Tuesday, 29 September 2015

Kanda 1,Prapataka 3,Anuvaka 6


https://soundcloud.com/iyer-4/kanda-1prapataka-3anuvaka-6

പ്രിധിവ്യൈ   ത്വാ

അന്തരീക്ഷായ ത്വാ

ദിവേ ത്വാ

ശുന്ധതാം  ലോക പിത്രുഷധനൊ

യവോസി  യവയാസ്മത്  ധ്വേഷോ

യവയാരാതീ   പിത്രുണാഘും  സദനമസി

സ്വാവേശോ സ്യഘ്രേഗാ  നേത്രുണാം 

വനസ്പതിരധി   ത്വാ സ്ഥാസ്യതി

തസ്യ  വിത്താ ദേവസ്സ്വാ  സവിത

മധ്വാനക്തു  സുപിപ്പലാഭ്യ സ്തൗഷദീഭ്യ

ഉധിവഘ്  സ്ഥഭാനന്തരീക്ഷം  പ്രിണ

പ്രിധ്വീമുപരേണ   ധൃഗുംഹ

തേ   തേ   ധാമാന്യുശമസി

ഗമധ്യെ  ഗാവോ  യത്ര

ഭൂരിസൃങ്കാ   അയാസ .

അത്രാഹ  തദുരുഗായസ്യ

വിഷ്ണോ  പരമം  പദമവ  ഭാതി  ഭൂരേ.

വിഷ്ണോ  കർമാണി   പശ്യത

യതോ  വ്രതാനി  പസ്പശെ .

ഇന്ദ്രസ്യ  യുജ്യ  സഖാ.

തദ് വിഷ്ണോ   പരമം  പദഗും

സദാ   പശ്യന്തി  സൂരയ .

ദിവീവ  ചക്ഷുരാരതം .

ബ്രഹ്മവനിം  ത്വാ  ക്ഷത്ര വനിഘും

സുപ്രജാവനിഘും  രായസ്പോഷവനിം പര്യൂഹാമി.

ബ്രഹ്മ  ധ്രിഹുംഗ  ക്ഷത്രം ധ്രിഹുംഗ

പ്രജാം  ധ്രിഹുംഗ  രായസ്പോഷം  ധ്രിഹുംഗ

പരിവീരസി പരി   ത്വാ ദൈവീർവിശോ

വ്യയന്താം  പരീമഘും  രായസപോഷോ

യജമാനം  മനുഷ്യാ   അന്തരീക്ഷസ്യ

ത്വാ  സാനാവവ  ഗൂഹാമി.

--------------------------------------------------------------------------------------------------------------------

ഞാൻ എന്നോട് തന്നെ പറയുന്നു 

നീ തന്നെ ഭൂമിയും,അന്തരീക്ഷവും,സ്വർഗ്ഗവും 

പൂർവീകർ എന്റ്റെ ഉള്ളിൽ സന്തോഷമായി ഇരിക്കട്ടെ 

വിപരീത ചിന്തകൾ അകറ്റുവാൻ ഉള്ള  ശക്തി നിനക്ക്  ഉണ്ട് 

അതിനാൽ വിപരീത ചിന്തകൾഉപേഷിക്കുക .

 പൂർവീക രുടെ ഇരിപ്പിടം നീ അല്ലോ 

എളുപ്പത്തിൽ സമീപിക്കാവുന്ന നേതാവും നീ തന്നെ 

നിനക്ക് അമൃതം ആയ ആനന്ദം ലഭിക്കും 

സവിതാവ് നിനക്ക് മധുരമായ ആനന്ദം നല്കട്ടെ 

നിനക്കായി ഫല മൂലാധികൾ ഒരുക്കപെട്ടിരിക്കുന്നു 

അന്തരീക്ഷത്തെയും സ്വർഗത്തേയും എത്തി പിടിക്കുക 

ലോകത്തിലെ ശക്തികൾ കൊണ്ട് ഭൂമി ശക്തം ആക്കുക 

വിഷ്ണു ഭഗവാനെ അറിയുവാൻ ഞങ്ങൾ പ്രയത്നിക്കുന്നു 

അങ്ങയിൽ ആണല്ലോ എല്ലാ വെളിച്ചവും കേന്ദ്രീകരിക്കുന്നത് 

വിഷ്ണു തന്റ്റെ വെളിച്ചം നമക്ക് പകരട്ടെ 

വിഷ്ണുവിനെ അറിയുക 

വിഷ്ണുവിന്റ്റെ ശക്തികൾ അറിയുക 

ഇന്ദ്രന്റ്റെ സുഹൃത്ത് വിഷ്ണു തന്നെ 

ലോകത്തെ സദാ നോക്കി നടത്തുന്ന വിഷ്ണുവിനെ 

അറിവുള്ളവർ കാണുന്നു 

മന്ത്രങ്ങളിലും, ശക്തിയിലും,പിൻഗാമി കളിലും,സമ്പത്തിലും 

വിഷ്ണുവിനെ ഞാൻ അറിയുന്നു 

മന്ത്രങ്ങളുടെ ശക്തി ഉയരട്ടെ 

ഊര്ജം എങ്ങും പടരട്ടെ 

പിൻഗാമികൾ നന്നായിരിക്കട്ടെ 

സമ്പത്ത് കൂടട്ടെ 

എങ്ങും നിറഞ്ഞവൻ  ആയ അങ്ങയിൽ 

എല്ലാ ദേവതകളും ഒരുമിക്കുന്നു 

യജമാനന് ഐശ്വര്യവും ശിഷ്യന്മാരും പെരുകട്ടെ 

എന്റ്റെ ഉള്ളിലെ എന്നെ 

ഞാൻ നന്നായി അറിയട്ടെ 







1 comment:

  1. This is a commendable work. Actually, a work like this in Malayalam was missing. Hope the whole of Taittiriya samhita would be attempted. Wish a grand success in the effort.
    S. Madhavan Namboothiri

    ReplyDelete