Tuesday, 20 June 2017

Kanda 2,Prapataka 2,Anuvaka 4

https://www.youtube.com/watch?v=7YWmbl3q28o

അഗ്നയെ  അന്നവതേ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാവാൻ  ശ്യാം  ഇതി  അഗ്നിം  ഏവ അന്നവന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നവന്തം കരോതി
അന്നവാനേവ  ഭവതി .

അഗ്നയെ  അന്നാദായ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാദായ   ശ്യാം  ഇതി  അഗ്നിം  ഏവ അന്നാദം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നാദം കരോതി
അന്നാദമേവ  ഭവതി.

അഗ്നയെ  അന്നപതയെ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  അന്നാദപതി    ശ്യാം  ഇതി  അഗ്നിം  ഏവ അന്നപതിം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   അന്നപതിം  കരോതി
അന്നപതിരേവ  ഭവതി.

അഗ്നയെ  പവമാനായ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
അഗ്നയെ  പാവകായ അഗ്നയെ  ശുചയേ ജ്യോഗ മായാവി
യദഗ്നയെ  പവമാനായ   നിർവ്വപതി പ്രാണം  ഏവാസ്മിൻ തേന  ദദാതി  യദഗ്നയെ  ശുചയ  ആയുരേവാസ്മിൻ തേന    ദദാതി
 ഉത യദി ഇദാസുർ ഭവതി ജീവതി ഏവ .

താമേവ  നിർവ്വപതി ചക്ഷുകാമോ
യദഗ്നയെ  പവമാനായ നിർവ്വപതി
പ്രാണമേവാസ്മിൻ തേന  ദതാതി
യദഗ്നയെ  പാവകായ വാചം ഏവാസ്മിൻ  തേന    ദതാതി
 യദഗ്നയെ  ശുചയേ  ചക്ഷുരേവാസ്മിൻ തേന  ദതാതി
ഉത   യദി  അന്ധോ ഭവതി പ്ര ഏവ പശ്യതി .

അഗ്നയെ  പുത്രവതേ  പുരോഡാശം  അഷ്ടാകപാലം നിർവപേത്
ഇന്ദ്രായ  പുത്രിണെ   പുരോഡാശം  അഷ്ടാകപാലം പ്രജാകാമോ
അഗ്നിരേവാസ്മൈ  പ്രജാം പ്ര ജനയതി
വൃദ്ധാം  ഇന്ദ്ര  പ്ര  യശ്ചത്യ. 

അഗ്നയെ  രസവതെ അജ ക്ഷീരേ  ചരും നിർവ പേധ്യ
കാമയേത   രസവാൻ   ശ്യാം  ഇതി  അഗ്നിമേവ  രസവന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   രസവന്തം   കരോതി
രസവാനേവ  ഭവതി അജ ക്ഷീരേ ഭവതി
ആഗ്നേയീ   വാ  ഏഷാ യത്  അജാ
സാക്ഷാദ് ഏവ രസം  അവരുന്ദേ.

അഗ്നയെ  വസുമതേ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
യ  കാമയേത്  വസുമാൻ   ശ്യാം  ഇതി  അഗ്നിം  ഏവ  വസുമന്തം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
സ ഏവൈനം   വസുമന്തം കരോതി
വസുമാനേവ  ഭവതി .

അഗ്നയെ  വാജശ്രുതേ   പുരോഡാശം  അഷ്ടാകപാലം നിർവപേത്
സംഗ്രാമേ  സമ്യത്തെ വാജം വാ ഏഷ സിശ്രീഷതി
യ സംഗ്രാമം  ജിഗീർഷത്തി
അഗ്നി ഖലു വൈ ദേവാനാം വാജ ശ്രുതി
അഗ്നിമേവ  വാജ ശ്രുതം
സ്വേന ഭാഗധേയേന  ഉപ ധാവന്തി
ധാവതി   വാജം ഹന്തിം  വൃത്രം ജയതി തം സംഗ്രാമം
അതോ  അഗ്നിരേവ ന പ്രതി ധൃഷേ  ഭവതി  .

അഗ്നയെ  അഗ്നിവതേ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യസ്യ  അഗ്നൗ അഗ്നിം
അഭ്യുധരേയുർ  നിർദിഷ്ടഭാഗോ വാ
ഏതയോർ   അന്യോർ അനിർദിഷ്ടഭാഗോ അന്യ തൗ  സംഭവൻതൗ
യജമാനമഭി  സംഭവത സ ഈശ്വര  ആർത്തിർ ആർത്തോർ യത്
 അഗ്നയെ  അഗ്നിവതേ നിർവ്വപതി
ഭാഗധേയേന  ഏവൈനൗ ശമയതി
ന  ആർതിം ആ  റുച്ചത്തി യജമാനോ  .

