Audio file
അസാവാദിത്യോ ന വ്യരോചത
തസ്മൈ ദേവാ പ്രായശ്ചിത്തം ഐച്ചൻ
തസ്മാ ഏതം സോമാ രൗദ്രൻ ചരും നിരവപൻ
തേനൈവ അസ്മിൻ റൂച്ചം അതാതുർ
യോ ബ്രഹ്മ വർചസഃ കാമാ സ്യാത്
തസ്മാം ഏതം സോമ രൗദ്രം ചരും നിർവപേത്
സോമം ചൈവ രുദ്രം ച
സ്വേന ഭാഗധേയേന ഉപ ധാവതി
താവേവ അസ്മിൻ ബ്രഹ്മ വർച്ചസം ധത്തോ
ബ്രഹ്മവർച്ചസ്യേവ ഭവതി.
തിസ്യാ പൂർണമാസേ നിർവപേത് രുദ്രോ വൈ തിഷ്യ
സോമ പൂർണമാസാ സാക്ഷാദേവ
ബ്രഹ്മ വർച്ചസം അവരുൺദേ.
പരിശ്രുതേ യാജയതി ബ്രഹ്മവർച്ചസസ്യ രുൺദേ .
ശ്വേതായൈ ശ്വേത വത്സായൈ ദുഗ്ത്ഥം മഥിതം
ആജ്യം ഭവതി ആജ്യം പ്രോക്ഷണം
ആജ്യേന മാർജയന്തേ യാവദേവ
ബ്രഹ്മവർച്ചസം തത് സർവം കരോതി .
അതി ബ്രഹ്മവർച്ചസം ക്രിയത ഇതി ആഹുർ ഈശ്വരോ
ദുസ്ച്ചർമാ ഭവതിയോർ ഇതി
മാനവീ ഋചൗ ധായ്യേ കുര്യാത് യത് വൈ കിം ച മനൂർ വദത്
തത് ഭേഷജം ഭേഷജം ഏവ അസ്മൈ കരോതി
യദി ബിഭീയാത് ദുശ്ചര്മാ ഭവിശ്യാമി ഇതി
സോമാ പൗഷ്ണം ചരും നിർവപേത്
സൗമ്യോ വൈ ദേവതയാ പുരുഷ പൗഷ്ണാ പശവഃ
സ്വയാ ഏവാസ്മൈ ദേവതയാ പശുഭിഃ
ത്വചം കരോതി ന ദുസ്ച്ചർമാ ഭവതി.
സോമാ രൗദ്രം ചരും നിർവപേത് പ്രജാ കാമ
സോമോ വൈ രേതോദാ അഗ്നി പ്രജാനാം പ്രജനയിതാ
സോമം ഏവ അസ്മൈ രേതോ ദതാതി
അഗ്നി പ്രജാം പ്ര ജനയതി വിന്ദതേ പ്രജാം.
സോമാ രൗദ്രം ചരും നിർവപേത്
അഭിചരണ് സൗമ്യോ വൈ ദേവതയാ പുരുഷ
ഏഷ രുദ്രോ യാദഗ്നി സ്വായാം ഏവൈണം
ദേവതായൈ നിഷ്ക്രിയം രുദ്രായാപി ദതാതി
താജക് ആർതിം ആ റൂച്ചതി .
സോമാ രൗദ്രം ചരും നിർവപേത് ജ്യോഗാ മായാവി
സോമം വാ ഏതസ്യ രസോ ഗച്ഛതി അഗ്നി ശരീരം
യസ്യ ജ്യോ ഗാമയതി സോമം വാ ഏതസ്യ രസം
നിഷ്ക്രീനാതി അഗ്നേ ശരീരം ഉത യദി ഇതാസുർ ഭവതി
ജീവതി ഏവ .
സോമാ രൗദ്ര യോർ വാ ഏതം ഗ്രസിതം ഹോതാ
നിഷ്കിടത്തി സ ഈശ്വര ആർതിം ആർത്തോർ അനദ്വാൻ
ഹോത്രാ ദേയോ വഹ്നിർ വാ അനദ്വാൻ വഹ്നിർ ഹോതാ
വഹ്നിനാ ഏവ വഹ്നിം ആത്മാനം സ്പൃ നോതി .
സോമാ രൗദ്രം ചരും നിർവപേത്
യ കാമയേത സ്വേ അസ്മാ ആയതനെ ഭ്രാതൃവ്യം ജനയേയം ഇതി
വേധിം പരിഗൃഹ്യ അർദ്ധം ഉത് ധന്യാത് അർദ്ധം ന അർദ്ധം
ബർഹിഷ സ്തൃനീയാത് അർദ്ധം ന അർദ്ധം ഇധ്മസ്യ അഭയായതി
അർദ്ധം ന സ്വ ഏവാസമാം ആയതനെ ഭ്രാതൃവ്യം ജനയതി.
