Monday, 1 August 2016

Kanda 1,Prapataka 7,Anuvaka 4

https://www.youtube.com/watch?v=AYL_jDUtE4M
ബർഹിഷോഹം  ദേവയജ്ഞയാ  പ്രജാവാൻ  ഭൂയാസം ഇതി  ആഹ
ബർഹിഷാ  വൈ  പ്രജാപതി പ്രജാ  അസൃജത
തേനൈവ  പ്രജാ  സൃജതേ
നാരാശംസ്യാഹം  ദേവയജ്ഞയാ  പശുമാൻ  ഭൂയാസം  ഇതി  ആഹ
നാരാശംസ്യേന  വൈ  പ്രജാപതി പശൂൻ അസൃജത
തേനൈവ  പശൂൻ  സൃജതേ
അഗ്നേ  സൃഷ്ടകൃതോഹം  ദേവയജ്ഞയാ  ആയുഷ്മാൻ
യജ്ഞേന  പ്രതിഷ്ഠാ൦  ഗമേയം  ഇതി  ആഹ
ആയുർ  ഏവ  ആത്മൻ  ദത്തെ പ്രതി  യജ്ഞേന  തിഷ്ഠതി.

ദർശപൂർണമാസയോ വൈ ദേവാ ഉജ്ജിതിം അനു ഉദജയൻ
ദർശപൂർണമാസാഭ്യാം  അസുരാൻ  അപ അനുദന്ത
അഗ്നേ   അഹം  ഉജ്ജിതം അനു ഉത്ജേഷം  ഇതി  ആഹ
ദർശപൂർണമാസയോർ   ഏവ  ദേവതാനാം യജമാന
ഉജ്ജിതം അനു ഉത് ജയതി
ദർശപൂർണമാസാഭ്യാം  ഭ്രാതൃവ്യൻ  അപ  നുദതേ .

വാജാവതീഭ്യാം   വ്യൂഹതി അന്നം  വൈ
വാജൊ  അന്നം  ഏവാവരുന്ദേ.

ദ്‌വാഭ്യാം പ്രതിഷ്ഠയ്

യോ  വൈ  യജ്ഞസ്യ ധൗ ദോഹൗ വിദ്വാൻ യജത
ഉഭയത  ഏവ യജ്ഞം ദുഹേ
പുരസ്താത് ച ഉപരിഷ്താത്  ച  ഏഷ വാ
അന്യോ  യജ്ഞസ്യ ദോഹ ഇഡായാം  അന്യോ.

യർഹി  ഹോതാ യജമാനസ്യ നാമ ഗ്രിഹ്ണീയാത്
തർഹി  ഭ്രൂയാത് ഏമാ  അഗ്മന്ന്  ആശിശോ ദോഹകാമ  ഇതി
സംസ്‌തുതാ  ഏവ ദേവതാ  ദുഹേ
അതോ  ഉഭയത ഏവ യജ്ഞം  ദുഹേ
പുരസ്താത്  ച ഉപരിഷ്താത്  ഇതി. 

രോഹിതേന  ത്വ അഗ്നിർ  ദേവതാം ഗമയതു ഇതി  ആഹ
ഏതേ  വൈ  ദേവാശ്വാ  യജമാന  പ്രസ്തരതോ
യത് ഏതൈ പ്രസ്തരം പ്രഹരതി ദേവാശ്വൈ ർ ഏവ
യജമാനം സുവർഗം  ലോകം  ഗമയതി.

വി  തേ മുഞ്ചാമി  രശനാ  വി രശ്മീൻ ഇതി  ആഹ
ഏഷ  വാ  അഗ്നേർ  വിമോക തേന ഏവ ഏനം വി മുഞ്ചതി.

വിഷ്ണോ  ശംയോരഹം  ദേവയജ്ഞയാ
യജ്ഞേന  പ്രതിഷ്ട്ടാം ഗമേയം   ഇത്യാഹ
യജ്‌നോ  വൈ വിഷ്ണുർ   യജ്ഞ  ഏവാൻ
തത പ്രതി  തിഷ്ഠതി.

സോമസ്യാഹം  ദേവയജ്ഞയാ  സുരേതാ
രേതോ ദിക്ഷീയ ഇതി  ആഹ
സോമോ  വൈ രേതോദ
തേന ഏവ  രേത  ആത്മൻ  ദത്തെ.

