Tuesday, 20 June 2017

Kanda 2,Prapataka 2,Anuvaka 4

https://www.youtube.com/watch?v=7YWmbl3q28o

അഗ്നയെ  അന്നവതേ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാവാൻ  ശ്യാം  ഇതി  അഗ്നിം  ഏവ അന്നവന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നവന്തം കരോതി
അന്നവാനേവ  ഭവതി .

അഗ്നയെ  അന്നാദായ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാദായ   ശ്യാം  ഇതി  അഗ്നിം  ഏവ അന്നാദം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നാദം കരോതി
അന്നാദമേവ  ഭവതി.

അഗ്നയെ  അന്നപതയെ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാദപതി    ശ്യാം  ഇതി  അഗ്നിം  ഏവ അന്നപതിം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നപതിം  കരോതി
അന്നപതിരേവ  ഭവതി.

അഗ്നയെ  പവമാനായ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
അഗ്നയെ  പാവകായ അഗ്നയെ  ശുചയേ ജ്യോഗ മായാവി
യദഗ്നയെ  പവമാനായ   നിർവ്വപതി പ്രാണം  ഏവാസ്മിൻ തേന  ദദാതി  യദഗ്നയെ  ശുചയ  ആയുരേവാസ്മിൻ തേന    ദദാതി
 ഉത യദി ഇദാസുർ ഭവതി ജീവതി ഏവ .

താമേവ  നിർവ്വപതി ചക്ഷുകാമോ
യദഗ്നയെ  പവമാനായ നിർവ്വപതി
പ്രാണമേവാസ്മിൻ തേന  ദതാതി
യദഗ്നയെ  പാവകായ വാചം ഏവാസ്മിൻ  തേന    ദതാതി
 യദഗ്നയെ  ശുചയേ  ചക്ഷുരേവാസ്മിൻ തേന  ദതാതി
ഉത   യദി  അന്ധോ ഭവതി പ്ര ഏവ പശ്യതി .

അഗ്നയെ  പുത്രവതേ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
ഇന്ദ്രായ  പുത്രിണെ   പുരോഡാശം  അഷ്ടാകപാലം പ്രജാകാമോ
അഗ്നിരേവാസ്മൈ  പ്രജാം പ്ര ജനയതി
വൃദ്ധാം  ഇന്ദ്ര  പ്ര  യശ്ചത്യ. 

അഗ്നയെ  രസവതെ അജ ക്ഷീരേ  ചരും നിർവ പേധ്യ
കാമയേത   രസവാൻ   ശ്യാം  ഇതി  അഗ്നിമേവ  രസവന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   രസവന്തം   കരോതി
രസവാനേവ  ഭവതി അജ ക്ഷീരേ ഭവതി
ആഗ്നേയീ   വാ  ഏഷാ യത്  അജാ
സാക്ഷാദ് ഏവ രസം  അവരുന്ദേ.

അഗ്നയെ  വസുമതേ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  വസുമാൻ   ശ്യാം  ഇതി  അഗ്നിം  ഏവ  വസുമന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   വസുമന്തം കരോതി
വസുമാനേവ  ഭവതി .

അഗ്നയെ  വാജശ്രുതേ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
സംഗ്രാമേ  സമ്യത്തെ വാജം വാ ഏഷ സിശ്രീഷതി
യ സംഗ്രാമം  ജിഗീർഷത്തി
അഗ്നി ഖലു വൈ ദേവാനാം വാജ ശ്രുതി
അഗ്നിമേവ  വാജ ശ്രുതം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
ധാവതി   വാജം ഹന്തിം  വൃത്രം ജയതി തം സംഗ്രാമം
അതോ  അഗ്നിരേവ ന പ്രതി ധൃഷേ  ഭവതി  .

