Saturday, 22 October 2016

Kanda 1,Prapataka 8,Anuvaka 10


https://www.youtube.com/watch?v=Q4QbGzC8L14
അഗ്നയേ  ഗൃഹപതയേ പുരോഡാശം അഷ്ടാകപാലം നിർവ്വപതി
കൃഷ്‌ണാനാം  വ്രുഹീണാം  സോമായ വനസ്പതയേ ശ്യാമാകം  ചരും
സവിത്രേ  സത്യപ്രസവായ പുരോഡാശം ദ്വാദശ കപാലം
ആശൂനാം വൃഹീണാം രുദ്രായ പശുപതയെ ഗാവീദുകം ചരും
ബൃഹസ്പതയെ വാചസ്പതയെ നൈവാരം ചരും
ഇന്ദ്രായ ജ്യേഷ്ഠായ പുരോഡാശം ഏകാദശ കപാലം
മഹാ വൃഹീണാം മിത്രായ സത്യായാമ്പാനാം ചരും
വരുണായ  ഘർമപതയെ യവമയം ചരും .

സവിതാ  ത്വ  പ്രസവാനാം സുവതാം
അഗ്നിർ  ഗൃഹപതീനാം സോമോ വനസ്പതീനാം
രുദ്ര പശൂനാം ബൃഹസ്പതിർ  വാചാo
ഇന്ദ്രോ  ജ്യേഷ്ടാനാം മിത്ര സത്യാനാം
വരുണോ  ധർമപതീനാം
യെ ദേവാ  ദേവസുത സ്ഥ ത ഇമം
ആമുഷ്യായനം അനമിത്രായ സുവധ്വം
മഹത   ക്ഷത്രായ മഹത  ആധിപത്യായ
മഹതെ  ജാനരാജ്യായ   .

ഏഷ വോ ഭരതാ  രാജാ
സോമോ അസ്മാകം ബ്രാഹ്മണാനാം  രാജാ
പ്രതി  ത്യത് നാമ രാജ്യം അതായി
സ്വാം തനുവം വരുണോ അശിസ്രേത്
ശുചേർ മിത്രസ്യ വ്രത്യ അബൂമ
അമാൻമഹി മഹത  ഋതസ്യ നാമ

സർവേ വ്രാത  വരുണസ്യ അഭൂവൻ വി മിത്രാ  എവൈ
അരാതീം അതാരിത്
ആശൂഷദന്ത  യജ്ഞിയാ ഋതേന
വ്യൂ ത്രിതോ ജരിമാണം  ന  ആനട്ട്

വിഷ്ണോ ക്രമോസി വിഷ്ണോ ക്രാന്തമസി
വിഷ്ണോർ  വിക്രാന്തമസി   .

-----------------------------------------------------------------------------------------

  ഗൃഹ നാഥനായ അഗ്നി പ്രീതിക്കായി എട്ടു പേർക്ക് ദാനം ചെയ്യുക
വൃക്ഷങ്ങളുടെ  നാഥനായ സോമ ദേവന്റെ പ്രീതിക്കായി
ധാന്യങ്ങൾ  ദാനം ചെയ്യുക
വിവേകത്തിന്റെ  നാഥനായ സവിതാവിണ്റ്റെ പ്രീതിക്കായി
പന്ത്രണ്ടു പേർക്ക് മുളപ്പിച്ച നെല്ല് ദാനം ചെയ്യുക
നാൽ കാലികളുടെ നാഥനായ  രുദ്ര പ്രീതിക്കായി
ഗാവീദുകം ദാനം ചെയ്യുക
വാക്കുകളുടെ നാഥനായ  ബൃഹസ്പതിയുടെ പ്രീതിക്കായി
നെല്ല് ദാനം ചെയ്യുക
ഇന്ദ്രന്റെ പ്രീതിക്കായി പതിനൊന്നു പേർക്ക്
അരി ദാനം ചെയ്യുക
സത്യത്തിന്റെ നാഥനായ മിത്രന്റെ പ്രീതിക്കായി
അംബാ ധാന്യം  ദാനം ചെയ്യുക
ധര്മത്തിന്റെ നാഥനായ വരുണന്റെ പ്രീതിക്കായി
യവം ദാനം ചെയ്യുക .

എല്ലാ കര്മങ്ങളുടെയും നാഥനായ സവിതാവ്   അനുഗ്രഹിക്കട്ടെ
അഗ്നിദേവൻ ഗൃഹത്തിലെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
സോമ ദേവൻ എല്ലാവര്ക്കും ആനന്ദം ഏകട്ടെ
രുദ്ര ദേവൻ എല്ലാ നാല്കാലികളെയും അനുഗ്രഹിക്കട്ടെ
ബൃഹസ്പതി എല്ലാ വാക്യങ്ങളെയും അനുഗ്രഹിക്കട്ടെ
ഇന്ദ്രൻ ദേവൻ നേതൃ സ്ഥാനത്തുള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ
മിത്ര ദേവൻ സത്യത്തെ അനുഗ്രഹിക്കട്ടെ
വരുണ  ദേവൻ ധർമത്തെ അനുഗ്രഹിക്കട്ടെ
എല്ലാ ദേവതകളും യജമാനന് ദൈവീക ഭാവങ്ങൾ നൽകട്ടെ
വിപരീത ഭാവങ്ങളിലും നിന്നും അകലട്ടെ
പിൻഗാമികളും വിപരീത ഭാവങ്ങളിൽ നിന്നും അകലട്ടെ
ഉയർന്ന തലത്തിലുള്ള ചിന്തകളും ജീവിതവും ഉണ്ടാകട്ടെ

ദൈവീകത എങ്ങും നിറയട്ടെ
വരുന്ന ദേവൻ അനുഗ്രഹിക്കട്ടെ
മിത്ര ദേവൻ അനുഗ്രഹിക്കട്ടെ
സത്യ ദേവൻ അനുഗ്രഹിക്കട്ടെ
വരുണ  ദേവൻ അനുഗ്രഹിക്കട്ടെ
വിപരീത  ശക്തികൾ വരുണന്റെ അനുഗ്രഹത്താൽ അകലട്ടെ
മിത്രന്റെ അനുഗ്രഹത്താൽ വിപരീതങ്ങൾ അകലട്ടെ
സത് ചിന്തകൾ ഉണ്ടാകട്ടെ
മൂന്ന് ലോകങ്ങളിലെയും അഗ്നി പ്രാർഥനകൾ സ്വീകരിക്കട്ടെ
വിഷ്ണു ദേവന്റെ അനുഗ്രഹത്താൽ ഉയർന്ന ചിന്തകൾ പുലരട്ടെ
നേർ മാർഗത്തിൽ ചരിക്കുവാൻ വിഷ്ണു ദേവൻ അനുഗ്രഹിക്കട്ടെ
വിഷ്ണു ദേവൻ ജീവിത പ്രയാണത്തിൽ അനുഗ്രഹിക്കട്ടെ.







No comments:

Post a Comment