ത്വഷ്റ്റുർ  അഹം  ദേവയജ്ഞയാ  പശൂനാം
രൂപം പൂഷേയം  ഇതി  ആഹ
ത്വഷ്ടാ  വൈ  പശൂനാം മിഥുനാനാം രൂപകൃത്
തേന  ഏവ പശൂനാം  രൂപം ആത്മൻ  ദത്തെ  .

ദേവാനാം  പത്നീർ അഗ്നിർ  ഗൃഹപതിർ
യജ്ഞസ്യ  മിഥുനം തയോർ  അഹം
ദേവയജ്ഞയാ  പ്ര  ഭൂയാസം  ഇതി  ആഹ
ഏതസ്മാത്  വൈ മിഥുനാത്  പ്രജാപതിർ
മിഥുനേന  പ്രാജായത തസ്മാത്  ഏവ
യജമാനോ മിഥുനേന പ്ര  ജായതേ.

വേദോ  അസി  വിത്തിർ   അസി
വിദേയ  ഇതി  ആഹ
വേദേന  വൈ  ദേവാ  അസുരാണാം വിത്തം വേദ്യം
അവിന്ദന്ത  തത്  വേദസ്യ വേദത്വം.

യത് യത് ഭ്രാതൃവ്യസ്യ അഭിദയേത്
തസ്യ  നാമ ഗ്രിഹ്നീയാത്
തദേവ  അസ്യ  സർവം വൃങ്തെ .

ഘൃതവന്തം കുലായിനം രായസ്പോഷം സഹസ്രിണം
വേദോ  ദദാതു   വാജിനം  ഇതി ആഹ
പ്ര  സഹസ്രം  പശൂൻ  ആപ്നോതി.

അസ്യ  പ്രജായാം  വാജീ ജായതേ
യ ഏവം വേദ .
------------------------------------------------------------------------------------------------------
ദൈവാംശമായ  ഞാൻ  നന്മ  നിറഞ്ഞ  ജീവിതം നയിക്കുകയാൽ
പിൻഗാമികൾ  ഉണ്ടാകട്ടെ
പരമാത്മാവിന്റെ  അനുഗ്രഹത്താലല്ലോ  സന്തതികൾ  ഉണ്ടാകുന്നത്.
മനുഷ്യനായ  ഞാൻ   നന്മ  നിറഞ്ഞ  ജീവിതം നയിക്കുകയാൽ
ഐശ്വര്യം  ഉണ്ടാകട്ടെ
പരമാത്മാവിന്റെ  അനുഗ്രഹത്തിലല്ലോ  ഐശ്വര്യം  ഉണ്ടാകുന്നത്.
ഉള്ളിലെ  അഗ്നിയെ പരിപോഷിപ്പിച്ചുകൊണ്ടു
നന്മ  നിറഞ്ഞ  ജീവിതത്താൽ ദീർഘായുഷ്മാനാകട്ടെ
നന്മകൾ  ചെയ്യുമ്പോൾ സ്വയം  ആയുസ്സു നേടുന്നു.

ചന്ദ്രന്റെ  ഗതി വിഗതികള്ക്കനുസരിച്ചു കാലം  നീങ്ങുമ്പോൾ
നന്മ  നിറഞ്ഞ  ജീവിതം  നയിക്കുകയാൽ
ജീവിത വിജയം  ഉണ്ടാകുന്നു.
ആസുര വാസനകളെ  എല്ലായ്പൊഷും  അകറ്റുവാൻ
നന്മ നിറഞ്ഞ ജീവിതം  നയിക്കുക.
അന്തരാഗ്നി  ജ്വലിക്കുകയാൽ ജീവിത വിജയം ഉണ്ടാകട്ടെ
ചന്ദ്രന്റെ  ഗതി വിഗതികള്ക്കനുസരിച്ചു കാലം  നീങ്ങുമ്പോൾ
നന്മ  നിറഞ്ഞ  ജീവിതത്താൽ വിജയിക്കുന്നു
ആസുര വാസനകൾ  അകലുന്നു.

ജീവിതത്തിനായി  അന്നം ഏകുന്നത്  പരമാത്മാവല്ലോ
പരമാത്മാവിന്റെ  അനുഗ്രഹത്താൽ  ആഹാരം  ലഭിക്കുന്നു.

പരമാത്മാവിനോടുള്ള  പ്രാർഥനയും ആഹാരവും
ജീവിതത്തിന്റെ  രണ്ടു ഘടകങ്ങൾ അല്ലോ.

