Sunday, 13 March 2016

Kanda 1,Prapataka 5,Anuvaka 6-Gayathri manthra included

https://soundcloud.com/iyer-4/verse-156

സം പശ്യാമി പ്രജാ അഹം ഇടപ്രജസോ മാനവീ

സർവാ  ഭവന്തു  നോ ഗൃഹേ .

അംഭ  സ്ഥ  അംഭൊ വോ ഭക്ഷീയ

മഹ സ്ഥ മഹോ വോ ഭക്ഷീയ

സഹ സ്ഥ സഹോ വോ ഭക്ഷീയ

ഊർജ സ്ഥ ഊർജം വോ ഭക്ഷീയ.

രേവതീ രമധ്വം  അസ്മിൻ ലോകേ

അസ്മിൻ ഘോഷ്ടെ  അസ്മിൻ ക്ഷയെ

അസ്മിൻ യൊനൗ

ഇഹൈവ സ്ഥ ഇതോ മാ അപ

ഗാഥ ബഹ്വീർ മേ ഭൂയാസ്ഥ .

സംഹിതാ അസി വിശ്വരൂപീർ

ആ മ ഊര്ജാ വിശാ ഗൌപത്യേനാ

ആ രായസ്പോഷേണ

സഹസ്ര പോഷം വ പുഷ്യാസം

മയി വോ രായശ്രയന്താം .

ഉപ ത്വാ അഗ്നെ ദിവേ ദിവേ

ദോഷാ വസ്തർ ധിയാ  വയം

നമോ ഭരന്ത  ഏമസി .

രാജന്തം അധ്വരാണാം ഗോപാം ഋതസ്യ ദീദിവിം

വര്ധമാനം സ്വേ ധമേ .

സ ന പി തേവ  സൂനവേ അഗ്നെ സൂപായനോ ഭവ

സചസ്വാ  ന സ്വസ്ഥയെ .

അഗ്നെ ത്വം നോ അന്തമ

ഇതാ ത്രാത ശിവോ ഭവ വരൂധ്യ .

തം  ത്വാ ശോചിഷ്ട  ദീദിവ

സുംനായ നൂനം ഈമഹെ സഖിഭ്യ .

വസുർ  അഗ്നിർ വസുസ്രവാ

അച്ഛാ നക്ഷി ധ്യുമത്  തമോ രയിം ധാ .

ഊര്ജാ വ പശ്യാമി

ഊര്ജാ മാ പശ്യതാ .

രായസ്പോഷേണ  വ പശ്യാമി

രായസ്പോഷേണ മാ പശ്യതാ.

ഇഡാ  സ്ഥ മധുകൃത

സ്യോനാ മാ  ആ വിശതാ ഇരാ മധ .

സഹസ്ര പോഷം വ പുഷ്യാസം

മയി വോ രായ ശ്രയന്താം .

തത്  സവിതുർ  വരേണ്യം

ഭർഗോ  ദേവസ്യ ധീമഹി

ധിയോ യോ ന പ്രചോദയാത് .

സോമാനം സ്വരണം ക്രിണ്‌ഹി  ബ്രഹ്മണസ്പതെ

കഷീവന്തം  യ  ഔശിജം .

കദാ ചന സ്ഥരീരസി നേന്ദ്ര സശ്ചസി ദാശുഷേ.

ഉപോപേന്നു മഘവൻഭൂയ ഇന്നു തേ ദാനം 

ദേവസ്യ  പ്രിച്ചതെ .

പരി  ത്വാ അഗ്നെ പുരം  വയം വിപ്രം 

സഹസ്യ ധീമഹി 

ധ്രിഷത്  വർണം ദിവേ  ദിവേ 

ഭേത്താരം ഭന്ഘുര വാത .

അഗ്നേ ഗൃഹപതെ സുഗൃഹപതിർ അഹം 

ത്വയാ ഗൃഹപതിനാ ഭൂയാസം 

സുഗൃഹപതിർ മയാ ത്വം ഗൃഹപതിനാ ഭൂയാ

ശതം ഹിമാ താം ആശിഷാം 

ആശാസേ തന്തവേ ജ്യോതിഷ്മതീം 

തം ആശിഷം ആ ശാസേ 

അമുഷ്മൈ ജ്യോതിഷ്മതീം .

https://www.youtube.com/watch?v=rK1_88Gs7Fo

-------------------------------------------------------------------------------------------------------

