Saturday, 27 August 2016

Kanda 1,Prapataka 7,Anuvaka 8

https://www.youtube.com/watch?v=TizMVKrjIr8

ദേവസ്യ   അഹം  സവിതു  പ്രസവേ
ബൃഹസ്പതിനാ   വാജജിത
വാജം   ജേഷം .

ദേവസ്യ   അഹം  സവിതു  പ്രസവേ
ബൃഹസ്പതിനാ   വാജജിത
വർശിഷ്ടം  നാകം രുഹേയം .

ഇന്ദ്രായ  വാചം  വദതു
ഇന്ദ്രം   വാചം ജാപയത
ഇന്ദ്രോ  വാജം  അജയിത്.

ആശ്വാജനി  വാജിനീ  വാജേഷു
വാജിനീവതി  അശ്വാൻ  സമസ്തു  വാജയ  .

അർവാ  അസി
സപ്‌തിർ  അസി
വാജ്യസി .

വാജിനോ   വാജം  ധാവത
മരുതാം   പ്രസവേ  ജയത
വി  യോജനാ  മീമീദ്വം
അധ്വനാ   സ്കമ്ഭനീത  കാഷ്ട്ടാം ഗച്ഛത.

വാജേ  വാജേ  അവത വാജിനോ നോ
ധനേഷു  വിപ്രാ അമൃത  ഋതജ്ഞ.

അസ്യ  മധ്വ  പിബത മാദയദ്വം
തൃപ്ത  യാത  പതിഭിർ  ദേവയാനി.

തേ  നോ  അർവന്തോ  ഹവന  ശ്രുതോ
ഹവം   വിശ്വേ ശൃണ്വന്ത  വാജിന .

മിതദ്രവ  സഹസ്രസാ  മേധസാത്ത  സനിഷ്യവ
മഹോ യേ രത്‌നം സമിഥേഷു  ജെബിരേ
ശം  നോ ഭവന്തു വാജിനോ ഹവേഷു .

ദേവതാതാ  മിതദ്രവ  സ്വർക്കാ
ജംഭയന്തോ  അഹിം വൃകം  രക്ഷാ൦സി
സനേമി  അസ്മാത് യുയവൻ  അമീവാ.

ഏഷ  സ്യ വാജീ ക്ഷിപണി തുരണ്യതി
ഗ്രീവായാം ബദ്ധോ അപികക്ഷ ആസനി
ക്രതും  ദധിക്രാ അനു സന്തവീത്വത്
പധാ൦  അംഗാസി അനു അപാനിഫണത്.

ഉത  സ്മാസ്യ ദ്രവത തുരണ്യാത്
പർണം ന വരേണു വാതി  പ്രഗർഥിന
ശ്യേനസ്യ  ഇവ  ധൃജതോ അംഗശം  പരി
ദധിക്രാവണ്ണ  സഹ  ഊർജ  തരിത്രതാ .

ആ മാ വാജസ്യ പ്രസവോ  ജഗ്മയാത്
ആ ദ്യാവാ പൃഥ്‌വി വിശ്വാശംഭൂ
ആ മാ ഗാംതാം പിതരാ മാതരാ  ച
ആ മാ സോമോ അമൃതത്വയ ഗാംയാത്  .

വാജിനോ  വാജജിതോ വാജം
സരിഷ്യന്തൊ  വാജം  ജ്യേഷ്യന്തോ
ബൃഹസ്പതേർ  ഭാഗം അവ ജിഹ്ര്ത.

വാജിനോ  വാജജിതോ വാജം
സസൃവാസോ  വാജം ജിഗിവംശോ .

ബ്രിഹസ്പതേർ   ഭാഗേ നി മൃദ്വം .

ഇയം  വ സാ സത്യാ  സന്ദ
അബൂത്  യം  ഇന്ദ്രേണ സമദ്വം.

അജീജിപത  വനസ്പതായ ഇന്ദ്രം  വാജം
വി മുച്ചദ്വം.
------------------------------------------------------------------------------

സവിതാവിന്റെയും  ഗുരുവിന്റെയും  അനുഗ്രഹത്താൽ
എന്നിൽ  ഐശ്വര്യങ്ങൾ   വന്നുചേരട്ടെ.

സവിതാവിന്റെയും  ഗുരുവിന്റെയും  അനുഗ്രഹത്താൽ
എന്നിൽ  ഐശ്വര്യങ്ങൾ   വന്നുചേരട്ടെ.
ഐശ്വര്യത്തിന്റെ  സ്വർഗ്ഗലോകം ഞാൻ  നേടട്ടെ.

ഇന്ദ്രിയങ്ങളുടെ  സംയമനത്താൽ
ഐശ്വര്യങ്ങൾ   നേടട്ടെ
ഐശ്വര്യങ്ങൾ   നിറയട്ടെ.

