https://soundcloud.com/iyer-4/verse-1411
ത്രിഗുംഷത്രയസ്ച്ച ഗണിനോ രജന്തൊ
ദിവഗും രുദ്രാ പ്രിധിവീം ച സജന്തേ.
എകാദശാസോ അപ്ഷുദദ സുദഗും
സോമം ജുഷന്താഗും സവനായ വിശ്വേ.
ഉപയാമ ഗ്രിഹീതോ സ്യാഗ്രയണയോസി
സ്വാഗ്രയണോ ജിന്വ യജ്ഞം ജിന്വ
യജ്ഞ പതിമഭി സവനാ പാഹി
വിഷ്ണുസ്റ്വാം പാതു വിശം ത്വം
പാഹീന്ദ്രിയേനെക്ഷ തേ
യോനിര്വിശ്വേഭ്യസ്ത്വാ ദേവേ ഭ്യ
മുന്നൂറ്റി മുപ്പതു രുദ്രന്മാർ
സ്വർഗത്തിലും ഭൂമിയിലുമായി വിളങ്ങുന്നു
അവരിൽ പതിനൊന്നു പേർ
ജലത്തിൽ വിളങ്ങുന്നു
ആ രുദ്രന്മാർ എല്ലാവരും സോമം ലഭിക്കുവാനായി
ഞങ്ങളെ അനുഗ്രഹിക്കട്ടെ .
ഞങ്ങളുടെ ഉളളിൽ പ്രാണൻ നില നില്ക്കുവാൻ അനുഗ്രഹിക്കുക
പരമാത്മാവേ ഞങ്ങളുടെ യജ്ഞം സുഗമമാക്കുക
ഞങ്ങളെ നേർ വഴിക്ക് നയിക്കുക
വിഷ്ണു ദേവൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ
ഇന്ദ്രന്റ്റെ ഊര്‍ജം ഞങ്ങള്‍ക്ക് എകട്ടെ
എല്ലാ ദേവന്മാരും ഞങ്ങളുടെ ഉള്ളിൽ നിറയട്ടെ
നാരായണീയം *
ReplyDelete_ഇരുപതാം ദശകം_
*ഋഷഭയോഗീശ്വരചരിതവര്‍ണ്ണനം*
*പ്രിയവ്രതസ്യ പ്രിയപുത്രഭൂതാ-*
*ദാഗ്നീധ്രരാജാദുദിതോ ഹി നാഭി: |*
*ത്വാം ദൃഷ്ടവാനിഷ്ടദമിഷ്ടിമധ്യേ*
*തവൈവ തുഷ്ട്യൈ കൃതയജ്ഞകര്‍മ്മാ. || 1||*
_പ്രിയവൃതന്റെ ഇഷ്ടപുത്രനായ ആഗ്നിധ്രന്‍ എന്ന മഹാരാജവില്‍നിന്നു ഉത്ഭവിച്ചവനായ നാഭി അങ്ങയുടെ പ്രസാദിത്തിന്നുവേണ്ടിത്തന്നെ ചെയ്യപ്പെട്ട യാഗകര്മ്മത്തോടുകൂടിയവനായിട്ട് യജ്ഞമദ്ധ്യത്തില്‍ അഭീഷ്ടത്തെ നല്ക്കുന്നവനായ നിന്തിരുവടിയെ ദര്‍ശിച്ചു._
*അഭിഷ്ടുതസ്തത്ര* *മുനീശ്വരൈസ്ത്വം*
*രാജ്ഞ: സ്വതുല്യം* *സുതമര്ഥ്യമാന: |*
*സ്വയം ജനിഷ്യേഹമിതി ബ്രുവാണ-*
*സ്തിരോദധാ ബര്ഹിഷി വിശ്വമൂര്‍ത്തേ || 2 ||*
_ഹേ വിശ്വരുപിന് ! നിന്തിരുവടി അവിടെ മുനിശ്രേഷ്ഠന്മാരാല്‍ സ്തുതിക്കപ്പെട്ടവനായിട്ട് ആ മഹാരാജാവിന്ന് അങ്ങയ്ക്കു സദൃശനായ പുത്രനെ പ്രാര്‍ത്ഥിക്കപ്പെട്ടവനായി “ഞാന്‍തന്നെ പുത്രനായി ജനിക്കാം.” എന്ന് അരുളിച്ചെയ്തുകൊണ്ടു യാഗാഗ്നിയില്‍ മറഞ്ഞു._