മന്ത്രങ്ങളിലെ ഞാനത്തിലൂടെ ഞാൻ  പിൻഗാമികളെ കാണുന്നു

എല്ലാവരും ഒരുമയോടെ വർതിക്കട്ടെ

പരമാത്മാവേ  ജലമായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

പരമാത്മാവേ മഹത്വമായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

പരമാത്മാവേ ശക്തിയായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

പരമാത്മാവേ ഊർജമായി അങ്ങയെ ഞാൻ പങ്കു വക്കട്ടെ

രേവതി എന്ന ഐശ്വര്യമായി അങ്ങ് എങ്ങും നിറഞ്ഞിരിക്കുന്നു

എങ്ങും ആനന്ദം അങ്ങ് പടർത്തുന്നു

ഈ ദേഹം ഞാനതിന്റ്റെ സങ്കേ തമാകട്ടെ

അങ്ങ് എന്നിൽ സംജാതമാകുക

എന്നിൽ കുടിയിരിക്കുക

എന്നിൽ നിന്നും വേർപിരിയാതെ ഇരിക്കുക

എല്ലാ ഭാവത്തിലും കുടികൊള്ളൂ ക

അങ്ങ് എല്ലാ രൂപങ്ങളിലും കുടികൊള്ളുന്നു

എന്നിൽ ഊര്ജമായി ആവിവേശിക്കുക

എന്നിൽ ജ്ഞാനമായി കുടികൊള്ളൂ ക

നിത്യ ഐശ്വര്യമായി കുടികൊള്ലുക

അങ്ങയുടെ അനുഗ്രഹത്താൽ  ജ്ഞാനം അധികരിക്കട്ടെ

എന്നിൽ ഐശ്വര്യമായി കുടികൊള്ലുക .

അഗ്നി ദേവാ രാവും പകലും അങ്ങയെ ഞങ്ങൾ ധ്യാനിക്കുന്നു

അങ്ങയുടെ കാൽക്കൽ പ്രണമിക്കുന്നു.

ജീവിത യജ്ഞത്തിൽ സത്യത്തിൽ ചരിക്കുവാൻ

ഞങ്ങളെ അനുഗ്രഹിക്കുക.

മക്കൾക്ക്‌ പിതാവെന്ന പോലെ

അങ്ങ് ഞങ്ങള്ക്ക് എപ്പൊഷും പ്രപ്യവാൻ ആകുക

ഞങ്ങളെ  ആലിംഗനം ചെയ്യുക.

അഗ്നി ദേവാ ഞങ്ങളുടെ ഉള്ളിൽ കുടികൊള്ലുക

ഐശ്വര്യവും സംരക്ഷണവും ഏകി മോക്ഷം ഏകുക.

അഗ്നി ദേവാ ഞങ്ങളുടെ സുഹൃത്തുക്കൾക്കും

ജ്ഞാനവും സമാധാനവും ഐശ്വര്യവും ഏകുക.

അഗ്നി ദേവാ എല്ലതിന്റ്റെയും ഉറവിടം അങ്ങ് തന്നെ അല്ലോ

ഞങ്ങൾക്ക്  ഐശ്വര്യം നല്കി അനുഗ്രഹിക്കുക

അങ്ങയെ ഊര്ജതോടെ പ്രാര്ധിക്കുവാൻ

എന്നുള്ളിൽ ഊര്ജം നിറക്കുക .

ഐശ്വര്യത്തോടെ അങ്ങയെ പ്രാര്ധിക്കുവാൻ 

എന്നിൽ  ഐശ്വര്ര്യം  നിറക്കുക .

അങ്ങ് നിത്യമായ ആനന്ദം ഏകുന്നു 

എന്നിൽ ആനന്ദമായി കുടികൊള്ലുക .

എന്നിൽ ആയിരം മടങ്ങ്‌ ജ്വലിക്കുക 

അങ്ങയുടെ ഐവര്യം എന്നിൽ നിറയട്ടെ .

സവിതാവിന്റ്റെ അനന്തമായ ഐശ്വര്യത്തെ നമിക്കുന്നു 

സവിതാവിന്റ്റെ ഐശ്വര്യം തന്നെ അല്ലോ അഭികാമ്യം.

സവിതാവ്  എന്റ്റെ ചിന്തകളെയും ജ്ഞാനത്തെയും നയിക്കട്ടെ.

മന്ത്രങ്ങളുടെ അധിപതിയായ ദേവാ 

ഞങ്ങളിൽ ജ്ഞാനം നിറക്കുക 

അങ്ങ് തന്നെ അല്ലോ ഉശികിനു കഷീവന്തനെ നല്കിയത്.

ഇന്ദ്ര ദേവ അങ്ങ് ഐശ്വര്യം ചോരിയുന്നവനാണല്ലോ 

ഞങ്ങൾക്ക് നല്ല ചിന്തകൾ മാത്രം ഉണ്ടാകുവാൻ അനുഗ്രഹിക്കുക.

ശക്തിമാനായ  അഗ്നി ദേവാ 

ഞങ്ങൾ അങ്ങയെ ധ്യാനിക്കുമാറാകട്ടെ 

ഞങ്ങളെ ചുറ്റും സംരക്ഷിക്കുക 

വിപരീത ചിന്തകൾ അകറ്റുക .

അഗ്നി ദേവാ അങ്ങ് ലോകത്തിണ്റ്റെ നാഥനല്ലോ 

അങ്ങയുടെ അനുഗ്രഹത്താൽ ഞാൻ നല്ലൊരു ഗൃഹ നാഥാൻ ആകട്ടെ 

ഞാൻ നല്ലൊരു ഗൃഹ നാഥാൻ ആകയാൽ 

അങ്ങേക്ക് പ്രശസ്തി ഉണ്ടാകട്ടെ 

നൂറു വർഷങ്ങൾ എനിക്ക് ജ്ഞാനം ഏകുക 

ജ്ഞാനത്തിനായുള്ള  ത്വര എന്നിൽ എപ്പൊഷും ഉണ്ടാകട്ടെ .






No comments:

Post a Comment