അഗ്നയെ  ജ്യോതിഷ്മതെ പുരോഡാശം  അഷ്ടാകപാലം നിർവപേത്
യസ്യ  അഗ്നിർ  ഉദുർത്തോ ആഹുതെ അഗ്നിഹോത്ര ഉദ്ധവയേത് .

അപര  ആദിപ്യ  അന്‌ധര്ത്യ ഇത്യാഹുഃ.

തത്   തഥാ  ന  കാര്യം യത്  ഭാഗധേയം അഭി പൂർവ
ഉദ്ദ്ര്യത്തെ കിം അപരോ അഭി ഉദ് ഹ്രിയെത്ത .

താനി  ഏവ അവക്ഷാണാനി  സന്നിധായ മന്ദേ.

ഇദ   പ്രഥമം  ജജ്ഞേ  അഗ്നി
സ്വാദ് യോനെർ അധി ജാതവേദാ
സ  ഗായത്രിയാ ത്രിഷ്ടുഭാ ജഗത്യാ
ദേവേബ്യോ  ഹവ്യം  വഹതു  പ്രജാനന്ന് .

ഛന്ദോഭിർ   ഏവൈനം സ്വാദ് യോനേ പ്ര  ജനയതി

ഏഷ  വാവ  സോ അഗ്നിർ ഇതി  ആഹുർ

ജ്യോതി ത്വാ അസ്യ  പരാപതിതം  ഇതി
യദ്  അഗ്നയെ  ജ്യോതിഷ്മതേ   നിർവ്വപതി
യദ്  ഏവാസ്യ  ജ്യോതി പാരപതിതം
തദ് ഏവ   അവ രുൺദേ .
--------------------------------------------------------------------------------------------
അന്നം  ആഗ്രഹിക്കുന്നവർ ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ആഹാരം  നേടി തരുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  അന്നം  ലഭിക്കുന്നു.   

അന്നം കഴിക്കണമെന്നുള്ളവർ  ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ആഹാരം കഴിക്കുവാൻ സഹായിക്കുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  അന്നം  ഭക്ഷിക്കുവാൻ  സാധിക്കുന്നു 

  അന്നത്തിന്റെ  അധിപതി  ആകുവാൻ   ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ അന്നത്തിന്റെ  അധിപതി  ആകുവാൻ  സഹായിക്കുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ അന്നത്തിന്റെ  അധിപതി  ആകുന്നു. 

ദീർഘകാലം  അനാരോഗ്യത്താൽ  വിഷമിക്കുന്നവർ
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ  ആരോഗ്യവും ശുചിത്വവും നൽകുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ആരോഗ്യം ലഭിക്കുന്നു
സംസാര ശേഷിയും  കാഴ്ചയും  ലഭിക്കുന്നു
ജീവൻ പോയ ശേഷവും  മറ്റുള്ളവരുടെ  ഉള്ളിൽ ജീവിക്കുന്നു.


കാഴ്ച  ശക്തി  വീണ്ടെടുക്കാൻ അന്തരാഗ്നിയെ  ജ്വലിപ്പിക്കുക 
അന്തരാഗ്നിയുടെ  ജ്വലനത്താൽ  പ്രാണൻ ലഭിക്കുന്നു 
കാഴ്ച ഇല്ലാത്തവർക്കും  കാണുവാൻ കഴിയുന്നു.

പിൻഗാമികളെ  വേണമെങ്കിൽ കുട്ടികളുമായി ചേർന്ന് 
എട്ടു പേർക്ക്  ദാനം  ചെയ്യുക 
ഇന്ദ്രിയങ്ങളുടെ  ശക്തിക്കായി കുട്ടികളുള്ളവർ 
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുക 
അന്തരാഗ്നി ജ്വലിക്കുമ്പോൾ  ഇന്ദ്രിയങ്ങൾ അഭി വൃദ്ധിപെടുന്നു 
പുത്രന്മാരും  പൗത്രന്മാരും  അഭിവൃദ്ധി  പ്രാപിക്കുന്നു.

