Saturday, 6 August 2016

Kanda 1,Prapataka 7,Anuvaka 5


https://www.youtube.com/watch?v=Nf9s26oxw2A
ധ്രുവാം  വൈ റിച്യമാനാം   യജ്‌നോനു   രിച്യതേ
യജ്ഞം  യജമാനോ  യജമാനം   പ്രജാ
ധ്രുവാം   ആപ്യായമാനാം
യജ്‌നോ  അൻവാപ്യായതേ
യജ്ഞം  യജമാനോ  യജമാനം   പ്രജാ.

ആപ്‍യായതാം   ധ്രുവാ  ഘൃതേന  ഇതി  ആഹ
ധ്രുവാം   ഏവ  പ്യായതി
താം  ആപ്യായമാനാം
യജ്‌നോ  അൻവാപ്യായതേ
യജ്ഞം  യജമാനോ  യജമാനം   പ്രജാ.

പ്രജാപതേർ  വിഭാൻ  നാമ ലോക
തസ്മിൻ  ത്വ ദദാമി  സഹ  യജമാനേന ഇതി  ആഹ
അയം  വൈ  പ്രജാപതേർ വിഭാൻ  നാമ ലോക
തസ്മിൻ  ഏവ  ഏനം ദദാതി  സഹ  യജമാനേന .

രിച്യത  ഇവ   വാ  ഏതത്  യത്  യജതേ 
യത്  യജമാന  ഭാഗം പ്രാശ്നതി 
ആത്മാനം  ഏവ  പ്രീണതി .

ഏതാവാൻ   വൈ യജ്‌നോ 
യാവാൻ  യജമാന  ഭാഗോ യജ്‌നോ 
യജമാനോ   യത് യജമാന  ഭാഗം പ്രാശ്‌നാധി 
യജ്ഞ ഏവ  യജ്ഞം  പ്രതിഷ്ടാപയതി .

ഏതദ്  വൈ  സൂയവംശം  സ ഉദകം യത്  ബർഹി ച അപ ച 
ഏതദ്  യജമാനസ്യ  ആയതനം  യത്  വേദിർ .

യത്  പൂർണപാത്രം അന്തർവേദി  നിനായതി 
സ്വ ഏവ ആയതനെ സൂയവംശം സോദകം കുരുതേ .

സദസി  സംമേ  ഭൂയാ ഇതി  ആഹ 
അപോ   വൈ  യജ്ഞ അപോ അമൃതം 
യജ്ഞം  ഏവ  അമൃതം ആത്മൻ  ദത്തെ.

സർവാണി   വൈ  ഭൂതാനി വൃതം ഉപയന്തം അനു  ഉപയന്തി  
പ്രാച്യാo  ദിശി  ദേവാ  ഋത്വിജോ മാർജയന്താം  ഇതി  ആഹ 
ഏഷ  വൈ  ദർശപൂര്ണ മാസയോർ അവഭൃതോ 
യാനി  ഏവ ഏനം ഭൂതാനി  വ്രതം   ഉപയന്തം അനു  ഉപയന്തി.

വിഷ്ണുമുഖാ  വൈ  ദേവാ  ഛന്ദോഭിർ
ഇമാൻ  ലോകാൻ  അനപജ്യം അഭ്യജയൻ യത്
വിഷ്ണു  ക്രമാൻ  ക്രമതേ
വിഷ്ണുർ  ഏവ   ഭൂത്വ യജമാനാ    ഛന്ദോഭിർ
ഇമാൻ  ലോകാൻ  അനപജ്യം  അഭിജയതി .


വിഷ്ണോ  ക്രമോ  അസ്യാഭിമാതിഹ  ഇതി  ആഹ
ഗായത്രി  വൈ  പൃഥ്‌വി ത്രൈഷ്ടുഭം
അന്തരീക്ഷം  ജാഗതീ ധ്യായുർ
അനുഷ്ടുഭീർ  ദിശാ ഛന്ദോഭിർ ഏവ
ഇമാൻ  ലോകാൻ യഥാപൂർവം  അഭി  ജയതി .

