Saturday, 21 May 2016

Kanda 1,Prapataka 6,Anuvaka 10

https://www.youtube.com/watch?v=KmHWPdJAhqc

ധ്രുവോസി  ധ്രുവോ അഹം
സജാതേഷു  ഭൂയാസം  ഇതി ആഹ
ധ്രുവാൻ  ഏവ ഏനാൻ കുരുത
ഉഗ്രോ അസി ഉഗ്രോ അഹം
സജാതേഷു  ഭൂയാസം  ഇതി ആഹ
അപ്രതിവാദിന  എവൈനാൻ  കുരുതേ
അഭിഭൂർ അസി അഭിഭൂർ അഹം
സജാതേഷു  ഭൂയാസം  ഇതി ആഹ
യ ഏവൈനം പ്രതി ഉത്പിപേതെ  തം ഉപാസ്യതെ.

യുനജ്മി  ത്വാ ബ്രഹ്മണ ദൈവ്യേന  ഇത്യാഹ
ഏഷ  വാ അഗ്നേർ യൊഗസ്തെന  ഏവൈനം യുനക്തി .


യജ്ഞസ്യ  വൈ സമൃധേന ദേവാ
സുവർഗം    ലോകം ആയൻ
യജ്ഞസ്യ  വ്യ്രധേന അസുരാൻ
പരാ അഭാവയൻ
യൻ  മേ അഗ്നേ അസ്യ യജ്ഞസ്യ റിഷ്യതി ഇത്യാഹ
യജ്ഞസ്യ  ഏവ തത്  സമൃധേന യജമാനാ
സുവർഗം   ലോകം ഏതി യജ്ഞസ്യ വൃധേന
ഭ്രാത്രുവ്യാൻ  പരാ ഭാവയതി.

അഗ്നിഹോത്രം എതാഭിർ വ്യാഹൃതീഭിർ ഉപ സാദയെത്
യജ്ഞമുഖം വാ അഗ്നിഹോത്രം ബ്രഹ്മ ഏതാ വ്യാഹൃതയോ
യജ്നമുഘ  ഏവ ബ്രഹ്മ കുരുതേ.


യജ്ഞമുഖം വാ അഗ്നിഹോത്രം ബ്രഹ്മ ഏത വ്യഹൃതയോ
യജ്ഞമുഖ ഏവ ബ്രഹ്മ കുരുതേ.

സംവത്സരെ പര്യാഗത ഏതാഭിർ
ഏവ ഉപസാദയെത് .

ബ്രഹ്മണാ ഏവ ഉഭയത
സംവത്സരം പരി ഹൃന്നാതി .

ദർശ പൂർണ മാസൗ  ചാതുർമാസ്യാനി
ആലഭമാനാ എതാഭിർ വ്യാഹൃതീഭിർ
ഹവീമ്ഷി ആ സാദയേത് യജ്ഞാമുഖം വൈ
ദർശ പൂർണ മാസൗ  ചാതുർമാസ്യാനി
ബ്രഹ്മ ഏതാ വ്യാഹൃതയോ
യജ്ഞാമുഖ ഏവ ബ്രഹ്മ കുരുതേ
സംവത്സരെ പര്യാഗത ഏതാഭിർ ഏവ
ആസാദയെത് ബ്രഹ്മണാ ഏവ
ഉഭയത സംവത്സരം പരി ഗ്രിഹ്നാതി.

യദ്വൈ  യജ്ഞസ്യ സാമ്നാ  ക്രിയതെ
രാഷ്ട്രം യജ്ഞസ്യ ആശിർ ഗച്ഛതി
യത്  റിചാ വിശം യജ്ഞസ്യ ആശിർ ഗച്ചതി
അത  ബ്രാഹ്മണോ അനാർഷീകെന യജ്നേന യജതെ
സാമിധേനീർ അനുവക്ഷ്യാൻ ഏതാ വ്യാഹൃതീ
പുരസ്താത് ദദ്യാത് ബ്രഹ്മ ഏവ പ്രതിപാദം കുരുതേ
തധാ  ബ്രാഹ്മണ സശീർകേണ യജ്നേന യജതെ.


യം  കാമയേത യജമാനം ബ്രാത്ർവ്യം
അസ്യ  യജ്ഞസ്യ ആശീർ ഗഛെത്  ഇതി
തസ്യ ഏവ വ്യാഹൃതി പുരോനുവാക്യം ദാധ്യാത്
ബ്രാത്ർവ്യ ദേവത്യാ വൈ പുരോനുവാക്യ
ഭ്രാത്ര്വ്യം ഏവ അസ്യ യജ്നസ്യ ആശീർ ഗച്ചതി.