ഉള്ളിൽ  കാമ്പുണ്ടാകണമെന്ന്  ആഗ്രഹിക്കുന്നവർ
കാലാതീതനാണെന്നുള്ള   ജ്ഞാനം  ആര്ജിക്കുക
അവരവർക്കു  വേണ്ടത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ജ്ഞാനവും  അകക്കാമ്പും  നേടുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുക
എട്ടു പേർക്ക് അന്നം ദാനം ചെയ്യുക
അന്തരാഗ്നിയല്ലോ ഐശ്വര്യം   നേടി തരുന്നു
അവരവർക്കുള്ളത്  പരമാത്മാവ്  കരുതിയിട്ടുണ്ടല്ലോ
അന്തരാഗ്നി ജ്വലിക്കുമ്പോൾ  ഐശ്വര്യം   ലഭിക്കുന്നു.   

ജീവിതത്തിൽ  പ്രതി സന്ധികൾ  നേരിടുമ്പോൾ
എട്ടു പേർക്ക്  ദാനം  ചെയ്യുക
അന്തരാഗ്നിയുടെ  ജ്വലനത്താൽ
പ്രതിസന്ധികളെ  തരണം ചെയ്യുവാൻ  സാധിക്കുന്നു
അവരവർക്കു വേണ്ടത്  പരമാത്മാവ്  തരുന്നു
അന്തരാഗ്നി ജ്വലിക്കുമ്പോൾ
പ്രതിസന്ധികളെ  തരണം  ചെയ്യുവാൻ  കഴിയുന്നു.

അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
കുടുംബത്തിൽ എല്ലാവരുടെയും  അന്തരാഗ്നി ജ്വലിക്കുന്നു
എട്ടു പേർക്ക്  ആഹാരം  ദാനം  ചെയ്യുക
മറ്റുള്ളവരുടെ  അഗ്നിയെ  ജ്വലിപ്പിക്കാതിരിക്കുമ്പോൾ
സ്വന്തം  അന്തരാഗ്നിയും  ക്ഷയിക്കുന്നു
മറ്റുള്ളവരുടെ  അഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ
സ്വന്തം  അന്ത്രാഗ്നിയും  ജ്വലിക്കുന്നു.

കുടുംബത്തിൽ ഏവർക്കും  അന്തരാഗ്നി ജ്വലിപ്പിക്കുമ്പോൾ 
സ്വന്തം അഗ്നി  കെടാതെ  സൂക്ഷിക്കുവാൻ 
എട്ടു പേർക്ക്  ദാനം   ചെയ്യുക.

സ്വന്തം  അഗ്നിയാൽ  മറ്റുള്ളവരുടെ  അഗ്നി  ജ്വലിപ്പിക്കുക.

സ്വന്തം  അഗ്നി ജ്വലിക്കാതെ  മറ്റുള്ളവർക്ക്  പകരുവാനാകില്ല.

സ്വന്തം  ആന്തരാഗ്നി കഠിന പ്രയത്നത്താൽ  ജ്വലിപ്പിക്കുക.

അഅന്താരാഗ്നിയല്ലോ  ആദ്യം  ഉണ്ടായതു 
അത് സ്വയം ഭൂവല്ലോ 
അഗ്നിയും  ഗായത്രിയും ത്രിഷ്ടുഭും ജഗത്തും ജ്ഞാനികളല്ലോ 
അവരാൽ സൽകർമങ്ങൾ  ചെയ്യുന്ന  ദേവതകൾ  ഉണ്ടാകുന്നു.  
ഛന്ദസ്സുകൾ  സ്വയം ഭൂവല്ലോ 

ഇത്  തന്നേയല്ലോ  അഗ്നി എന്ന് അറിയപ്പെടുന്നത് 

അഗ്നിയിൽ നിന്നും  വെളിച്ചം  ലഭിക്കുന്നു 
ജ്ഞാനാനമെന്ന  വെളിച്ചം   കൊണ്ട് അന്തരാഗ്നിയെ  ജ്വലിപ്പിക്കുമ്പോൾ 
സ്വയം  വെളിച്ചം നേടുന്നു.



Wednesday, 14 June 2017

Kanda 2,Prapataka 2,Anuvaka 3

https://www.youtube.com/watch?v=1MfpbXERVHQ

അഗ്നയെ  കാമായ  പുരോഡാശം  അഷ്ടകപാലം  നിർവപേത്
യം   കാമോ ന ഉപനമേത് അഗ്നിമേവ  കാമം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം കാമേന  സമർദ്ദയതി
ഉപൈനം   കാമോ  നമതി .

