Friday, 16 October 2015

Kanda 1,Prapataka 3,Anuvaaka 13

https://soundcloud.com/iyer-4/verse-1313

ഹ്രുധെ ത്വാ ,മനസേ ത്വാ

ദിവേ ത്വാ ,സൂര്യായ  ത്വാ

ഊര്ധ്വം  ഇമം അധരം ക്രിധി

ദിവി  ദേവേഷു   ഹോത്രാ  യച്ചാ

സോമ രാജേന   ഏഹി   അവരോഹ

മാ ഭേർ ,മാ  സംവിക്താ

മാ ത്വാ  ഹിംഷിഷാം

പ്രാ  ത്വം  ഉപാവരോഹ

പ്രജാ  ത്വം  ഉപാവരോഹന്തു.

ശ്രുണോതു   അഗ്നി  സവിധാ ഹവം മേ

ശ്രുണോതു  ആപോ  ധിക്ഷണാ  ച ദേവാ

ശ്രുണോതു  ഗ്രാവണോ   വിധിഷൊ  നു യജ്ഞം

ശ്രുണോതു  ദേവാ  സവിതാ  ഹവം മേ .

ദേവീർ  ആപോ  അപാം നപാത്

യാ  ഊർമിർ   ഹവിഷ്യ

ഇന്ദ്രിയാവാൻ  മദിന്തമ ത്തം

ദേവേഭ്യോ   ദേവത്ര  ദത്ത

ശുക്രം ശുക്രേഭ്യോ

യേഷം  ഭാഗ ത സ്വാഹ

കാര്ഷിർ അസി

അപാ അപാം മൃദം

സമുദ്രസ്യ  വോക്ഷിത്യ  ഉന്നയെ

യം  അഗ്നെ  പ്രിത്സു  മർത്യമാവൊ

വാജേഷു   യം  ജുനാ

സാ യന്താ ശാശ്വതീർ  ഇഷാ.

--------------------------------------------------------------------------------------------------------------

സോമ ദേവാ ,അങ്ങ് ഹൃദയത്തിനും മനസ്സിനും

ആകാശത്തിനും  സൂര്യനും ഉള്ളതാണ്.

എന്നുള്ളിൽ നിറയുക

പരമാത്മാവിനെ   അറിയുവാൻ അനുഗ്രഹിക്കുക

സോമ രാജൻ ,ഞങ്ങളുടെ ഉള്ളിൽ  നിറയുക

സോമമാകുന്ന  ആനന്ദം ഉള്ളിൽ  നിറയുമ്പോൾ

എനിക്ക് അഹങ്കാരം ഉണ്ടാകരുതേ

എല്ലാ ജീവ ജാലങ്ങൽക്കും  സോമം ലഭിക്കട്ടെ

അഗ്നിദേവൻ ഈ പ്രാർഥന കേൾക്കട്ടെ

ജലങ്ങളും ധിക്ഷണ ആകുന്ന ദുര്ഗയും ഈ പ്രാർഥന കേൾക്കട്ടെ

ശക്തിയുടെ ദേവൻ ഈ പ്രാർഥന കേൾക്കട്ടെ

സവിതാവ്  ഈ പ്രാർഥന കേൾക്കട്ടെ 

സോമ ദേവ അങ്ങ് ദൈവീക ശക്തിയിൽ നിന്നും ഉണ്ടാകുന്നു 

സോമ ദേവ  ,ഇന്ദ്രിയങ്ങളെ അങ്ങ് നിയന്ത്രിക്കുന്നു 

സോമ ദേവ ,ഞങ്ങളുടെ ഉള്ളിൽ  ദൈവീകത നിറയ് ക്കുക 

സോമ ദേവ അങ്ങ് ജ്ഞാനികൾ ക്ക് വേണ്ടിയാണ് 

സോമ ദേവ ഞങ്ങളുടെ ഉള്ളിൽ  നിന്നും 

എല്ലാ വിപരീത ചിന്തകളും അകറ്റുക.

സോമ ദേവ അങ്ങ് ജലങ്ങളെ സംരക്ഷിക്കുക 

അഗ്നി ദേവ മർത്യർക്ക്  ജ്ഞാന സമ്പത്ത് ഏകുക 

എല്ലാവര്ക്കും അങ്ങയിൽ ഭക്തി ഉണ്ടാകട്ടെ


















No comments:

Post a Comment