Monday, 30 September 2019

Kanda2 Prapataka 3 Anuvaka 14

Audio in Youtube

  പ്രത്നവത്  നവീയസാ  അഗ്നേ 
ധുംനേന   സമ്യത 
ബൃഹത്തതൻധ  ഭാനുനാ   
നി  കാവ്യാം  വേദസശശ്വതക
ഹസ്തേ  ദധാനോ  നര്യാ  പുരൂണി 
അഗ്നിർഭുവത്രയിപതിരയീണാം
സത്രാ  ചക്രാണോ   അമൃതാനി  വിശ്വാ .

ഇന്ദ്രം  വോ വിശ്വതട്പരി
ഹവാമഹെ  ജനേഭ്യ
അസ്മാകം  അസ്തു  കേവല.

ഇന്ദ്രം  നരോ നേമധിതാ  ഹവന്തേ
യത്  പാര്യാ യുനജതെ ധിയസ്താ
ശൂരോ  ന്രുഷാത ശവസാ  ചാകാന
 ഗോമതീ വ്രജെ ഭജ ത്വം .

ത്വo സോമ വിശ്വതോ രക്ഷാം രാജൻ അഘായത
രിഷ്യേത്  ത്വവത സഖാ

യാതേ ധാമാനി ദിവി യാ പൃഥിവ്യാം 
പർവതേഷു ഒഷാധീഷു അപ്സു
തേഭിർ നോ വിശ്വൈ  സുമനാ അഹേടെൻ രാജൻസോമ 
പ്രതി ഹവ്യ ഗ്രിഭായ .  

അഗ്നി സോമ സവേദസാ സഹൂതീ വനതം ഗിരാ 
സം ദേവത്രാ ബഭൂവധൂ 

യുവo ഏതാനി ദിവി രോചനാനി അഗ്നിശ്ച സോമ സക്രതു അധത്തo.
യുവo സിന്ധൂൻ അഭിശസ്തേർ അവധ്യാത് അഗ്നി ഷോമൗ അമുഞ്ചതം ഗ്രിഭീതാൻ 

അഗ്നി സോമൗ ഇമം സുമേ ശ്രുണുതം വൃഷണാ ഹവം .
പ്രതി സൂക്താനി ഹര്യതം ഭവതം ദാശുഷേ  മയാ 

അന്യം ദിവോ മാതരിശ്വാ ജഭാരാ അമത്നാഥ് അന്യം പരി ശ്യേനോ അദ്രേ.
 അഗ്നി സോമ ബ്രഹ്മണ വാവ്ര് ധാന 
ഉരും യജ്ഞായ ചക്രധുർ ലോകം

അഗ്നി സോമ ഹവിഷ പ്രസ്ഥിതസ്യ 
വീതം ഹര്യതം വൃഷണാ ജൂഷേധാം 
സുശർമാണാ സ്വവസാ ഹി ഭൂതം 
അഥാ  ദത്തം യജമാനായ ശംയോ .

ആപ്യായസ്വ സമേതുതെ വിശ്വതഹാ സോമ വൃഷ്ണിയം .
ഭവ വാജസ്യ സംഘതേ 

സംതേ പയാംസി സമു യന്തു 
വാജാ സം വൃഷ്ണിയാനി അഭിമാതിഷാഹ.
ആപ്യായമാനോ  അമൃതായ സോമ 
ദിവി ശ്രവാംസി  ഉത്തമാനി ധിഷ്വാ . 

ഗണാനാം ത്വ ഗണപതിം ഹവാമഹേ 
കവികവീനാം ഉപമസ്ര വസ്തമം
ജ്യേഷ്ട രാജം  ബ്രഹ്മണാം ബ്രഹ്മണസ്പത 
ശൃണ്വൻ ഊതിഭിഃ സീത സാധനം 

ഇത് ജനേന , വിശ , ജന്മനാ , പുത്രൈ 
വാചം ഭരതേ ധന നൃപി .
ദേവാനാം പിതരം ആവിവാസതി 
ശ്രദ്ധാമനാ ഹവിഷാ ബ്രഹ്മണസ്പതിം 

  സൃഷ്ട്യുഭാ റിക്വത ഗണേന 
വലം രുരോജാ ഫലികം രവേണ .
ബ്രിഹസ്പതിർ ഉസ്റിയ ഹവ്യസൂദ 
കനികൃദത്  വാവശതീർ ഉദാജത്

മരുതോ യത്   വോ ദിവ സുംനായന്തോ ഹവാമഹെ 
തൂ ഉപ ഗന്തന.