അഗ്നയെ  യവിഷ്ടായ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
സ്പർദ്ധമാണ  ക്ഷേത്രം  വാ സജാതേഷു  വാ അഗ്നിമേവ  യവിഷ്ടം
സ്വേന  ഭാഗധേയേന  ഉപ ധാവതി
തേന  ഏവ ഇന്ദ്രിയം  വീര്യം ഭ്രാതൃവ്യസ്യ  യുവതെ
വി പാപ്മനാ  ഭ്രാതൃവ്യെണ ജയതേ.

അഗ്നയെ  യവിഷ്ഠായ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
അഭിചര്യമാണോ   അഗ്നിമേവ  യവിഷ്ടം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  രക്ഷാംസി  യവയതി
നൈനം   അഭിചരൻ  സ്തൃനുതേ. 

അഗ്നയ  ആയുഷ്മതെ  പുരോഡാശം  അഷ്ടകപാലം  നിർവപേത്
യ  കാമയേത   സർവം ആയുർ  ഇയം ഇതി
അഗ്നിമേവ  ആയുഷ്മന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മിൻ  ആയുർ  ദദാതി
സർവം  ആയുരേതി.

അഗ്നയെ  ജാതവേതസേ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
ഭൂതി കാമോ  അഗ്നിമേവ ജാതവേദസം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവൈനം   ഭൂതിം  ഗമയതി  ഭവതി  ഏവ .

അഗ്നയെ  രുക്മതെ പുരോഡാശം  അഷ്ടകപാലം  നിർവപേത്
രുക്കാമോ അഗ്നിമേവ രുക്മന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ ര്ച്ചം ദതാതി
രോചത ഏവ .

അഗ്നയെ  തേജസ്‌വതെ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
തേജസ്‌കാമോ   അഗ്നിമേവ തേജസ്വന്തം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ ഏവാസ്മിൻ  തേജോ  ദതാതി
തേജസ്‌തേയവ  ഭവതി .

അഗ്നയെ  സാഹന്ത്‌യായ   പുരോഡാശം  അഷ്ടകപാലം  നിർവപേത്
സീക്ഷമാണോ  അഗ്നിമേവ  സാഹന്ത്യം
സ്വേന  ഭാഗധേയേന  ഉപ ധാവതി
തേനൈവ  സഹതേ യം  സീക്ഷതേ .

------------------------------------------------------------------------------------------------
ആഗ്രഹങ്ങൾ  സഫലീകരിക്കാത്തവർ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക
അതിനായി  എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ആഗ്രഹങ്ങൾ സഫലമാകുന്നു.

ഭൂമിയെ സംബന്ധിച്ചോ  ബന്ധുക്കളുമായോ  സ്പര്ധയുള്ളവർ
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ സ്പർദ്ധകൾ  അകലുന്നു
ഭൂമി ലഭിക്കുന്നു  ബന്ധുക്കളുമായി  സമരസത്തിൽ ആകുന്നു.

വിപരീത ശക്തികളാൽ  അലട്ടപെടുമ്പോൾ
അവയെ അകറ്റുവാനായി  അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ വിപരീത  ശക്തികൾ  അകലുന്നു.

ദീർഘായുസ്സ്  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  ദീഘായുസ്സു  ലഭിക്കുന്നു.

ഐശ്വര്യം  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ഐശ്വര്യം  ലഭിക്കുന്നു.

ജ്ഞാനത്തിന്റെ  തിളക്കം  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ ജ്ഞാനത്തിന്റെ  തിളക്കം ലഭിക്കുന്നു.

തേജസ്സ്   ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  തേജസ്സ് ലഭിക്കുന്നു.

സാഹസികത  ആഗ്രഹിക്കുന്നവർ
അന്തരാഗ്നിയെ   ജ്വലിപ്പിക്കുക
എട്ടു പേർക്ക്  ദാനം  ചെയ്യുക
അവരവർക് അർഹമായത്  ലഭിക്കുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  സാഹസികർ  ആകുന്നു.


