Saturday, 27 August 2016

Kanda 1,Prapataka 7,Anuvaka 8

https://www.youtube.com/watch?v=TizMVKrjIr8

ദേവസ്യ   അഹം  സവിതു  പ്രസവേ
ബൃഹസ്പതിനാ   വാജജിത
വാജം   ജേഷം .

ദേവസ്യ   അഹം  സവിതു  പ്രസവേ
ബൃഹസ്പതിനാ   വാജജിത
വർശിഷ്ടം  നാകം രുഹേയം .

ഇന്ദ്രായ  വാചം  വദതു
ഇന്ദ്രം   വാചം ജാപയത
ഇന്ദ്രോ  വാജം  അജയിത്.

ആശ്വാജനി  വാജിനീ  വാജേഷു
വാജിനീവതി  അശ്വാൻ  സമസ്തു  വാജയ  .

അർവാ  അസി
സപ്‌തിർ  അസി
വാജ്യസി .

വാജിനോ   വാജം  ധാവത
മരുതാം   പ്രസവേ  ജയത
വി  യോജനാ  മീമീദ്വം
അധ്വനാ   സ്കമ്ഭനീത  കാഷ്ട്ടാം ഗച്ഛത.

വാജേ  വാജേ  അവത വാജിനോ നോ
ധനേഷു  വിപ്രാ അമൃത  ഋതജ്ഞ.

അസ്യ  മധ്വ  പിബത മാദയദ്വം
തൃപ്ത  യാത  പതിഭിർ  ദേവയാനി.

തേ  നോ  അർവന്തോ  ഹവന  ശ്രുതോ
ഹവം   വിശ്വേ ശൃണ്വന്ത  വാജിന .

മിതദ്രവ  സഹസ്രസാ  മേധസാത്ത  സനിഷ്യവ
മഹോ യേ രത്‌നം സമിഥേഷു  ജെബിരേ
ശം  നോ ഭവന്തു വാജിനോ ഹവേഷു .

ദേവതാതാ  മിതദ്രവ  സ്വർക്കാ
ജംഭയന്തോ  അഹിം വൃകം  രക്ഷാ൦സി
സനേമി  അസ്മാത് യുയവൻ  അമീവാ.

ഏഷ  സ്യ വാജീ ക്ഷിപണി തുരണ്യതി
ഗ്രീവായാം ബദ്ധോ അപികക്ഷ ആസനി
ക്രതും  ദധിക്രാ അനു സന്തവീത്വത്
പധാ൦  അംഗാസി അനു അപാനിഫണത്.

ഉത  സ്മാസ്യ ദ്രവത തുരണ്യാത്
പർണം ന വരേണു വാതി  പ്രഗർഥിന
ശ്യേനസ്യ  ഇവ  ധൃജതോ അംഗശം  പരി
ദധിക്രാവണ്ണ  സഹ  ഊർജ  തരിത്രതാ .

ആ മാ വാജസ്യ പ്രസവോ  ജഗ്മയാത്
ആ ദ്യാവാ പൃഥ്‌വി വിശ്വാശംഭൂ
ആ മാ ഗാംതാം പിതരാ മാതരാ  ച
ആ മാ സോമോ അമൃതത്വയ ഗാംയാത്  .

വാജിനോ  വാജജിതോ വാജം
സരിഷ്യന്തൊ  വാജം  ജ്യേഷ്യന്തോ
ബൃഹസ്പതേർ  ഭാഗം അവ ജിഹ്ര്ത.

വാജിനോ  വാജജിതോ വാജം
സസൃവാസോ  വാജം ജിഗിവംശോ .

ബ്രിഹസ്പതേർ   ഭാഗേ നി മൃദ്വം .

ഇയം  വ സാ സത്യാ  സന്ദ
അബൂത്  യം  ഇന്ദ്രേണ സമദ്വം.

അജീജിപത  വനസ്പതായ ഇന്ദ്രം  വാജം
വി മുച്ചദ്വം.
------------------------------------------------------------------------------

സവിതാവിന്റെയും  ഗുരുവിന്റെയും  അനുഗ്രഹത്താൽ
എന്നിൽ  ഐശ്വര്യങ്ങൾ   വന്നുചേരട്ടെ.

സവിതാവിന്റെയും  ഗുരുവിന്റെയും  അനുഗ്രഹത്താൽ
എന്നിൽ  ഐശ്വര്യങ്ങൾ   വന്നുചേരട്ടെ.
ഐശ്വര്യത്തിന്റെ  സ്വർഗ്ഗലോകം ഞാൻ  നേടട്ടെ.

ഇന്ദ്രിയങ്ങളുടെ  സംയമനത്താൽ
ഐശ്വര്യങ്ങൾ   നേടട്ടെ
ഐശ്വര്യങ്ങൾ   നിറയട്ടെ.

ജീവിതാശ്വത്തിനു   ഊർജമേകുന്ന  പരമാത്മാവേ
എന്റ്റെ  ജീവിതത്തിൽ  സമസ്ത  ഐശ്വര്യങ്ങളും  ഏകുക

ജീവിതാശ്വ൦  നീ തന്നെ
വേഗതയും  നീ തന്നെ
ശക്തിയും  നീ തന്നെ,


ജീവിതാശ്വങ്ങൾ  ഐശ്വര്യത്തിലേയ്ക്കു  കുതിക്കട്ടെ
മരുതുക്കളുടെ  അനുഗ്രഹത്താൽ  വിജയം  ഭവിക്കട്ടെ
പല  പല  യോജനകൾ  താണ്ടട്ടെ
ഐശ്വര്യത്തിന്റെ  ഉന്നതിയിൽ എത്തിച്ചേരട്ടെ.

ഐശ്വര്യങ്ങൾ  വന്നു ചേരുവാനായി
ജീവിത യജ്ഞം  ഉതകട്ടെ
ജ്ഞാന ധനം  ലഭിക്കുവാനായി
സത്യത്തെ  അറിയുക.

ഐശ്വര്യത്തെ  നേടുക
ഐശ്വര്യത്തിലൂടെ  നന്മയുടെ  മാർഗത്തിൽ ചരിക്കുക..

ജീവിതാശ്വങ്ങൾ   വേഗതക്കു വേണ്ടിയുള്ള  പ്രാർഥന  കേൾക്കട്ടെ
ജീവിതാശ്വങ്ങൾ  വേഗത്തിൽ  കുതിക്കട്ടെ .

