Friday, 16 September 2016

Kanda 1,Prapataka 7,Anuvaka 12

https://www.youtube.com/watch?v=QEeDbKmkdK0

ഉപയാമ   ഗൃഹീതോ   അസി

നൃഷദം   ത്വ  ദൃഷദം ഭുവന  സദo
ഇന്ദ്രായ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ

ഉപായമ   ഗൃഹീതാ  അസി

ആപ്സുഷദം   ത്വ ഘൃത  സദo  വ്യോമ  സദo
ഇന്ദ്രായ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ
ഉപായമ   ഗൃഹീതാ  അസി

പൃഥ്‌വിഷദം  ത്വ
അന്തരീക്ഷസദം  നാകസദം
ഇന്ദ്രായ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ

യേ   ഗൃഹാ പഞ്ചജനീനാ
ഏഷാ o   തിസ്രാ പരമജാ.
ദൈവ്യ   കോശ  സം   ഉബ്‌ജിത
തേഷാ o   വിഷിപ്രിയാണാം ഊർജം സമഗ്രഭീം

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ .

അപാം  രസം ഉദ്‌വയസാം
സൂര്യ രസ്മിൻ  സമാഭൃതം
അപാം   രസസ്യ  യോ രസാ
തം  വോ  ഗൃഹ്‌ണാമി   ഉത്തമം  .

ഏഷ  തേ  യോനിർ  ഇന്ദ്രായ  ത്വ

അയാ  വിഷ്ടാ  ജനയൻ കർവരാണി 
സ ഹി ഘൃണിർ ഉറൂർ  വരായ ഗാതു
സ പ്രതി  ഉദയ്‌ത് ധരുണോ   മധ്വോ  അഗ്രം 
സ്വായം  യത്  തനുവാം  തനൂം  ആര്യയത  .
ഉപയാമ   ഗൃഹീതോ   അസി   
പ്രജാപതയെ  ത്വ  ജുഷ്ടം  ഗൃഹ്‌ണാമി .

ഏഷ   തേ  യോനി പ്രജാപതയെ   ത്വ.
-------------------------------------------------------------------------------
പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു

മനുഷ്യരിലും  മരങ്ങളിലും  ലോകമെമ്പാടും  നിറഞ്ഞ  പ്രാണൻ  നീ അല്ലോ
ഇന്ദ്രിയങ്ങൾക്ക്  പ്രിയമായതു  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു

ജലത്തിലും  വെളിച്ചത്തിലും  ആകാശത്തിലും
പ്രാണൻ ഉണ്ടല്ലോ.
ഇന്ദ്രിയങ്ങൾക്ക്  പ്രിയമായതു  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.
പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു

ഭൂമിയിലും  അന്തരീക്ഷത്തിലും സ്വർഗ്ഗത്തിലും  പ്രാണൻ സ്ഥിതി ചെയ്യുന്നു
ഇന്ദ്രിയങ്ങൾക്ക്  പ്രിയമായതു  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

ഈ  ദേഹം  പഞ്ചകോശങ്ങളല്ലല്ലോ
ഇവയിൽ  മൂന്നു പ്രഥമർ  അല്ലോ
അവയുടെ അനുഗ്രഹത്താൽ  പരമാത്മാവ്
അനുഗ്രഹങ്ങൾ  വാർഷിക്കുന്നു
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ദേഹവും  ഊർജവും  ലഭിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

ജലത്തിന്റെയും  സൂര്യ രസ്മി കളുടെയും
സത്ത  ഞാൻ  അനുഭവിക്കുന്നു
ജലത്തിൽ  നിന്നും  എനിക്ക്  ആവശ്യമായവ  ഞാൻ  സ്വീകരിക്കുന്നു.

ഈ  ദേഹം  ഇന്ദ്രിയങ്ങൾ  തന്നെ അല്ലോ.

തുറന്ന   മാർഗങ്ങൾ  തിരഞ്ഞെടുക്കുക 
സ്വാർജ്ജിതമായ കഴിവുകളും 
മറ്റു  ഊർജങ്ങളും  സംഭരിച്ചുകൊണ്ടു 
തിളക്കമാർന്ന  വഴികളിൽ  സഞ്ചരിക്കുക 
സൽകർമങ്ങൾ  അനുഷ്ഠിച്ചുകൊണ്ടു 
സഹജീവികൾക്ക്   ആനന്ദം  നൽകി 
ജീവിതത്തിൽ  ആനന്ദം  നുകരുക .
പ്രാണനെ  ഉള്ളിൽ  കുടിയിരിത്തിയിരിക്കുന്നു 
പ്രജാപതിയുടെ  അനുഗ്രഹം  ഭവിക്കട്ടെ.

ഈ ദേഹം  പ്രജാപതിയുടെ  ഭവനം  അല്ലോ.








No comments:

Post a Comment