Sunday, 11 June 2017

Kanda 2,Prapataka 2,Anuvaka 2

https://www.youtube.com/watch?v=Wzpuuum4NP0

അഗ്നയെ  പധികൃതേ   പുരോഡാശം   അഷ്ടാ കപാലം നിർവപേത്
യോ  ദർശ പൂർണമാസയാജീ   സൻ  അമാവാസ്യാം  വാ  പൗർണമാസീ
വാ  അതിപാദയേത്   പതോ   വാ  ഏഷോ  അധ്യ പഥേന    ഏതി
യോ  ദർശ പൂർണമാസയാജീ   സൻ  അമാവാസ്യാം  വാ  പൗർണമാസീ
വാ  അതി പാദയതി   അഗ്നിമേവ  പധികൃതം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  അപധാത്  പന്ധാമപി  നയതി  അന്ടവാൻ  ദക്ഷിണാ
വഹീ  ഹി  ഏഷ  സമൃദ്ധ്യാ. 

 അഗ്നയെ  വൃതപതയേ   പുരോഡാശം   അഷ്ടാ കപാലം നിർവപേത്
യ  ആഹിതാഗ്നീ   സൻ  അവരത്യം  ഇവ  ചരേത് അഗ്നിമേവ  വൃതപതിം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവൈനം  വൃതം ആ  ലഭ്യതി വൃത്യോ   ഭവതി .

അഗ്നയെ  രക്ഷോഘ്‌നേ  പുരോഡാശം  അഷ്ഠാകപാലം നിർവപേത്
യം   രക്ഷാംസി സചരേൻ  അഗ്നിമേവ  രക്ഷോഹണം
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ  ഏവാസ്മാത്  രക്ഷാംസി  അപ  ഹന്തി .   

നിശിതായാ  നിർവപേത്  നിശിതായാം  ഹി  രക്ഷാൻസി പ്രേരതി
സംപ്രാണാനി   ഏവ   ഏനാനി   ഹന്തി പരിശ്രിതെ യാജയേത്  രക്ഷസാം
അനന്വവരാചാര്യ  രക്ഷോഗ്നി യാചനാനുവാക്യേ
ഭവതോ രക്ഷസാം സ്ട്രൂത്യാം    .

അഗ്നയെ  രുദ്രവതെ  പുരോഡാശം  അഷ്ടാകപാലം  നിർവപേത്
ആഭിചാരം  ഏഷാ വാ അസ്യ ഘോരാ തനൂർ  യത്
രുദ്രാ  തസ്മാ  ഏവൈനം ആ വൃച്ചതി
താജക്  ആർതിം ആ   രുചതി .

അഗ്നയെ  സുരഭിമതേ  പുരോഡാശം   അഷ്ടാകപാലം  നിർവപേത്
യസ്യ  ഗാവോ  വാ  പുരുഷോ  വാ പ്രമീയേരൻ
യോ  വാ  ബിബിയാത് ഏഷാ   വാ  അസ്യ ഭേഷജ്യ തനൂർ  യത്
സുരഭിമതീ  തയ  ഏവാസ്മൈ   ഭേഷജം  കരോതി
സുരഭിമതേ   ഭവതി  പൂതീഗന്ധസ്യ   അപഹത്യ.

അഗ്നയെ  ക്ഷാമവതെ   പുരോഡാശം   അഷ്ടാകപാലം  നിർവപേത്
സംഗ്രാമേ  സമ്യത്തെ  ഭാഗധേയേന  ഏവൈനം ശമയിത്വ
പരാൻ  അഭി  നിർദിശതി യം  അവരേഷാം  വിദ്യന്തി ജീവതി
സ  യം   പരേഷാം  പ്ര  സ മീയതേ  ജയതി   തം  സംഗ്രാമ .
-----------------------------------------------------------------------------------------------------------

  അന്തരാഗ്നിയാല്ലോ  നേർവഴിക്കു  നടത്തുന്നത്
അഗ്നി ജ്വലിക്കുവാനായി   എട്ടു പേർക്ക്  ദാനം  ചെയ്യുക
ജീവിതത്തിലെ  അനുശാസിക്കപ്പെട്ടിട്ടുള്ള  കർമങ്ങൾക്കു  മുടക്കം
വന്നു  ദിശയറിയാതെ  ഉഴലുമ്പോൾ അഗ്നിയെ ജ്വലിപ്പിക്കുക
അവരവർക്കു  വേണ്ടത്  പരമാത്മാവ്  നൽകുന്നു
ഭാരം  ചുമക്കുന്ന  കാളയെന്ന  പോലെ അഗ്നി
വഴിതെറ്റിയവരെ  നേർവഴിക്കു  നയിക്കുന്നു.

