https://www.youtube.com/watch?v=Sgl3hF5tLlU
അസൗ ആദിത്യോ ന വി അരോചത
തസ്മൈ ദേവാ പ്രായശ്ചിതമയ്ച്ചൻ
തസ്മാം ഏതാം ദശ ഋഷഭം ആലഭന്ത
തയൈവ അസ്മിൻ രുചം അദധാതു .
യോ ബ്രഹ്മവർചസ കാമ സ്യാത്
തസ്മാ ഏതാം ദശ ഋഷഭാം ആ ലഭേത
അമും ഏവ ആദിത്യം സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മിൻ ബ്രഹ്മവർച്ചസം ദതാതി
ബ്രഹ്മവർച്ചസ്യേവ ഭവതി .
വസന്താ പ്രാതസ്ത്രീൻ ലാലാമാൻ ആ ലഭേത
ഗ്രീഷ്മേ മാധ്യദിനെ ത്രീൻ ശിഥിപൃഷ്ഠാൻ
ശരഥി അപരാഹ്നേ ത്രീൻ ശിഥിവാരാന് .
ത്രീണി വാ ആദിത്യസ്യ തേജാമ്സി
വസന്താo പ്രാത
ഗ്രീഷ്മേ മദ്ധ്യദിനേ
ശരത് അപരാഹ്നേ
യാവാന്ത്യേവ തേജാമ്സി
താന്യേവ അവരുൻദേ .
ത്രയസ്ത്രയ ആ ലഭ്യന്തേ
അഭിപൂർവം ഏവാസ്മിൻ തേജോ ദതാതി.
സംവത്സരം പര്യലംഭന്തേ
സംവത്സരോ വൈ ബ്രഹ്മവർച്ചസസ്യ പ്രദാതാ
സംവത്സര ഏവാസ്മൈ ബ്രഹ്മവർച്ചസം പ്ര യച്ഛതി
ബ്രഹ്മവാർച്ചസ്ത്യേവ ഭവതി.
സംവത്സരസ്യ പരസ്താത് പ്രാജാപത്യം കദ്രുമാഃ ലഭേത
പ്രജാപതി സർവാ ദേവതാം ദേവതാസ്വേവ പ്രതി തിഷ്ഠതി .
യദി ബിബീയാത് ദുസ്ച്ചർമാ ഭവിഷ്യാമി ഇതി
സോമാപൗഷ്ണം ശ്യാമം ആ ലഭേത
സൗമ്യോ വൈ ദേവതായാ പുരുഷാ പൗഷ്ണാ
സ്വയാ ഏവാസ്മൈ ദേവതയാ പശുഭിഃ ത്വചം കരോതി
ന ദുസ്ച്ചർമാ ഭവതി .
ദേവാശ്ച വൈ യമച്ച അസ്മിൻ ലോകേ അസ്പർദ്ധന്ത
സ യമോ ദേവാനാം ഇന്ദ്രിയം വീര്യം അയുവത
തത് യമസ്യ യമത്വം തേ ദേവാ അമന്യന്ത
യമോ വാ ഇദം അബൂത് യത് വയം സ്മ ഇതി
തേ പ്രജാപതിം ഉപാദാവൻ സ ഏതൗ
പ്രജാപതിർ ആത്മനാ ഉക്ഷവശൗ നിരമിമീത
തേ ദേവാ വൈഷ്ണാ വരൂണീം വശാം ആ ലഭന്തേ
ഐന്ദ്രം ഉക്ഷണം തം വരുണെനൈവ ഗ്രാഹയിത്വാ
വിഷ്ണുനാ യജ്ഞേന പ്രാണുദന്ത ഐന്ദ്രേണ ഏവാസ്യ
ഇന്ദ്രിയം ആവൃഞ്ജത
യോ ഭ്രാതൃവ്യൻ സ്യാത് സ സ്പർദ്ധമാണോ
വൈഷ്ണാ വരുണീം വശാം ആ ലഭേത
ഐന്ദ്രം ഉക്ഷാണം വരുണേന ഏവ ഭ്രാതൃവ്യം ഗ്രാഹായിത്വ
വിഷ്ണുനാ യജ്ഞേന പ്ര നുദത
ഐന്ദ്രേണ ഏവാസ്യ ഇന്ദ്രിയം വൃന്ഗത്തെ ഭവതി
ആത്മനാ പര ആസ്യ ഭ്രാതൃവ്യോ ഭവതി .