വേഗത്തിൽ  ജീവിതം  നയിക്കുമ്പോൾ
ഐശ്വര്യം  വന്നു ചേരട്ടെ
ജീവിതത്തിൽ  ഐശ്വര്യം  ഭവിക്കുമ്പോൾ
ജീവിതാശ്വങ്ങൾക്കു   സന്തോഷം  ഉണ്ടാകട്ടെ.

ഋക് മന്ത്രങ്ങൾ  ഉരുവിടുമ്പോൾ
ഉള്ളിൽ  ദൈവീകമായ  ഭാവങ്ങൾ  ഉണരട്ടെ
രാക്ഷസീയമായ  ഭാവങ്ങൾ  അകലട്ടെ
വേദനകൾ  എന്നെന്നേക്കുമായി  അകലട്ടെ .

കുതിരകൾ തോളിലും കഴുത്തിലും  മുഖത്തും
കടിഞ്ഞാൺ  ഉണ്ടെങ്കിലും  വേഗത്തിൽ പോകുന്നത് പോലെ
ജീവിതാശ്വത്തിൽ  തടസ്സങ്ങളെ  തരണം ചെയ്യുക.

വേഗതയേറിയ  ജീവിതത്തിൽ
പരമാത്മാവിന്റെ  അനുഗ്രഹം
പക്ഷിയുടെ ചിറകെന്ന പോലെ ഉണ്ടാകും.
വേഗതയുള്ള  ഗരുഡൻ  എന്ന പോലെ
ദധിക്രാവൺ എന്ന ജീവിതാശ്വ൦   കുതിക്കട്ടെ  .

എന്നിൽ  ഐശ്വര്യം  നിറയട്ടെ
ആകാശവും ഭൂമിയും  അനുഗ്രഹിക്കട്ടെ
മാതാ പിതാക്കൾ  അനുഗ്രഹിക്കട്ടെ
അനന്തമായ  സംതൃപ്തിയും ദീർഘായുസ്സും ഉണ്ടാകട്ടെ.


ജീവിത അശ്വങ്ങളെ
നിങ്ങൾ  ഐശ്വര്യം  നേടട്ടെ
ഐശ്വര്യം  നേടുവാനായി പരിശ്രമിക്കുക
ബ്രിഹസ്പതി എന്ന ഗുരുവിനെ നമിക്കുക.

ഐശ്വര്യം  തേടി പോകുക ഐശ്വര്യം നേടുക.

ബ്രിഹസ്പതിയുടെ  അനുഗ്രഹത്താൽ  ഐശ്വര്യം  ലഭിക്കട്ടെ.

ഇന്ദ്രിയങ്ങളുമായി   ചേർന്ന്  ഐശ്വര്യത്തിനായി  പ്രയത്നിക്കുക.

ഇന്ദ്രിയങ്ങളെ അനുഗ്രഹിക്കുക പരമാത്മാവേ
ഇന്ദ്രിയങ്ങളാൽ  ഐശ്വര്യം  നേടട്ടെ.


https://soundcloud.com/iyer-4/verse-178







Sunday, 21 August 2016

Kanda 1,Prapataka 7,Anuvaka 7


https://www.youtube.com/watch?v=f9B-hoCXC1c

ദേവ സവിത പ്ര സുവ
യജ്ഞം  പ്രസുവ
യജ്ഞപതിം ഭഗായ ദിവ്യോ  ഗന്ധർവ.
കേതപൂ  കേതം  ന പുനാതു
വാചസ്പതിർ  വാചം   അദ്യ സ്വദാതി  ന.

ഇന്ദ്രസ്യ  വജ്രോ അസി
വാർത്റഗ്ന  ത്വയാ  അയം
വൃത്രം  വധ്യാത് .

വാജസ്യ  നു  പ്രസവേ  മാതരം  മഹീം
അഥിതിം  നാമ  വാചസാ  കരാമഹേ
യസ്യാം  ഇദം വിശ്വം  ഭുവനം  ആവിവേശ
തസ്യാം  നോ ദേവ സവിത  ധർമ  സാവിഷത് .

അപ്സു  അന്തരം  ഋതം  അപ്സു  ഭേഷജം
അപാം  ഉത പ്രശസ്തിഷു   അശ്വാ  ഭവത വാജിന.

വായുർ  വാ  ത്വ മനൂർ  വാ ത്വ
ത്വ  ഗന്ധർവാ  സപ്ത വിംശതി
തേ  അഗ്രെ ആശ്വമായുഞ്ചൻ
തേ അസ്മിൻ ജവം  ആധതു .

അപാം  നപാത്  ആശു ഹേമൻ
യ  ഊർമി കകുദ്മാൻ  പ്രതൂർതിർ
വാജസാതമ
തേ  നായം  വാജം  സേത് .

വിഷ്ണോ  ക്രമ അസി
വിഷ്ണോ  ക്രാന്തം അസി
വിഷ്ണോ  വിക്രാന്തം അസി.

അംഗൗ  ന്യങ്കോ  അഭിതോ ഋതം യൗ ദ്വാന്തം
വാതാഗ്രം  അനു സഞ്ചരന്തു ദൂരേഹേതിർ
ഇന്ദ്രിയാവാൻ  പതത്രി
തേ നോ ആഗ്‌നായ  പപ്രയാ  പാരയന്തു .
---------------------------------------------------------------------------------------
സവിതാവായ  ദേവ  ഈ ജീവിത യജ്ഞത്തെ  അനുഗ്രഹിക്കുക
യജ്ഞം  ചെയ്യുന്നവരെയും  അനുഗ്രഹിക്കുക
യജ്ഞം  അനുഷ്ഠിക്കുന്നവർ  വെളിച്ചം  ഏന്തിയ ഗന്ധർവന്മാരല്ലോ .
കേതപൂവായ  സർവ്വേശ്വരാ  ഞങ്ങൾക്ക്  കേതം എന്ന ജ്ഞാനം ഏകിയാലും .
വാചസ്പതിയായ  ദേവ ഞങ്ങളുടെ വാക്കുകൾ
നല്ലവയാക്കുക കേൾക്കുവാൻ  ഇമ്പമുള്ളവയാക്കുക.

ഇന്ദ്രിയങ്ങളുടെ  വജ്ര ശക്തി  അങ്ങ് തന്നെ അല്ലോ
ജ്ഞാനത്തെ  മറയ്ക്കുന്ന  വൃത്രനെ  ഹനിക്കുന്നതും  അങ്ങ് തന്നെ അല്ലോ
ഞങ്ങളിലെ  അജ്ഞാനത്തെ  അകറ്റിയാലും .

