Monday, 24 April 2017

Kanda 2,Prapataka 1,Anuvaka 6

https://www.youtube.com/watch?v=KaDknet70lc
ബാർഹസ്പത്യം  ശിതിപൃഷ്ഠം  ആ  ലഭേത  ഗ്രാമകാമോ
യ  കാമയേത  പൃഷ്ഠം സമാനാനാം  ശ്യാം  ഇതി
ബാർഹസ്പത്യം   ഏവ സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈണം  പൃഷ്ഠം സമാനാനാം  കരോതി
ഗ്രാമ്യേവ   ഭവതി.

ശിതി  പൃഷ്ടോ  ഭവതി  ബാർഹ സ്പത്യോ
ഏഷ   ദേവതയാ   സമൃദ്ധ്യയ് .

പൗഷ്‌ണം  ശ്യാമം  ആ ലഭേത അന്ന കാമോ
അന്നം  വൈ  പൂഷാ
പൂഷണം  ഏവ സ്വേന  ഭാഗധേയേന ഉപ ധാവതി
സ ഏവാശ്മ  അന്നം  പ്ര  യച്ഛതി
അന്നാദ   ഏവ ഭവതി .

ശ്യാമോ  ഭവതി  ഏതദ്  വാ
അന്നസ്യ  രൂപം  സമ്രുധ്യയ് .

മാരുതം  പൃശ്നിം  ആ ലഭേത  അന്ന കാമോ
അന്നം  വൈ  മരുതോ  മരുത   ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മാ  അന്നം  പ്ര യച്ഛന്തി
അന്നാദ  ഏവ   ഭവതി.

പ്രശ്നിർ  ഭവതി  ഏതദ്  വാ
അന്നസ്യ   രൂപം  സമൃദ്ധ്യാ .

ഐന്ദ്രം  അരുണം  ആ  ലഭേത  ഇന്ദ്രിയകാമാ
ഇന്ദ്രമേവ  സ്വേന  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ഇന്ദ്രിയം  ദധാതി
ഇന്ദ്രിയാവീ  ഏവ   ഭവതി.

അരുണോ   ഭ്രൂമാൻ  ഭവതി  ഏതദ്  വാ
ഇന്ദ്രസ്യ  രൂപം  സമൃദ്ധ്യയ് .

സവിത്രം   ഉപദ്വസ്തം  ആ  ലഭേത  സനി കാമ
സവിതാ  വൈ  പ്രസവാനാം  ഈശേ
സവിതാരമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മൈ  സനിം  പ്ര സുവതി
ദാന കാമാ  അസ്മൈ  പ്രജാ  ഭവ . 

ഉപധാവസ്തോ  ഭവതി സാവിത്രോ
ഹി ഏഷ ദേവതയാ  സമൃദ്ധ്യയ് .

വൈശ്വദേവം ബഹുരൂപം  ആ  ലഭേത അന്ന കാമോ
വൈശ്വ  ദേവം വാ  അന്നം
വിശ്വാനേവ  ദേവാൻ
സ്വേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മാ  അന്നം  പ്ര  യച്ഛന്തി
അന്നാദ  ഏവ   ഭവതി.

ബഹുരൂപോ  ഭവതി ബഹുരൂപം  ഹി അന്നം സമൃദ്ധയ്‌ .

വൈശ്വദേവം   ബഹുരൂപം  ആ  ലഭേത ഗ്രാമ കാമോ
വൈശ്വ ദേവാ  വൈ  സജാതാ വിശ്വാനേവ ദേവാൻ
തേന  ഭാഗധേയേന  ഉപ ധാവതി
ത  ഏവാസ്മൈ  സ  ജാതാൻ പ്ര  യച്ഛന്തി
ഗ്രാംയേവ  ഭവതി.

ബഹുരൂപോ  ഭവതി ബഹുദേവത്യോ
ഏഷ   സമൃധൈ.

പ്രാജാപത്യം  തൂപുരം   ആലഭേത
യസ്യ  അനാജ്ഞാതം  ഇവ  ജ്യോക്  ആമയേത്
പ്രാജാപത്യോ  വൈ  പുരുഷ  പ്രജാപതി ഖലു വൈ
തസ്യ  വേദ  യസ്യ  അനാജ്ഞാതം  ഇവ ജ്യോക് ഗാമായതി
പ്രജാപതിമേവ  സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  തസ്മാത്  ശ്രാമത്  മുഞ്ചതി .

തൂപുരോ  ഭവതി  പ്രാജാപത്യോ
ഏഷ   ദേവതയാ   സമൃധ്യയ്




----------------------------------------------------------------------------------------------------------

ബൃഹസ്പതിയുടെ  അനുഗ്രഹത്താൽ  ഗ്രാമ സമ്പത്  ലഭിക്കണം
എന്ന് ആഗ്രഹിക്കുന്നവർ
സമകാലികർക്കു  നന്മ  ആഗ്രഹിക്കണം
ബൃഹസ്പതിയുടെ  അനുഗ്രഹം എല്ലാവര്ക്കും
അവരവരുടെ  കർമ്മ  ഭാഗമായി  ലഭിക്കുന്നു
സമകാലികരുടെ  നന്മ  ആഗ്രഹിക്കുന്നവർക്ക്
ഗ്രാമ  സമ്പത്തു  ലഭിക്കുന്നു.