അഗ്നയെ  അഗ്നിവതേ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യസ്യ  അഗ്നൗ അഗ്നിം
അഭ്യുധരേയുർ  നിർദിഷ്ടഭാഗോ വാ
ഏതയോർ   അന്യോർ അനിർദിഷ്ടഭാഗോ അന്യ തൗ  സംഭവൻതൗ
യജമാനമഭി  സംഭവത സ ഈശ്വര  ആർത്തിർ ആർത്തോർ യത്
 അഗ്നയെ  അഗ്നിവതേ നിർവ്വപതി
ഭാഗധേയേന  ഏവൈനൗ ശമയതി
ന  ആർതിം ആ  റുച്ചത്തി യജമാനോ  .

അഗ്നയെ  ജ്യോതിഷ്മതെ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യസ്യ  അഗ്നിർ  ഉദുർത്തോ ആഹുതെ അഗ്നിഹോത്ര ഉദ്ധവയേത് .

അപര  ആദിപ്യ  അന്‌ധര്ത്യ ഇത്യാഹുഃ.

തത്   തഥാ  ന  കാര്യം യത്  ഭാഗധേയം അഭി പൂർവ
ഉദ്ദ്ര്യത്തെ കിം അപരോ അഭി ഉദ് ഹ്രിയെത്ത .

താനി  ഏവ അവക്ഷാണാനി  സന്നിധായ മന്ദേ.

ഇദ   പ്രഥമം  ജജ്ഞേ  അഗ്നി
സ്വാദ് യോനെർ അധി ജാതവേദാ
സ  ഗായത്രിയാ ത്രിഷ്ടുഭാ ജഗത്യാ
ദേവേബ്യോ  ഹവ്യം  വഹതു  പ്രജാനന്ന് .

ഛന്ദോഭിർ   ഏവൈനം സ്വാദ് യോനേ പ്ര  ജനയതി

ഏഷ  വാവ  സോ അഗ്നിർ ഇതി  ആഹുർ

ജ്യോതി ത്വാ അസ്യ  പരാപതിതം  ഇതി
യദ്  അഗ്നയെ  ജ്യോതിഷ്മതേ   നിർവ്വപതി
യദ്  ഏവാസ്യ  ജ്യോതി പാരപതിതം
തദ് ഏവ   അവ രുൺദേ .
--------------------------------------------------------------------------------------------
അന്നം  ആഗ്രഹിക്കുന്നവർ ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ആഹാരം  നേടി തരുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  അന്നം  ലഭിക്കുന്നു.   

അന്നം കഴിക്കണമെന്നുള്ളവർ  ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ആഹാരം കഴിക്കുവാൻ സഹായിക്കുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  അന്നം  ഭക്ഷിക്കുവാൻ  സാധിക്കുന്നു 

  അന്നത്തിന്റെ  അധിപതി  ആകുവാൻ   ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ അന്നത്തിന്റെ  അധിപതി  ആകുവാൻ  സഹായിക്കുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ അന്നത്തിന്റെ  അധിപതി  ആകുന്നു. 

ദീർഘകാലം  അനാരോഗ്യത്താൽ  വിഷമിക്കുന്നവർ
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ  ആരോഗ്യവും ശുചിത്വവും നൽകുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ആരോഗ്യം ലഭിക്കുന്നു
സംസാര ശേഷിയും  കാഴ്ചയും  ലഭിക്കുന്നു
ജീവൻ പോയ ശേഷവും  മറ്റുള്ളവരുടെ  ഉള്ളിൽ ജീവിക്കുന്നു.


കാഴ്ച  ശക്തി  വീണ്ടെടുക്കാൻ അന്തരാഗ്നിയെ  ജ്വലിപ്പിക്കുക 
അന്തരാഗ്നിയുടെ  ജ്വലനത്താൽ  പ്രാണൻ ലഭിക്കുന്നു 
കാഴ്ച ഇല്ലാത്തവർക്കും  കാണുവാൻ കഴിയുന്നു.

