Wednesday, 31 May 2017

Kanda 2,Prapataka 1,Anuvaka 11

https://www.youtube.com/watch?v=14hd6eqPxfE
ഇന്ദ്രം  വോ വിശ്വതത്പരി
ഇന്ദ്രം  നരോ നേമധിതാ  ഹവന്തേ
മരുതോ യത്   വോ ദിവ സുംനായന്തോ ഹവാമഹെ 
തൂ ഉപ ഗന്തന
യാ വാ ശർമ ശശമാനായ സന്തി 

ഭരേഷു  ഇന്ദ്രം സുഹവം  ഹവാമഹേ അംഹോമുചം 
സുകൃതം  ദൈവ്യം  ജനം 
അഗ്നിം  മിത്രം  വരുണം സാതയെ 
ഭഗം  ദ്യാവാ പൃഥ്‌വി  മരുത  സ്വസ്ഥയെ.  

മമത്തു  ന  പരിജ്‌മാ വസർഹാ 
മമത്തു  വാതോ  അപാം വിഷൻവാൻ 
ശിശീതം  ഇന്ദ്രാ പർവതാ യുവം  ന 
തന്നോ  വിശ്വേ വരിവസ്യന്തു  ദേവാ.    

പ്രിയാ  വോ നാമ ഹുവേ തുരാണാം 
ആ  യത് തൃപൻ  മരുതോ  വാവശാന . 

ശ്രിയസേ  കം മാനുഭി സം മിമിക്ഷിരെ 
തേ   രെശ്മിഭി ത  റുക്വ്ബഹി സുഖദായ 
തേ   വാശീമന്ത   ഇഷ്‌മിനോ  അഭീരവോ 
വിദ്‌റെ   പ്രിയസ്യ  മാരുതസ്യ  ധാംന.  

സ  നോ  ദേവോ  വസുബിർ  അഗ്നി 
സം സോമ തനൂഭി രുദ്രിയാബി 
സം   ഇന്ദ്രോ മര്ദഭിർ യജ്ഞിയൈ 
സം   ആദിത്യർ നോ വരുണോ അജിജ്ഞിപത് .  


യഥാ  ആദിത്യ  വസുഭി  സംഭഭൂവുർ 
മര്ദഭി  രുദ്രാ  സമജാനതാഭി 
ഏവാ  ത്രിണാമാൻ  അഹ്‌റിനീയമാണാ 
വിശ്വേ   ദേവാ  സമനസോ   ഭവന്തു.  

കുത്ര  ചിത്  യസ്യ  സമ്രുതൗ 
രൻവാ  നരോ  ന്രുഷദനെ
അർഹന്ത  ചിത്  യം  ഇന്ധതെ  
സംജനയന്തി  ജന്തവഃ . 

സം   യദ്   ഇഷോ   വനാമഹേ 
സം   ഹവ്യാ  മാനുഷാണം 
ഉത   ധ്യുമ്നസ്യ  ശവസ  ഋതസ്യ 
രശ്മിമ്  ആ ദതേ .

യജ്‌നോ  ദേവാനാം  പ്രത്യേതി സുംനം 
ആദിത്യാസോ   ഭവതാ   മൃഡയന്ത
ആ  വോർവാചീ  സുമതിർ  വാവൃത്യത് 
അംഹോ  ചിത്  യാ വരിവോവിത്തരാ അസത് .   

ശുചിരപ   സൂയവസാ  അദബ്ധ്  ഉപ  ക്ഷേതി 
വൃദ്ധവയ  സുവീര 
നകിഷ്ടം   ഘ്നന്തി  അന്തിതോ ന  ദൂരാത് 
യ  ആദിത്യാനാം  ഭവതി  പ്രണീതൗ. 

ധാരയന്ത  ആദിത്യാസോ  ജഗത്  സ്ഥ 
ദേവാ  വിശ്വസ്യ  ഭുവനസ്യ  ഗോപാ 
ദീര്ഘാധിയോ  രക്ഷമാണാ  അസൂര്യാം 
റുത്തവാനാ  ചയമാണാ ഋണാനി . 

തിസ്രോ  ഭൂമിർ  ധാരയൻ ത്രീൻ  ഉത ധ്യുൻ 
ത്രീണി  വൃതാ വിധതേ അന്തർ  ഏഷാം
ഋതേന   ആദിത്യാ  മഹീ വോ  മഹിത്വം 
തദ്  ആര്യമന്  വരുണ  മിത്ര  ചാരു .