*നാഭിപ്രിയായാമഥ മേരുദേവ്യാം*
*ത്വമംശതോഭൂ: ൠഷഭാഭിധാന: |*
*അലോകസാമാന്യഗുണപ്രഭാവ-*
*പ്രഭാവിതാശേഷജനപ്രമോദ: || 3 ||*
_അനന്തരം നാഭിരാജാവിന്റെ പന്തിയായ മേരുദേവിയില്‍ ലോക സാധാരണമല്ലാത്ത ഗുണവിശേഷംകൊണ്ടും മഹിമാതിശയംകൊണ്ടും ജനങ്ങള്‍ക്കെല്ലാം പരമാനന്ദം നല്കികൊണ്ടു നിന്തിരുവടി ഋഷഭനെന്ന പേരോടെ സ്വാംശഭൂതനായി അവതരിച്ചു._
*ത്വയി ത്രിലോകീഭൃതി രാജ്യഭാരം*
*നിധായ നാഭി: സഹ മേരുദേവ്യാ |*
*തപോവനം പ്രാപ്യ ഭവന്നിഷേവീ*
*ഗത: കിലാനന്ദപദം പദം തേ || 4 ||*
_നാഭിമഹാരാജവ് മൂന്നു ലോകങ്ങളേയും ഭരിക്കുന്ന നിന്തിരുവടിയില്‍ രാജ്യഭാരത്തെ സമര്‍പ്പിച്ച് പന്തിയായ മേരുദേവിയോടുകൂടി തപോവനത്തില്ചെന്നു നിന്തിരുവടിയെ സേവിച്ചുകൊണ്ട് പരമാനന്ദത്തിന്നു ആസ്പദമായ അങ്ങയുടെ പരമപദത്തെ പ്രാപിച്ചുപോല്._
*ഇന്ദ്രസ്ത്വദുത് കര്ഷകൃതാദമര്ഷാ-*
*ദ്വവര്‍ഷ നാസ്മിന്നജനാഭവര്‍ഷേ |*
*യദാ തദാ ത്വം നിജയോഗശക്ത്യാ*
*സ്വവര്ഷമേനദ്വ്യദധാ: സുവര്‍ഷം || 5 ||*
_ദേവേന്ദ്രന് അങ്ങയുടെ ഉല്ക്കര്ഷത്തിലുണ്ടായ അസൂയകൊണ്ട് അജനാഭം എന്ന ഈ ഭൂഖണ്ഡത്തില്‍ വര്‍ഷിക്കാതിരുന്ന സമയം നിന്തിരുവടി സ്വന്തം യോഗബലംകൊണ്ട് അങ്ങയുടെ ഈ രാജ്യത്തെ നല്ല മഴുയുള്ളതാക്കിത്തീര്ത്തു_
*ജിതേന്ദ്രദത്താം കമനീം ജയന്തീ-*
*മഥോദ്വഹന്നാത്മരതാശയോപി |*
*അജീജനസ്തത്ര ശതം തനൂജാ-*
*നേഷാം ക്ഷിതീശോ ഭരതോഗ്രജന്മാ || 6 ||*
_അതില്പിന്നെ നിന്തിരുവടി പരമാത്മവില്‍ ആസക്തിയോടുകൂടിയ മനസ്സോടു കൂടിയവനായിരുന്നിട്ടും തന്നാല്‍ ജയിക്കപ്പെട്ട ഇന്ദ്രനാല്‍ നല്കപ്പെട്ട ജയന്തിയെന്നു പേരായ സുന്ദരിയ വിവാഹംചെയ്തു അവളില്‍ നൂറുപുത്രന്മാരെ ജനിപ്പിച്ചു; അവരില്‍ ജ്യേഷ്ഠനായ ഭരതന് രാജാവായി._