------------------------------------------------------------------------------------------
ഉള്ളിലെ വെളിച്ചം തെളിയിക്കുവാൻ
സത്കർമങ്ങൾ ചെയ്യുക
സോമമെന്ന ആനന്ദത്തെയും രൗദ്രമെന്ന ഊർജ്ജത്തെയും നേടുക
അപ്പോൾ ഉള്ളിലെ വെളിച്ചം തെളിയുന്നു
ജീവിത യജ്ഞത്തിൽ വിളങ്ങുവാനായി
സോമമെന്ന ആനന്ദത്തെയും രൗദ്രമെന്ന ഊർജ്ജത്തെയും നേടുക
അവരവർക്കു അർഹതപ്പെട്ടത് ലഭിക്കുന്നു
സോമവും രൗദ്രവും നേടുമ്പോൾ
ജീവിതത്തിൽ വിളങ്ങുവാനാകുന്നു .
പൗർണമി പോലെ വിളങ്ങുവാനായി ദാനം ചെയ്യുക
ദാനമല്ലോ രൗദ്രമെന്ന ഊർജം നൽകുന്നു
സോമമെന്ന ആനന്ദത്താൽ വിളങ്ങുക
ദൈവീക ഭാവങ്ങൾ നേടുക.
ജീവിത വിജയം നേടുവാനായി
സൂഷ്മതയോടെ പെരുമാറുക.
സത്കര്മങ്ങളിൽ നിന്നും സത്കർമങ്ങൾ ഉണ്ടാകുന്നു
അവയിൽ നിന്നും ഊർജം നേടുക
സത്കർമങ്ങൾ ചെയ്യുകയാൽ ചുറ്റും ഊർജം വിതറുക
അതിനാൽ ജീവിതത്തിൽ വിജയം നേടുക.
ജീവിതവിജയം നേടുമ്പോൾ അഹങ്കരിക്കരുത്
അഹങ്കാരം ദുഷ് പേരുണ്ടാക്കുന്നു
മന്ത്രങ്ങളെന്ന ഔഷധങ്ങളാൽ അഹങ്കാരത്തെ ശമിപ്പിക്കുക .
അഹങ്കാരം ഉണ്ടാകുമെന്നു തോന്നുമ്പോൾ
സോമമെന്ന ആനന്ദത്തെ ഉപാസിക്കുക
ഐശ്വര്യത്തിന്റെ ദേവതയായ പൂശാവിനെ സ്മരിക്കുക
സോമമെന്ന ആനന്ദവും ഐശ്വര്യവും
മനുഷ്യന്റെ അഹങ്കാരത്തെ നിയന്ത്രിക്കുന്നു.
പിൻഗാമികൾ വേണ്ടവർ അത്യന്തമായ ആനന്ദം ഉള്ളവരും
ഊർജസ്വലരും ആയിരിക്കുക
സോമമെന്ന ആനന്ദത്താൽ രേതസ്സ് ഭവിക്കുന്നു
അന്തരാഗ്നിയുടെ ജ്വലനത്താൽ സന്തതി ഉണ്ടാകുന്നു
സോമമെന്ന ആനന്ദം രേതസ്സ് നൽകുന്നു അഗ്നി പ്രജകളെ നൽകുന്നു
അങ്ങനെ പിൻഗാമികൾ ജനിക്കുന്നു.
അഭുതങ്ങൾ പ്രവർത്തിക്കണമെന്നുള്ളവർ
അത്യന്തമായ ആനന്ദവും ഊർജവും നേടുക
മനുഷ്യന്റെ ദേവത സോമമെന്ന ആനന്ദമല്ലോ
അന്തരാഗ്നിയല്ലോ ഊർജം
സോമമെന്ന ആനന്ദം നേടാതെ ഊർജസ്വലർ ആകുമ്പോൾ
അത് വിനാശത്തിലേക്കു നയിക്കുന്നു.
ദീർഘകാലം രോഗ ഗ്രസ്തരായവർ
സോമമെന്ന ആനന്ദത്തെയും രുദ്രനെന്ന ഊർജ്ജത്തെയും നേടുക
സോമത്താൽ ജീവിതത്തിന്റെ സത്തയെയും
ഊർജത്താൽ ദേഹത്തേയും വീണ്ടെടുക്കുക
അങ്ങനെയുള്ളവർ ദീർഘ കാലം ജീവിക്കുന്നു.
രോഗ ഗ്രസിതമായവരെ സോമവും രൗദ്രവും മോചിപ്പിക്കുന്നു
രോഗത്തിൽ നിന്നും മോചിതരായവർ
കഠിനാദ്വാനം ചെയ്യുക
അദ്വാനത്താൽ മോചനം നേടുക.
ജീവിതത്തിൽ വിപരീത ഫലങ്ങൾ അവനവൻ തന്നെ ഉണ്ടാക്കുന്നു
സ്വന്ത ജീവിതത്തിൽ പകുതിയിലേറെ ഭാഗം
നിഷ്ക്രിയമായിരിക്കുമ്പോൾ
ജീവിതത്തിൽ വിപരീത ഫലങ്ങൾ ഉണ്ടാകുന്നു.
അതിനാൽ കർമ്മ നിരതനായിരിക്കുക .
No comments:
Post a Comment