ത്യാൻ   നു  ക്ഷത്രിയാൻ അവ 
ആദിത്യാൻ യാചിഷാമഹേ 
സുമ്രുഡീകാൻ   അഭിഷ്ടയെ .

ന  ദക്ഷിണാ വി ചികിതെ ന സവ്യാ 
ന  പ്രാചീനം  ആദിത്യാ  ന ഉത പശ്ചാ 
പാക്യ  ചിത്  വസവോ ദീർയാ  ചിത് 
യുഷ്മാണീതോ  അഭയം  ജ്യോതിർ  ആശ്യം .

ആദിത്യാനാം  അവസാ  നൂതനേന
സക്ഷീമഹി  ശര്മണാ  ശന്തമേന
അനാഗ  ത്വേ  അദിതി ത്വേ തുരാസ 
ഇമം   യജ്ഞം  ദതതു  ശ്രോഷമാണ .   

ഇമം   മേ   വരുണ  ശ്രുധീ 
ഹവാം അധ്യാ ചാ മൃഡയ
ത്വാം  അവസ്യുർ  ആ ചകേ.   

തത്‌വാ   യാമി  ബ്രഹ്മണാ വന്ദമാനാ  തത് 
ആ ശാസ്തേ   യജമാനോ  ഹവിർഭി 
അഹേടമാണോ   വരുണ  ഇഹ ബോധി  ഉരുശംസ 
മാ  ന  ആയു പ്ര  മോഷി .
----------------------------------------------------------
പരമാത്മാവിനെ  അറിയുവാൻ  ആഗ്രഹിക്കുന്ന  
നിങ്ങൾക്കായി ഇന്ദ്രിയങ്ങളെ  ഉണര്തട്ടെ
മനുഷ്യർക്ക്‌  വിജയിക്കുവാനായി
ഇന്ദ്രിയങ്ങളെ  ഉണര്തണം
മരുത് ദേവകളെ സന്തോഷം വേണ്ടവർ നിങ്ങളെ ആരാധിക്കുന്നു 
ഞങ്ങളെ സന്തോഷം ഏകി അനുഗ്രഹിക്കുക.

മരുതുകളെ നിങ്ങൾ അര്ധിക്കുന്നവർക്ക് 
നല്ല ആഹാരവും,പ്രാണനും,മനസ്സും  ഏകുന്നു.
മരുതുകളെ ഞങ്ങള്ക്കും എല്ലാ അനുഗ്രഹങ്ങളും നൽകുക 
ഞങ്ങൾക്ക് ഉന്നതി ഏകുക.

ജീവിത യുദ്ധത്തിൽ  വിജയത്തിനായി 
ഇന്ദ്രിയങ്ങളെ ഉണർത്തണം 
അഗ്നിയും വരുണനും  അനുഗ്രഹിക്കുമ്പോൾ 
സമ്പത്തു ലഭിക്കുന്നു 
ആകാശവും ഭൂമിയും മരുതുക്കളും 
ജീവിതത്തിൽ  സന്തോഷമേകുന്നു.

രാവിലെ നമുക്ക് ഉല്ലാസമേകുന്ന 
പരമാത്മാവ്  സന്തോഷമേകട്ടെ 
വാതമെന്ന  ഊർജം നൽകുന്ന പരമാത്മാവ് 
ഊർജം നൽകട്ടെ 
ഇന്ദ്രിയങ്ങൾ പർവതം പോലെ വളരട്ടെ 
എല്ലാ ദേവതകളും  അനുഗ്രഹിക്കട്ടെ.

പരമാത്മാവിന്റെ  നാമ ജപത്താൽ 
കർമങ്ങൾക്കു  ഊർജം  പകരട്ടെ 
മര്ത്തുക്കളെ  നിങ്ങളുടെ  അനുഗ്രഹത്താൽ 
യജമാനന്റെ  ആഗ്രഹങ്ങൾ  സഫലമാകട്ടെ.

പരമാത്‌വാ വിണ്റ്റെ   അനുഗ്രഹത്താൽ 
ഐശ്വര്യങ്ങൾ   ചൊരിയട്ടെ 
റിക്  മന്ത്രങ്ങളുടെ  പ്രയോഗത്താൽ 
ദൈവീകമായ  അനുഭൂതികൾ  ഉണ്ടാകട്ടെ 
മര്ത്തുക്കളുടെ  വാസ സ്ഥലത്തേക്ക് 
എല്ലാവരും  എത്തിച്ചേരട്ടെ.