യാൻ കാമയേത  യജമാനാനി സമാവതി
ഏനാൻ യജ്നസ്യ ആശീർ ഗച്ചെത് ഇതി
തേഷാം ഏവ വ്യാഹൃതി പുരോനുവാക്യായ
അർദ്ധ ര്ച ഏകം ദധ്യാത് യാജ്യായൈ
പുരസ്താത് ഏകം യാജ്യായ അർദ്ധ രിച
ഏകം തതാ ഏനാൻ സമാവതീ യജ്ഞസ്യ
ആശീർ ഗച്ചതി.

യദാ വൈ പർജന്യ സുവൃഷ്ടം വർഷതി
ഏവം യജ്നോ യജമാനായ വർഷത്തി
സ്ഥലയാ ഉദകം പരിഗ്രിഹ്നാതി
ആശിഷാ യജ്ഞം യജമാന പരിഗ്രിഹ്നാതി.

മനോസി പ്രാജാപത്യം
മനസാ മാ ഭൂതേന ആവിഷാ ഇത്യാഹ
മനോ വൈ പ്രാജാപത്യം
പ്രാജാപത്യോ യജ്ണോ മന ഏവ.
യജ്നാൻ ആത്മൻ ദത്തെ വാഗ് അസി
ഐന്ദ്രീ സപത്ന ക്ഷയാനി
വാചാ മാ ഇന്ദ്രിയേണ ആവിഷ ഇത്യാഹ
ഐന്ദ്രീ വൈ വാഗ് വാചം ഏവ
ഐന്ദ്രീം ആത്മൻ ദത്തെ .

----------------------------------------------------------------------------------------------

ഞാൻ  ദൃഡചിത്തൻ  ആകട്ടെ
സമൂഹത്തിൽ  മറ്റുള്ളവരെ പോലെ   ദൃഡചിത്തൻ ആകട്ടെ
ഞാൻ ഉഗ്രതയോട് കൂടിയവൻ ആകട്ടെ
സമൂഹത്തിൽ  മറ്റുള്ളവരെ പോലെ ഉഗ്രൻ   ആകട്ടെ
നന്നായി സംവദിക്കാനുള്ള കഴിവ് ഉണ്ടാകട്ടെ
ഞാൻ സമൂഹത്തിൽ മുന്പൻ ആകട്ടെ
വിപരീത ശക്തികളെ  മറികടക്കുവാൻ കഴിയട്ടെ .


ബ്രഹ്മവുമായി ഒന്നു ചേരട്ടെ
അഗ്നിയുമായി ഒന്നു ചേരട്ടെ
അഗ്നിയല്ലോ ഒത്തു ചേർക്കുന്നത് .

സഫലമായ കർമങ്ങൾ കാരണം
ദൈവീകത ഭവിക്കുന്നു
സഫലം ആയില്ലെങ്ങിലും കർമത്താൽ
ആസുര ഭാവങ്ങൾ അകലുന്നു.
അഗ്നി ദേവ ജീവിത യജ്ഞത്താൽ
ദൈവീകത ഭവിക്കട്ടെ ആസുര ഭാവങ്ങൾ അകലട്ടെ .

കർമങ്ങളാൽ  ഉള്ളിലെ അഗ്നിയെ ഉത്തേജിപ്പിക്കുക
കർമങ്ങളല്ലൊ  യജ്ഞത്തിന്റ്റെ ആരംഭം
കർമത്താൽ  ബ്രഹ്മത്തെ അറിയുക.


അഗ്നിയെ ഉത്തേജിപ്പിച്ചു കൊണ്ട് യജ്ഞം തുടങ്ങുക
കർമങ്ങളല്ലൊ  മന്ത്രങ്ങൾ
തുടക്കത്തിൽ  തന്നെ കർമങ്ങളാൽ
ബ്രഹ്മത്തെ അറിയുക.

വർഷം മുഴുവനും കര്മം ചെയ്യുക
കർമനിരതനായി വർഷം മുഴുമിക്കുക.

വർഷം മുഴുവൻ കർമ നിരതനാകുക.

അമാവാസിയിലും പൗർണാമാസിയിലും
നാല് മാസം തുടര്ച്ചയായുള്ള അവസരങ്ങളിലും
കര്മത്താൽ യജ്ഞം തുടരുക
കർമങ്ങൾ അനുഷ്ടിക്കേണ്ടുന്ന പല
സമയങ്ങൾ ഇവയല്ലോ
വര്ഷം തുടങ്ങുമ്പോഴും തീരുമ്പോഴും
വർഷത്തിൽ എല്ലായ്പോഴും
കർമനിരതൻ ആകുക
കർമത്താൽ ബ്രഹ്മത്തെ അറിയുക.

