https://www.youtube.com/watch?v=f9B-hoCXC1c
ദേവ സവിത പ്ര സുവ
യജ്ഞം പ്രസുവ
യജ്ഞപതിം ഭഗായ ദിവ്യോ ഗന്ധർവ.
കേതപൂ കേതം ന പുനാതു
വാചസ്പതിർ വാചം അദ്യ സ്വദാതി ന.
ഇന്ദ്രസ്യ വജ്രോ അസി
വാർത്റഗ്ന ത്വയാ അയം
വൃത്രം വധ്യാത് .
വാജസ്യ നു പ്രസവേ മാതരം മഹീം
അഥിതിം നാമ വാചസാ കരാമഹേ
യസ്യാം ഇദം വിശ്വം ഭുവനം ആവിവേശ
തസ്യാം നോ ദേവ സവിത ധർമ സാവിഷത് .
അപ്സു അന്തരം ഋതം അപ്സു ഭേഷജം
അപാം ഉത പ്രശസ്തിഷു അശ്വാ ഭവത വാജിന.
വായുർ വാ ത്വ മനൂർ വാ ത്വ
ത്വ ഗന്ധർവാ സപ്ത വിംശതി
തേ അഗ്രെ ആശ്വമായുഞ്ചൻ
തേ അസ്മിൻ ജവം ആധതു .
അപാം നപാത് ആശു ഹേമൻ
യ ഊർമി കകുദ്മാൻ പ്രതൂർതിർ
വാജസാതമ
തേ നായം വാജം സേത് .
വിഷ്ണോ ക്രമ അസി
വിഷ്ണോ ക്രാന്തം അസി
വിഷ്ണോ വിക്രാന്തം അസി.
അംഗൗ ന്യങ്കോ അഭിതോ ഋതം യൗ ദ്വാന്തം
വാതാഗ്രം അനു സഞ്ചരന്തു ദൂരേഹേതിർ
ഇന്ദ്രിയാവാൻ പതത്രി
തേ നോ ആഗ്‌നായ പപ്രയാ പാരയന്തു .
---------------------------------------------------------------------------------------
സവിതാവായ ദേവ ഈ ജീവിത യജ്ഞത്തെ അനുഗ്രഹിക്കുക
യജ്ഞം ചെയ്യുന്നവരെയും അനുഗ്രഹിക്കുക
യജ്ഞം അനുഷ്ഠിക്കുന്നവർ വെളിച്ചം ഏന്തിയ ഗന്ധർവന്മാരല്ലോ .
കേതപൂവായ സർവ്വേശ്വരാ ഞങ്ങൾക്ക് കേതം എന്ന ജ്ഞാനം ഏകിയാലും .
വാചസ്പതിയായ ദേവ ഞങ്ങളുടെ വാക്കുകൾ
നല്ലവയാക്കുക കേൾക്കുവാൻ ഇമ്പമുള്ളവയാക്കുക.
ഇന്ദ്രിയങ്ങളുടെ വജ്ര ശക്തി അങ്ങ് തന്നെ അല്ലോ
ജ്ഞാനത്തെ മറയ്ക്കുന്ന വൃത്രനെ ഹനിക്കുന്നതും അങ്ങ് തന്നെ അല്ലോ
ഞങ്ങളിലെ അജ്ഞാനത്തെ അകറ്റിയാലും .
പരന്ന ഈ ഭൂമിയിൽ എങ്ങും സമൃദ്ധിയുമായി
മഹീ ദേവി നിറഞ്ഞുവല്ലോ
അദിതി മാതാവ് ലോകമെങ്ങും നിറഞ്ഞിരിക്കുന്നു
സവിതാവ് ലോകമെങ്ങും ധർമത്തെ കാക്കുന്നു
ജലം തന്നെ ജീവന്നാധാരം
ജലം തന്നെ ഔഷധം
ജലത്തിലൂടെ ലഭിക്കുന്ന ഊർജത്താൽ
ജീവിതാ ശ്വത്തിന് വേഗത ലഭിക്കട്ടെ.
നീ തന്നെ വായു
നീ തന്നെ മന്ത്രങ്ങളും
ജ്ഞാനം പരത്തുന്ന ഗന്ധർവന്മാരും നീ തന്നെ
ജീവിത യജ്ഞത്തിൽ അശ്വത്തെ പോലെ ആകുക
അശ്വത്തിൻറ്റെ വേഗത നേടുക.
ജീവിതത്തിൽ ഐശ്വര്യം ഏകുന്ന ശക്തി
ജലത്താൽ നിർമിതമായ നിനക്ക്
വേഗതയേകട്ടെ
വിപരീത ശക്തികളെ അകറ്റുവാൻ
തിരമാലകളുടെ ശക്തിയേകട്ടെ
വേഗതയോടുകൂടിയ ജീവ ശക്തി
ഐശ്വര്യം ഏകട്ടെ.
വിഷ്ണുവിന്റെ ചലനം നീ തന്നെ
വിഷ്ണുവിന്റെ പാദങ്ങൾ നീ തന്നെ
വിഷ്ണുവിന്റെ നീക്കങ്ങൾ എല്ലാം നീ തന്നെ.
ജീവിത യജ്ഞത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ
ഉയർച്ചയും താഴ്ചയും ഉണ്ടാകും
അവയെ നേരിടുവാനുള്ള ഊർജം
ഉള്ളിലെ അഗ്നിക്ക് ഉണ്ടാകട്ടെ .
https://soundcloud.com/iyer-4/verse-177
No comments:
Post a Comment