അഗ്നിയും  വസവും  അനുഗ്രഹിക്കട്ടെ 
സോമനും  രുദ്രനും അനുഗ്രഹിക്കട്ടെ 
ഇന്ദ്രനും  മര്ത്തുക്കളും  അനുഗ്രഹിക്കട്ടെ 
വരുണനും  ആദിത്യനും  അനുഗ്രഹിക്കട്ടെ.

ആദിത്യനും  വസുക്കളും രുദ്രനും 
മര്ത്തുക്കളും ഒരുമിച്ചു അനുഗ്രഹിക്കട്ടെ 
മൂന്ന്  പേരുകളാൽ  അറിയപ്പെടുന്ന  അഗ്നി 
എല്ലാ  ദേവതകളുമായി ചേർന്ന്  അനുഗ്രഹിക്കട്ടെ.

ദൈവീകമായ  കഴിവുകൾ  ഉള്ളവർ 
മറ്റുള്ളവരെയും  ഊർജ്വസ്വലരാക്കുന്നു 
എല്ലാ  ജീവജാലങ്ങളും 
സന്തതികളെ  ജനിപ്പിക്കുന്നു.

മനുഷ്യൻ  തന്റെ  ആന്തരീക  ജ്ഞാനത്തെ  അറിയുമ്പോൾ 
എല്ലാ  അറിവുകളും  ശക്തിയും  സത്യവും നേടുന്നു.

ആദിത്യ ദേവനെ  ഉപാസിക്കുന്നവർ 
എപ്പോഴും  ഊർജസ്വലരായിരിക്കുന്നു 
അവർ  സ്ടസംഗത്തിൽ  ജീവിക്കുന്നു 
അവരെ  തളർത്തുവാൻ  ആരാലും  സാധിക്കുന്നില്ല.

സൂര്യദേവണ്റ്റെ  ഊർജം 
എല്ലാ  ജീവജാലങ്ങളെയും  ഉത്തേജിപ്പിക്കുന്നു.
ആദിത്യന്മാരല്ലോ  ജഗത്തിന്റെ നാഥന്മാർ 
ആദിത്യന്മാരുടെ  അനുഗ്രഹത്താൽ 
ബുദ്ധിയും  ശക്തിയും  ലഭിക്കുന്നു 
യജമാനന്റെ  ഋണങ്ങൾ  അകലുന്നു.

ആദിത്യന്മാർ  മൂന്ന് ലോകങ്ങളെയും  സ്വർഗ്ഗത്തെയും കാക്കുന്നു 
മൂന്ന്  നിയമങ്ങളും  അവരാൽ  നടത്തപ്പെടുന്നു 
ആദിത്യ ദേവ അങ്ങയുടെ സത്യം  മനോഹരമല്ലോ 
ആര്യമ ,വരുണ  ,മിത്ര.

ആദിത്യന്മാരുടെ  അനുഗ്രഹത്തിനായി 
എപ്പോഷും  പ്രാർഥിക്കുക.

ആദിത്യന്മാരെ  ദിക്കറിയാതെ  ഉഴലുന്ന  എനിക്ക് 
മാർഗ ദർശനം ഏകുക 
വസുക്കളെ  എന്റ്റെ  മനസ്സിനെ  ശക്തി പെടുത്തുക 
വെളിച്ചം  ഏകുക .

ആദിത്യ ദേവൻന്റെ  അനുഗ്രഹത്താൽ 
മനസ്സ്  ശാന്തവും  സന്തോഷവും  ആകട്ടെ 
ആദിത്യ ദേവന്റെ  അനുഗ്രഹത്താൽ 
പാപങ്ങൾ  ചെയ്യാതെ  ഈ യജ്ഞം സഫലമാകട്ടെ.

വരുണ  ദേവ  എന്റ്റെ  പ്രാർഥന  കേട്ടാലും 
എന്നെ  അനുഗ്രഹിച്ചു  ആശീർവദിച്ചാലും 

തത്വത്തിന്റെ  പൊരുളായ  അങ്ങയെ  നമിക്കുന്നു 
വരുണദേവ  ഞങ്ങളിൽ  കനിഞ്ഞാലും 
ദീർഘായുസ്സ്  നൽകിയാലും . 



No comments:

Post a Comment