Saturday, 15 June 2019

Kanda2 Prapataka 3 Anuvaka 11 Shathamanam Bhavathu

Audio in YouTube


അഗ്നിo വാ ഏതസ്യ ശരീരം ഗച്ഛതി .
സോമം രസോ
വരുണ യേനo വരുണപാശേന ഗൃണ്ണാതി ,
സരസ്വതീം വാക് ,
അഗ്നാവിഷ്ണു ആത്മ യസ്യ ജ്യോക് ആമയതി .

യോ ജ്യോക്  ആമയാവി   സ്യാദ്യോ വാ കാമയേത സർവം ആയുർ 
ഇയം ഇതി തസ്മാ ഏതാo  ഇഷ്ടിo നിർവപേത്
ആഗ്നേയം അഷ്ടാകപാലം 
സൗമ്യം ചരും വാരുണം ദശാകപാലം  
സാരസ്വതം ചരും അഗ്നാവൈഷ്ണവം ഏകാദശകപാലം  
അഗ്നേർ ഏവ അസ്യ ശരീരം നിഷ്ക്രീണാതി 
സോമാത് രസം വാരുണേവേന വരുണപാശാത്   മുഞ്ചതി 

സരസ്വതേന വാജം ദതാതി 
അഗ്നി സർവാ ദേവതാ 
വിഷ്ണുർ  യജ്നോ ദേവതാഭി
ഏവൈനം യജ്ഞേനച ഭിഷയതി 
ഉതയതി ഇതാസുർ ഭവതി ജീവതി ഏവ .  

യത് നവം യൈത് , തത് നവനീതം അഭവത് ഇതി 
ആജ്യം അപേക്ഷതേ രൂപമേവ ആസ്യ ഏതാൻ മഹിമാനം വ്യാചഷ്ടേ 

അശ്വിനോ പ്രാണോസി ഇത്യാഹ 
അശ്വിനൗ വൈ ദേവാനാം ഭിഷജൗ 
താഭ്യാം ഏവ അസ്മൈ ഭേഷജം കരോതി 
ഇന്ദ്രസ്യ പ്രാണോസി ഇത്യാഹ 
ഇന്ദ്രിയമേവ അസ്മിൻ ഏതേന ദദാതി 
മിത്രാവരുണയോ പ്രാണോസി ഇത്യാഹ 
പ്രാണാപാനാ ഏവ അസ്മിൻ ഏതേന ദദാതി 

വിശ്വേഷാo ദേവാനാം പ്രാണോസി ഇത്യാഹ 
വീര്യം ഏവ അസ്മിൻ ഏതേന ദദാതി .

ഘൃതസ്യ ധാരാം അമൃതസ്യ പന്ഥാ  ഇത്യാഹ
 യഥാ യജുർ ഏവഐദത് 

പാവമാനേന ത്വാ സ്തോമേന ഇത്യാഹ
പ്രാണമേവ അസ്മിൻ ഏതേന ദദാതി 
ബ്രിഹത് ഋതന്ത്രസ്യോ ത്വാ സ്തോമേന ഇത്യാഹ
ഓജ ഏവ  അസ്മിൻ ഏതേന ദദാതി 
അഗ്നേത്വാ മാത്രയാ ഇത്യാഹ 
അത്മനമേവ അസ്മിൻ ഏതേന ദദാതി.

ഋഥ്വിജ പര്യാഹുർ യവന്ത ഏവ 
ഋഥ്വിജ ത്വാ യേനം ഭിഷജയൻതി .


ഹ്മണോ ഹസ്തം അന്വാരഭ്യ പര്യാഹുർ
 ഏകതാ ഏവ  യജമാന ആയുർ ദധാതി 
യദേവ തസ്യ തത്.

ഹിരണ്യാത് ഘൃതം നിഷ്പിപതി 
ആയുർ വൈ ഘൃതം 
അമൃതം ഹിരണ്യം അമൃതാത് ഏവ ആയുർ നിഷ്പിപതി .

ശതമാനം ഭവതി ശതായു പുരുഷ 
ശത ഇന്ദ്രിയ 
ആയുഷി ഏവ ഇന്ദ്രിയ പ്രതി തിഷ്ഠതി 
അധോഖലു യാവതി സമ 
ഏഷാൻ മന്യേത താവത് മാന സ്യാദ് സമൃദ്ധ്യ .