 ആന്ത്രാഗ്നിയുടെ  അനുഗ്രഹത്താൽ  ജീവിതം നടത്തുന്നവർ
നേർമാർഗം  വെടിഞ്ഞാൽ അഗ്നി ജ്വലിക്കുവാനായി
എട്ടു പേർക്ക്  ദാനം  ചെയ്യുക
അന്തരാഗ്നി  അവരവർക്കു വേണ്ടുന്നതെല്ലാം  നൽകുന്നു
സല്കര്മങ്ങളാൽ  ജീവിക്കുവാൻ   അനുഗ്രഹിക്കുന്നു.


രാക്ഷസീയമായ  ശക്തികളാൽ  ഉപദ്രവം  എല്കുന്നവർ
എട്ടു പേർക്ക്ആഹാരം  ദാനം   ചെയ്യുക
ആന്തരാഗ്നിയല്ലോ  രാക്ഷസീയ  ശക്തികളെ  അകറ്റുന്നത്
അവരവർക്കു  വേണ്ടത്  പരമാത്മാവ്  നൽകുന്നു
അന്തരാഗ്നി  ജ്വലിക്കുമ്പോൾ  രാക്ഷസീയ  ശക്തികൾ  അകലുന്നു.

രാക്ഷസീയമായ  വിചാരങ്ങൾ  രാത്രിയിലല്ലോ
അതിനാൽ  രാത്രിയിൽ  അന്തരാഗ്നിയെ ജ്വലിപ്പിക്കുക
നിതാന്തമായി   ജാഗ്രതയായിരിക്കുക
രാക്ഷസീയമായ  വിചാരങ്ങൾ  വരാതിരിക്കുവാൻ
കരുതിയിരിക്കുക .

ദുഷ്ടശക്തികളെ  അകറ്റുവാനുള്ള കർമങ്ങൾ
രാത്രിയിൽ നടത്തുക
അതിനായി  എട്ടുപേർക്ക് ആഹാരം ദാനം   ചെയ്യുക
അന്തരാഗ്നിയെ രൗദ്ര ഭാവത്തിൽ  ജ്വലിപ്പിക്കുമ്പോൾ
ദുഷ്ടശക്തികൾ  അകലുന്നു

ഐശ്വര്യമോ  ബന്ധുക്കളോ  അകന്നുവെന്നാൽ
സുഗന്ധം  പടർത്തുവാനായി  പരിശ്രമിക്കുക
അന്തരാഗ്നിയുടെ ജ്വലനത്താൽ  ചുറ്റും  സുഗന്ധം പരത്തുക
സൽകർമങ്ങൾ ചെയ്യുക
സല്കര്മങ്ങളെന്ന സുഗന്ധം  പരത്തുമ്പോൾ
മോശമായ  അവസ്ഥകൾ  മാറുന്നു.

പ്രതിസന്ധികളെ  നേരിടുമ്പോൾ എട്ടു പേർക്ക്  ദാനം ചെയ്യുക
ഭൂമിയുടെ  ദേവതയായ  അന്തരാഗ്നി  ശമനം  നൽകുന്നു
പ്രതിസന്ധികളെ  തരണം ചെയ്യുവാൻ  ജ്വലിക്കുന്ന  അഗ്നി
എല്ലാവരെയും  പ്രാപ്തരാക്കുന്നു.



Tuesday, 6 June 2017

Kanda 2,Prapataka 2,Anuvaka 1

https://www.youtube.com/watch?v=9U9Zsw93zro

പ്രജാപതി  പ്രജാ  അസൃജത
താ  സൃഷ്ടാ   ഇന്ദ്രാഗ്നീ  അപാഗൂഹതാം
സോ  അചായത്  പ്രജാപതിർ ഇന്ദ്രാഗ്നീ  വൈ
മേ   പ്രജാ  അപാഘുഷതാം  ഇതി
സ  ഏതം ഐന്ധ്രാഗ്നം  ഏകാദശ  കപാലം അപശ്യത്
തം  നിർവ്വപത്  തൗ അസ്മൈ പ്രജാ  പ്രസാദയതാം .

ഇന്ദ്രാഗ്നീ   വാ  ഏതസ്യ പ്രജാം  അപഗൂഹതോ
യോ  അലം   പ്രജായയി  സൻ പ്രജാം  ന  വിന്ധത
ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം  നിർവപേത് പ്രജാകാമ
ഇന്ദ്രാഗ്നീ   ഏവ   സ്വേന  ഭാഗധേയേന  ഉപ ധാവതി
തൗ  ഏവ  അസ്മൈ  പ്രജാം  പ്ര  സാധയതോ  വിന്ദതേ  പ്രജാ.