പരന്ന  ഈ ഭൂമിയിൽ എങ്ങും  സമൃദ്ധിയുമായി
മഹീ  ദേവി നിറഞ്ഞുവല്ലോ
അദിതി മാതാവ്  ലോകമെങ്ങും  നിറഞ്ഞിരിക്കുന്നു
സവിതാവ് ലോകമെങ്ങും ധർമത്തെ  കാക്കുന്നു

ജലം  തന്നെ  ജീവന്നാധാരം
ജലം തന്നെ  ഔഷധം
ജലത്തിലൂടെ ലഭിക്കുന്ന  ഊർജത്താൽ
ജീവിതാ ശ്വത്തിന്  വേഗത  ലഭിക്കട്ടെ.

നീ  തന്നെ  വായു
നീ തന്നെ  മന്ത്രങ്ങളും
ജ്ഞാനം പരത്തുന്ന  ഗന്ധർവന്മാരും  നീ തന്നെ
ജീവിത യജ്ഞത്തിൽ അശ്വത്തെ പോലെ ആകുക
അശ്വത്തിൻറ്റെ  വേഗത  നേടുക.

ജീവിതത്തിൽ  ഐശ്വര്യം  ഏകുന്ന  ശക്തി
ജലത്താൽ  നിർമിതമായ  നിനക്ക്
വേഗതയേകട്ടെ
വിപരീത ശക്തികളെ  അകറ്റുവാൻ
തിരമാലകളുടെ  ശക്തിയേകട്ടെ
വേഗതയോടുകൂടിയ  ജീവ  ശക്തി
ഐശ്വര്യം  ഏകട്ടെ.

വിഷ്ണുവിന്റെ  ചലനം  നീ തന്നെ
വിഷ്ണുവിന്റെ  പാദങ്ങൾ നീ തന്നെ
വിഷ്ണുവിന്റെ  നീക്കങ്ങൾ എല്ലാം  നീ തന്നെ.

ജീവിത  യജ്ഞത്തിന്റെ  മുന്നോട്ടുള്ള  പ്രയാണത്തിൽ
ഉയർച്ചയും  താഴ്ചയും ഉണ്ടാകും
അവയെ  നേരിടുവാനുള്ള ഊർജം
ഉള്ളിലെ  അഗ്നിക്ക്  ഉണ്ടാകട്ടെ .


https://soundcloud.com/iyer-4/verse-177


Tuesday, 9 August 2016

Kanda 1,Prapataka 7,Anuvaka 6

https://www.youtube.com/watch?v=5Nj3muLamNQ
അഗന്മ   സുവ  സുവർ  അഗന്മ  ഇതി  ആഹ
സുവർഗം  ഏവ  ലോകം ഏതി.

സംദൃശ്യതേ  മാ  ചിത്സി യത് തേ  തപ
തസ്മൈ  തേ മാ  അവ്രുക്ഷി ഇതി  ആഹ
യഥാ  യജുർ  ഏവൈതത് .

സുബൂർ അസി ശ്രേഷ്‌ടോ രശ്മിനാം
ആയുർധാ അസി ആയുർ മേ  ദേഹി ഇതി ആഹ
ആശിശം ഏവൈതം  ആ ശാസ്‌തേ .

പ്ര  വാ ഏഷോ  അസ്മാൻ  ലോകാത്  ച്യവതേ
യോ വിഷ്ണു  ക്രമാൻ  ക്രമതേ
സുവർഗയാ  ലോകായ വിഷ്ണുക്രമാ  ക്രമയന്തേ .
ബ്രഹ്മവാദിനോ  വദന്തി
സ   ത്വൈ  വിഷ്ണു ക്രമാൻ  ക്രമേത
യ  ഇമാൻ  ലോകാൻ  ഭ്രാതൃവ്യസ്യ സംവിദ്യ
പുനർ ഇമം  ലോകം പ്രതി അവരോഹേത്  ഇതി.

ഏഷ  വാ  അസ്യ ലോകസ്യ  പ്രതി അവരോഹോ
യദാഹ  ഇദം  അഹം  അമും  ഭ്രാതൃവ്യം ആഭ്യോ
ദിഗ്‍ഭ്യോ അസ്യൈ ദിവ  ഇതിമാൻ  ഏവ ലോകാൻ
ഭ്രാതൃവ്യസ്യ സംവിദ്യ
പുനർ ഇമം  ലോകം പ്രതി അവരോഹേത്  ഇതി.

സം  ജ്യോതിഷാ അഭൂവം ഇതി  ആഹ
അസ്മിൻ  ഇവാ ലോകേ പ്രതി  തിഷ്ഠതി.

ഐന്ദ്രീ0  ആവൃതം  അനു   ആവർത്ത ഇതി  ആഹ
അസൗ  വാ  ആദിത്യ  ഇന്ദ്രാ
തസ്യൈവ   ആവൃതം  അനു പര്യാവർത്തതേ .

ദക്ഷിണാ  പര്യാവർത്തതേ സ്വമേവ
വീര്യം അനു പര്യാവർത്തതേ
തസ്മാത് ദക്ഷിണോ അർദ്ധ  ആത്മനോ  വീര്യാവർത്തരോ
 അതോ  ആദിത്യസ്യ  ഏവ ആവൃതം   അനു   പര്യാവർത്തതേ

സമഹം  പ്രജയാ  സ  മയാ പ്രജാ  ഇതി ആഹ
ആശിഷം  ഏവ ഏതം  ആ ശാസ്‌തേ .

സമിഥോ  അഗ്നേ മേ  ദീദിഹി
സമേധ തേ അഗ്നേ ദീധ്യാസം  ഇതി ആഹ
യഥാ  യജുർ  ഏവ  തത് .

വസുമാൻ  യജ്‌നോ  വസീയാൻ  ഭൂയാസം  ഇതി  ആഹ
ആശിഷം  ഏവ ഏതം  ആ ശാസ്‌തേ .

ബഹു  വൈ  ഗാർഹപത്യസ്യ  അന്തേ
മിശ്രം  ഇവ  ചര്യത
ആഗ്നി  പാവമാനീഭ്യാം  ഗാർഹപത്യം ഉപ തിഷ്ഠതേ
പുനാതു  ഏവ  അഗ്നി0  പുനീത
ആത്മാനം ദ്‌വാഭ്യാം പ്രതിഷ്ഠിത്യ.