ഇമം അഗ്ന ആയുഷേ വർച്ചസേ ഘൃധി ഇത്യാഹ 
ആയുരേവ അസ്മിൻ വർച്ചോ  ദധാതി 
വിശ്വേ ദേവാ ജരദഷ്ടിർ യഥാ അസത് ഇത്യാഹ 

 ജരദഷ്ടിo ഏവൈനം കരോതി 

അഗ്നിർ ആയുഷ്മാൻ ഇതി ഹസ്തം ഗൃണ്ണാതി 
ഏതേവൈ ദേവാ ആയുഷ്മന്ത 
തയേവ അസ്മിൻ ആയുർ ദയാതി 
സർവം ആയുർ ഏതി 

ദീർഘകാലം അസുഖമായി കിടക്കുന്നയാളുടെ 
മരണശേഷം ദേഹം അഗ്നിയോടു ചേരുന്നു
ജീവരസം സോമദേവനോട് ചേരുന്നു .
വരുണപാശമെന്ന ബന്ധനങ്ങൾ അഴിയുന്നു .
ആത്മാവ് വിഷ്ണുവിൽ ലയിക്കുന്നു 

അസുഖമായിരിക്കുന്നവർ ജീവിതകാലം മുഴുവൻ
ആരോഗ്യത്തോടെ ജീവിക്കുവാൻ
 എല്ലാ ദേവതകളെയും പ്രീതിപ്പെടുത്തുവാനായി ദനാകർമങ്ങൾ  ചെയ്യുക .
ദേവതകൾ പ്രീതിപ്പെടുമ്പോൾ അന്തരാഗ്നി ജ്വലിക്കുന്നു ,
ഓജസ്സും ലഭിക്കുന്നു .
വരുണപാശമെന്ന   ബന്ധനങ്ങളിൽ നിന്നും മുക്തി നേടുന്നു .
സംസാരശേഷി തിരികെ ലഭിക്കുന്നു .
അഗ്നിയല്ലോ എല്ലാ ദേവതകളുടെയും പ്രതീകം .
ദാനകർമങ്ങളല്ലോ  വിഷ്ണുവിന്റെ പ്രതീകം .
മരണം ആസന്നനായവനും ജീവിതത്തിലേക്ക് തിരികേ വരുന്നു .

പുതിയ ജീവിതത്തോടുകൂടി പുതിയ അറിവും ദൈവീകതയും ലഭിക്കുന്നു .
അശ്വിനീ ദേവന്മാരല്ലോ പ്രാണൻ ഏകുന്നത് .
അശ്വിനീ ദേവതകളുടെ അനുഗ്രഹത്താൽ ആരോഗ്യം തിരികെ ലഭിക്കുന്നു .
പ്രാണനെന്ന ഊർജം ലഭിക്കുമ്പോൾ ഇന്ദ്രിയങ്ങൾക്ക് ശക്തി ലഭിക്കുന്നു .
വരുണന്റെയും മിത്രന്റെയും അനുഗ്രഹത്താൽ പ്രാണനും അപാനനും പ്രവർത്തിക്കുന്നു .
അതിനാൽ ദേഹത്തിനു ആരോഗ്യം ലഭിക്കുന്നു .
മനസ്സിന്റെ തെളിച്ചം ജീവിക്കുവാനുള്ള വഴിയേകുന്നു .
പാവമാനസ്തോമ മന്ത്രങ്ങളാൽ പ്രാണൻ തിരികെ ലഭിക്കുന്നു .
ബ്രിഹത് ഋതന്തര സ്തോമ മന്ത്രങ്ങളാൽ ഓജസ്സ് ലഭിക്കുന്നു .
ഉള്ളിലേ അഗ്നി ജ്വലിക്കുമ്പോൾ ആത്മാവ് ഊർജസ്വലമാകുന്നു .

പുരോഹിതർ മന്ത്രങ്ങൾ ചൊല്ലുമ്പോൾ രോഗവിമുക്തരാകുന്നു.

പുരോഹിതരുടെ അനുഗ്രഹത്താൽ ജീവിതം തിരികെ ലഭിക്കുന്നു 
 കാച്ചിക്കുറുക്കിയ അറിവ് ലഭിക്കുമ്പോൾ ജീവിതം അനശ്വരമാണെന്ന വിവേകം ലഭിക്കുന്നു .

ദേവതകളുടെ അനുഗ്രഹത്താൽ നൂറുവർഷം ജീവിക്കുമാറാകട്ടെ , നൂറുനൂറു കഴിവുകൾ ഉണ്ടാകട്ടെ .
ജീവിതവിജയം ഉണ്ടാകട്ടെ .
അന്തരാഗ്നി ജ്വലിക്കുമ്പോൾ തിളക്കമാർന്ന ജീവിതം ലഭിക്കുന്നു,
പ്രായമേറിയാലും ജീവിക്കുവാനാകുന്നു .

അന്തരാഗ്നിയല്ലോ ജീവിതമേകുന്നത് .
സൽകർമങ്ങൾ  നിറഞ്ഞ ജീവിതം ആസ്വദിക്കുക .




No comments:

Post a Comment