ഘൃതം ഗ്ഹൃതവാപന പിബത

വസാം വസവാപന പിഭത

അന്തരീക്ഷസ്യ ഹവിർ  അസി സ്വാഹ

ത്വാ അന്തരീക്ഷ

ദിശം പ്രധിശം ആധിശോ വിധിശ

ഉധിശാ സ്വാഹ

ദിക്ബ്യോ നമോ ദിക്ബ്യ .

--------------------------------------------------------------------------------------------------------------------


എന്റ്റെ മനസ്സ് ദൈവീകതയിൽ ലയിക്കട്ടെ

എന്റ്റെ പ്രാണൻ ദൈവീകതയിൽ മുഴുകട്ടെ

ഞാൻ എന്നെ തന്നെ സമർപിക്കുന്നു

ഇന്ദ്രന്റ്റെ പ്രാണൻ എന്നിൽ ലീനമാകട്ടെ

ഇന്ദ്രന്റ്റെ അപാനൻ എന്നിൽ ലീനമാകട്ടെ

ത്വഷ്ടുർ ദേവ എന്റ്റെ എല്ലാ അങ്കവും ആരോഗ്യം ഉള്ളത് ആകട്ടെ

എല്ലാ ദേവന്മാരും അനുഗ്രഹിക്കട്ടെ

എന്റ്റെ മാതാ പിതാക്കളും സുഹൃത്തുക്കളും

എന്നെ അനുഗ്രഹിക്കട്ടെ

ദൈവ ത്തിനുള്ള എന്റ്റെ ഈ സമർ പ്പ ണം

എന്നിൽ തിളങ്ങട്ടെ

അഗ്നി ദേവൻ ഈ യജ്ഞം അനുഗ്രഹിക്കട്ടെ

ഞാൻ ഊര്ജം തന്നെ ആകുന്നു

പൂഷാവ് എന്നിൽ നിറയട്ടെ

പുഴകളും സസ്യങ്ങളും വളരട്ടെ

എന്നിൽ വിവേകം ഉദിക്കട്ടെ

എന്നിൽ വെളിച്ചം നിറയട്ടെ

ഞാൻ അന്തരീക്ഷത്തെ പുൽകട്ടെ

കിഴക്കും പടിഞ്ഞാറും വടക്കും തെക്കും മുകളിലും

ചുറ്റും ഉള്ള ഊർജത്തെ ഞാൻ നമിക്കുന്നു

ഞാൻ സർവേ ശ്വരനിൽ ലയിക്കട്ടെ


https://www.youtube.com/watch?v=ERpbBOlk__Y










Thursday, 1 October 2015

Kanda 1,Prapataka 3,Anuvaka 9

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-9

വാക്ത ആപ്യായതാം

നസ്ഥ  ആതാന

ചക്ഷുസ്ത  ആപ്യായതാം

സ്തോത്രം ച  ആപ്യായതാം

യാതേ പ്രാണാൻ ശുക് ജഗാമ

യാ ചക്ഷുർ

യാ സ്ത്രോത്രം

യത്തെ ക്രൂരം

യത് ആശിഷ്ടം

തത്ത ആപ്യായതാം

തത്ത ഏതെന ശുന്ദതാം

നാഭിസ്ഥ ആപ്യായതാം

പായുസ്ഥ  ആപ്യായതാം

സുധാ ചരിത്രാ

ശം അധിബ്യ

ശം ഒഷദെബ്യ

ശം പ്രിധിവ്യൈ

ശം അഹോബ്യാം

ഓഷധെ ത്രായാസ്വേണം

സ്വധിതെ മൈനം ഹിംസീ

രക്ഷസാം ഭാഗോസി ഇദം

അഹം രക്ഷോ അധമം തമോ നമാമി

യോ ആസ്മാൻ ദ്വേഷ്ടിയം ച വയം ദ്വിഷ്മ

ഇദം ഏനം അധമം തമോ നമാമി

ഇഷേ ത്വാ

ഘ്രുതെന ദ്യാവാ പ്രിധിവീ

പ്രോർണവാതം

അച്ചിന്നോ രായ സുവീര

ഊരു അന്തരീക്ഷം അന്വിഹി

വായോ വീഹി സ്തോകാനാം

സ്വാഹാ ഊര്ധ്വാ നഭസാം

മാരുതം ഗച്ചതാം .