യാ വാ ശർമ ശശമാനായ സന്തി 
ത്രിധാതൂനി ദാശുഷേ യച്ചദാധി  
അസ്മഭ്യം താനി മരുതോ വി യന്ത 
രയിം നോ ദത്ത വ്രഷ്ണ സുവീരം.

അര്യമാ ആയതി വൃഷഭ തുവിഷ്മാൻ 
ദാതാ വസൂനാം പുരുഹൂതോ അർഹൻ .
സഹസ്രാക്ഷോ ഗോത്രഭിത് വജ്രബാഹുർ 
അസ്മാസു ദേവോ ദ്രവിണം ദധാതു .

 യേ തേ അര്യമൻ ബഹവോ ദേവയാനാ പന്ധാനോ 
രാജൻ ദിവ ആചരന്തി 
ദി ഭിർ നോ ദേവമഹി ശർമ യച്ച 
ശം ഏധി  ദ്വിപതേ 
ശം ചദുഷ്പതെ 
21 
ബുധ്നാഥ്അംഗിരോഭിർ ഗ്രിണാനോ  
വി പർവ്വതസ്യ ധ്റും ഹിതാനി ഐരത് 
രുചത്  രോധാoസി കൃത്രിമാണി ഏഷാം 
സോമസ്യ താ  മത ഇന്ദ്ര ചകാര  
22 
  ബുധ്നാഥ്അഗ്രേണ വി മിമായ മാനൈർ 
വജ്രേണ ഖാനി അതൃണാത്  നദീനാം 
വൃത്ര അസൃജത് പതിഭിർ ദീർഘ യാധൈ 
സോമസ്യ  താ  മത ഇന്ദ്ര ചകാര 
23 
പ്ര യോ ജജ്ഞേ വിദ്വാൻ അസ്യ ബന്ധും 
വിശ്വാനി ദേവോ ജനിമാ വിവക്തി 
ബ്രഹ്മ ബ്രഹ്മണ ഉത് ജഭാര മധ്യാത് 
നീചാത് ഉച്ചാ സ്വധയാ അഭി പ്ര തസ്തൗ
24 
മഹാൻ മഹീ അസ്തഭായത്  വി ജാതോ 
ധ്യം സദ്മ  പാർത്ഥിവം രജ 
   ബുധ്നാഥ്അഷ്ട ജനുഷ അഭ്യഗ്രം 
ഭ്രിഹസ്പതിർ ദേവതാ യസ്യ സമ്രാട് .
25 
  ബുധ്നാഥ്യോ അഗ്രം അഭ്യർത്ഥി ഓജസാ 
ബൃഹസ്പതിം വിവാസന്തി ദേവാ 
ഭിനത്  വലം വി പുരോ ദർദരീതി 
കനികൃദത് സുവരപോ ജിഗായ 
  
--------------------------------------------------------------------------------------------------------------------
 - അന്തരാഗ്നി  പുരാതനവുംനവവുംആയതിനെഅറിയട്ടെ 

അന്തരാഗ്നി  പരമാത്മാവിനെ  അറിയട്ടെ 

പരമാത്മാവിനെ  അറിയുവാൻ  ആഗ്രഹിക്കുന്ന  
നിങ്ങൾക്കായി
ഇന്ദ്രിയങ്ങളെ  ഉണര്തട്ടെ 

ജീവാത്മാക്കളുടെ എല്ലാം പ്രത്യേകത
ഇന്ദ്രിയങ്ങളല്ലോ .
മനുഷ്യർക്ക്‌  വിജയിക്കുവാനായി
ഇന്ദ്രിയങ്ങളെ  ഉണര്തണം

ഇന്ദ്രിയങ്ങളെ  ഉണര്തുമ്പോൾ
പരമാത്മാവിനെ  അറിയുന്നു
ഇന്ദ്രിയങ്ങൾ  ഉണര്ന്നു പ്രവർത്തിക്കുമ്പോൾ
ഐശ്വര്യം  ഉണ്ടാകുന്നു.

സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ വിപരീത ശക്തികൾ ബാധിക്കുകയില്ല .
സോമമെന്ന ആനന്ദമല്ലോ ഏറ്റവും നല്ല അവസ്ഥ 

സോമമെന്ന ആനന്ദത്തിന്റെ പ്രഭ ആകാശത്തിലും ഭൂമിയിലും ജലത്തിലും
 പർവ്വതങ്ങളിലും സസ്യങ്ങളിലും പ്രതിഫലിക്കുന്നു .
സോമമെന്ന ആനന്ദത്തോടുകൂടിയ മനസ്സിൽ ക്രോധം ഇല്ലാതെയാകുന്നു .
അങ്ങനെയുള്ള അവസ്ഥയിൽ പരമാത്മാവിനെ പ്രാർത്ഥിക്കുമാറാകട്ടെ .