അഗ്നേ   ഗൃഹപത  ഇതി  ആഹ
യഥാ  യജുർ ഏവ
ഏതത് ശതം ഹിമാ  ഇതി ആഹ
ശതം  ത്വ ഹേമന്താൻ  ഇന്ദിഷീയ  ഇതി വാവയ്തത്  ഇതി  ആഹ
പുത്രസ്യ  നാമ  ഘൃഹ്‌നാതി അന്നാദം ഏവ  ഈനം  കരോതി 
താം  ആശിഷം  ആശാസേ  തന്തവെ  ജ്യോതിഷ്മതീം ഇതി  ഭ്രൂയാത്
യസ്യ  പുത്രോ  അജാത സ്യാത്  തേജസ്വീ ഏവ
അസി  ബ്രഹ്മവർച്ചസി  പുത്രോ ജായതേ
താം  ആശിഷം  ആശാസേ അമുഷ്‌മയി  ജ്യോതിഷ്മതീം ഇതി  ഭ്രൂയാത്
അസ്യ  പുത്രോ  ജാത സ്യാത് തേജ  ഏവ  അസ്മിൻ
ബ്രഹ്മവർച്ചസം   ദധാതി.

യോ  വൈ  യജ്ഞം പ്രയുജ്യ ന വിമുച്യതി
അപ്രതിഷ്ട്ടാനോ  വൈ സ ഭവതി
ക ത്വ  യുനക്തി സ ത്വ വി മുഞ്ചതു ഇതി ആഹ
പ്രജാപതിർ വൈ  ക പ്രജാപതിനാ ഏവ
ഏനം  യുനക്തി പ്രജാപതിനാ  വി മുഞ്ചതി പ്രതിഷ്ട്ടീയ.

ഈശ്വരം വൈ വൃതം ആവിശൃസൃഷ്ടം  പ്രധോ
അഗ്നേ  വ്രതപ്രതേ  വൃതം  ആചാരിഷ്ടം  ഇതി  ആഹ
വൃതം  ഏവ വി  സൃജതേ ശാന്ത്യ അപ്രദാഹായ .

പരാങ്  വാവ  യജ്ഞ  ഏതി  ന  നിവർത്തതേ
പുനർയോ  വൈ  യജ്ഞസ്യ  പുനർ  ആലംബം
വിദ്വാൻ  യജതേ തം  അഭി  നി  വർത്തതേ .

യജ്‌നോ  ബഭൂവ സ ആ ബഭൂവ ഇതി  ആഹ
ഏഷ  വൈ യജ്ഞസ്യ പുനർ  ആലംഭ
തേന  ഏവ ഏനം  പുനർ  ആലഭതേ.

അനവര്ദ്ദാ  വാ ഏതസ്യ വിരാദ്യ
ആഹിതാഗ്നി  സന്നസഭ പശവഃ  ഖലു വൈ
ബ്രാഹ്മണസ്യ സഭാ .

ഇഷ്ട്വാ  പ്രാങ്  ഉത്കർമ്യ ഭ്രൂയാത്  ഗോമാം
അഗ്നേ  അവമാൻ   അശ്വി യജ്ഞ ഇതി
അവ സഭാം  രുന്തേ പ്ര  സഹശ്രം  പശൂൻ  ആപ്നോതി
അസ്യ   പ്രജായാം വാജി  ജയതേ.
------------------------------------------------------------------------------------------------
സ്വർഗത്തിലേക്ക്‌  എത്തിച്ചേരുവാനായി  പ്രാർഥിക്കുക
ഇവിടം  തന്നെ  സ്വർഗം  എന്നറിയുക.

തപസ്സിനാൽ  പരമാത്മാവിനെ അറിയുവാനുള്ള   തടസ്സം നീങ്ങട്ടെ
അങ്ങയിൽ നിന്നും ഞാൻ  വേർപെടാതിരിക്കട്ടെ
ഇത് തന്നെയാണ്  യജുർവേദം  പറയുന്നത്.

ശ്രേഷ്ഠമായ  രശ്മികളാൽ  ഭൂമിയിൽ  ഐശ്വര്യം  നിറക്കുക
അങ്ങ് തന്നെ  ജീവൻ  എനിക്ക്  ആയുസ്സേകുക
എനിക്ക് അനുഗ്രഹം  ഏകുക .

വിഷ്ണുവിന്റെ  പദങ്ങൾ  പിന്തുടരുന്നവർക്ക്
ഈ ലോകത്തിൽ നിന്നും  മുക്തി  ലഭിക്കുന്നു
വിഷ്ണു  പദം  പരമ പദം തന്നെ അല്ലോ.
ബ്രഹ്മവാദിനികൾ പറയുന്നത്
ഈ ലോകത്തിൽ  വിജയം നേടിയവർ
വിഷ്ണു  പദം  തേടി പോകുമ്പോൾ
അവർക്കു  മുക്തി  ലഭിക്കുന്നു  എന്ന് തന്നെ.

ഈ  ലോകത്തിലെ എല്ലാം  നേടിയശേഷം
മുക്തിതേടി  പോകുമ്പോൾ
അത്  ഒരു  പുനർ  ജന്മം  തന്നെ അല്ലോ.

ജ്ഞാനം  ലഭിക്കുന്നവർക്ക്
ലോകത്തിൽ  സ്ഥിര  പ്രതിഷ്ഠ  ലഭിക്കുന്നു.

ഇന്ദ്രിയങ്ങളാൽ  ആവൃതം തന്നെ  അല്ലോ  ഈ ജീവിതം
സൂര്യദേവൻ  ഇന്ദ്രിയങ്ങൾക്ക്  ഊർജം പകരുന്നു
സൂര്യനിൽ  നിന്നും ഊർജം നേടുക.

സൂര്യ ദേവൻ  സ്വയം  കറങ്ങുന്നതു
വലതു  വശത്തോട്ടാണ്
സൂര്യനിൽ  നിന്നും  ഊർജം ലഭിക്കുവാൻ
വലതു വശത്താണ്  ശക്തി  കൂടുതൽ എന്ന് അറിയുക

പിൻഗാമികൾ  എന്നോട്  ചേരട്ടെ
ഞാൻ  പിൻഗാമികളോടും
ഇങ്ങനെ  പ്രാർത്ഥിക്കുന്നവർക്ക്
അങ്ങിനെ തന്നെ  ഭവിക്കുന്നു.