ഇന്ദ്രോ വൃത്രം അഹൻ തം വൃത്രോ ഹത
ഷോഡശാഭിർ ഭോഗൈർ അസിനാത്
തസ്യ വൃത്രസ്യ ശീർഷതോ ഗാവഃ ഉദായൻ
താ വൈദേഹ്യോ അഭവൻ
താസാം ഋഷഭോ ജഘനെ അനുദൈത്
തം ഇന്ദ്രോ അചായത്
സോ അമന്യത യോ വാ ഇമം ആലഭേത
മുച്യേത അസ്മാത് പാപ്മന ഇതി
സ ആഗ്നേയം കൃഷ്ണഗ്രീവം ആ ആലഭത
ഐന്ദ്രം ഋഷഭം തസ്യ അഗ്നിർ ഏവ
സ്വേന ഭാഗധേയേന ഉപസൃത
ഷോഡശദ്ധ വൃത്രസ്യ ഭോഗാൻ അഭ്യാധത്
ഐന്ദ്രേണ ഇന്ദ്രിയം ആത്മൻ അദത്ത.
യ പാപ്മനാ ഗൃഹീത സ്യാത്
സ ആഗ്നേയം കൃഷ്ണഗ്രീവം ആ ലഭേത
ഐന്ദ്രം ഋഷഭം അഗ്നിർ ഏവാസ്യ
സ്വേന ഭാഗധേയേന ഉപസൃത പാപ്മാനം അപി ദഹതി
ഐന്ദ്രേണ ഇന്ദ്രിയം ആത്മൻ ദത്തെ
മുച്യതേ പാപ്മനോ ഭവത്യേവ .
ദ്യാവാ പൃഥിവ്യം ഥേനും ആലഭേത ജ്യോക്
അപരുഥോ അനയോർ ഹി വാ ഏഷോ അപ്രതിഷ്ഠിതോ
ഏഷ ജ്യോക് അപരുഥോ ദ്യാവാ പൃഥ്വി ഏവ
സ്വേന ഭാഗധേയേന ഉപ ധാവതി
തേ ഏവൈനം പ്രതിഷ്ട്ടാം ഗമയത
പ്രതി ഏവ തിഷ്ഠതി .
പര്യാരിണീ ഭവതി പര്യാറീവ ഹി ഏതസ്യ
രാഷ്ട്രം യോ ജ്യോഗ്പാരുദ്ധ സമൃദ്ധയെ .
വായവ്യം വത്സം ആ ലഭേത
വായുർവാ അനയോർ വത്സ
ഇമേ വാ ഏതസ്മൈ ലോകാ
അപശുഷ്കാ വിത് അപശുഷ്ക
അത ഏഷ ജ്യോക് അപരുഥോ
വായുമേവ സ്വേന ഭാഗധേയേന ഉപ ധാവതി
സ ഏവാസ്മാ ഇമാൻ ലോകാൻ വിശം പ്ര താപയതി
പ്രാസ്മാം ഇമേ ലോകാ ശ്രുവന്തി
ഭുഞ്ചത്ഏനം വിടുപ തിഷ്ഠതി .
--------------------------------------------------------------------
ഉള്ളിലെ വെളിച്ചമായ സൂര്യൻ ജ്വലിക്കാത്തവർ
പ്രായശ്ചിത്തമായി പത്തു പേർക്ക് ദാനം ചെയ്യുക
ഋഷഭത്തെ പോലെ കഠിന പ്രയത്നം ചെയ്യുമ്പോൾ
ഉള്ളിലെ വെളിച്ചം വീണ്ടെടുക്കാം .
ഐശ്വര്യം ആഗ്രഹിക്കുന്നവർ
കഠിന പ്രയത്നം ചെയ്യുക
കഠിന പ്രയത്നത്താൽ തന്റെ അർഹതപ്പെട്ട
ഐശ്വര്യം നേടുക .
വസന്ത കാലത്തിൽ പുലർച്ചെയും
ഗ്രീഷ്മത്തിൽ മധ്യാഹ്നത്തിലും
ശരത് കാലത്തിൽ അപരാഗ്നത്തിലും
ഇഷ്ടമുള്ള വസ്തുക്കൾ ദാനം ചെയ്യുക.
സൂര്യന്റെ അനുഗ്രഹം മൂന്നു കാലങ്ങളിലല്ലോ
വസന്തത്തിൽ പുലർച്ചയിലും
ഗ്രീഷ്മത്തിൽ മധ്യാഹ്നത്തിലും
ശരത് കാലത്തിൽ അപരാഗ്നത്തിലും
ഈ കാലങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക.
അനുഗ്രഹങ്ങൾ മൂന്ന് വിധമല്ലോ
ഇവയറിഞ്ഞു പ്രവർത്തിക്കുക.
വര്ഷം മുഴുവൻ ഐശ്വര്യം ലഭിക്കുവാൻ
വര്ഷം മുഴുവൻ പ്രയത്നിക്കുക.
വർഷാവസാനം പ്രജാപതിയുടെ പ്രീതിക്കായി
വിശിഷ്ട വസ്തുക്കൾ ദാനം ചെയ്യുക
ദൈവീകത നിറഞ്ഞവരെല്ലാം
പ്രജാപതി തന്നെ അല്ലോ.