ജീവിത  യജ്ഞത്തിന്ന്റെ  ഫലം  രണ്ടു തരത്തിലല്ലോ
തുടക്കത്തിലും  ഒടുക്കത്തിലും
ഇതറിഞ്ഞു  ജീവിത യജ്ഞം  നടത്തുന്നവൻ
ഇഡ എന്ന  ജീവിതം  അനുഭവിക്കുന്നു.

യജ്ഞത്തിൽ  നാമം  ഉച്ചരിക്കുമ്പോൾ
യന്ജം  സഫലമാകുന്നു
യജ്ഞത്തിന്റെ  തുടക്കത്തിലും  അവസാനവും
ദൈവ നാമങ്ങൾ  ഉച്ചരിക്കുമ്പോൾ
യജ്ഞ ഫലം  അനുഭവിക്കുന്നു.

ഉള്ളിലെ  അഗ്നിയെ ജ്വലിപ്പിക്കുമ്പോൾ
ചുവന്ന  അശ്വത്തെ പോലെ  ജീവിതം മുന്നേറുന്നു
ജീവിത വിജയത്തിനായുള്ള  അശ്വങ്ങൾ ദേവ ജാതമല്ലോ
സല്കര്മങ്ങൾ അനുഷ്ഠിക്കുകയാൽ അശ്വ  വേഗത്തിൽ
സ്വർഗീയമായ  ജീവിതം  ലഭിക്കുന്നു.

ഉള്ളിലെ അഗ്നി  ജ്വലിക്കുവാനുള്ള  തടസ്സങ്ങൾ
നീങ്ങുവാനായി  പ്രാർഥിക്കുമ്പോൾ
എല്ലാ  തടസ്സങ്ങളും  നീങ്ങി  അഗ്നി  ജ്വലിക്കുന്നു.

എങ്ങും  നിറഞ്ഞ  പരംപൊരുളായ  വിഷ്ണുവിന്റെ അനുഗ്രഹത്താൽ
ജീവിതയജ്ഞത്തിൽ ആരോഗ്യവും  ഐശ്വര്യവും രക്ഷയും ഉണ്ടാകട്ടെ
ഈ  യജഞം  വിഷ്ണു  തന്നെ അല്ലോ
യജ്ഞാന്ത്യത്തിൽ  വിഷ്ണു  സംരക്ഷിക്കുന്നു.

സോമ ദേവനെ  ആരാധിക്കുകയാൽ
എന്നിൽ  രേതസ്സ്  വർധിക്കട്ടെ
സോമ  ദേവന്റെ  അനുഗ്രഹത്താൽ
മറ്റുള്ളവരിലേക്ക്രേ  പകരുവാനുള്ള  ഊർജമായ
രേതസ്സ്  പകർന്നു  നൽകുമാറാകട്ടെ.

ത്വഷ്ടാവായ  പരമാത്മാവിനെ  ആരാധിക്കുകയാൽ
ഐശ്വര്യം  ഭവിക്കട്ടെ
ഐശ്വര്യം  ഒന്നിച്ചു  ചേർക്കുന്നത്  ത്വഷ്ടാവല്ലോ
ഐശ്വര്യം  ഭവിക്കട്ടെ.

ഉള്ളിലെ  അഗ്നിയും  ഗൃഹപതിയായ പത്നിയും ചേരുമ്പോൾ
ജീവിത  യജ്ഞം  സഫലമാകുന്നു
അഗ്നി ജ്വലിക്കുമ്പോൾ   പത്നി സന്തുഷ്ടയാകുമ്പോൾ
ഐശ്വര്യം  ജീവിതവുമായി  ഒന്ന്   ചേരുന്നു.

അറിവും  സമ്പത്തും  നേടട്ടെ
അറിവിനാ ല്ലല്ലോ  നല്ല  ജീവിതം  നയിക്കുന്നവർ
സമ്പത്തു  നേടുന്നു.
വേദം  അറിയേണ്ടതാണെന്നു  അറിയുക.

എന്തെല്ലാം  വേണമെന്ന്  ആഗ്രഹിക്കുന്നുവോ
അവയുടെ  പേരു പറഞ്ഞു  പ്രാർഥിക്കുക.

അറിവും  സമ്പത്തും ഐശ്വര്യവും എല്ലാം
പരമാത്മാവിന്റെ  അനുഗ്രഹത്താൽ
ആയിരം മടങ്ങു  ലഭിക്കട്ടെ.
ഇതറിയുന്നവർക്ക്  ജ്ഞാനിയായ  സന്തതികൾ  ജനിക്കുന്നു.

https://soundcloud.com/iyer-4/verse-174








No comments:

Post a Comment