Sunday, 30 October 2016

kanda 1,Prapataka 8,Anuvaka 14

https://www.youtube.com/watch?v=bezkIBz2x60

സോമസ്യ  ത്വിഷിരസി
തവേവ  മേ  ത്വിഷിർ  ഭൂയാത് .

അമൃതമസി
മൃത്യോർ മാ പാഹി.

ദിധ്യോന്മാ  പാഹി
ആവിഷ്‌ഠാ  ദന്ത ശൂകാ .

നിരസ്ഥം  നമുചേ ശിര

സോമോ രാജാ വരുണോ ദേവാ  ധർമസുവ  ച യേ
തേ  തേ വാചം സുവന്താo
തേ   തേ  പ്രാണൻ സുവന്താo
തേ  തേ  ചക്ഷു സുവന്താo
തേ  തേ  സ്ത്രോത്രം സുവന്താo.

സോമസ്യ  ത്വ ധ്യുമെനാഭി  ഷിൻചാമി
അഗ്നേ  തെജസാ സൂര്യസ്യ വർച്ചസാ
ഇന്ദ്രസ്യ ഇന്ദ്രിയേണ
മിത്രാവരുണയോർ വീര്യേണ
മരുതാം  ഓജസാ .

ക്ഷത്രാണാം  ക്ഷത്രപതിർ അസ്യതി  ദിവ്സപാഹി

സമാവൃർതൻ  അധരാഃ ഉദീചീർ
അഹിം  ബുധ്‌നിയാം  അനു  സഞ്ചരന്തി  താ
പർവ്വതസ്യ  വൃഷഭസ്യ  പൃഷ്ടേ  നാവാ
ചരന്തി സ്വസിച   ഇയാനാ  .

രുദ്ര യത്തെ ക്രയീ പരം നാമ തസ്മൈ
ഹുതമസി യമേഷ്ടമസി  .

പ്രജാപതേ  ന  ത്വത് ഏതാനി
അന്യോ വിശ്വാ  ജാതാനി പരി താ  ബഭൂവ
യത് കാമ തേ ജുഹുമ തത് നോ അസ്തു
വയം ശ്യാമ പതയോ  രയീണാം .


--------------------------------------------------------------------------
സോമമെന്ന  ആത്യന്തികമായ  ആനന്ദം ഊർജമല്ലോ
എനിക്ക്  അങ്ങിനെയുള്ള ഊർജം ലഭിക്കട്ടെ.

അജ്ഞാനമെന്ന  മരണം ഇല്ലാതെയാകട്ടെ
അജ്ഞാനത്തിൽ നിന്നും എന്നെ രക്ഷിക്കുക.

ഇടിമിന്നലുകളിൽ നിന്നും
കീടങ്ങളുടെ കടികളിൽ നിന്നും എന്നെ രക്ഷിക്കുക.

നമുചി എന്ന ധർമച്യുതിയിൽ  നിന്നും എന്നെ കാക്കുക.

ധർമത്തെ കാക്കുന്ന  സോമദേവനും വരുണദേവനും
മറ്റു ദേവകളും എന്റ്റെ വാക്കുകളെ കാക്കട്ടെ
ശ്വാസത്തെ കാക്കട്ടെ
കാഴ്ചയെ കാക്കട്ടെ
ശ്രവണത്തെ കാക്കട്ടെ

സോമദേവണ്റ്റെ  അനുഗ്രഹം എന്നിൽ നിറയട്ടെ
അഗ്നിയുടെ  തിളക്കവും
സൂര്യന്റെ വെളിച്ചവും
ഇന്ദ്രന്റെ  ഊർജവും
മിത്രന്റെയും വരുണന്റെയും ശക്തിയും
മരുതുക്കളുടെ  ഓജസ്സും  ലഭിക്കട്ടെ.

രാജാക്കന്മാരുടെ രാജവല്ലോ അങ്ങ്
ദൈവീകതയെ പരിപാലിക്കുക.

മുകളിലും താഴെയും ഉള്ള എല്ലാ ശക്തികളും
അജ്ഞതയെ അകറ്റട്ടെ
ഇന്ദ്രിയങ്ങൾക്കും ദേഹത്തിലെ അവയവങ്ങൾക്കും എല്ലാം
ഊർജം ലഭിക്കട്ടെ.

രുദ്ര ദേവ അങ്ങല്ലോ  പരമാത്മാവ്
യമദേവൻ തൃപ്തനാകട്ടെ .

പ്രജാപതയെ അങ്ങല്ലോ  എല്ലാവരെയും  കര്മനിരതർ ആക്കുന്നത്
ഞങ്ങളെ എപ്പോഴും  കർമ്മ നിരതരാക്കുക
ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും  ഏകുക .



No comments:

Post a Comment