----------------------------------------------------------------------------------

ധൃഢതയോടെയുള്ള  പ്രവർത്തികളാൽ
ജീവിതയജ്ഞം  പൂർത്തീകരിക്കപ്പെടുന്നു
ജീവിതയജ്ഞം  യജമാനനിലൂടെ  പിന്ഗാമികളിലേക്കു  തുടരുന്നു
ധൃഢതയോടെയുള്ള  പ്രവർത്തികളാൽ
ജീവിതയജ്ഞം  നിറയുന്നു
ജീവിതയജ്ഞം  യജമാനനിലൂടെ  പിന്ഗാമികളിലേക്കു  തുടരുന്നു

തെളിഞ്ഞ  ചിന്തകളാൽ ജീവിത യജ്ഞത്തിൽ ധൃഢത  ഏറുന്നു
ധൃഢതയുള്ള  ജീവിതം ഏറുന്നു
ജീവിതയജ്ഞം  യജമാനനിലൂടെ  പിന്ഗാമികളിലേക്കു  തുടരുന്നു

പ്രജാപതിയുടെ  ലോകമല്ലോ  വിഭം
ഈ വിഭത്തിൽ  ഇടം  നേടുവാൻ ജീവിതയജ്ഞം  ഉപകരിക്കുന്നു
ഇവിടം തന്നെ  അല്ലോ പ്രജാപതിയുടെ  ലോകമായ  വിഭം
ജീവിതയജ്ഞത്താൽ  ഇവിടെ ഇടം നേടുക.

ജീവിതയജ്ഞത്തിലൂടെ   കർമങ്ങൾ  തീരുന്നു
അനുഭവങ്ങളിലൂടെ  ജീവിതയജ്ഞം  നിറയുന്നു.

നിശ്ചയിക്കപ്പെട്ട  ജീവിതം  തന്നെയാണ്  യജഞം
കർമം  തന്നേയല്ലോ  ജീവിതം
നിശ്ചയിക്കപ്പെട്ട  ജീവിതത്താ ൽ
ജീവിതയജ്ഞം  നടക്കുന്നു.

കർമങ്ങൾ  അനുഷ്ഠിക്കുമ്പോൾ
ജീവിതത്തിനാവശ്യമായ  പോഷണം  ലഭിക്കുന്നു
ജീവിതയജ്ഞത്തിനുള്ള  വേദി  ദേഹം  തന്നെ അല്ലോ.

ജീവിത വേദിയിൽ  പൂർണമായി  കർമങ്ങൾ ചെയ്യുമ്പോൾ
ജീവിതത്തിനു  ആവശ്യമായതെല്ലാം  ലഭിക്കുന്നു.

ജീവിത വേദിയിൽ  കപടം ഇല്ലാതെയിരിക്കുക
ജീവിത യജ്ഞം  തന്നെ അല്ലോ ജീവ ജലം
ജീവ  ജലം തന്നെ  അമൃതത്വം
കർമ്മത്താൽ  യജ്ഞവും  ജീവജലവും  നേടുക.

സർവ്വവ്യാപിയായ  വിഷ്ണുവിന്റെ  മുഖത്തു  നിന്ന് തന്നെ അല്ലോ
ജീവിതത്തിന്റെ  താളമായ ഛന്ദസ്സുകളുടെ  ഈ ലോകം ഉത്ഭവിച്ചു
സ്വയം  വിഷ്ണുവായി  മാറുക
 ജീവിതത്തിന്റെ  താളമായ ഛന്ദസ്സുകൾ  സ്വായത്തമാക്കുക.

നീ  തന്നെ  വിഷ്ണുവിന്റെ  പാദങ്ങൾ  എന്നറിയുക
ഈ ഭൂമി തന്നെ  ഗായത്രി
അന്തരീക്ഷം  ത്രിഷ്ടുപ് അല്ലോ
ആകാശം  ജഗതി   തന്നെ
എല്ലാം  അനുഷ്ടുപ് അല്ലോ
ഇവയറിഞ്ഞു  ജീവിക്കുക.

https://soundcloud.com/iyer-4/verse-175





No comments:

Post a Comment