  വെളുത്ത പുറമുള്ള  മൃഗം  ബ്രിഹസ്പതിയുടെ  ഇഷ്ടം  അല്ലോ
ഐശ്വര്യം വെണ്മയല്ലോ

ആഹാരം  ഇച്ഛിക്കുന്നവർ  പൂശാവിന്റെ  അനുഗ്രഹത്തിനായി
മറ്റുള്ളവർക്ക്  അന്നം  ദാനം  ചെയ്യുക
എല്ലാവര്ക്കും  വേണ്ടുന്ന  ആഹാരം  പൂഷാവ്  കരുതിയിട്ടുണ്ടല്ലോ
ആഹാരം  ദാനം  ചെയ്യുകയാൽ  ആഹാരം  നിത്യവും  ലഭിക്കുന്നു.

ശ്യാമ നിറമല്ലോ അന്നം
അന്നത്താൽ  സമൃദ്ധി  നേടുക.

മരുതുക്കളുടെ   അനുഗ്രഹത്തിനായി  അന്ന ദാനം  ചെയ്യുക
മര്ത്തുക്കളല്ലോ  അന്നം  നൽകുന്നത്
അവരവർക്കു  വേണ്ടുന്ന  അന്നം  മര്ത്തുക്കൾ  കരുതിയിട്ടുണ്ടല്ലോ
അന്നദാനം  ചെയ്യുകയാൽ  എന്നും  അന്നം  ലഭിക്കുന്നു.

അന്നം  പ്രത്യേകതയുള്ള  രൂപത്തിലല്ലോ
അന്നം  സമൃദ്ധി  ഏകുന്നു.

ശക്തി  ആഗ്രഹിക്കുന്നവർ  ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുക
അവരവരുടെ  ഇന്ദ്രിയങ്ങളെ സ്വയം  ശക്തി പെടുത്തുക
ഇന്ദ്രിയങ്ങൾ  നിയന്ത്രിക്കപെടുമ്പോൾ
സ്വയം  ശക്തി  ആർജ്ജിക്കുന്നു .

ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുവാൻ
കൺ ഇമകളെ  ശരിയായ  വിധം  ഉപയോഗിക്കുക
ഇന്ദ്രിയങ്ങളുടെ  നിയന്ത്രണത്താലല്ലോ
ഐശ്വര്യം  ഭവിക്കുന്നു.

ലാഭം  ഇച്ഛിക്കുന്നവർ സവിതാവിണ്റ്റെ  പ്രീതിക്കായി  ദാനം  ചെയ്യുക
സവിതാവല്ലോ  എല്ലാം  നിയന്ത്രിക്കുന്നത്
അവര്ക്ക്  നിശ്ചയിക്കപ്പെട്ട  ലാഭം  അവരവർക്കു  ലഭിക്കുന്നു
പിന്ഗാമികൾക്കും  ലഭിക്കുന്നു

സവിതാവിണ്റ്റെ  അനുഗ്രഹത്താൽ  ലാഭത്തിനു
അതിന്റെതായ  രൂപം  ലഭിക്കുന്നു.
ലാഭത്താൽ  ഐശ്വര്യം  ലഭിക്കുന്നു.

ദേവതകൾ എല്ലാരുടെയും  പ്രീതിക്കായി
അന്നദാനം  ചെയ്യുക
ദേവതകളുടെ  പ്രീതിയാലല്ലോ  അന്നം  ലഭിക്കുന്നു
അന്നദാനം  ചെയ്യുമ്പോൾ അന്നം  ലഭിക്കുന്നു.

അന്നം  ബഹുരൂപമല്ലോ
ഐശ്വര്യം  അന്നത്താൽ അല്ലോ .

ഗ്രാമ  സമ്പത്തു  ആഗ്രഹിക്കുന്നവൻ
എല്ലാ ദേവതകളുടെയും  പ്രീതിക്കായി
സമ്പത്തു  ദാനം  ചെയ്യുക
ബന്ധുക്കൾ  പല  തലത്തിലുള്ളവരാല്ലോ
അവർ  ദേവതകളെ  പ്രതി നിദാനം  ചെയ്യുന്നു
ഗ്രാമത്തിലുള്ളവരെ  തൃപ്പെടുത്തുമ്പോൾ
ഐശ്വര്യം  ലഭിക്കുന്നു.

ദേവതകൾ  പല രൂപത്തിലെന്നതുപോലെ
ഐശ്വര്യം  ബഹു രൂപമല്ലോ .

അജ്ഞാതമായ  രോഗത്താൽ  വിഷമിക്കുന്നവർ
പ്രജാപതിയുടെ  പ്രീതിക്കായി  ദാനം  ചെയ്യുക
മനുഷ്യൻ  പ്രജാപതിയോടു  ചേർന്നവർ അല്ലോ
പ്രജാപതിയുടെ  അനുഗ്രഹത്താൽ
അജ്ഞാത  രോഗങ്ങളിൽ  നിന്നും  മുക്തി  നേടുക.

പ്രജാപതിയുടെ  അനുഗ്രഹത്താലല്ലോ
ദാന  വസ്തുക്കൾക്ക്  അവയുടെ ഭാവം  ലഭിക്കുന്നു.






No comments:

Post a Comment