ജീവിതാശ്വത്തിനു   ഊർജമേകുന്ന  പരമാത്മാവേ
എന്റ്റെ  ജീവിതത്തിൽ  സമസ്ത  ഐശ്വര്യങ്ങളും  ഏകുക

ജീവിതാശ്വ൦  നീ തന്നെ
വേഗതയും  നീ തന്നെ
ശക്തിയും  നീ തന്നെ,


ജീവിതാശ്വങ്ങൾ  ഐശ്വര്യത്തിലേയ്ക്കു  കുതിക്കട്ടെ
മരുതുക്കളുടെ  അനുഗ്രഹത്താൽ  വിജയം  ഭവിക്കട്ടെ
പല  പല  യോജനകൾ  താണ്ടട്ടെ
ഐശ്വര്യത്തിന്റെ  ഉന്നതിയിൽ എത്തിച്ചേരട്ടെ.

ഐശ്വര്യങ്ങൾ  വന്നു ചേരുവാനായി
ജീവിത യജ്ഞം  ഉതകട്ടെ
ജ്ഞാന ധനം  ലഭിക്കുവാനായി
സത്യത്തെ  അറിയുക.

ഐശ്വര്യത്തെ  നേടുക
ഐശ്വര്യത്തിലൂടെ  നന്മയുടെ  മാർഗത്തിൽ ചരിക്കുക..

ജീവിതാശ്വങ്ങൾ   വേഗതക്കു വേണ്ടിയുള്ള  പ്രാർഥന  കേൾക്കട്ടെ
ജീവിതാശ്വങ്ങൾ  വേഗത്തിൽ  കുതിക്കട്ടെ .

വേഗത്തിൽ  ജീവിതം  നയിക്കുമ്പോൾ
ഐശ്വര്യം  വന്നു ചേരട്ടെ
ജീവിതത്തിൽ  ഐശ്വര്യം  ഭവിക്കുമ്പോൾ
ജീവിതാശ്വങ്ങൾക്കു   സന്തോഷം  ഉണ്ടാകട്ടെ.

ഋക് മന്ത്രങ്ങൾ  ഉരുവിടുമ്പോൾ
ഉള്ളിൽ  ദൈവീകമായ  ഭാവങ്ങൾ  ഉണരട്ടെ
രാക്ഷസീയമായ  ഭാവങ്ങൾ  അകലട്ടെ
വേദനകൾ  എന്നെന്നേക്കുമായി  അകലട്ടെ .

കുതിരകൾ തോളിലും കഴുത്തിലും  മുഖത്തും
കടിഞ്ഞാൺ  ഉണ്ടെങ്കിലും  വേഗത്തിൽ പോകുന്നത് പോലെ
ജീവിതാശ്വത്തിൽ  തടസ്സങ്ങളെ  തരണം ചെയ്യുക.

വേഗതയേറിയ  ജീവിതത്തിൽ
പരമാത്മാവിന്റെ  അനുഗ്രഹം
പക്ഷിയുടെ ചിറകെന്ന പോലെ ഉണ്ടാകും.
വേഗതയുള്ള  ഗരുഡൻ  എന്ന പോലെ
ദധിക്രാവൺ എന്ന ജീവിതാശ്വ൦   കുതിക്കട്ടെ  .

എന്നിൽ  ഐശ്വര്യം  നിറയട്ടെ
ആകാശവും ഭൂമിയും  അനുഗ്രഹിക്കട്ടെ
മാതാ പിതാക്കൾ  അനുഗ്രഹിക്കട്ടെ
അനന്തമായ  സംതൃപ്തിയും ദീർഘായുസ്സും ഉണ്ടാകട്ടെ.


ജീവിത അശ്വങ്ങളെ
നിങ്ങൾ  ഐശ്വര്യം  നേടട്ടെ
ഐശ്വര്യം  നേടുവാനായി പരിശ്രമിക്കുക
ബ്രിഹസ്പതി എന്ന ഗുരുവിനെ നമിക്കുക.

ഐശ്വര്യം  തേടി പോകുക ഐശ്വര്യം നേടുക.

ബ്രിഹസ്പതിയുടെ  അനുഗ്രഹത്താൽ  ഐശ്വര്യം  ലഭിക്കട്ടെ.

ഇന്ദ്രിയങ്ങളുമായി   ചേർന്ന്  ഐശ്വര്യത്തിനായി  പ്രയത്നിക്കുക.

ഇന്ദ്രിയങ്ങളെ അനുഗ്രഹിക്കുക പരമാത്മാവേ
ഇന്ദ്രിയങ്ങളാൽ  ഐശ്വര്യം  നേടട്ടെ.


https://soundcloud.com/iyer-4/verse-178







No comments:

Post a Comment