Sunday, 11 February 2018

Kanda 2,Prapataka 3,Anuvaka 9

Audio file
ധ്രുവോ അസി   ധ്രുവോ അഹം
സജാതേഷു  ഭൂയാസം .

ധീരാ  ചേത്താ  വസുവിത്

ധ്രുവോ അസി   ധ്രുവോ അഹം
സജാതേഷു  ഭൂയാസം .

ഉഗ്ര ചേത്താ  വസുവിത് .

ധ്രുവോ അസി   ധ്രുവോ അഹം
സജാതേഷു  ഭൂയാസം .

അഭിഭൂ  ചേത്തം  വസുവിത്

ആമനമസി  ആമനസ്യ  ദേവാ  യേ  സജാത

കുമാരാ   സമനസ താൻ  അഹം കാമയേ ഹൃദാ  തേ .

മാം കാമയന്താം   ഹൃദാ താ മ  അമാനസ  ഹൃദി  സ്വാഹാ.

ആമനസം  അസി ആമനസ്യ  ദേവാ യാ  സ്ത്രിയാ
സമനസ്ത    അഹം കാമയേ  ഹൃദാ  താ . 

മാം കാമയന്താം   ഹൃദാ താ  മ   അമനസ കൃതി സ്വാഹാ.

വൈശ്വദേവീം  സാൻഗ്രാഹണീം   നിർവപേത്   ഗ്രാമകാമോ
വൈശ്വദേവാ   വൈ സജാത  വിശ്വാൻ   ഏവ
ദേവാൻ   സ്വേന  ഭാഗധേയേന  ഉപ ധാവതി
ത ഏവ  അസ്മൈ സാജാതാൻ  പ്ര യച്ഛന്തി
ഗ്രാംയേവ ഭവതി.

സാൻ ഗ്രഹണീ  ഭവതി മനോ ഗ്രഹണം വൈ
സംഗ്രഹണം  മന ഏവ
സാജാതാനാം  ഗൃഹ്‌ണാതി .

ധ്രുവോ അസി   ധ്രുവോ അഹം
സജാതേഷു  ഭൂയാസം ഇതി പരിധീൻ  പരി  ധതാതി
ആശിഷം ഏവതാം  ആശാസ്തേ  അതോ ഏതത്  ഏവ  സർവം
സജാതേഷു  അധി  ഭവതി യസ്യ ഏവം വിദുഷാ
ഏതേ  പരിധയ പരിധീയന്ത.   

ആമനമസി  ആമനസ്യ ദേവാ  ഇതി
ത്രിശ്ര  ആഹുതീ  ജുഹോതി
ഏതാവന്തോ  വൈ സജാതാ   യേ
ക്ഷുല്ലകാ   യാ   സ്ത്രീയാ
താൻ   ഏവ   അവരുൺദേ
ത  ഏനം  അവരുന്താ  ഉപ തിഷ്ഠന്തേ.
------------------------------------------------------------------------
പരമാത്മാവേ   അങ്ങ് ധൃഢമാണ്
എന്നെയും  സമൂഹത്തിൽ ധൃഢചിത്തനാക്കുക .

എനിക്ക് ധൈര്യവും മനസാൻനിധ്യവും  ഐശ്വര്യവും ഏകുക .

പരമാത്മാവേ   അങ്ങ് ധൃഢമാണ്
എന്നെയും  സമൂഹത്തിൽ ധൃഢചിത്തനാക്കുക .

എനിക്ക് ഉഗ്ര ധൈര്യവും മനസാൻനിധ്യവും  ഐശ്വര്യവും ഏകുക .

പരമാത്മാവേ   അങ്ങ് ധൃഢമാണ്
എന്നെയും  സമൂഹത്തിൽ ധൃഢചിത്തനാക്കുക .

എനിക്ക് സ്നേഹംപകരാനുള്ള   കഴിവും
മനസാൻനിധ്യവും  ഐശ്വര്യവും ഏകുക


പരമാത്മാവേ   അങ്ങ് സ്നേഹമല്ലോ
അങ്ങ് എന്റ്റെ സ്വന്തമല്ലോ

നിഷ്കളങ്ക ഹൃദയത്തോടെ  അങ്ങയെ പ്രാർഥിക്കുവാനാകട്ടെ.

എല്ലാവരും എന്നെ ഹൃദയപൂർവം സ്നേഹിക്കട്ടെ

ഞാൻ ഹൃദയപൂർവം  സ്നേഹിക്കുന്നവർ
എന്നെയും ഹൃദയപൂർവം സ്നേഹിക്കട്ടെ.

എല്ലാവരും എന്നെ ഹൃദയപൂർവം സ്നേഹിക്കട്ടെ


പൊതുജനങ്ങളുടെ അംഗീകാരം  വേണ്ടവർ
എല്ലാ ദേവതകളോടും    പ്രാർഥിക്കുക
പൊതു ജനങ്ങളല്ലോ  എല്ലാ ദേവതകളുടെയും പ്രതി പുരുഷന്മാർ
അവരവർക്കു അർഹത പെട്ടത് ലഭിക്കുന്നു
ദേവതകളു ടെ അനുഗ്രഹത്താൽ
പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുന്നു

സൽ കര്മങ്ങളിലൂടെ  ജനങ്ങളുടെ മനസ്സിൽ ഇടം നേടുക
ജനങ്ങളുടെ മനസ്സിൽ ഇടം നേടുമ്പോൾ
അവരുടെ അംഗീകാരം  ലഭിക്കുന്നു.

പരമാത്മാവേ   അങ്ങ് ധൃഢമാണ്
എന്നെയും  സമൂഹത്തിൽ ധൃഢചിത്തനാക്കുക .
അവരവർക്കു ചെയ്യുവാനുള്ള കാര്യങ്ങൾക്കു 
സ്വയം പരിധി നിർണയിക്കുക 
സ്വയം പരിധിക്കകത്തു പ്രവർത്തിക്കുമ്പോൾ 
ജനങ്ങളുടെ  സ്നേഹവും ആദരവും   ലഭിക്കുന്നു.

എനിക്ക് സ്നേഹംപകരാനുള്ള   കഴിവും
മനസാൻനിധ്യവും  ഐശ്വര്യവും ഏകുക
ഈ പ്രാർഥനയോടെ   ജീവിത യജ്ഞം നയിക്കുമ്പോൾ 
സമൂഹത്തിലെ സ്ത്രീ പുരുഷന്മാർ എല്ലാവരും 
ആദരവോടെ  അംഗീകരിക്കുന്നു.




No comments:

Post a Comment