അഗ്നി  ദേവാ എനിക്കായി  ജ്വലിച്ചാലും
അങ്ങയെ  ജ്വലിപ്പിക്കയാൽ  ഞാൻ  ജ്വലിക്കട്ടെ
യജുർ  വേദം  ഇങ്ങനെ  പറയുന്നു.

സമൃദ്ധമായി  യജ്ഞം  നടത്തുക
സമൃദ്ധിക്കായി  പ്രാർഥിക്കുക
സമൃദ്ധി  ലഭിക്കട്ടെ.

ഗാർഹപത്യ  ജീവിതത്തിൽ  പല  കാര്യങ്ങളിൽ  ഈടുപെടുന്നു
അഗ്നിയെ  ജ്വലിപ്പിക്കുക്ക  എന്നത് പ്രധാനമല്ലോ.
രണ്ടു  തരത്തിലുള്ള  അഗ്നിയെ  ജ്വലിപ്പിക്കുക
ഉള്ളിലെ  അഗ്നിയേയും  വെളിയിലെ  അഗ്നിയേയും.

അഗ്നിയെ  ദിവസവും  ധ്യാനിക്കുക
യജുർ വേദത്തിൽ  ഇതല്ലോ  പറയുന്നു.
നൂറു ഹേമന്തങ്ങൾ  ധ്യാനിക്കുക
നൂറു  ഹേമന്തങ്ങളിൽ  അഗ്നി  അനുഗ്രഹിക്കട്ടെ
സന്താനങ്ങളുടെ  പേര് പറഞ്ഞു  അഗ്നിയെ  ധ്യാനിക്കുമ്പോൾ
സന്താനങ്ങൾക്ക്  നന്മ വരുന്നു
സന്താനങ്ങൾ  ഇല്ലാത്തവർ  ഇത്തരത്തിൽ  ധ്യാനിക്കുമ്പോൾ
സമൂഹത്തിന്   നന്മ വരുന്നു.
സന്താനങ്ങൾ  ഉള്ളവർ  അഗ്നിയെ  ധ്യാനിക്കുമ്പോൾ
സന്താനങ്ങൾ  ബുദ്ധിയും  കഴിവും  ഉള്ളവർ ആയി തീരുന്നു.

ജീവിതയജ്ഞത്തിൽ  എല്ലായ്പൊഷും  മുഴുകി
അതിൽ  നിന്നും  സ്വതന്ത്രൻ  ആകാത്തവൻ
കെട്ടുപാടുകളിൽ  കുരുങ്ങുന്നു.
കെട്ടുപാടുകളിൽ നിന്നും മോചിതനാകുക
പ്രജാപതി തന്നെയാണ്  കെട്ടുപാടുകളിൽ  നിമഗ്നൻ  ആക്കുന്നത്
പ്രജാപതിയുടെ  അനുഗ്രഹത്താൽ  മോചിതനാകുക.

ജീവിത  വൃതങ്ങളിൽ  നിന്നും മോചിതനാകാതിരുന്നാൽ
അവ  നിന്നെ തന്നെ സംഹരിക്കും
അഗ്നിദേവ  എൻറ്റെ  ജീവിത  വ്രതങ്ങൾ  പൂർത്തിയാക്കേണ്ട നേരത്തു
എന്നെ മോചിപ്പിക്കുക


ജീവിത യജ്ഞം  അവസാനിക്കുന്നതാണെന്നു  അറിയുക ഇതറിയാതെ  ജീവിതത്തെ  മുറുകെ പിടിക്കുമ്പോൾ
വീണ്ടും വീണ്ടും  ജനിക്കുന്നു.

ജീവിതം യജ്ഞം തന്നെ എന്നറിയുക
ജീവിത യജ്ഞം  വീണ്ടും  വീണ്ടും  തുടരുന്നു.

ഐശ്വര്യത്തോടുകൂടി  യജ്ഞം  നടത്തുക
ബ്രഹ്മ ജ്ഞാനികൾക്കു  ഐശ്വര്യം  എപ്പോഷും കൂടെ ഉണ്ടാകും.

ജീവിതയജ്ഞം  ആചരിക്കുമ്പോൾ  കിഴക്കു  നോക്കി  പ്രാർഥിക്കുക
അഗ്നി ദേവാ അങ്ങ് ഐശ്വര്യവാനല്ലോ
എനിക്ക്  ഐശ്വര്യം ഏകുക
ശക്തിമാന്മാരായ  പുത്രന്മാർ ജനിക്കുവാൻ  അനുഗ്രഹിക്കുക.

https://soundcloud.com/iyer-4/verse-176






Saturday, 6 August 2016

Kanda 1,Prapataka 7,Anuvaka 5


https://www.youtube.com/watch?v=Nf9s26oxw2A
ധ്രുവാം  വൈ റിച്യമാനാം   യജ്‌നോനു   രിച്യതേ
യജ്ഞം  യജമാനോ  യജമാനം   പ്രജാ
ധ്രുവാം   ആപ്യായമാനാം
യജ്‌നോ  അൻവാപ്യായതേ
യജ്ഞം  യജമാനോ  യജമാനം   പ്രജാ.

ആപ്‍യായതാം   ധ്രുവാ  ഘൃതേന  ഇതി  ആഹ
ധ്രുവാം   ഏവ  പ്യായതി
താം  ആപ്യായമാനാം
യജ്‌നോ  അൻവാപ്യായതേ
യജ്ഞം  യജമാനോ  യജമാനം   പ്രജാ.

പ്രജാപതേർ  വിഭാൻ  നാമ ലോക
തസ്മിൻ  ത്വ ദദാമി  സഹ  യജമാനേന ഇതി  ആഹ
അയം  വൈ  പ്രജാപതേർ വിഭാൻ  നാമ ലോക
തസ്മിൻ  ഏവ  ഏനം ദദാതി  സഹ  യജമാനേന .

രിച്യത  ഇവ   വാ  ഏതത്  യത്  യജതേ 
യത്  യജമാന  ഭാഗം പ്രാശ്നതി 
ആത്മാനം  ഏവ  പ്രീണതി .

ഏതാവാൻ   വൈ യജ്‌നോ 
യാവാൻ  യജമാന  ഭാഗോ യജ്‌നോ 
യജമാനോ   യത് യജമാന  ഭാഗം പ്രാശ്‌നാധി 
യജ്ഞ ഏവ  യജ്ഞം  പ്രതിഷ്ടാപയതി .

