Friday, 25 September 2015

Kanda 1,Prapataka 2,Anuvaka 7

https://soundcloud.com/iyer-4/kanda-1prapataka-2anuvaka-7

സോമം തേക്രീണാ ഭൂര്ജസ്വന്തം പയസ്വന്തം

  വീര്യാവന്ത മഭി മാതിഷാഹഗും

ശുക്രം തേ  ശുക്രേണ  ക്രീണാമി

ചന്ദ്രം  ചന്ദ്രേണാമൃത  മമ്രുതേന  സംയതെ

ഗോരസ്മേ   ചന്ദ്രാണി  തപസസ്ഥനൂരസി

പ്രജാപതേ  വർണ തസ്യാസ്തെ

സഹസ്രപോഷം  പുഷ്യന്താച്ചരമേണ പശുനാ

ക്രീണാഭ്യസ്മേ  തേ  ബന്ധുർമയി തേ രായ

ശ്രയന്താമസ്മേ  ജ്യോതി സോമവിക്രയിണി  തമോ

മിത്രോ ന ഏഹി സുമിത്രധാ ഇന്ദ്രസ്യോരുമാ വിശ

ദക്ഷിണമുശ ന്നുശ ന്തഘ് സ്യോന  സ്യൊനഘ്  സ്വാന

ബ്രാജാന്ഘാരെ   ബംഭാരെ ഹസ്ത സുഹസ്ത

ക്രിശാനവേതതേ    വ  സോമാക്രയനണാ

താനക്ഷട്ദ്വം  മാ വോ ധഭന്നു .

---------------------------------------------------------------------------------------------------

സോമ ദേവ അങ്ങ് എന്നിൽ കളിയാടുക 

അങ്ങ് തന്നെ ഊര്ജവും,വീര്യവും,സംതൃപ്തിയും 

അങ്ങ് തന്നെ ആണ് ദുഷ് ചിന്തകളെ അകറ്റു ന്നത്.

ശുദ്ധ നായ അങ്ങയോട് ചേർന്ന് 

ഞാൻ വിളയാടട്ടെ 

സോമ ദേവ  അങ്ങ് ആനന്ദം ആണ് 

എന്നിൽ ആനന്ദം ആയി നിറയുക 

അമൃതം ആയ അങ്ങ് എന്നിൽ അമൃതമായി നിറയുക.

ജ്ഞാന മായി എന്നിൽ നിറയുക 

ജ്ഞാനം അങ്ങ് തന്നെ.

പ്രപഞ്ച നാഥനായ അങ്ങ് 

തപസ്സായി എന്നിൽ നിറയുക 

സഹസ്ര ദളമായ് എന്നിൽ 

ജ്ഞാന മായി നിറയുക 

അനന്തമായ് ജ്ഞാനം എന്നിൽ നിറ ക്കുക.

ഞങ്ങളിൽ സ്നേഹം,സാഹോദര്യവും,ആനന്ദവും നിറ ക്കുക.

സോമം വിലക്ക്വാങ്ങാം എന്ന് കരുതുന്നത് 

തമസ്സ് തന്നെ അല്ലോ.

സുഹൃത്തായ അങ്ങ് 

എനിക്ക് അനേകം നല്ല സുഹൃത്തുക്കളെ നല്കുക.

ഇന്ദ്രൻ ആകുന്ന എന്റ്റെ മനസ്സിന് 

പരന്ന വിവേചന ഭുദ്ധി ഏകുക.

മുന്നേറുവാനുള്ള ത്വര എനിക്ക് ഏകുക 

തിളക്കമേറിയ വാക്കുകൾ എന്നിൽ നിറക്കുക .

ദുഷിച്ച ചിന്തകൾ അകറ്റുക.



No comments:

Post a Comment