Tuesday, 6 June 2017

Kanda 2,Prapataka 2,Anuvaka 1

https://www.youtube.com/watch?v=9U9Zsw93zro

പ്രജാപതി  പ്രജാ  അസൃജത
താ  സൃഷ്ടാ   ഇന്ദ്രാഗ്നീ  അപാഗൂഹതാം
സോ  അചായത്  പ്രജാപതിർ ഇന്ദ്രാഗ്നീ  വൈ
മേ   പ്രജാ  അപാഘുഷതാം  ഇതി
സ  ഏതം ഐന്ധ്രാഗ്നം  ഏകാദശ  കപാലം അപശ്യത്
തം  നിർവ്വപത്  തൗ അസ്മൈ പ്രജാ  പ്രസാദയതാം .

ഇന്ദ്രാഗ്നീ   വാ  ഏതസ്യ പ്രജാം  അപഗൂഹതോ
യോ  അലം   പ്രജായയി  സൻ പ്രജാം  ന  വിന്ധത
ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം  നിർവപേത് പ്രജാകാമ
ഇന്ദ്രാഗ്നീ   ഏവ   സ്വേന  ഭാഗധേയേന  ഉപ ധാവതി
തൗ  ഏവ  അസ്മൈ  പ്രജാം  പ്ര  സാധയതോ  വിന്ദതേ  പ്രജാ.

ഐന്ദ്രം  ഏകാദശ  കപാലം നിർവപെത് സ്പർദ്ധമാന
ക്ഷേത്രേ  വാ  സജാതേഷു വാ ഇന്ദ്രാഗ്നി  ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താഭ്യാം  ഏവ  ഇന്ദ്രിയം  വീര്യം
ഭ്രാതൃവ്യസ്യ  വൃന്ഘതെ വി പാപ്മനാ
ഭ്രാതൃവ്യെണ  ജയതേ .

അപ  വാ  ഏതസ്മാത്  ഇന്ദ്രിയം  വീര്യം  ക്രാമതി
യ  സംഗ്രാമം  ഉപപ്രയാതി  ഐന്ദ്രാഗ്‌നം
ഏകാദശ  കപാലം  നിർവപെത്
സംഗ്രാമം  ഉപപ്രയാസൻ  ഇന്ദ്രാഗ്നി ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താ   ഏവ  അസ്മിൻ  ഇന്ദ്രിയം  വീര്യം  ദത്ത
സഹ  ഇന്ദ്രിയേണ വീര്യേണ  ഉപ  പ്ര യാതി
ജയതി   തം  സംഗ്രാമം .

വി വാ  ഏഷ  ഇന്ദ്രിയേണ വീര്യേണ  റുധ്യതെ
യ സംഗ്രാമം  ജയത്യ
ഇന്ദ്രാഗ്‌നം ഏകാദശ  കപാലം നിർവപേത്
സംഗ്രാമം  ജിത്‌വാ ഇന്ദ്രാഗ്നി  ഏവ
സ്വേന  ഭാഗധേയേന  ഉപ  ധാവതി
താവേവ  അസ്മിൻ   ഇന്ദ്രിയം  വീര്യം  ധത്തോ
ന  ഇന്ദ്രിയേണ  വീര്യേണ വി റുധ്യതേ.

അപ  വാ  ഏതസ്മാത്  ഇന്ദ്രിയം  വീര്യം  ക്രാമതി
യ ഏതിം  ജനതാം
ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം  നിർവപേത്
ജനതാം  ഏശ്യൻ  ഇന്ദ്രാഗ്നി ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താ വേവ  അസ്മിൻ ഇന്ദ്രിയം വീര്യം  ദത്ത
സഹ  ഇന്ദ്രിയേണ വീര്യേണ  ജനതാം ഏതി.

പൗഷ്‌ണം  ചരും   അ നു   നിർവപേത്
പൂഷാ വാ ഏവ ഇന്ദ്രിയസ്യ  വീര്യസ്യ
അനുപ്രധാതാ  പൂഷണമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ എവസ്‌മ  ഇന്ദ്രിയം  വീര്യം  അനു പ്രയച്ഛതി.

ക്ഷേത്ര  പത്യം   ചരും  നിർവപേത്
ജനതാം   ആഗത്യ   ഇയം വൈ  ക്ഷേത്രസ്യ  പതി
അസ്യാം   ഏവ   പ്രതി  തിഷ്ഠതി .

ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം ഉപരിഷത്ത്  നിർവ്വപെത്
അസ്യാമേവ   പ്രതിഷ്ഠയാ   ഇന്ദ്രിയം  വീര്യം
ഉപരിഷത്ത്   ആത്മൻ  ദത്തെ . 