ഏതദ്  വൈ  സൂയവംശം  സ ഉദകം യത്  ബർഹി ച അപ ച 
ഏതദ്  യജമാനസ്യ  ആയതനം  യത്  വേദിർ .

യത്  പൂർണപാത്രം അന്തർവേദി  നിനായതി 
സ്വ ഏവ ആയതനെ സൂയവംശം സോദകം കുരുതേ .

സദസി  സംമേ  ഭൂയാ ഇതി  ആഹ 
അപോ   വൈ  യജ്ഞ അപോ അമൃതം 
യജ്ഞം  ഏവ  അമൃതം ആത്മൻ  ദത്തെ.

സർവാണി   വൈ  ഭൂതാനി വൃതം ഉപയന്തം അനു  ഉപയന്തി  
പ്രാച്യാo  ദിശി  ദേവാ  ഋത്വിജോ മാർജയന്താം  ഇതി  ആഹ 
ഏഷ  വൈ  ദർശപൂര്ണ മാസയോർ അവഭൃതോ 
യാനി  ഏവ ഏനം ഭൂതാനി  വ്രതം   ഉപയന്തം അനു  ഉപയന്തി.

വിഷ്ണുമുഖാ  വൈ  ദേവാ  ഛന്ദോഭിർ
ഇമാൻ  ലോകാൻ  അനപജ്യം അഭ്യജയൻ യത്
വിഷ്ണു  ക്രമാൻ  ക്രമതേ
വിഷ്ണുർ  ഏവ   ഭൂത്വ യജമാനാ    ഛന്ദോഭിർ
ഇമാൻ  ലോകാൻ  അനപജ്യം  അഭിജയതി .


വിഷ്ണോ  ക്രമോ  അസ്യാഭിമാതിഹ  ഇതി  ആഹ
ഗായത്രി  വൈ  പൃഥ്‌വി ത്രൈഷ്ടുഭം
അന്തരീക്ഷം  ജാഗതീ ധ്യായുർ
അനുഷ്ടുഭീർ  ദിശാ ഛന്ദോഭിർ ഏവ
ഇമാൻ  ലോകാൻ യഥാപൂർവം  അഭി  ജയതി .

----------------------------------------------------------------------------------

ധൃഢതയോടെയുള്ള  പ്രവർത്തികളാൽ
ജീവിതയജ്ഞം  പൂർത്തീകരിക്കപ്പെടുന്നു
ജീവിതയജ്ഞം  യജമാനനിലൂടെ  പിന്ഗാമികളിലേക്കു  തുടരുന്നു
ധൃഢതയോടെയുള്ള  പ്രവർത്തികളാൽ
ജീവിതയജ്ഞം  നിറയുന്നു
ജീവിതയജ്ഞം  യജമാനനിലൂടെ  പിന്ഗാമികളിലേക്കു  തുടരുന്നു

തെളിഞ്ഞ  ചിന്തകളാൽ ജീവിത യജ്ഞത്തിൽ ധൃഢത  ഏറുന്നു
ധൃഢതയുള്ള  ജീവിതം ഏറുന്നു
ജീവിതയജ്ഞം  യജമാനനിലൂടെ  പിന്ഗാമികളിലേക്കു  തുടരുന്നു

പ്രജാപതിയുടെ  ലോകമല്ലോ  വിഭം
ഈ വിഭത്തിൽ  ഇടം  നേടുവാൻ ജീവിതയജ്ഞം  ഉപകരിക്കുന്നു
ഇവിടം തന്നെ  അല്ലോ പ്രജാപതിയുടെ  ലോകമായ  വിഭം
ജീവിതയജ്ഞത്താൽ  ഇവിടെ ഇടം നേടുക.

ജീവിതയജ്ഞത്തിലൂടെ   കർമങ്ങൾ  തീരുന്നു
അനുഭവങ്ങളിലൂടെ  ജീവിതയജ്ഞം  നിറയുന്നു.

നിശ്ചയിക്കപ്പെട്ട  ജീവിതം  തന്നെയാണ്  യജഞം
കർമം  തന്നേയല്ലോ  ജീവിതം
നിശ്ചയിക്കപ്പെട്ട  ജീവിതത്താ ൽ
ജീവിതയജ്ഞം  നടക്കുന്നു.

കർമങ്ങൾ  അനുഷ്ഠിക്കുമ്പോൾ
ജീവിതത്തിനാവശ്യമായ  പോഷണം  ലഭിക്കുന്നു
ജീവിതയജ്ഞത്തിനുള്ള  വേദി  ദേഹം  തന്നെ അല്ലോ.

ജീവിത വേദിയിൽ  പൂർണമായി  കർമങ്ങൾ ചെയ്യുമ്പോൾ
ജീവിതത്തിനു  ആവശ്യമായതെല്ലാം  ലഭിക്കുന്നു.

ജീവിത വേദിയിൽ  കപടം ഇല്ലാതെയിരിക്കുക
ജീവിത യജ്ഞം  തന്നെ അല്ലോ ജീവ ജലം
ജീവ  ജലം തന്നെ  അമൃതത്വം
കർമ്മത്താൽ  യജ്ഞവും  ജീവജലവും  നേടുക.

സർവ്വവ്യാപിയായ  വിഷ്ണുവിന്റെ  മുഖത്തു  നിന്ന് തന്നെ അല്ലോ
ജീവിതത്തിന്റെ  താളമായ ഛന്ദസ്സുകളുടെ  ഈ ലോകം ഉത്ഭവിച്ചു
സ്വയം  വിഷ്ണുവായി  മാറുക
 ജീവിതത്തിന്റെ  താളമായ ഛന്ദസ്സുകൾ  സ്വായത്തമാക്കുക.