ഐന്ദ്രം  ഏകാദശ  കപാലം നിർവപെത് സ്പർദ്ധമാന
ക്ഷേത്രേ  വാ  സജാതേഷു വാ ഇന്ദ്രാഗ്നി  ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താഭ്യാം  ഏവ  ഇന്ദ്രിയം  വീര്യം
ഭ്രാതൃവ്യസ്യ  വൃന്ഘതെ വി പാപ്മനാ
ഭ്രാതൃവ്യെണ  ജയതേ .

അപ  വാ  ഏതസ്മാത്  ഇന്ദ്രിയം  വീര്യം  ക്രാമതി
യ  സംഗ്രാമം  ഉപപ്രയാതി  ഐന്ദ്രാഗ്‌നം
ഏകാദശ  കപാലം  നിർവപെത്
സംഗ്രാമം  ഉപപ്രയാസൻ  ഇന്ദ്രാഗ്നി ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താ   ഏവ  അസ്മിൻ  ഇന്ദ്രിയം  വീര്യം  ദത്ത
സഹ  ഇന്ദ്രിയേണ വീര്യേണ  ഉപ  പ്ര യാതി
ജയതി   തം  സംഗ്രാമം .

വി വാ  ഏഷ  ഇന്ദ്രിയേണ വീര്യേണ  റുധ്യതെ
യ സംഗ്രാമം  ജയത്യ
ഇന്ദ്രാഗ്‌നം ഏകാദശ  കപാലം നിർവപേത്
സംഗ്രാമം  ജിത്‌വാ ഇന്ദ്രാഗ്നി  ഏവ
സ്വേന  ഭാഗധേയേന  ഉപ  ധാവതി
താവേവ  അസ്മിൻ   ഇന്ദ്രിയം  വീര്യം  ധത്തോ
ന  ഇന്ദ്രിയേണ  വീര്യേണ വി റുധ്യതേ.

അപ  വാ  ഏതസ്മാത്  ഇന്ദ്രിയം  വീര്യം  ക്രാമതി
യ ഏതിം  ജനതാം
ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം  നിർവപേത്
ജനതാം  ഏശ്യൻ  ഇന്ദ്രാഗ്നി ഏവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
താ വേവ  അസ്മിൻ ഇന്ദ്രിയം വീര്യം  ദത്ത
സഹ  ഇന്ദ്രിയേണ വീര്യേണ  ജനതാം ഏതി.

പൗഷ്‌ണം  ചരും   അ നു   നിർവപേത്
പൂഷാ വാ ഏവ ഇന്ദ്രിയസ്യ  വീര്യസ്യ
അനുപ്രധാതാ  പൂഷണമേവ
സ്വേന  ഭാഗധേയേന  ഉപ ധാവതി
സ എവസ്‌മ  ഇന്ദ്രിയം  വീര്യം  അനു പ്രയച്ഛതി.

ക്ഷേത്ര  പത്യം   ചരും  നിർവപേത്
ജനതാം   ആഗത്യ   ഇയം വൈ  ക്ഷേത്രസ്യ  പതി
അസ്യാം   ഏവ   പ്രതി  തിഷ്ഠതി .

ഐന്ദ്രാഗ്‌നം  ഏകാദശ  കപാലം ഉപരിഷത്ത്  നിർവ്വപെത്
അസ്യാമേവ   പ്രതിഷ്ഠയാ   ഇന്ദ്രിയം  വീര്യം
ഉപരിഷത്ത്   ആത്മൻ  ദത്തെ . 

----------------------------------------------------------------------------------------------------

പ്രജാപതി  ഏവർക്കും  പിൻഗാമികളേ  തരുന്നു
ഇന്ദ്രിയ ങ്ങളും ങ്ങളും ഉള്ളിലെ  അഗ്നിയും ഇവയെ  അടക്കി  വയ്ക്കുന്നു
ഇന്ദ്രിയങ്ങളുടെയും അന്തരാഗ്നിയുടെയും പ്രീതിക്കായി
പതിനൊന്നു  പേർക്ക്  ആഹാരം ദാനം ചെയ്യുമ്പോൾ
പിൻഗാമികളെ   ലഭിക്കുന്നു.