-----------------------------------------------------------------------------------------------------------------------


എന്റ്റെ വാക്കുകൾ ശുദ്ധമാ കട്ടെ

എന്റ്റെ ശ്വാസം ശുദ്ധമാ കട്ടെ

എന്റ്റെ കണ്ണുകൾ നല്ലത് മാത്രം കാണട്ടെ

എന്റ്റെ കാതുകൾ നല്ലത് മാത്രം കേൾ കട്ടെ

മറ്റുള്ളവരുടെ വാക്കുകൾ കൊണ്ട് ഉണ്ടായ വേദനകൾ

എന്റ്റെ ഉള്ളിൽ  നിന്നും ഇല്ലാതെ ആകട്ടെ

എന്റ്റെ മനസ്സില് നിന്നും അവ എല്ലാം അകലട്ടെ

എന്റ്റെ നാഭി ശുദ്ധം  ആകട്ടെ

എന്റ്റെ വിസര്ജ്യ സ്ഥാനം ശുദ്ധം ആകട്ടെ

എന്റ്റെ കാലുകൾ ശുദ്ധം ആകട്ടെ

വെള്ളവും സസ്യ ജാലങ്ങളും ശുദ്ധം ആകട്ടെ

ഭൂമി ശുദ്ധം  ആകട്ടെ

അന്തരീക്ഷം ശുദ്ധം ആകട്ടെ

ഔഷധ സസ്യങ്ങൾ എന്നെ കാക്കട്ടെ

എന്റ്റെ മന സാന്നിദ്യം യജ്നത്തെ കാക്കട്ടെ

എന്റ്റെ ഉള്ളിലെ വിപരീത ഭാവങ്ങളെ ഞാൻ ഇതാ അകറ്റുന്നു

എന്റ്റെ ഉള്ളിലെ ശത്രുത എല്ലാം ദൂരെ കളയുന്നു

ഞാൻ എന്റ്റെ മനസ്സിനോട് പറയുന്നു

ആകാശത്തിലും ഭൂമിയിലും ഉള്ള ഊര്ജം എല്ലാം എന്നിൽ വിളങ്ങട്ടെ

അദ്വൈതമായ ദേവ

എന്നിൽ ജ്ഞാനം നിറക്കുക

എന്റ്റെ മനസ്സ് വാനോളം ഉയരട്ടെ

വായുദേവ ആനന്ദം ഏകുക

മരു തുകളുടെ ലോകത്തിലേക്ക്‌ ഞാൻ ഉയരട്ടെ .

https://www.youtube.com/watch?v=9vGDjfONy9A
















Wednesday, 30 September 2015

Kanda 1,Prapataka 3,Anuvaka 8

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-8

ആ ദധ ഋത സ്യ ത്വാ

ദേവഹവി പാശേന ആരഭെ

ഘര്ഷാ മാനുഷാൻ

അദ്ബ്യ ത്വാ

ഒഷദീബ്യ പ്രോക്ഷാമി

സ്വാദം ചിത് സദേവം ഹവ്യം

അപാം പേരുരസി

ആപോ ദേവീ സ്വത ദദ ഏനം

സ ത പ്രാണോ വായുനാ ഗച്ചതാം

സം യജാത്രൈർ അങ്കാനി

സം യജ്നപതിർ ആസിശ

ഘ്രുതെന അക്തൗ പശും ത്രയേതാം

രേവതീർ യജ്ഞപതിം

പ്രിയധാ അവിഷാദത

ഊരു അന്തരീക്ഷ

സജൂർ ദേവേന വാതേന

അസ്യ  ഹവിഷാത്മനാ യജാ

സമസ്യ തനുവ ഭവ

വർഷീയൊ വർഷീയസി

യജ്ഞെ യജ്ഞപതിം ധാ

പ്രു ദിവ്യാ സംപ്രച്ച പാഹി

നമസ്ഥ ആതന

അനർവാ പ്രേഹി

ഘ്രുതസ്യ കുല്യാം അനു

സഹ പ്രജായ

സഹ രായസ്പോഴേണ

ആപോ ദേവീ സുധയുവാ സുധാ

യൂയം ദേവാൻ ഊധ്വം

സുധാ വയം പരിവിഷ്ടാ

പരിവേഷ്ടാരോ വോ ഭൂയാസ്മാ .


--------------------------------------------------------------------------------------------------------------------------