അന്തരാഗ്നിയും സോമമെന്ന ആനന്ദവും ബന്ധപ്പെട്ടിരിക്കുന്നു .
 അന്തരാഗ്നിയുടെ ജ്വലനത്താൽ സോമമെന്ന ആനന്ദം ലഭിക്കുന്നു , കർമങ്ങൾ ദൈവീകമാകുന്നു .

അന്തരാഗ്നിയും സോമമെന്ന ആനന്ദവും ഒരുമിച്ചിരിക്കുന്നു .

ഇവ ഒരുമിക്കുമ്പോൾ മനസ്സിലെ
 മാലിന്യങ്ങൾ ഇല്ലാതെയാകുന്നു , ജീവിതത്തിൽ ഊർജം ലഭിക്കുന്നു .

അന്തരാഗ്നി ജ്വലിക്കട്ടേ , സോമമെന്ന ആനന്ദം ലഭിക്കട്ടെ .
 എൻ്റെ  പ്രാർത്ഥനകളുടെ ഫലമായി ജീവിതം തെളിച്ചമുള്ളതാകട്ടെ .

മാതരിശ്വാൻ എന്ന പരമാത്മാവ് പ്രാണനാൽ അന്തരാഗ്നിയെ  നൽകുന്നു.
ആത്മാവ് ശ്യേണനെപ്പോലെ ഉയർന്നു പൊങ്ങി സോമമെന്ന ആനന്ദം ഏകുന്നു .

അന്തരാഗ്നിയുടെ ജ്വലനംകൊണ്ടും , സോമമെന്ന ആനന്ദത്താലും ജീവിതം അനുഭവിച്ചു സന്തോഷിക്കുക.
 അഗ്നിയും സോമവുമല്ലോ ജീവിതം ആനന്ദമയമാക്കുന്നതു . അവയെ കെടാതെ സൂക്ഷിക്കുക .
അവ ജീവിതത്തിൽ ആനന്ദം ഏകട്ടെ .

സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ ചുറ്റുമുള്ള ജ്ഞാനം എന്നിൽ സമ്മേളിക്കട്ടെ , ഐശ്വര്യം എന്നിൽ നിറയട്ടെ .

എല്ലാ വിധത്തിലുമുള്ള ജ്ഞാനം എന്നിൽ നിറയട്ടെ . അളവറ്റ ഐശ്വര്യവും വാജമെന്ന ശക്തിയും ലഭിക്കുകയാൽ 
വിപരീത ശക്തികളെ അകറ്റുവാനാകട്ടെ . സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ അമരത്വം കൈവരിക്കുന്നു .
ദൈവീകമായ കഴിവുകൾ ലഭിക്കുന്നു .

 എല്ലാ ഗണങ്ങളുടെയും പതിയായ , എല്ലാ ഊർജ്ജത്തിന്റെയും പ്രതീകമായ പരമാത്മാവിനെ നമിക്കുന്നു .
ജ്ഞാനികളുടെയെല്ലാം ജ്ഞാനിയായ , അവരുടെയെല്ലാം ജ്ഞാനമായ , എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമായ
സ്രേഷ്ടമായതിൻടെയെല്ലാം പ്രതീകമായ , ഊർജ്ജത്തിന്റെയെല്ലാം സ്രോതസ്സായ പരമാത്മാവിനെ നമിക്കുന്നു .

ദൈവീകത ഉള്ളിൽ നിറയുമ്പോൾ ബന്ധുജനങ്ങൾക്കും സമൂഹത്തിനും പിൻഗാമികൾക്കും ഐശ്വര്യം 
നല്കുവാനാകുന്നു . മനസ്സിൽ നിറയെ ഭക്തിയുള്ളവരല്ലോ ദൈവീകത നേടുന്നത് . മന്ത്രത്താൽ ഭക്തി നേടുക.