ഇന്ദ്രിയങ്ങളിലും  ഉള്ളിലെ  അഗ്‌നിയിലുമായി
പിൻഗാമികൾ  സ്ഥിചെയ്യുന്നു
സന്തതികളെ  ലഭിക്കാത്തവർ  ഇന്ദ്രിയങ്ങളും  അഗ്നിയും
തൃപ്തി പെടുവാനായി  പതിനൊന്നു പേർക്ക്
ആഹാരം ദാനം   ചെയ്യുക
അവരവർക്കുള്ള  പിൻഗാമികൾ  വിധിക്കപ്പെട്ടിട്ടുണ്ട്
പരമാത്മാവിന്റെ  കൃപയാൽ  നല്ല പിൻഗാമികൾ ജനിക്കുന്നു.


മറ്റുള്ളവരുമായി  സ്പര്ധയുള്ളവർ
അത് നീങ്ങുവാനായി  ഇന്ദ്രിയങ്ങളുടെയും
അഗ്നിയുടെയും  പ്രീതിക്കായി
പതിനൊന്നു പേർക്ക് ദാനം  ചെയ്യുക.
അവരവർക്കു  അർഹതപ്പെട്ട  ഇന്ദ്രിയങ്ങളും  അഗ്നിയും ലഭിക്കുന്നു
ഇന്ദ്രിയങ്ങളുടെയും അഗ്നിയുടെയും  ഊർജത്താൽ
സ്പര്ധത  ചെയ്യുന്നവരെ  കീഴ്പെടുത്തി
വിപരീത  ശക്തികളെ  തുരത്തുവാൻ  കഴിയുന്നു.

ജീവിത  യജ്ഞത്തിൽ  പ്രതിസന്ധികളെ  നേരിടുമ്പോൾ
ശക്തിയും  ഊർജവും  അകലുന്നു.
ശക്തിയും  ഊർജവും  വീണ്ടെടുക്കുവാൻ
പതിനൊന്നു പേർക്ക് ദാനം  ചെയ്യുക
അവരവർക്കു  അർഹതപ്പെട്ട  ശക്തിയും ഊർജവും ലഭിക്കുന്നു
പ്രതിസന്ധികളെ  താരം ചെയ്യുവാൻ
ശക്തിയും ഊർജവും നേടുക.


പ്രതിസന്ധികൾ  തരണം  ചെയ്തു  കഴിയുമ്പോൾ
ശക്തിയും  ഊർജവും  കുറയുന്നു
പ്രതിസന്ധികളെ  തരണം  ചെയ്ത ശേഷം
പതിനൊന്നു പേർക്ക്  ദാനം   ചെയ്യുക
അവരവർക്കു  അർഹതപ്പെട്ടത്‌  ലഭിക്കുന്നു
പരമാത്മാവ്  അവരവർക്കു  വേണ്ട ശക്തിയും ഊർജവും  നൽകുന്നു.

പൊതുനങ്ങളെ  അഭിമുഘീകരിക്കേണ്ടി വരുമ്പോൾ
ശക്തിയും  ഊർജവും  ചോർന്നു പോകുന്നു
ശക്തിയും  ഊർജവും  വീണ്ടെടുക്കുവാൻ
പതിനൊന്നു പേർക്ക് ദാനം  ചെയ്യുക
അവരവർക്കു  അർഹത പെട്ടത്  ലഭിക്കുന്നു
പരമാത്മാവ്  അവരവർക്കു  വേണ്ടുന്ന  ശക്തിയും ഊർജവും  നൽകുന്നു.

പൂഷാവിന്റെ   അനുഗ്രഹത്താൽ  ശക്തിയും  ഊർജവും  ലഭിക്കുന്നു
പൂഷാവ്  അവരവർക്കു  അർഹതപ്പെട്ടത്‌  നൽകുന്നു
പൂശാവിന്റെ  അനുഗ്രഹത്താൽ  ശക്തിയും  ഊർജവും  ലഭിക്കുന്നു.

ജനങ്ങളെ  അഭിമുഘീകരിക്കുന്നതിനു  മുൻപ്
ക്ഷേപതിയെ   നമിക്കുക
ക്ഷേത്രപതി  ഈ ഭൂമിയല്ലോ
ഈ ഭൂമിയിൽ  അല്ലോ  നില്കുന്നത് .

ജനങ്ങളെ  അഭിമുഘീകരിച്ചതിനു  ശേഷം
പതിനൊന്നു പേർക്ക്  ദാനം  ചെയ്യുകയാൽ
ശക്തിയും  ഊർജവും ലഭിക്കുന്നു
ഭൂമിയിൽ  ഉറച്ചു  നിന്നുകൊണ്ട്
ശക്തിയും  ഊർജവും  നേടുക.