https://soundcloud.com/iyer-4/verse-1412-to-16
ഉപയാമാഗ്രിഹീതോസീന്ദ്രായ ത്വാ
ബ്രിഹധത്തതെ വയസ്വത
ഉക്ധായുവേ യത്ത ഇന്ദ്ര
ബ്രിഹദ്വയസ്ഥസ്മയ് ത്വാ
വിഷ്ണവേ ത്വൈഷ തേ
യൊനിരിന്ദ്രായ ത്വോധായുവേ
മൂര്ധാനാം ദിവോ അരതിം
പ്രിധിവ്യാ വൈശ്വാനരമൃതായ ജാതമഗ്നിം .
കവിഗും സംരാജമതിധിം ജനാനാമാസത്രാ
പാത്രം ജനയന്ത ദേവാ.
ഉപയാമാഗ്രിഹീതോസോഗ്നയെ ത്വാ
വൈശ്വാനരായ ധൃവോസി
ധൃവക്ഷിതി ധ്രുവാണാം
ധൃവണമോച്ചുതാനാമച്യുതക്ഷിത്തമ
ഏഷ തേ യോനിരഗ്നയെ
ത്വാ വൈശ്വാനരായ.
മധുസ്ച്ച മാധവസ്ച്ച
ശുക്രസ്ച്ച ശുചിസ്ച്ച
നഭസ്ച്ച നബസ്സസ്വേഷസ്ചോര്ജസ്ച്ച
സഹസ്ച്ച സഹസ്യസ്ച്ച
തപസ്ച്ച തപസ്യ സ്ചോപയാമ ഗ്രിഹീതോസി
സഗുംസർപോസ്യഗുംഹസ്പത്യായ ത്വാ.
ഇന്ദ്രാഗ്നീ ആഗാധഘും സുതം
ഗീഭിർ നഭോ വരേണ്യം.
അസ്യ പാതം ധിയേഷിത
ഉപയാമാഗ്രിഹീതോസീന്ദ്രാഗ്നിഭ്യാം
ത്വൈഷ തേ യോനിരിന്ദ്രാഭ്യാം ത്വാ.
ഒമാസസ്ച്ചര്ഷിനീദ്രിധോ
വിശ്വേ ദേവാസ ആഗത
ദാസ്ച്ചാഗുംസോ ദാശുഷ സുതം.
ഉപയാമാഗ്രിഹീതോസി വിശ്വേഭ്യസ്ത്വാ
ദേവേഭ്യ ഏഷ തേ
യോനിര്വിശ്വേഭ്ഭ്യസ്ത്വാ ദേവേഭ്യ.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക
സോമമെന്ന ആനന്ദം ഇന്ദ്രനെ അറിയുവാനാണ്
ഇന്ദ്രനാകട്ടെ ബ്രിഹത്തും ശക്തിയുള്ളവനും
മന്ത്രങ്ങളാൽ പ്രീതനാകുന്നവനും ആണ്.
ഇന്ദ്ര ദേവാ ഞങ്ങള്ക്ക് പരന്ന മനസ്സ് ഏകുക
വിഷ്ണു ഞങ്ങളെ അനുഗ്രഹിക്കട്ടെ
ഇന്ദ്രൻ ഞങ്ങളുടെ ഉള്ളിൽ
ജനിക്കട്ടെ
ഈ മന്തങ്ങൾ ഇന്ദ്രന് വേണ്ടിയാകുന്നു.
സ്വർഗത്തിൽ ജനിക്കുന്നു
എങ്ങും നിറഞ്ഞ ഋഷി തുല്യനായ അഗ്നി
എല്ലാ മനുഷ്യരിലും ഉദിക്കുന്നു
പരമാത്മാവിനെ അറിയുവാൻ അഗ്നിതന്നെയല്ലോ മാർഗം .
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക
വൈശ്വാനരാഗ്നി അനുഗ്രഹിക്കട്ടെ
സത്യത്തിൽ അധിഷിതമാകുവാൻ അനുഗ്രഹിക്കുക
ചാന്ദ്ര മാസങ്ങളായ മധുവും മാധവനും
ശുക്രനും ശുചിയും നഭനും നഭസ്യനും
ഇഷവും ഊര്ജവും സഹനും സഹസ്യനും
തപനും തപസ്യനും സംസർപനും അംഹസ്പത്യനും
അങ്ങ് തന്നെ അല്ലോ.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക.
ഇന്ദ്ര അഗ്നി ദേവന്മാരെ
ഞങ്ങളുടെ വാക്കുകളാൽ സംപ്രീതരായി
ഞങ്ങള്ക്ക് സോമമെന്ന ആനന്ദം ഏകുക
ഞങളുടെ ചിന്തകളെ നേർവഴിക്ക് നയിക്കുക.
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക.
ഇന്ദ്ര അഗ്നി ദേവന്മാരെ
ഞങ്ങളുടെ ഉള്ളിൽ നിറയുക.
ഞങ്ങളുടെ പിതാക്കന്മാരായ ദേവന്മാരെ
ഞങ്ങൾക്ക് പ്രവർത്തിക്കുവാൻ ഇച്ഛ ഏകുക
സോമമെന്ന ആനന്ദം ഏകുക
ഞങ്ങളെ അനുഗ്രഹിക്കുക
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക.
ഞങ്ങളുടെ ഉള്ളിൽ സന്നിഹിതരാകുക.
No comments:
Post a Comment