Sunday, 23 October 2016

kanda 1,Prapataka 8,Anuvaka 11

https://www.youtube.com/watch?v=yYvfZDa-PGI

അർത്തെത   സ്ഥ അപാം  പതിർ  അസി
വൃഷാ അസി ഊർമിർ വൃക്ഷ സെനോ  അസി
വ്രജക്ഷിത സ്ഥ മരുതാം  ഓജ സ്ഥ സൂര്യ വർചസഃ സ്ഥ
സൂര്യ ത്വചസ്ഥ  മാന്ഥാ  സ്ഥ  വാശാ  സ്ഥ  ശക്വരീ   സ്ഥ
വിശ്വ ബൃത  സ്ഥ ജനബ്രൂത്ത  സ്ഥ അഗ്നേ തേജസ്‌താ  സ്ഥ
അപാം  ഓഷധീനാം രസ സ്ഥ
അപോ ദേവീർ മധുമതീർ  അഘൃണാൻ ഊർജസ്വതീ
രാജസൂയായ  ചിതാന യാഭിർ മിത്രാ വരുനൗ അഭ്യഷിഞ്ചാം
യാഭിർ ഇന്ദ്രം അനയൻ  അത്യരാതി
രാഷ്ട്രദാ  സ്ഥ രാഷ്ട്രം ദത്ത സ്വാഹാ
രാഷ്ട്രദാ  സ്ഥ രാഷ്ട്രം  അമുഷ്‌മയി  ദത്ത .

----------------------------------------------------------------------------------------------------
ജലത്തിന്റെ പതിയായ പരമാത്മാവ് ഇവിടെ സന്നിഹിതൻ ആകട്ടെ
ഐശ്വര്യത്തിന്റെ  നാഥ ഐശ്വര്യം ചൊരിയുക
 യഥാ സ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുക
മര്ത്തുക്കളുടെ നാഥൻ അങ്ങല്ലോ
സൂര്യന്റെ  തേജസ്സും അങ്ങ് തന്നെ
സൂര്യന്റെ വെളിച്ചവും അങ്ങ് തന്നെ
ആഹ്ലാദിപ്പിക്കുന്നതു അങ്ങ് തന്നെ
ഉള്ളിലെ ഊർജത്തെ  പ്രവർത്തിപ്പിക്കുന്നതും അങ്ങ് തന്നെ
ശക്തി തരുന്നതും അങ്ങ് തന്നെ
എല്ലാ  രീതിയിലും  സകല താങ്ങും തരുന്നതും അങ്ങ് തന്നെ
മനുഷ്യരുടെ  ഊർജം അങ്ങ് തന്നെ
അഗ്നിയുടെ തെളിച്ചം അങ്ങ് തന്നെ
മരങ്ങളുടെ സത്ത അങ്ങ് തന്നെ
മിത്രനും  വരുണനും  ഇന്ദ്രനും അനുഗ്രഹിച്ച
പരി പാവനമായ ,മധുരമയമായ ,ഊർജം നിറഞ്ഞ
ജലം അഭിഷേകത്തിനായി വിളങ്ങട്ടെ
എല്ലാ  ഐശ്വര്യവും ഏകുന്ന അങ്ങ്
ഞങ്ങൾക്ക് എല്ലാ ഐശ്വര്യവും ഏകുക
ഈ ലോകത്തിന്റെ നാഥനായ അങ്ങ്
ഞങ്ങൾക്ക് ഐശ്വര്യമയമായ ലോകം ഏകുക .










   

No comments:

Post a Comment