Saturday, 19 September 2015

Kanda 1,Prapataka 1,Anuvaka 10

https://soundcloud.com/iyer-4/kanda-1prapataka-1anuvaka-10

പ്രതുഷ്ടഗും രക്ഷ

പ്രതുഷ്ടാ അരാതയോഗ്നെ 

വർതേജിഷ്ട്ടേന  തേജസാ

നിഷ്ടപാമി  ഗോഷ്ടം

മാ നിര്മ്രിക്ഷം

വാജിനം ത്വാ

സപത്ന സാഹഗും സം മാർജിർമി

വാചം ,പ്രാണം,ചക്ഷു,സ്രോത്രം,പ്രജാം,യോനിം

മാ നിര്മ്രിക്ഷം വാചിനീം  ത്വാ

സപത്ന സാഹിഗും

സംമാർജ്രാ  ശാസാന

സൌമനസം  പ്രജാഗും

സൌഭാഗ്യം  തനൂം.

അഗ്നെരനുവ്രത ഭൂത്വാ

സംനഹ്യെ സുകൃതായ സുകൃതായ കം.

സുപ്രജസസ്ത്വാ   വയഗും

സുപത്നീരുപസേദിമാ .

അഗ്നെ സപത്നധംഭനമാധബ്ധാസോ  അധാബ്യം

ഇമാം വിഷ്യാമി  വരുണസ്യ  പാശം

യമബധ്നീത  സവിതാ സുകേത

ധാതുസ്ച്ച  യൊനൗ സുകൃതസ്യ ലോകേ

സ്യോനം  മേ  സഹ പത്യാ കരോമി.

സമായുഷാ സംപ്രജയാ സമഗ്നെ  വർച്ച സാ പുന.

സം പത്നീ  പത്യാഹം ഗച്ചേ

സമാത്മാ  തനുവാ മമ

മഹീനാം പയോസ്വോഷധീനാഗും

രസസ്തസ്യ  തേക്ഷീയമാണസ്യ

നിർവപാമി  മഹീനാം പയോസ്വോഷധീനാഗും

രസോധബ്നേന  ത്വാ  ചക്ഷുഷെ വേക്ഷേ

സുപ്രജാത്വായ  തേജോസി  തേജോനു

പ്രേഹി അഗ്നിസ്ത്വെ   തേജോ മാ വി

നൈദഗ്നെ  ജിഹ്വാസി സുഭൂർ

ദേവാനാം ധാമ്നെ  ധാമ്നെ

ദേവേഷേ  യജുഷേ  യജുഷേ ഭവ

ശുക്രമസി ,ജ്യോതിരസി ,തേജോസി

ദേവോ വ സവിതോ

പുനാ ത്വഛിദ്രേണ പവിത്രേണ  വസോ

സൂര്യസ്യ രശ്മിഭി ശുക്ത്രം  തേ  ശുക്രായാം

ധാമ്നെ  ധാമ്നെ

ദേവേഷ്വൊ   യജുഷേ യജുഷേ ഗ്രിഹ്നാമി

ജ്യോതിസ്ത്വാ  ജ്യോതിർ

അർചിത്വാ  അർചിഷി

ധാമ്നെ  ധാമ്നെ

ദേവേഷ്വൊ   യജുഷേ യജുഷേ ഗ്രിഹ്നാമി

-----------------------------------------------------------------------------------------------------

ദുഷ്ട വിചാരങ്ങൾ അകന്ന വേളയിൽ 

തീവ്ര മായ അഗ്നി നിന്നെ ശുദ്ധം ആക്കട്ടെ.

വേദത്തിൻ വേദിയെ ആദരിക്കേണം 

വേദി ശക്തിയോട് കൂടി ശുദ്ധം  ആകട്ടെ.

കാഴ്ചയും,കേൾവിയും വചനവും 

എപ്പോഴും സമ്പുഷ്ടം ആകട്ടെ.

സ്രോതസ്സും വരും തലമുറയും 

എപ്പോഴും സമ്പുഷ്ടം ആകട്ടെ.

അഗ്നിയെ സേവിക്കാനായി 

എന്റെ ദേഹം സു സജ്ജം ആകട്ടെ.

വരും തലമുറക്കും പുഷ്ടിക്കും ആയി 

ഞാൻ പ്രാർഥിക്കുന്നു .

ദുഷ്ട ചിന്തകളെ അകറ്റുന്ന അഗ്നി 

സകുടുംഭം ഞാൻ നിന്നെ പ്രാർഥിക്കുന്നു .

സവിതാവിനാൽ ജന്മനാൽ കെ ട്ടപെട്ട 

വരുന്ണ  പാശം അഴിയട്ടെ.

പ്രസന്നനായ അഗ്നി 

എന്നെ എപ്പോഴും വഴി തെളിക്കട്ടെ.

അഗ്നി ദേവ,എനിക്ക് സന്തുഷ്ട കുടുമ്പവും 

സമ്പത്തും തന്നാലും.

എന്റ്റെ ദേഹവും ആത്മാവും  ഒന്നായിരിക്കട്ടെ 

സ്നേഹത്തിന്റ്റെ ഉറവിടം നീ തന്നെ 

നീ തന്നെ സസ്യ ജാലങ്ങളുടെ സത്തയും.

അനശ്വരനായ അങ്ങേക്കായി ഞാൻ ഇതാ അർപിക്കുന്നു .

സ്നേഹത്തിന്റ്റെ ഉറവിടം നീ തന്നെ 

നീ തന്നെ സസ്യ ജാലങ്ങളുടെ സത്തയും

എന്റെ മനസ്സ് എപ്പോഴും നിന്നിൽ ആകട്ടെ.

എന്റ്റെ പിൻഗാമികൾ നല്ലവർ ആകട്ടെ.

നീ തന്നെ ചൈതന്യം 

എല്ലാടവും ചൈതന്യം പരത്തുക .

അഗ്നെ എന്റ്റെ ഭുദ്ധിയെ കാത്തു കൊൽക .

ദേവതകളുടെ പ്രതി നിധി ആയ അങ്ങ് 

എല്ലാ യജ്ഞതിലും സന്നിഹിതൻ ആകുക.

എല്ലാ തലത്തിലും അങ്ങ് ഉണ്ടാകണം 

അങ്ങ് ശക്തിയും തിളക്കവും മാര്ന്ന ചൈതന്യം തന്നെ.

സൂര്യ രശ്മി കളാൽ സവിതാവ് 

എന്റ്റെ ദേഹം ശുദ്ധം ആക്കട്ടെ .

ദേഹത്തിൽ അബ്ഭൌമമായ ഊര്ജം സ്ഥിതി ചെയ്യുന്നു.

എല്ലാടവും നിറഞ്ഞ ഊര്ജം ആയ അങ്ങയെ 

ഞാൻ ഇതാ ആശ്ലേഷി ക്കുന്നു.

ദേവതകളുടെ പ്രതി നിധി ആയ അങ്ങ് 

എല്ലാടവും നിറഞ്ഞിരിക്കുന്നു.

വെളിച്ചതിന്റ്റെ വെളിച്ചവും 

ഊര്ജതിന്റ്റെ ഊര്ജവും അങ്ങ് തന്നെ.

എല്ലാ യജ്ഞതിലും സന്നിഹിതൻ ആകുക 

എല്ലാ തലങ്ങളിലും നിറഞ്ഞു നില്ക്കുക.


https://www.youtube.com/watch?v=lgIgWx_b1as


No comments:

Post a Comment