സാമ മന്ത്രത്താൽ കർമം ചെയ്യുമ്പോൾ
രാഷ്ട്രത്തിന് അഭിവൃദ്ധി ഉണ്ടാകുന്നു
റിക്ക് മന്ത്രങ്ങളാൽ കര്മം ചെയ്യുമ്പോൾ
ജനങ്ങൾക്ക്‌ അഭിവൃദ്ധി ഉണ്ടാകുന്നു
കര്മം ചെയ്യുന്നവർ ഫലേച്ച ഇല്ലാതെ ചെയ്യുക
ബ്രഹ്മത്തെ അറിഞ്ഞുകൊണ്ട് കര്മം അനുഷ്ടിക്കുക
കര്മത്താൽ അഭിവൃദ്ധി നേടുക.

വിപരീത ചിന്തകൾ അകലുവാനായി
വിപരീത ചിന്തകൾ അകലട്ടെ എന്ന് യജ്ഞം ചെയ്യുക
വിപരീത ചിന്തകൾ അകലുവാനായി യജ്ഞം ചെയ്യുമ്പോൾ
വിപരീത ചിന്തകൾ അകലുന്നു.

യജ്ഞ ഫലം മറ്റുള്ളവർക്ക് ലഭിക്കണമെങ്കിൽ
ലഭിക്കേണ്ടുന്ന വ്യക്തിയും യജ്ഞത്തിൽ പങ്കുകൊള്ളണം
ആരുടെ കൂടെ യജ്ഞം ചെയ്യുന്നുവോ
അവർക്കും യജ്ഞ ഫലം സിദ്ധിക്കുന്നു.

പർജന്യൻ  സമൃദ്ധമായി മഴ പെയ്യുന്നത് പോലെ
യജ്ഞം ഫലം നല്കുന്നു.
മഴ വെള്ളം കെട്ടിനിർത്തുന്നതു പോലെ
അനുഗ്രഹത്താൽ യജ്ഞ ഫലം സൂക്ഷിക്കുക.

പ്രജാപതിയിൽ നിന്നല്ലോ മനസ്സ് ഉണ്ടാകുന്നു
പ്രജാപതിയിൽ നിന്ന് തന്നെ യജ്ഞവും ഭവിക്കുന്നു .
ഇന്ദ്രിയങ്ങളിൽ നിന്നും വാക്കുകൾ ഉണ്ടാകുന്നു
വാക്കുകൾ വിപരീത ചിന്തകളെ അകറ്റുന്നു.

https://soundcloud.com/iyer-4/verse-1610





1 comment:

  1. പൃഥിവ്യാസംപൃചഃപാഹി---എന്റെ നേരത്തെഉണ്ടായിരുന്ന ചിന്തകൾ ഇവയുടെ നൂതനചൈതന്യം നശിപ്പിക്കാതെ---സുസംഭൃതാസംഭരാമി---നല്ലവണ്ണം അവയെസമാഹരിച്ച്...അദിത്യെെരാസ്നാസി---അവയുടെ സംരക്ഷണം ഉറപ്പാക്കി ബന്ധിച്ച്---ഇന്ദ്രാണ്യൈസന്നഹനം---വികാരങ്ങളെയും നിയന്ത്രിച്ച്----പൂഷാതെ ഗ്രനഥിംഗ്രഥ്നാതു---അവയുടെപോഷണത്തിന് വേണ്ടവണ്ണം അവയെയോജിപ്പിച്ച്--- സതെമാസ്ഥാദിന്ദ്രസ്യത്വാ--ഇന്ദ്രിയശക്തി വേണ്ടുംവണ്ണം ഉപയോഗിച്ച്..ബാഹുഭ്യാമുദ്ദ്യച്ഛെ---പ്രവർത്തിസാമർത്ഥ്യത്തോടെ---ബൃഹസ്പതേർമൂർധ്നാഹരാമി---
    വേണ്ടുന്നചിന്താസാമർത്ഥ്യത്തോടെ---ഉർവ്വന്തരിക്ഷമന്വിഹി ദേവംഗമമസി....വിശാലചിന്തയുടെയും അറിവിന്റെയും ലോകത്ത് ഞാൻ എത്തട്ടെ!!!!!!''

    ReplyDelete