ഞാൻ എന്റ്റെ ആത്മാവിനെ സമർപിക്കുന്നു

സത്യത്താൽ സമർപിക്കുന്നു

എന്റ്റെ അഹങ്കാരം സമർപിക്കുന്നു

എന്റ്റെ ഈ ദേഹം ഉണ്ടാക്കിയ സസ്യജാലങ്ങളെ നമസ്കരിക്കുന്നു

എന്നിലെ ദിവ്യാംശം സർവേശ്വരന് സമർപിക്കുന്നു

എന്റ്റെ പ്രാണൻ വായുവിൽ ചേരട്ടെ

എന്റ്റെ അങ്കങ്ങൾ പ്രാർഥനയിൽ മുഴുകട്ടെ

എന്റ്റെ പ്രാര്ധന ദൈവത്തോട് ചേരട്ടെ

എന്റ്റെ കാഴ്ച പാടിൽ വിവേകം നിറയട്ടെ

സർവേശ്വര എന്റ്റെ ഉള്ളിൽ നിറയുക

വായുദേവ അന്തരീക്ഷത്തിൽ എന്നെ കാക്കുക

എന്റ്റെ മനസ്സ് ഞാൻ സമർപിക്കട്ടെ

എന്റ്റെ ദേഹം ദേഹിയുമായിട്ടു ചേരട്ടെ

എന്റ്റെ എല്ലാ വികാരങ്ങളും യജ്ഞത്തിൽ ലയിക്കട്ടെ

ഭൂമിയിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും  തീരട്ടെ

ഞാൻ എന്നെ സർവേശ്വരന് സമർപിക്കുന്നു

എനിക്ക് വിവേകം ഉണ്ടാകട്ടെ

നല്ല പിൻഗാമികൾ ഉണ്ടാകട്ടെ

എന്നിൽ അറിവ് നിറയട്ടെ

സർവേശ്വര എന്നെ അങ്ങയിലേക്ക് ചേർക്കുക

ഞങ്ങൾ അനുഗ്രഹീതർ ആകട്ടെ

ഞങ്ങൾ എപ്പൊഴും  അങ്ങയെ പ്രാര്ധിക്കട്ടെ 

https://www.youtube.com/watch?v=wK-uMWmbcGg











Tuesday, 29 September 2015

Kanda 1,Prapataka 3,Anuvaka 7

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-7

ഇഷേ  ത്യോ പവീര്യസ്യുപോ ദേവാൻ

ദൈവീര്വിശ  പ്രാഗുർ വഗ്നീരുശിജോ 

ബ്രിഹസ്പതെ  ധാരയാ   വസ്സൂനി ഹവ്യാ

തൈ   സ്വദന്താം  ദേവ  ത്വഷ്ടർവസു  രണ്വ

രേവതീ  രമധ്വമഗ്നെ ജനിത്രമസി വ്രിഷനൗ  സ്ഥ

ഉർവസ്യായുരസി   പുരൂരവാ  ഘ്രുതെനാക്തെ

വൃഷണം    ദധാധാം   ഗായത്രം  ച്ഛന്ദൊഗ്നു

പ്ര  ജായസ്വ  ത്രിഷ്ടുഭം  ജാഗതം  ച്ഛന്ദൊഗ്നു

പ്ര  ജായസ്വ  ഭവതം   ന  സമനസൗ സമോക സാവരെപസൗ.

മാ യജ്നഘും   ഹിഘുംസിഷ്ടം

മാ  യജ്ഞ പതിം ജാതവെദസൗ

ശിവൗ   ഭവതമദ്യ  ന.

അഗ്നാവഗ്നിസ്ച്ചരതി  പ്രവിഷ്ട  ഋഷീണാം

പുത്രോ  അധിരാജ  ഏഷ .

സ്വാഹാകൃത്യ   ബ്രഹ്മണാ  തേ ജുഹോമി

മാ  ദേവാനാം  മിധുയാ  കർഭാഘദെയം .

----------------------------------------------------------------------------------------------------------------

ദേവതകളെ,അധ്യാപകരെ,ജ്ഞാനം നേടിയവരെ 


കർ  നിരതവാ  ആകുവാൻ എന്നെ അനുഗ്രഹിക്കു.

ഭുവനതിന്റ്റെ ദൈവമെ 

എന്നെ അനുഗ്രഹിക്കു.

ജ്ഞാനത്തെ സംരക്ഷിക്കു 

ജ്ഞാനം മധുരം ആകട്ടെ 

കഴിവുകൾ  അധികരിപിക്കുക 

ജ്ഞാനം നേടിയതിൽ എനിക്ക് സന്തോഷം ഉണ്ടാകട്ടെ 

അഗ്നിയുടെ ഉപജ്ഞാതാവ് നീ തന്നെ 

അഗ്നിയുടെ കാരകനും നീ തന്നെ 

വിടര്ന്ന സന്തോഷം ആയ ഉർവശിയും നീ തന്നെ 

നീ ജീവന്റ്റെ ഊര്ജം അല്ലോ 

നീ തന്നെ അല്ലോ പുരൂരവസ് 

നിനക്ക് ശക്തി ഉണ്ട് നിന്റ്റെ ഉള്ളിൽ  ജ്ഞാനം ഉണ്ട് 

ഗായത്രി മന്ത്രത്താൽ ജ്ഞാനം ആര്ജിക്കുക 

ത്രിശുടുപ് ജഗതി മന്ത്രങ്ങളാൽ ജ്ഞാനം നേടുക.

എപ്പൊഷും സൂഷ്മം ആയി കര്മം ചെയ്യുക 

യജ്നത്തെയും യജമാനനെയും സംരക്ഷിക്കുക 

എപ്പോഴും  അനുഗ്രഹിക്കുക 

ലോകത്തിലെ ഊര്ജതോടൊപ്പം എന്റ്റെ ഊര്ജം വളരട്ടെ 

ഋഷി പുത്രൻ  ആയ അഗ്നി തന്നെ ഭഗവാൻ 

സ്വാഹ മന്ത്രത്താൽ ഹോമിക്കുന്നു 

ദേവതകൾക്ക് ഉള്ള എല്ലാം ഞാൻ ഹോമിക്കട്ടെ