Monday, 28 September 2015

Kanda 1,Prapataka 3,Anuvaka 3

https://soundcloud.com/iyer-4/kanda-1prapataka-3anuvaka-3

വിഭൂരസി   പ്രവാഹണോ   വഹ്നിരസി

ഹവ്യവാഹന  ക്ഷാത്രോസി  പ്രചേതാ സ്തുതോസി

വിശ്വവേദാ   ഉശിഗസി   കവിരങ്കാരിരസി

ബംഭാരിസ്വസ്യുരസി   ധ്രുവസ്വാച്രുന്ധൂരസി

മാർജാലീയ   സംരാഡസി  

ക്രിശാനു  പരിഷദ്യോസി

പവമാന   പ്രതക്വാസി

നഭസ്വാന സംരിഷ് ടോസി

ഹവ്യസ്സൂധ  ഋത ധാമാസി

സുവർജ്യോതിർബ്രഹ്മ ജ്യോതിരസി

സുവർധാമാജോസ്യേകപാദഹിരസി 

ഭുദ്നിയോ  രൌദ്രനീകെതേന

പാഹീ  മഗ്നെ   പിപ്രിഹി

മാ   മാ   മാ   ഹിഗുംസീ .

---------------------------------------------------------------------------------------------------------
അഗ്നിദേവ പല പല രൂപങ്ങൾ ധരിക്കുന്ന അങ്ങ് 

 സന്ദേശ വാഹകൻ ആകുന്നു 

ഞങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അറിയുന്ന 

 അങ്ങ് തന്നെ ഇഷ്ട മിത്രം.

സർവജ്ഞ  ആയ തൂതൻ അങ്ങ് തന്നെ 

ജ്വലിക്കുന്ന അങ്കാരകനും അങ്ങ് തന്നെ 

ബംഭാരികൾ എന്ന ദുഷ്ട ശക്തികളെ 

അകറ്റു ന്നതും  അങ്ങ് തന്നെ 

അർഥിക്കുന്നതും അങ്ങ് തന്നെ 

തിളക്കമാർന്ന  അങ്ങ് തന്നെ 

എല്ലാം ശുദ്ധീകരിക്കുന്നു 

ശത്രുക്കളെ അകറ്റുന്ന രാജാവും അങ്ങ് തന്നെ 

 പ്രാർഥ നകളുടെ കേന്ദ്രവും അങ്ങ് തന്നെ 

ക്ഷിപ്രൻ  ആയ അങ്ങ് അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു 

ശുദ്ധൻ ആയ അങ്ങ്  എല്ലാം ഒരുക്കുന്നു 

സ്വർഗത്തിൽ നിന്നുള്ള അങ്ങ് 

സത്യത്തെ ധരിക്കുന്നു 

സ്വർഗത്തിൽ നിന്നുള്ള അങ്ങ് 

ബ്രഹ്മത്തിന്റ്റെ  വെളിച്ചം ആകുന്നു 

ജന്മ രഹിതൻ ആയ അങ്ങ് 

മാത്രമാണ് ആശ്രയം 

 ഉള്ളിൽ സർപം പോലെ ചുരുണ്ട് കിടക്കുന്ന 

ചിന്താ ശക്തി അങ്ങ് തന്നെ.

 തിളങ്ങുന്ന ജ്വാലയാൽ എന്നെ കാക്കുക 

അങ്ങയുടെ ശക്തിയാൽ എന്നെ ശക്തിമാൻ ആക്കുക 

 ആപത്തിൽ നിന്നും അകറ്റുക.






No comments:

Post a Comment