സമൂഹത്തിൽ ദുഷ്പേര് വരാതിരിക്കുവാൻ
സോമദേവന്റെയും പൂഷാ ദേവന്റെയും അനുഗ്രഹം തേടണം
സോമദേവനെന്ന സംതൃപ്യും
പൂഷാവെന്ന ഐശ്വര്യവും ലഭിക്കുവാൻ
ദാനങ്ങൾ ചെയ്യുക.
കാലവും ദൈവീകതയും തമ്മിൽ
ലോകത്തെ നിയന്ത്രിക്കുവാനായി മത്സരിച്ചപ്പോൾ
കാലം ദൈവീകതയെ കീഴടക്കി
ലോകത്തിന്റെ നിയന്ത്രണം ലഭിക്കുവാനായി
ദൈവീക ശക്തികൾ പ്രജാപതിയോടു പ്രാർഥിച്ചു
പ്രജാപതിയുടെ ആജ്ഞയാൽ ദൈവീക ശക്തികൾ
എങ്ങും നിറഞ്ഞ വിഷ്ണുവിനോട് ഐശ്വര്യം പ്രാർഥിച്ചു
ഐശ്വര്യം ലഭിക്കുവാനായി കഠിന പ്രയത്നം ചെയ്തു
വരുണന്റെ യും വിഷ്ണുവിന്റെയും അനുഗ്രഹത്താൽ
കാലത്തിന്റെ പിടിയിൽ നിന്നും യജ്ഞത്തിലൂടെ
ലോകത്തെ ദൈവീക ശക്തികൾക്ക് തിരികെ ലഭിച്ചു.
വിപരീത ശക്തികളാൽ ഗ്രഹിക്കപെട്ടവർ
ദാനധർമങ്ങൾ ചെയ്യുക
ഇന്ദ്രിയങ്ങളെ കടിഞ്ഞാണിടുക
ദാന ധര്മങ്ങളാൽ വിഷ്ണുവെന്ന സർവ്വവ്യാപിയായ ശക്തി
ത്രിപ്ത നാകുന്നു ഐശ്വര്യം ലഭിക്കുന്നു
ഇന്ദ്രിയങ്ങൾക്ക് ശക്തിലഭിക്കുമ്പോൾ
വിപരീത ശക്തികൾ അകലുന്നു.
ഇന്ദ്രിയങ്ങൾ വിപരീത ശക്തികളെ
പതിനാറു രീതിയിൽ തടയുന്നു
വിപരീതശക്തികൾ തടപ്പെടുമ്പോൾ
ഐശ്വര്യം ലഭിക്കുന്നു
ഐശ്വര്യം വർധിക്കുമ്പോൾ
രാജ്യം വൈദേഹം ആകുന്നു
ഐശ്വര്യം ലഭിക്കുന്നപോലെ
കർമം ചെയ്യുവാനുള്ള ഊർജവും ലഭിക്കുന്നു
ഇന്ദ്രിയങ്ങൾക്ക് ഊർജം ലഭിക്കുമ്പോൾ
വിപരീതശക്തികൾ അകലുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ
വിപരീത ശക്തികൾ അകലുന്നു
വിപരീത ശക്തികളെ പതിനാറു രീതിയിൽ തടയുവാനുള്ള
ശക്തിയും ഊർജവും ലഭിക്കുന്നു.
കഷ്ടകാലം ഗ്രഹിച്ചവർ വിപരീത ചിന്തകളെ
ആന്തര അഗ്നിയാൽ ദഹിപ്പിക്കുക
ഇന്ദ്രിയങ്ങൾക്ക് ഊർജം പകരുക
ആന്തര അഗ്നി ജ്വലിക്കുമ്പോൾ
കഷ്ടകാലം അകലുന്നു
വളരെ കാലമായി പ്രവാസ ജീവിതം നയിക്കുന്നവർ
ഐശ്വര്യങ്ങൾ വളരെ ദാനം ചെയ്യുക
അവരവർക്കു അർഹമായ ഐശ്വര്യം
അവരവർക്കു ലഭിക്കുന്നു
മറ്റുള്ളവരുടെ ഐശ്വര്യത്തിൽ
അവരവർക്കു ഐശ്വര്യം ലഭിക്കുന്നു.
വളരെ കാലം പ്രവാസി ജീവിതം നയിക്കുന്നവർക്ക്
വളരെ കാലം സ്വന്തം രാജ്യത്തിൽ ഐശ്വര്യത്തിൽ ജീവിക്കുവാനാകുന്നു..
വായുദേവണ്റ്റെ അനുഗ്രഹത്തിനായി ദാനം ചെയ്യുക
ഇല്ലായ്മയിൽ ഉഴറുന്നവർക്കു ദാനം ചെയ്യുക
ഐശ്വര്യം ലഭിക്കുന്നത് ദൈവീക അനുഗ്രഹം കൊണ്ടല്ലോ
ദാനം ചെയ്യുന്നവർക്ക് അറിവും ഐശ്വര്യവും ലഭിക്കുന്നു.
No comments:
Post a Comment