നീ  തന്നെ  വിഷ്ണുവിന്റെ  പാദങ്ങൾ  എന്നറിയുക
ഈ ഭൂമി തന്നെ  ഗായത്രി
അന്തരീക്ഷം  ത്രിഷ്ടുപ് അല്ലോ
ആകാശം  ജഗതി   തന്നെ
എല്ലാം  അനുഷ്ടുപ് അല്ലോ
ഇവയറിഞ്ഞു  ജീവിക്കുക.

https://soundcloud.com/iyer-4/verse-175





Monday, 1 August 2016

Kanda 1,Prapataka 7,Anuvaka 4

https://www.youtube.com/watch?v=AYL_jDUtE4M
ബർഹിഷോഹം  ദേവയജ്ഞയാ  പ്രജാവാൻ  ഭൂയാസം ഇതി  ആഹ
ബർഹിഷാ  വൈ  പ്രജാപതി പ്രജാ  അസൃജത
തേനൈവ  പ്രജാ  സൃജതേ
നാരാശംസ്യാഹം  ദേവയജ്ഞയാ  പശുമാൻ  ഭൂയാസം  ഇതി  ആഹ
നാരാശംസ്യേന  വൈ  പ്രജാപതി പശൂൻ അസൃജത
തേനൈവ  പശൂൻ  സൃജതേ
അഗ്നേ  സൃഷ്ടകൃതോഹം  ദേവയജ്ഞയാ  ആയുഷ്മാൻ
യജ്ഞേന  പ്രതിഷ്ഠാ൦  ഗമേയം  ഇതി  ആഹ
ആയുർ  ഏവ  ആത്മൻ  ദത്തെ പ്രതി  യജ്ഞേന  തിഷ്ഠതി.

ദർശപൂർണമാസയോ വൈ ദേവാ ഉജ്ജിതിം അനു ഉദജയൻ
ദർശപൂർണമാസാഭ്യാം  അസുരാൻ  അപ അനുദന്ത
അഗ്നേ   അഹം  ഉജ്ജിതം അനു ഉത്ജേഷം  ഇതി  ആഹ
ദർശപൂർണമാസയോർ   ഏവ  ദേവതാനാം യജമാന
ഉജ്ജിതം അനു ഉത് ജയതി
ദർശപൂർണമാസാഭ്യാം  ഭ്രാതൃവ്യൻ  അപ  നുദതേ .

വാജാവതീഭ്യാം   വ്യൂഹതി അന്നം  വൈ
വാജൊ  അന്നം  ഏവാവരുന്ദേ.

ദ്‌വാഭ്യാം പ്രതിഷ്ഠയ്

യോ  വൈ  യജ്ഞസ്യ ധൗ ദോഹൗ വിദ്വാൻ യജത
ഉഭയത  ഏവ യജ്ഞം ദുഹേ
പുരസ്താത് ച ഉപരിഷ്താത്  ച  ഏഷ വാ
അന്യോ  യജ്ഞസ്യ ദോഹ ഇഡായാം  അന്യോ.

യർഹി  ഹോതാ യജമാനസ്യ നാമ ഗ്രിഹ്ണീയാത്
തർഹി  ഭ്രൂയാത് ഏമാ  അഗ്മന്ന്  ആശിശോ ദോഹകാമ  ഇതി
സംസ്‌തുതാ  ഏവ ദേവതാ  ദുഹേ
അതോ  ഉഭയത ഏവ യജ്ഞം  ദുഹേ
പുരസ്താത്  ച ഉപരിഷ്താത്  ഇതി. 

രോഹിതേന  ത്വ അഗ്നിർ  ദേവതാം ഗമയതു ഇതി  ആഹ
ഏതേ  വൈ  ദേവാശ്വാ  യജമാന  പ്രസ്തരതോ
യത് ഏതൈ പ്രസ്തരം പ്രഹരതി ദേവാശ്വൈ ർ ഏവ
യജമാനം സുവർഗം  ലോകം  ഗമയതി.

വി  തേ മുഞ്ചാമി  രശനാ  വി രശ്മീൻ ഇതി  ആഹ
ഏഷ  വാ  അഗ്നേർ  വിമോക തേന ഏവ ഏനം വി മുഞ്ചതി.

വിഷ്ണോ  ശംയോരഹം  ദേവയജ്ഞയാ
യജ്ഞേന  പ്രതിഷ്ട്ടാം ഗമേയം   ഇത്യാഹ
യജ്‌നോ  വൈ വിഷ്ണുർ   യജ്ഞ  ഏവാൻ
തത പ്രതി  തിഷ്ഠതി.

സോമസ്യാഹം  ദേവയജ്ഞയാ  സുരേതാ
രേതോ ദിക്ഷീയ ഇതി  ആഹ
സോമോ  വൈ രേതോദ
തേന ഏവ  രേത  ആത്മൻ  ദത്തെ.

ത്വഷ്റ്റുർ  അഹം  ദേവയജ്ഞയാ  പശൂനാം
രൂപം പൂഷേയം  ഇതി  ആഹ
ത്വഷ്ടാ  വൈ  പശൂനാം മിഥുനാനാം രൂപകൃത്
തേന  ഏവ പശൂനാം  രൂപം ആത്മൻ  ദത്തെ  .

ദേവാനാം  പത്നീർ അഗ്നിർ  ഗൃഹപതിർ
യജ്ഞസ്യ  മിഥുനം തയോർ  അഹം
ദേവയജ്ഞയാ  പ്ര  ഭൂയാസം  ഇതി  ആഹ
ഏതസ്മാത്  വൈ മിഥുനാത്  പ്രജാപതിർ
മിഥുനേന  പ്രാജായത തസ്മാത്  ഏവ
യജമാനോ മിഥുനേന പ്ര  ജായതേ.

വേദോ  അസി  വിത്തിർ   അസി
വിദേയ  ഇതി  ആഹ
വേദേന  വൈ  ദേവാ  അസുരാണാം വിത്തം വേദ്യം
അവിന്ദന്ത  തത്  വേദസ്യ വേദത്വം.

യത് യത് ഭ്രാതൃവ്യസ്യ അഭിദയേത്
തസ്യ  നാമ ഗ്രിഹ്നീയാത്
തദേവ  അസ്യ  സർവം വൃങ്തെ .

ഘൃതവന്തം കുലായിനം രായസ്പോഷം സഹസ്രിണം
വേദോ  ദദാതു   വാജിനം  ഇതി ആഹ
പ്ര  സഹസ്രം  പശൂൻ  ആപ്നോതി.

അസ്യ  പ്രജായാം  വാജീ ജായതേ
യ ഏവം വേദ .
------------------------------------------------------------------------------------------------------
ദൈവാംശമായ  ഞാൻ  നന്മ  നിറഞ്ഞ  ജീവിതം നയിക്കുകയാൽ
പിൻഗാമികൾ  ഉണ്ടാകട്ടെ
പരമാത്മാവിന്റെ  അനുഗ്രഹത്താലല്ലോ  സന്തതികൾ  ഉണ്ടാകുന്നത്.
മനുഷ്യനായ  ഞാൻ   നന്മ  നിറഞ്ഞ  ജീവിതം നയിക്കുകയാൽ
ഐശ്വര്യം  ഉണ്ടാകട്ടെ
പരമാത്മാവിന്റെ  അനുഗ്രഹത്തിലല്ലോ  ഐശ്വര്യം  ഉണ്ടാകുന്നത്.
ഉള്ളിലെ  അഗ്നിയെ പരിപോഷിപ്പിച്ചുകൊണ്ടു
നന്മ  നിറഞ്ഞ  ജീവിതത്താൽ ദീർഘായുഷ്മാനാകട്ടെ
നന്മകൾ  ചെയ്യുമ്പോൾ സ്വയം  ആയുസ്സു നേടുന്നു.

