Monday, 10 June 2019

Kanda 2,Prapataka 3,Anuvaka 10

Link for the audio in youtube


യൻ  നവം യൈത് ,തം നവനീതം അഭവത് 
യത് അസർപ്പത് ,തത് സർപ്പിർ അഭവത് 
യത് അധ്രിയത ,തത് ഘൃതം അഭവത് .

അശ്വിനോ പ്രാണോസി 
തസ്യ തേ ദത്താം യയോ ,പ്രാണോസി സ്വാഹാ.

ഇന്ദ്രസ്യ പ്രാണോസി 
തസ്യ തേ ദതാതു 
യസ്യ  പ്രാണോസി സ്വാഹാ 

മിത്രാ വരുണയോ പ്രണോസി തസ്യതേ 
ദത്താo യയോ പ്രാണോസി സ്വാഹാ 
ഘൃതസ്യ ധാരാo അമൃതസ്യ പന്ധാ
ഇന്ദ്രേണ ദത്താo പ്രായതാo മരുത്ഭി 
തത്ത്വാ വിഷ്ണു പരി അപശ്യത് 
തത്ത്വാ ഇഡാ ഗവി ഐരയത്.

പാവമാനേന  ത്വാ സ്തോമേന ഗായത്രസ്യ 
വർതന്ന്യാ ഉപാംശോർ വീര്യേണ .

ദേവസ്വത്വ  സവിത ഉത്സൃജതു 
ജീവാതവേ ജീവനസ്യായൈ 

ബൃഹത് ഋതാന്തർയോ ത്വ 
സ്തോമെന്ന  തൃഷുട്ബോ വർതന്യാ 
ശുക്രസ്യ വീര്യേണ 

ദേവസ്വത്വ  സവിത ഉത്സൃജതു 
ജീവാതവേ ജീവനസ്യായൈ 

അഗ്നേ ത്വ മാത്രയാ ജഗത്യൈ
വർതന്യ  ആഗ്രയണസ്യ  വീര്യേണ 

ദേവസ്വത്വ  സവിത ഉത്സൃജതു 
ജീവാതവേ ജീവനസ്യായൈ 

ഇമം  അഗ്ന ആയുഷേ  വർച്ചസേ  ക്രുതി 

പ്രിയം രേതോ  വരുണ  സോമ രാജൻ 
മാതേ വാസ് അദിതേ  ശർമ യച്ച 
വിശ്വേ  ദേവാ ജരത്അഷ്ടിർ യഥാ അസത് .

അഗ്നിർ ആയുഷ്മാൻ  
വനസ്പതിഭിർ ആയുഷ്മാൻ 
തേന ത്വ ആയുഷാ ആയുഷ്മന്തം  കരോമി 

സോമ ആയുഷ്മാൻ ഒഷദിഭിർ 

യജ്ഞ ആയുഷ്മാൻ ദക്ഷിണാഭിർ 

ബ്രഹ്മ ആയുഷ്മാത് തദ്ബ്രാഹ്മണൈർ ആയുഷ്മത് 

ദേവാ ആയുഷ്മാത് തേ  അമൃതേന 

പിതരഃ ആയുഷ്മാൻ തേ സ്വധയാ ആയുഷ്മന്ത 

തേന ത്വ ആയുഷാ ആയുഷ്മന്തം  കരോമി 



പുതിയ അറിവുകൾ നേടുമാറാകട്ടെ .
 ചെറിയ അറിവുകളായി വരുന്നവ അരുവികൾ പുഴയെന്നപോലെ ഒഴുകട്ടെ .
അറിയുവാൻ വിഷമമുള്ള കാര്യങ്ങൾ മനസ്സിൽ വെളിച്ചമായി നിറയട്ടെ.
അശ്വിനി ദേവന്മാർ പ്രാണനായി ഉള്ളിൽ നിറയട്ടെ .
ഇന്ദ്രിയങ്ങൾ പ്രാണനാൽ നിറയട്ടെ.
മിത്രനും വരുണനും പ്രാണൻ ഏകട്ടെ .
എല്ലാ ദേവതകളും പ്രാണനായി ഉള്ളിൽ നിറയട്ടെ.
കാച്ചിക്കുറുക്കിയ അറിവ് ലഭിക്കട്ടെ.
അനന്തമായ ജ്ഞാനം എന്ന വിഷ്ണു
ഇഡാ എന്ന വിവേചന ശക്തി ഏകട്ടെ.
പാവമാന സ്തോമവും ഗായത്രവും ഉപാംശു എന്ന പ്രാർത്ഥന രീതിയാൽ നിശബ്ദനായി പ്രാർഥിക്കുവാനുള്ള കഴിവ് നൽകട്ടെ.
സവിതാവ്എന്നെ നല്ല ജീവിതം നയിക്കുവാൻ അനുഗ്രഹിക്കട്ടെ.
ബ്രിഹത്തും റിതംതരവുമായ മന്ത്രങ്ങൾ ത്രിഷ്ടുപ് രീതിയിൽ ശുക്രന്റെ ശക്തിയോടെ ചൊല്ലുമാറാകട്ടെ.
സവിതാവ്എന്നെ നല്ല ജീവിതം നയിക്കുവാൻ അനുഗ്രഹിക്കട്ടെ 
ജാഗതി മന്ത്രങ്ങളിലൂടെ  അഗ്നിയുടെ  അനുഗ്രഹത്താൽ    സവിതാവ്എന്നെ നല്ല ജീവിതം നയിക്കുവാൻ അനുഗ്രഹിക്കട്ടെ.അന്തരാഗ്നി ജ്വലിക്കുകയാൽ തിളക്കമാർന്ന ജീവിതം ലഭിക്കട്ടെ .   
 നല്ല സന്തതികൾ ഉണ്ടാകട്ടെ
വരുണ , സോമ, അദിതി ദേവതകളേ,
മാതാവിനെപ്പോലെ സന്തോഷമേകുക.
എൻ്റെ പ്രാർത്ഥനകൾ ഫലവത്താകട്ടെ .
അന്തരാഗ്നി നിറഞ്ഞ ജീവിതം ഏകട്ടെ, ആനന്ദമയമായ ജീവിതം ഏകട്ടെ.
സസ്യജാലങ്ങൾ ആരോഗ്യകരമായ ജീവിതം ഏകട്ടെ.
വിവേചനബുദ്ധിയോടുകൂടി ജീവിക്കുവാനാകട്ടെ.
ഋഷിമാരാൽ നൽകപ്പെട്ട മന്ത്രങ്ങൾ നല്ല ജീവിതമേകട്ടെ.
ദൈവീകത നിറയുമ്പോൾ ചിരഞ്ജീവിയാകട്ടെ.
പൂർവികരുടെ അനുഗ്രഹത്താൽ നിറഞ്ഞ ജീവിതം ലഭിക്കട്ടെ.





No comments:

Post a Comment