ശരിയായ ഉച്ചാരണത്തോടുകൂടിയ മന്ത്രങ്ങൾ ജ്ഞാനം ഏകുന്നു , അജ്ഞാനമെന്ന രാക്ഷസൻ അകലുന്നു .
ബ്രിഹസ്പതിയുടെ അനുഗ്രഹത്താൽ ജ്ഞാനം ലഭിക്കുന്നവർ ജീവിതത്തിൽ വിജയിക്കുന്നു .
മന്ത്രങ്ങൾ  ഉച്ചത്തിൽ ചൊല്ലുക.

മരുത് ദേവകളെ സന്തോഷം വേണ്ടവർ നിങ്ങളെ ആരാധിക്കുന്നു 
ഞങ്ങളെ സന്തോഷം ഏകി അനുഗ്രഹിക്കുക.

മരുതുകളെ നിങ്ങൾ അര്ധിക്കുന്നവർക്ക് 
നല്ല ആഹാരവും,പ്രാണനും,മനസ്സും  ഏകുന്നു.
മരുതുകളെ ഞങ്ങള്ക്കും എല്ലാ അനുഗ്രഹങ്ങളും നൽകുക 
ഞങ്ങൾക്ക് ഉന്നതി ഏകുക.

അര്യമാൻ എന്ന ദൈവീക ശക്തി ഐശ്വര്യം ഏകട്ടെ .ആയിരം കഴിവുകൾ നൽകുന്ന  അര്യമാൻ, വജ്രത്തിന്ടെ ശക്തി ഏകട്ടെ .
കഴിവുകളാൽ മനുഷ്യഗോത്രത്തിൽ അന്തർലീനമായ ഐശ്വര്യങ്ങൾ പുറത്തു വരട്ടെ . എങ്ങും ഐശ്വര്യം നിറയട്ടെ .

അര്യമാൻ എന്ന ദേവൻ ദൈവീകമായ കഴിവുകൾ നൽകി മനശ്ശാന്തി ഏകട്ടെ . എല്ലാ ജീവജാലങ്ങൾക്കും സന്തോഷം ഏകട്ടെ .

21 
ഇന്ദ്രിയങ്ങൾക്ക് ശക്തി ഉണ്ടാകുമ്പോൽ  , അംഗിരസ് ഋഷികളുടെ  അനുഗ്രഹത്താൽ അജ്ഞതയുടെ പർവതങ്ങൾ നീക്കപ്പെടുന്നു .
വിപരീത ശക്തികളാൽ ഉണ്ടാക്കപ്പെടുന്ന തടസ്സങ്ങൾ സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ ഇല്ലാതെയാകുന്നു.
22  
പരമാത്മാവിന്ടെ  അനുഗ്രഹത്താൽ ഋഷികൾക്കു അജ്ഞതയിൽനിന്നും മോചനം ലഭിച്ചു .
ദൈവാനുഗ്രഹം എന്ന വജ്രായുധത്തിന്റെ ശക്തിയാൽ  അറിവിന്റെ  പുഴകൾ ഒഴുകുന്നു                                                                                                                 വിപരീത ശക്തികളാൽ ഉണ്ടാക്കപ്പെടുന്ന തടസ്സങ്ങൾ സോമമെന്ന ആനന്ദം ലഭിക്കുമ്പോൾ ഇല്ലാതെയാകുന്നു.
23 
ജനിക്കുമ്പോൾത്തന്നെ ജ്ഞാനം അന്തർലീനമല്ലോ .
ജന്മം ദൈവഹിതമല്ലോ . മന്ത്ര ശക്തിയാൽ ജ്ഞാനം നേടുക . സ്വപ്രയത്നത്താൽ ജ്ഞാനം നേടുക .
24 
ജനനം മുതൽ ജ്ഞാനികളെ ആദരിക്കുക . ആകാശത്തിലും ഭൂമിയിലും അന്തരീക്ഷത്തിലുമുള്ള ജ്ഞാനം നേടുക
അജ്ഞാനത്തിന്റെ കുഴികളിൽനിന്നും കരകയറുക . മന്ത്രങ്ങൾ ദൈവദത്തമല്ലോ .
25 
സ്വപ്രയത്നത്താൽ അജ്ഞാനത്തിൽനിന്നും കരകയറുവാൻ , ദൈവീക ശക്തികളുടെ പ്രതീകമായ ബൃഹസ്പതി അനുഗ്രഹിക്കുന്നു.
ദൈവാനുഗ്രഹത്താലല്ലോ വലൻ എന്ന അജ്ഞാനത്തെ നീക്കി സുവർലോകം എന്ന ജ്ഞാനത്തെ നേടുവാനാകുന്നത് .


No comments:

Post a Comment