*നവാഭവന് യോഗിവരാ നവാന്യേ*
*ത്വപാലയന് ഭാരതവര്ഷഖണ്ഡാന് |*
*സൈകാ ത്വശീതിസ്തവ ശേഷപുത്ര-*
*സ്തപോബലാത് ഭൂസുരഭൂയമീയു: || 7 ||*
_അവരില്‍ ഒമ്പതുപേര്‍ യോഗിശ്വരന്മാരായി ഭവിച്ചു; വേറെ ഒമ്പതു പേരാവട്ടെ ഭാരതഖണ്ഡത്തിലുള്ള ഭൂഭാഗങ്ങളെ പരിപാലിച്ചു; അങ്ങയുടെ ബാക്കിയുള്ള എണ്‍പത്തൊന്നു പുത്രന്മാരും തപോബലംകൊണ്ട് ബ്രഹ്മണ്യത്തെ പ്രാപിച്ചു._
*ഉക്ത്വാ സുതേഭ്യോഥ മുനീന്ദ്രമധ്യേ*
*വിരക്തിഭക്ത്യന്വിതമുക്തിമാര്ഗ്ഗം |*
*സ്വയം ഗത: പാരമഹംസ്യവൃത്തി-*
*മധാ ജഡോന്മത്തപിശാചചര്യാം || 8 ||*
_അനന്തരം നിന്തിരുവടി മുനീശ്വരന്മാരുടെ ഇടയില്‍വെച്ച് പുത്രന്മാര്ക്ക് വൈരാഗ്യം, ഭക്തി എന്നിവയോടുകൂടിയ മോക്ഷമാര്‍ഗ്ഗത്തെ ഉപദേശിച്ചിട്ട് തന്നത്താന്‍ പരമഹംസവൃത്തിയെ പ്രാപിച്ചവനായി ജഡന്, ഭ്രാന്തന്, പിശാച് എന്നിവരുടെ ചര്യയെ അവലംബിച്ചു._
*പരാത്മഭൂതോപി പരോപദേശം*
*കുര്വന് ഭവാന് സര്വനിരസ്യമാന: |*
*വികാരഹീനോ വിചചാര കൃത്സ്നാം*
*മഹീമഹീനാത്മരസാഭിലീന: || 9 ||*
_പരമാത്മസ്വരുപനായി അന്യര്‍ക്കു ഉപദേശം നല്ക്കുന്നവനായ നിന്തിരുവടി എല്ലാവരാലും നിന്ദിക്കപ്പെട്ടവനായിരുന്നിട്ടും യാതൊരു വികാരവും കൂടാതെ സമഗ്രമായ ബ്രഹ്മാനന്ദരസത്തില് മുഴുകിയവനായി ഭൂമി മുഴുവന്‍ സഞ്ചരിച്ചു._
*ശയുവ്രതം ഗോമൃഗകാകചര്യാം*
*ചിരം ചരന്നാപ്യ പരം സ്വരൂപം |*
*ദവാഹൃതാംഗഃ കുടകാചലേ ത്വം*
*താപാന്‍ മമാപാകുരു വാതനാഥ || 10 ||*
_അജഗരവ്രതത്തേയും പശു മൃഗ പക്ഷികളുടെ ചര്യ്യേയും വളരെക്കാലം ആചരിച്ചുകൊണ്ട് നിന്തിരുവടി പരമാത്മസ്വരൂപത്തെ പ്രാപിച്ച് കുടകുമലയിവെച്ച് കാട്ടുതീയാല്‍ നശിപ്പിക്കപ്പെട്ട ശരീരത്തോടുകൂടിയവനായി ഭവിച്ചു; അല്ലയോ ഗുരുവായൂരപ്പ! എന്റെ താപങ്ങളെ നശിപ്പിക്കേണമെ!_
ഋഷഭയോഗീശ്വരചരിതവര്‍ണ്ണനം എന്ന ഇരുപതാം ദശകം സമാപ്തം. ആദിതഃ ശ്ലോകാഃ 209.
വൃത്തം: ഉപജാതി.
*രാധേശ്യാം*