ചന്ദ്രന്റെ  ഗതി വിഗതികള്ക്കനുസരിച്ചു കാലം  നീങ്ങുമ്പോൾ
നന്മ  നിറഞ്ഞ  ജീവിതം  നയിക്കുകയാൽ
ജീവിത വിജയം  ഉണ്ടാകുന്നു.
ആസുര വാസനകളെ  എല്ലായ്പൊഷും  അകറ്റുവാൻ
നന്മ നിറഞ്ഞ ജീവിതം  നയിക്കുക.
അന്തരാഗ്നി  ജ്വലിക്കുകയാൽ ജീവിത വിജയം ഉണ്ടാകട്ടെ
ചന്ദ്രന്റെ  ഗതി വിഗതികള്ക്കനുസരിച്ചു കാലം  നീങ്ങുമ്പോൾ
നന്മ  നിറഞ്ഞ  ജീവിതത്താൽ വിജയിക്കുന്നു
ആസുര വാസനകൾ  അകലുന്നു.

ജീവിതത്തിനായി  അന്നം ഏകുന്നത്  പരമാത്മാവല്ലോ
പരമാത്മാവിന്റെ  അനുഗ്രഹത്താൽ  ആഹാരം  ലഭിക്കുന്നു.

പരമാത്മാവിനോടുള്ള  പ്രാർഥനയും ആഹാരവും
ജീവിതത്തിന്റെ  രണ്ടു ഘടകങ്ങൾ അല്ലോ.

ജീവിത  യജ്ഞത്തിന്ന്റെ  ഫലം  രണ്ടു തരത്തിലല്ലോ
തുടക്കത്തിലും  ഒടുക്കത്തിലും
ഇതറിഞ്ഞു  ജീവിത യജ്ഞം  നടത്തുന്നവൻ
ഇഡ എന്ന  ജീവിതം  അനുഭവിക്കുന്നു.

യജ്ഞത്തിൽ  നാമം  ഉച്ചരിക്കുമ്പോൾ
യന്ജം  സഫലമാകുന്നു
യജ്ഞത്തിന്റെ  തുടക്കത്തിലും  അവസാനവും
ദൈവ നാമങ്ങൾ  ഉച്ചരിക്കുമ്പോൾ
യജ്ഞ ഫലം  അനുഭവിക്കുന്നു.

ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുമ്പോൾ
ചുവന്ന  അശ്വത്തെ പോലെ  ജീവിതം മുന്നേറുന്നു
ജീവിത വിജയത്തിനായുള്ള  അശ്വങ്ങൾ ദേവ ജാതമല്ലോ
സല്കര്മങ്ങൾ അനുഷ്ഠിക്കുകയാൽ അശ്വ  വേഗത്തിൽ
സ്വർഗീയമായ  ജീവിതം  ലഭിക്കുന്നു.

ഉള്ളിലെ അഗ്നി  ജ്വലിക്കുവാനുള്ള  തടസ്സങ്ങൾ
നീങ്ങുവാനായി  പ്രാർഥിക്കുമ്പോൾ
എല്ലാ  തടസ്സങ്ങളും  നീങ്ങി  അഗ്നി  ജ്വലിക്കുന്നു.

എങ്ങും  നിറഞ്ഞ  പരംപൊരുളായ  വിഷ്ണുവിന്റെ അനുഗ്രഹത്താൽ
ജീവിതയജ്ഞത്തിൽ ആരോഗ്യവും  ഐശ്വര്യവും രക്ഷയും ഉണ്ടാകട്ടെ
ഈ  യജഞം  വിഷ്ണു  തന്നെ അല്ലോ
യജ്ഞാന്ത്യത്തിൽ  വിഷ്ണു  സംരക്ഷിക്കുന്നു.

സോമ ദേവനെ  ആരാധിക്കുകയാൽ
എന്നിൽ  രേതസ്സ്  വർധിക്കട്ടെ
സോമ  ദേവന്റെ  അനുഗ്രഹത്താൽ
മറ്റുള്ളവരിലേക്ക്രേ  പകരുവാനുള്ള  ഊർജമായ
രേതസ്സ്  പകർന്നു  നൽകുമാറാകട്ടെ.

ത്വഷ്ടാവായ  പരമാത്മാവിനെ  ആരാധിക്കുകയാൽ
ഐശ്വര്യം  ഭവിക്കട്ടെ
ഐശ്വര്യം  ഒന്നിച്ചു  ചേർക്കുന്നത്  ത്വഷ്ടാവല്ലോ
ഐശ്വര്യം  ഭവിക്കട്ടെ.

ഉള്ളിലെ  അഗ്നിയും  ഗൃഹപതിയായ പത്നിയും ചേരുമ്പോൾ
ജീവിത  യജ്ഞം  സഫലമാകുന്നു
അഗ്നി ജ്വലിക്കുമ്പോൾ   പത്നി സന്തുഷ്ടയാകുമ്പോൾ
ഐശ്വര്യം  ജീവിതവുമായി  ഒന്ന്   ചേരുന്നു.

അറിവും  സമ്പത്തും  നേടട്ടെ
അറിവിനാ ല്ലല്ലോ  നല്ല  ജീവിതം  നയിക്കുന്നവർ
സമ്പത്തു  നേടുന്നു.
വേദം  അറിയേണ്ടതാണെന്നു  അറിയുക.

എന്തെല്ലാം  വേണമെന്ന്  ആഗ്രഹിക്കുന്നുവോ
അവയുടെ  പേരു പറഞ്ഞു  പ്രാർഥിക്കുക.

അറിവും  സമ്പത്തും ഐശ്വര്യവും എല്ലാം
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ആയിരം മടങ്ങു  ലഭിക്കട്ടെ.
ഇതറിയുന്നവർക്ക്  ജ്ഞാനിയായ  സന്തതികൾ  ജനിക്കുന്നു.

https://soundcloud.com/iyer-4/verse-174