പിൻഗാമികളെ  വേണമെങ്കിൽ കുട്ടികളുമായി ചേർന്ന് 
എട്ടു പേർക്ക്  ദാനം  ചെയ്യുക 
ഇന്ദ്രിയങ്ങളുടെ  ശക്തിക്കായി കുട്ടികളുള്ളവർ 
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുക 
അന്തരാഗ്നി ജ്വലിക്കുമ്പോൾ  ഇന്ദ്രിയങ്ങൾ അഭി വൃദ്ധിപെടുന്നു 
പുത്രന്മാരും  പൗത്രന്മാരും  അഭിവൃദ്ധി  പ്രാപിക്കുന്നു.

ഉള്ളിൽ  കാമ്പുണ്ടാകണമെന്ന്  ആഗ്രഹിക്കുന്നവർ
കാലാതീതനാണെന്നുള്ള   ജ്ഞാനം  ആര്ജിക്കുക
അവരവർക്കു  വേണ്ടത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ജ്ഞാനവും  അകക്കാമ്പും  നേടുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ഐശ്വര്യം   നേടി തരുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  ഐശ്വര്യം   ലഭിക്കുന്നു.   

ജീവിതത്തിൽ  പ്രതി സന്ധികൾ  നേരിടുമ്പോൾ
എട്ടു പേർക്ക്  ദാനം  ചെയ്യുക
അന്തരാഗ്നിയുടെ  ജ്വലനത്താൽ
പ്രതിസന്ധികളെ  തരണം ചെയ്യുവാൻ  സാധിക്കുന്നു
അവരവർക്കു വേണ്ടത്  പരമാത്മാവ്  തരുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ
പ്രതിസന്ധികളെ  തരണം  ചെയ്യുവാൻ  കഴിയുന്നു.

അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
കുടുംബത്തിൽ എല്ലാവരുടെയും  അന്തരാഗ്നി ജ്വലിക്കുന്നു
എട്ടു പേർക്ക്  ആഹാരം  ദാനം  ചെയ്യുക
മറ്റുള്ളവരുടെ  അഗ്നിയെ  ജ്വലിപ്പിക്കാതിരിക്കുമ്പോൾ
സ്വന്തം  അന്തരാഗ്നിയും  ക്ഷയിക്കുന്നു
മറ്റുള്ളവരുടെ  അഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
സ്വന്തം  അന്ത്രാഗ്നിയും  ജ്വലിക്കുന്നു.

കുടുംബത്തിൽ ഏവർക്കും  അന്തരാഗ്നി ജ്വലിപ്പിക്കുമ്പോൾ 
സ്വന്തം അഗ്നി  കെടാതെ  സൂക്ഷിക്കുവാൻ 
എട്ടു പേർക്ക്  ദാനം   ചെയ്യുക.

സ്വന്തം  അഗ്നിയാൽ  മറ്റുള്ളവരുടെ  അഗ്നി  ജ്വലിപ്പിക്കുക.

സ്വന്തം  അഗ്നി ജ്വലിക്കാതെ  മറ്റുള്ളവർക്ക്  പകരുവാനാകില്ല.

സ്വന്തം  ആന്തരാഗ്നി കഠിന പ്രയത്നത്താൽ  ജ്വലിപ്പിക്കുക.

അഅന്താരാഗ്നിയല്ലോ  ആദ്യം  ഉണ്ടായതു 
അത് സ്വയം ഭൂവല്ലോ 
അഗ്നിയും  ഗായത്രിയും ത്രിഷ്ടുഭും ജഗത്തും ജ്ഞാനികളല്ലോ 
അവരാൽ സൽകർമങ്ങൾ  ചെയ്യുന്ന  ദേവതകൾ  ഉണ്ടാകുന്നു.  
ഛന്ദസ്സുകൾ  സ്വയം ഭൂവല്ലോ 

ഇത്  തന്നേയല്ലോ  അഗ്നി എന്ന് അറിയപ്പെടുന്നത് 

അഗ്നിയിൽ നിന്നും  വെളിച്ചം  ലഭിക്കുന്നു 
ജ്ഞാനാനമെന്ന  വെളിച്ചം   കൊണ്ട് അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ 
സ്വയം  വെളിച്ചം നേടുന്നു.



No comments:

Post a Comment