----------------------------------------------------------------------------------------------------

പ്രജാപതി  ഏവർക്കും  പിൻഗാമികളേ  തരുന്നു
ഇന്ദ്രിയ ങ്ങളും ങ്ങളും ഉള്ളിലെ  അഗ്നിയും ഇവയെ  അടക്കി  വയ്ക്കുന്നു
ഇന്ദ്രിയങ്ങളുടെയും അന്തരാഗ്നിയുടെയും പ്രീതിക്കായി
പതിനൊന്നു  പേർക്ക്  ആഹാരം ദാനം ചെയ്യുമ്പോൾ
പിൻഗാമികളെ   ലഭിക്കുന്നു.


ഇന്ദ്രിയങ്ങളിലും  ഉള്ളിലെ  അഗ്‌നിയിലുമായി
പിൻഗാമികൾ  സ്ഥിചെയ്യുന്നു
സന്തതികളെ  ലഭിക്കാത്തവർ  ഇന്ദ്രിയങ്ങളും  അഗ്നിയും
തൃപ്തി പെടുവാനായി  പതിനൊന്നു പേർക്ക്
ആഹാരം ദാനം   ചെയ്യുക
അവരവർക്കുള്ള  പിൻഗാമികൾ  വിധിക്കപ്പെട്ടിട്ടുണ്ട്
പരമാത്മാവിന്റെ  കൃപയാൽ  നല്ല പിൻഗാമികൾ ജനിക്കുന്നു.


മറ്റുള്ളവരുമായി  സ്പര്ധയുള്ളവർ
അത് നീങ്ങുവാനായി  ഇന്ദ്രിയങ്ങളുടെയും
അഗ്നിയുടെയും  പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം  ചെയ്യുക.
അവരവർക്കു  അർഹതപ്പെട്ട  ഇന്ദ്രിയങ്ങളും  അഗ്നിയും ലഭിക്കുന്നു
ഇന്ദ്രിയങ്ങളുടെയും അഗ്നിയുടെയും  ഊർജത്താൽ
സ്പര്ധത  ചെയ്യുന്നവരെ  കീഴ്പെടുത്തി
വിപരീത  ശക്തികളെ  തുരത്തുവാൻ  കഴിയുന്നു.

ജീവിത  യജ്ഞത്തിൽ  പ്രതിസന്ധികളെ  നേരിടുമ്പോൾ
ശക്തിയും  ഊർജവും  അകലുന്നു.
ശക്തിയും  ഊർജവും  വീണ്ടെടുക്കുവാൻ
പതിനൊന്നു പേർക്ക് ദാനം  ചെയ്യുക
അവരവർക്കു  അർഹതപ്പെട്ട  ശക്തിയും ഊർജവും ലഭിക്കുന്നു
പ്രതിസന്ധികളെ  താരം ചെയ്യുവാൻ
ശക്തിയും ഊർജവും നേടുക.


പ്രതിസന്ധികൾ  തരണം  ചെയ്തു  കഴിയുമ്പോൾ
ശക്തിയും  ഊർജവും  കുറയുന്നു
പ്രതിസന്ധികളെ  തരണം  ചെയ്ത ശേഷം
പതിനൊന്നു പേർക്ക്  ദാനം   ചെയ്യുക
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
പരമാത്മാവ്  അവരവർക്കു  വേണ്ട ശക്തിയും ഊർജവും  നൽകുന്നു.

പൊതുനങ്ങളെ  അഭിമുഘീകരിക്കേണ്ടി വരുമ്പോൾ
ശക്തിയും  ഊർജവും  ചോർന്നു പോകുന്നു
ശക്തിയും  ഊർജവും  വീണ്ടെടുക്കുവാൻ
പതിനൊന്നു പേർക്ക് ദാനം  ചെയ്യുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
പരമാത്മാവ്  അവരവർക്കു  വേണ്ടുന്ന  ശക്തിയും ഊർജവും  നൽകുന്നു.

പൂഷാവിന്റെ   അനുഗ്രഹത്താൽ  ശക്തിയും  ഊർജവും  ലഭിക്കുന്നു
പൂഷാവ്  അവരവർക്കു  അർഹതപ്പെട്ടത്‌  നൽകുന്നു
പൂശാവിന്റെ  അനുഗ്രഹത്താൽ  ശക്തിയും  ഊർജവും  ലഭിക്കുന്നു.

ജനങ്ങളെ  അഭിമുഘീകരിക്കുന്നതിനു  മുൻപ്
ക്ഷേപതിയെ   നമിക്കുക
ക്ഷേത്രപതി  ഈ ഭൂമിയല്ലോ
ഈ ഭൂമിയിൽ  അല്ലോ  നില്കുന്നത് .

ജനങ്ങളെ  അഭിമുഘീകരിച്ചതിനു  ശേഷം
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുകയാൽ
ശക്തിയും  ഊർജവും ലഭിക്കുന്നു
ഭൂമിയിൽ  ഉറച്ചു  നിന്നുകൊണ്ട്
ശക്തിയും  ഊർജവും  നേടുക.





1 comment: