Thursday, 28 April 2016

Kanda 1,Prapataka 6,Anuvaka 6

https://www.youtube.com/watch?v=gnc8MlLqThs

അഗന്മ  സുവ  സുവർ അഗന്മ
സം ദ്രിഷ്ടതെ മാ  ചിത്സി
യത് തേ  തപ തസ്മൈ  തേ മാ ആ വൃക്ഷി .

സുഭൂരസി  ശ്രേഷ്ട്ടോ  രശ്മീനാം
ആയുർധാ  അസി ആയുർ  മി ദേഹി
വർചോധാ  അസി വർചോ മയി ദേഹി .

ഇദം അഹം അമും ബ്രാതൃവ്യം ആഭ്യോ
ദിഗ്ബ്യോ അസ്യൈ
ദിവോ അസ്മാത്
അന്തരീക്ഷാത് അസ്യൈ
പ്രിധിവ്യാ അസ്മാത്
അന്നാധ്യാത്നിർഭജാമി .

സം  ജ്യോതിഷാ  അഭൂവം .

ഐന്ദ്രം ആവൃതം അന്വാവർതെ
സം അഹം പ്രജയാ സം മയാ പ്രജാ
സം അഹം  രായസ്പോഷേ ണ
സം മയാ രായസ്പോഷാ
സമിദ്ധൊ അഗ്നെ മേ ദീദി
സമേധാ  തേ അഗ്നേ ദീധ്യാസം

വസുമാൻ യജ്നോ വസീയാൻ ഭൂയാസം
അഗ്നേ   പവസ്വ  സ്വപാ  ആഗ്നേ

വർച്ച   സുവീര്യം.

ദധസ്പൊഷഗും   രയിം മയി.


അഗ്നേ ഗൃഹപതെ സുഗൃഹപതിർ അഹം 

ത്വയാ ഗൃഹപതിനാ ഭൂയാസം 

സുഗൃഹപതിർ മയാ ത്വം ഗൃഹപതിനാ ഭൂയാ

ശതം ഹിമാ താം ആശിഷാം 

ആശാസേ തന്തവേ ജ്യോതിഷ്മതീം 

തം ആശിഷം ആ ശാസേ 

അമുഷ്മൈ ജ്യോതിഷ്മതീം .

ക ത്വാ  യുനക്തി 
സ ത്വാ വി മുഞ്ചതു .

അഗ്നെ  വൃതപതെ 
വൃതം അചാരിഷം 
തത്  അശകം 
തത് മേ  ആരാധി .

യജ്നോ  ബഭൂവ സ ആ ബഭൂവ 
സ പ്ര ജജ്ഞെ സ വാവൃധെ 
സ ദേവാനാം അധിപതിർ ബഭൂവ 
സ അസ്മാൻ അധിപതീൻ കരോതു 
വയം സ്യാമ പതയോ രയീനാം .

ഗോമാൻ അഗ്നേ അവിമാൻ ആശ്വീ യജ്ണോ 
നൃവത് ശകാ സദമിത് അപ്രമൃഷ്യാ 
ഇഡാവാൻ എഷൊ അസുര പ്രജാവാൻ 
ദീര്ഘോ രയീ പ്രിധുഭുധ്ന സംഭാവാൻ.









-----------------------------------------------------------------------------------

സുവർ  ലോകത്തെ വെളിച്ചം ഞങ്ങളിൽ നിറയട്ടെ
വെളിച്ചം കാണുന്നതിനു തടസ്സം ഉണ്ടാകാതെ ഇരിക്കട്ടെ
തപസ്സിന്റ്റെ  ഫലം ഞങ്ങൾ അനുഭവിക്കട്ടെ

സൂര്യ ദേവാ അങ്ങുതന്നെ ശ്രേഷ്ടൻ
അങ്ങു തന്നെ ജീവനദാധാതാവ്
ഞങ്ങൾക്ക്  ജീവൻ ഏകുക
ഐശ്വര്യ ദാധാതാവ് അങ്ങു തന്നെ
ഞങ്ങൾക്ക്  ഐശ്വര്യം ഏകുക

ജലത്തിലും ദിശകളിലും
ആകാശത്തിലും അന്തരീക്ഷത്തിലും
ഭൂമിയിലും അന്നത്തിലും
എല്ലാം ഉള്ള പ്രതിപത്തി
ഇല്ലാതെയാകട്ടെ.

ഞങ്ങൾ വെളിച്ചത്തോട് ചേരട്ടെ.

ഇന്ദ്രിയങ്ങൾ ഊര്ജസ്വലമാകട്ടെ
പിൻഗാമികൾ  എന്റ്റെ തുടര്ച്ചയാകട്ടെ
ഐശ്വര്യം എപ്പോഷും ഉണ്ടാകട്ടെ

അഗ്നി ദേവാ ജ്വലിക്കുക
അങ്ങ് ജ്വലിക്കുകയാൽ ഞാനും ജ്വലിക്കട്ടെ

ജീവിത യജ്ഞം സമ്പന്നമാകട്ടെ
എല്ലാം  ശുദ്ധീകരിക്കുന്ന   അഗ്നിദേ വാ

ഞങ്ങൾക്ക്   ശക്തിയും ജ്ഞാനവും  ഏകുക

എല്ലാ  വിപരീത  ചിന്തകളും അകറ്റുക



അഗ്നി ദേവാ അങ്ങ് ലോകത്തിണ്റ്റെ നാഥനല്ലോ 

അങ്ങയുടെ അനുഗ്രഹത്താൽ ഞാൻ നല്ലൊരു ഗൃഹ നാഥൻ ആകട്ടെ 

ഞാൻ നല്ലൊരു ഗൃഹ നാഥാൻ ആകയാൽ 

അങ്ങേക്ക് പ്രശസ്തി ഉണ്ടാകട്ടെ 

നൂറു വർഷങ്ങൾ എനിക്ക് ജ്ഞാനം ഏകുക 

ജ്ഞാനത്തിനായുള്ള  ത്വര എന്നിൽ എപ്പൊഴും  ഉണ്ടാകട്ടെ .

മനസ്സിന്  കെട്ടുകൾ ഉണ്ടാക്കിയവർ തന്നെ 
അവയിൽ  നിന്നും  മുക്തരാകട്ടെ.


അഗ്നിദേവ കർമങ്ങളുടെ  അധിപൻ  അങ്ങ് തന്നെ 
സത്കർമങ്ങൾ അനുഷ്ടിക്കുവാൻ  അനുഗ്രഹിക്കുക .

ജീവിതയജ്നം  തുടങ്ങിക്കഴിഞ്ഞു 
വിജയമാകട്ടെ ഈ യജ്ഞം 
യജ്ഞതാൽ  ദൈവീകത ഭവിക്കട്ടെ 
സമ്പൽ സമൃദ്ധി ഭവിക്കട്ടെ.

ജീവിത യജ്ഞത്തിൽ ജ്ഞാനം ഉണ്ടാകട്ടെ 
ഊര്ജവും മൃദുത്വവും ദൈവീകതയും ഉണ്ടാകട്ടെ 
ഊര്ജതോടും സമ്പൽ സമൃധിയോടും കൂടി 
നല്ല പിൻഗാമികൾ ഉണ്ടാകുവാനുള്ള 
തുടക്കമാകട്ടെ 
യജ്ഞങ്ങൾ തുടരുവാനുള്ള 
ഗൃഹം ആകട്ടെ.

https://soundcloud.com/iyer-4/verse-166





Wednesday, 20 April 2016

Kanda 1,Prapataka 6,Anuvaka 5

https://soundcloud.com/iyer-4/verse-165

ആപ്യായതാം  ധ്രുവാ
ഘ്രുതെന  യജ്ഞം യജ്ഞം പ്രതി ദേവയധ്ഭ്യ
സൂര്യായ  ഊധോ ആദിത്യാ  ഉപസ്ഥ
ഉരുധാരാ പ്രിധ്വീ യജ്ഞെ അസ്മിൻ.

പ്രജാപതേർ  വിഭാൻ  നാമ  ലോക
തസ്മിൻ  ത്വാ ദദാമി സഹ  യജമാനേന .

സദസി  സന്മേ ഭൂയാ
സർവം  അസി സർവം മേ  ഭൂയാ
പൂർണമസി  പൂർണം മേ  ഭൂയാ
അക്ഷിതം അസി മാ മേ ക്ഷേഷ്ടാ.

പ്രാച്യാം  ദിശി ദേവാ  റിത്വിജോ മാർജയന്താം
ദക്ഷിണായാം  ദിശി മാസാ  പിതരോ മാർജയന്താം
പ്രതീച്യാം  ദിശി ഗ്രിഹാ പശവോ മാർജയന്താം
ഉധീച്യാം ദിശി ആപ  ഓഷധയോ വനസ്പതയോ മാർജയന്താം .
ഊര്ധ്വായാം  ദിശി  യജ്ഞ സംവത്സരോ യജ്ഞപതിർ മാർജയന്താം .

വിഷ്ണോ  കർമ അസി  അഭിമാതിഹ
ഗായത്രേണ  ച്ഛന്ദസാ  പ്രിധ്വീം അനു വി ക്രമേ
നിർഭക്ത സ യം ദ്വിഷ്മോ .

വിഷ്ണോ  കർമ അസി  അഭിശസ്തിഹ
ത്രൈഷ്ടുഭേന  ച്ഛന്ദസാ  അന്തരീക്ഷം അനു വി ക്രമേ

വിഷ്ണോ  കർമ അസി  ആരാതീയതോ ഹന്താ
ജാഗതേന ച്ഛന്ദസാ  ദിവം അനു വി ക്രമേ

വിഷ്ണോ  കർമ അസി  ശത്രൂയതോ ഹന്താ
അനുഷ്ടുപേന  ച്ഛന്ദസാ  ദിശോ  അനു വി ക്രമേ
നിർഭക്ത സ യം ദ്വിഷ്മോ

---------------------------------------------------------------------------------------

കര്മം ചെയ്യുവാനുള്ള  ധൃഡത വര്ധിക്കട്ടെ
ദൈവീകതയുടെ  വെളിച്ചം കർമത്താൽ അധികരിക്കട്ടെ
സൂര്യന്റ്റെ  അകിട്ടിൽ നിന്നും
അദിതിയുടെ  മടിത്തട്ടിൽ നിന്നും
അനന്തമായ  ഊര്ജം  ഭൂമിയിലേക്ക്‌ പ്രവഹിക്കട്ടെ.

കർമം ചെയ്യുന്ന യജമാനൻ എന്നും
വെളിച്ചമാര്ന്ന വിഭാ എന്ന ലോകത്തിൽ
പ്രജാപതിയുടെ കൂടെ വസിക്കട്ടെ.

കർമയജ്നം  തന്നെ  ജീവിതം
ഞാൻ  ജീവിതം  അറിയട്ടെ
നീ  തന്നെ എല്ലാം ,എല്ലാം  നീ തന്നെ എന്നറിയുക
നീ  പൂർണമാണ് ,പൂർണത തേടുക
നിനക്ക്  നാശമില്ല ,നശിക്കാത്ത  ഊര്ജം നേടുക.

കിഴക്ക് ദിക്കിൽ ദേവകളും ഋത്വിക്കുകളും ശുദ്ധീ കരിക്കട്ടെ
തെക്ക് ദിക്കിൽ  മാസങ്ങളും പിതൃക്കളും ശുദ്ധീകരിക്കട്ടെ
പടിഞ്ഞാറ് ദിക്കിൽ ഗ്രിഹവും വെളിച്ചവും ശുദ്ധീകരിക്കട്ടെ
വടക്ക് ദിക്കിൽ ജലവും,സസ്യങ്ങളും ആനന്ദവും ശുദ്ധീകരിക്കട്ടെ
മുകൾ ദിക്കിൽ കർമവും യജമാനനും വര്ഷവും ശുദ്ധീകരിക്കട്ടെ .

ഉയര്ന്നു പൊങ്ങുന്ന വിഷ്ണുവായി  ഞാൻ
ചിദ്ര ശക്തികളെ അകറ്റട്ടെ 
ഗായത്രിയാൽ  ഞാൻ ലോകം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ

ഉയര്ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ  അകറ്റട്ടെ 
ത്രിഷ്ടുപ്പാൽ  ഞാൻ  അന്തരീക്ഷം  നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ

ഉയര്ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ  അകറ്റട്ടെ 
ജാഗതാൽ ഞാൻ സ്വർഗം നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ

ഉയര്ന്നു പൊങ്ങുന്ന വിഷ്ണുവായി ഞാൻ
ചിദ്ര ശക്തികളെ  അകറ്റട്ടെ 
അനുഷ്ട്ടുപാൽ  ഞാൻ ദിശകൾ  നിറയട്ടെ
വിപരീത ശക്തികൾ അകലട്ടെ

https://www.youtube.com/watch?v=H7rCeQZyPxQ







Saturday, 16 April 2016

Kanda 1,Prapataka 6,Anuvaka 4

https://www.youtube.com/watch?v=UtsoNZ2Ou0c
ബർഹിഷോ   അഹം                     ദേവയജ്യയ  പ്രജാവാൻ  ഭൂയാസം
നരാശംശ         അഹം                      ദേവയജ്യയ     പശുമാൻ  ഭൂയാസം
അഗ്നേ  സ്വിഷ്ടക്രിതോ അഹം     ദേവയജ്യയ
ആയുഷ്മാൻ  യജ്ഞേന പ്രതിഷ്ടാം  ഗമേയം

അഗ്നെർ                       അഹം     ഉത് ജിതിം അനു ഉത് ജേഷം
സോമസ്യ                    അഹം     ഉത് ജിതിം അനു ഉത് ജേഷം
അഗ്നെർ                       അഹം    ഉത് ജിതിം അനു ഉത് ജേഷം
അഗ്നീ ഷോമയോർ  അഹം    ഉത് ജിതിം അനു ഉത് ജേഷം
ഇന്ദ്രാഗ്നിയോർ         അഹം    ഉത് ജിതിം അനു ഉത് ജേഷം
ഇന്ദ്രസ്യ                       അഹം    ഉത് ജിതിം അനു ഉത് ജേഷം
മഹേന്ദ്രസ്യ                അഹം    ഉത് ജിതിം അനു ഉത് ജേഷം
അഗ്നേ   സ്വിഷ്ടക്രിതോ             ഉത് ജിതിം അനു ഉത് ജേഷം

വാജസ്യ   മാ  പ്രസവേനോദ്ഗ്രാഭേണോദഗ്രഭീത്

അധാ   സപത്ത്നാഗും  ഇന്ദ്രോ  മേ

നിഗ്രാഭേണാധരാഗും  അക

ഉദ്ഗ്രാഭം    നിദ്ഗ്രാഭം  

ബ്രഹ്മ  ദേവാ  അവീവ്രിധന്ന്

അധാ  സപത്നാ നിന്ദ്രാഗ്നീ  മേ

വിഷൂചീനാൻ വ്യസ്യതാം

ആ  ഇമാ അഗ്മാൻ ആശിശോ ദോഹകാമാ 
ഇന്ദ്രാവന്തോ വനാമഹെ 
ധുക്ഷിമഹി പ്രജാം ഇഷം 

രോഹിതേന  ത്വാ      അഗ്നിർ      ദേവതാം ഗമയതു 

ഹരിഭ്യാം    ത്വാ     ഇന്ദ്രോ       ദേവതാം ഗമയതു 

എതശേന     ത്വാ     സൂര്യോ      ദേവതാം ഗമയതു 

വി തേ മുഞ്ചാമി രശനാ 
വി രശ്മിൻ വി യോക്ത്രാ യാനി പരിചർത്നാനി 
ധത്താത് അസ്മാസു ദ്രവിണം 
യത് ച ഭദ്രം പ്ര ണോ ബ്രൂതാത് 
ഭാഗതാൻ ദേവതാസു .

വിഷ്ണോ  ശംയോർ അഹം ദേവയജ്യയാ 
യജ്നേന പ്രതിഷ്ടാം ഗമേയം 

സോമസ്യ  അഹം ദേവയജ്യയ 
സുരേത രേതോ ധിക്ഷിയാ .

ത്വഷ്ടുർ   അഹം ദേവയജ്യയാ 
പശൂനാം  രൂപം പുഷേയം .

ദേവാനാം  പത്നീർ അഗ്നിർ ഗ്രിഹപതിർ യജ്ഞസ്യ മിഥുനം 
തയോർ അഹം ദേവയജ്യയാ
മിധുനേന പ്ര ഭൂയാസം .

വേദോ അസി വിത്തിർ അസി 
വിധേയ കർമ അസി കരുണം അസി ക്രിയാസം 
ശനിർ അസി ശനിതാ അസി 
ശനേയം ഗ്ഹൃതവന്തം കുലായിനം 
രായസ്പോഷം സഹസ്രിണം 
വേദോ  ദതാതു വാജിനം.
---------------------------------------------------------------------------------------------------

അനന്തമായ  ബർഹിഷം
വിശാലമായ  ജ്ഞാനം  പിന്ഗാമികൾക്കും നൽകട്ടെ
നരാശംഷനെന്ന  അഗ്നി  ജ്ഞാനം  ഏകട്ടെ
സ്വിഷ്ടക്രിതനെന്ന  അഗ്നി
ദീര്ഘായുസ്സ്   നൽകട്ടെ
ഉള്ളിലെ  അഗ്നി  ജ്വലിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
സോമമെന്ന  ആനന്ദം  വർധിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ഉള്ളിലെ  അഗ്നി  ജ്വലിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ആന്തരാഗ്നിയും  ആനന്ദവും വർധിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ആന്തരാഗ്നിയും  ഇന്ദ്രിയങ്ങളും  വിജയിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
ഇന്ദ്രിയങ്ങൾ വിജയിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
മഹത്തായ ഇന്ദ്രിയങ്ങൾ വിജയിക്കുകയാൽ
നിരന്തരമായ  ഉന്നതി ഉണ്ടാകട്ടെ
സ്വിഷ്ടക്രിതനെന്ന  അഗ്നി
നിരന്തരമായ  ഉന്നതി ഉണ്ടാക്കട്ടെ

പരമാത്മാവേ  എന്നെ അറിവിന്റ്റെ ഉന്നതങ്ങളിൽ എത്തിച്ചാലും  
ഇന്ദ്ര ദേവ ചിദ്ര ശക്തികളെ എന്നിൽ നിന്നും അകറ്റി യാലും.
ഓളങ്ങൾ പോലെ എന്റ്റെ മന്ത്ര ശക്തി  
ഉയരുകയും താഴുകയും ചെയ്യട്ടെ  
ഇന്ദ്രനും അഗ്നിയും എന്റ്റെ തെറ്റായ  വിചാരങ്ങൾ അകറ്റട്ടെ .

മനസ്സിൽ  ഞാനത്തിനുള്ള ആഗ്രഹം ഉദിക്കട്ടെ 
ഇന്ദ്രിയങ്ങൾക്കു ശക്തിപകരുക 
ഞാനതിനായുള്ള  ആഗ്രഹം  തുടരട്ടെ .


ചുവന്ന  അശ്വം പോലെയുള്ള  അന്തര അഗ്നി
അഗ്നിദേവൻ ദൈവീകതയിലേക്ക്  ഉയർത്തട്ടെ

തിളക്കമാര്ന്ന അശ്വം പോലെയുള്ള  അന്തര അഗ്നി
ഇന്ദ്രദേവൻ ദൈവീകതയിലേക്ക്  ഉയർത്തട്ടെ

എതശനെന്ന   അശ്വം പോലെയുള്ള  അന്തര അഗ്നിയാൽ
സൂര്യദേവൻ  ദൈവീകതയിലേക്ക്  ഉയർത്തട്ടെ

ആഗ്രഹമെന്ന  കടിഞ്ഞാണുകൾ ഉലയട്ടെ
അനന്തമായ ആനന്ദം ഉണ്ടാകട്ടെ
ഞങ്ങളുടെ ജ്ഞാനവും ആനന്ദവും
മറ്റുള്ളവരിലേക്ക് പകരട്ടെ.

പരമാത്വാവിനെ  അറിയുക മൂലം
ജീവിതയജ്നം  സഫലമാകട്ടെ.

സോമമെന്ന  ആനന്ദം നുകരുക മൂലം
നന്മയുടെ വിത്തുകൾ പാകട്ടെ .

ത്വഷ്ടാവെന്ന  സൃഷ്ടാവിനെ അറിയുക മൂലം
എല്ലാ ജീവജാലങ്ങളെയും അറിയട്ടെ.

ഗ്രിഹസ്ഥനായി  ജീവിതയജ്നം നടത്തുവാൻ
പത്നീസമേതനായി  എപ്പോഷും ഭവിക്കട്ടെ

ഞാൻ എന്നോട് പറയുന്നു
നീ തന്നെ ജ്ഞാനം
നീ തന്നെ വിത്തം
നീ തന്നെ എല്ലാ പ്രവർത്തികളും
നീ തന്നെ കാരണവും നീ തന്നെ കാര്യവും
ശനി എന്ന ലക്ഷ്യം നീ തന്നെ
നീ എല്ലാം അറിയുക
ശനീശ്വരൻ ആയി തീരുക ലക്ഷ്യത്തിൽ എത്തുക
ഉള്ളിൽ ഞാനമെന്ന വെളിച്ചം നിറയട്ടെ
എന്റ്റെ കുലം  എന്ന ദേഹം
ആരോഗ്യം നേടട്ടെ
ആയിരം മടങ്ങ്‌ അറിവ് നേടട്ടെ
അനന്തമായ  ജ്ഞാനം നേടട്ടെ.

https://soundcloud.com/iyer-4/verse-164





Tuesday, 12 April 2016

Kanda 1,Prapataka 6,Anuvaka 3

https://soundcloud.com/iyer-4/verse-163

അഗ്നിർ   മാ  ദുരിഷ്ടാത്  പാതു
സവിതാ  അഘശംസാത്
യോ മേ അന്തി ദൂരെ ആരാതീയതി
തം ഏതേന ജേഷം .

സുരൂപ  വർഷവർണ  ഏഹീമാൻ ഭദ്രാൻ  ദുര്യാൻ അഭി  ഏഹി
മാം  അനുവർത്താനി   ഉ   ശീർഷാണി  മ്രിധ്വം
ഇഡ  ഏഹി  അദിത  ഏഹി  സരസ്വതി ഏഹി
രന്തിർ   അസി രമതിർ  അസി സൂനരി അസി
ജുഷ്റ്റെ   ജുഷ്ടിം  തേ   അശീയ
ഉപഹൂത ഉപഹവം തേ  അശീയ.

സാ  മേ   സത്യാ  ആശീർ  അസ്യ  യജ്ഞസ്യ ഭൂയാത്
അരേധതാ  മനസാ  തത്  ശകേയം യജ്നോ ദിവം  രോഹതു
യജ്നോ   ദിവം  ഗച്ച്ച തു
യോ  ദേവയാനാ  പന്ഥാ തേന യജ്നോ ദേവാൻ  അപ്യേതു.
അസ്മാസു  ഇന്ദ്ര  ഇന്ദ്രിയം ദധാതു
അസ്മാൻ  രായ  ഉത യജ്ഞ സചന്താം .
അസ്മാസു സന്തു   ആശിശാ
സാ  ന പ്രിയാ സുപ്രതൂർതിർ   മഘ്നോമി .

ജുഷ്ടിർ അസി  ജുഷസ്വ നോ ജുഷ്ടാണോ  അസി
ജുഷ്ടിം തേ  ഗമേയം .

മനോ ജ്യോതിർ ജുഷതാം ആജ്യം  
വിച്ഛിന്നം യജ്ഞം സമിമം ദധാധു . 
ബ്രിഹസ്പതി തനു തം ഇമം  
നോ വിശ്വേ ദേവാ ഇഹ മാധ്യന്താം .

ബ്രധ്ന  പിന്വസ്വ 
ദദതൊ മേ   മാ ക്ഷയീ 
കുർവതോ മേ മോപം  ദസത് .

പ്രജാപതെ  ഭാഗോ  അസി 
ഊര്ജസ്വാൻ  പയസ്വാൻ 
പ്രാണ  അപാന മേ  പാഹി 
സമാനാ  വ്യാനോ  മേ  പാഹി 
ഉധാനാ  വ്യാനാ  മി പാഹി 
അക്ഷിതോസി അക്ഷിത്യൈ  ത്വാ 
മാ  മേ  ശ്രേഷ്ടാ അമുത്രാ അമുഷ്മിൻ ലോകേ 





------------------------------------------------------------------------------

അഗ്നി ദേവൻ അത്യാഗ്രഹങ്ങളിൽ നിന്നും  കാക്കട്ടെ
സവിതാവ്  ദുഷ്ട വാക്കുകൾ  പറയുന്നവരിൽ  നിന്നും രക്ഷിക്കട്ടെ
എനിക്കെതിരെ പ്രവർത്തിക്കുന്നവരെ
അവർ അടുത്താണെങ്കിലും  അകലെയാണെങ്കിലും
ഇല്ലാതെയാക്ക്കുക .

പരമാത്മാവേഐശ്വര്യവും  ആനന്ദവുമായി  
എന്റ്റെ  ഈ സ്ഥൂല  ശരീരത്തിൽ  വസിച്ചാലും
എന്റ്റെ  ഈ ദേഹത്തിലെ  ദോഷങ്ങൾ അകറ്റുക.
ഇഡ  എന്ന  അന്തർ ജ്ഞാനം  ലഭിക്കട്ടെ
അദിതി എന്ന അനന്തത ലഭിക്കട്ടെ
സരസ്വതി എന്ന കർമ ഉത്സുകത ലഭിക്കട്ടെ.
ആനന്ദം  ലഭിക്കട്ടെ ആനന്ദം  ഉളവാക്കട്ടെ
ആനന്ദം അനുഭവിക്കട്ടെ.
സ്നേഹം  അനുഭവിക്കട്ടെ
അനുഗ്രഹം  ലഭിക്കട്ടെ.

ഞങ്ങളുടെ     ജീവിത  യജ്ഞം  സത്യത്തിൽ അധിഷ്ടിതം ആകട്ടെ
ജീവിത യജ്ഞത്താൽ  സ്വർഗീയത   ലഭിക്കട്ടെ
യജ്ഞം  സ്വർഗീ യം   ആയിത്തീരട്ടെ
യജ്ഞം  ദേവ  വീഥിയിൽ  സഞ്ചരിക്കട്ടെ
ഇന്ദ്ര ദേവൻ   ഇന്ദ്രിയങ്ങൾക്കു  ശക്തി ഏകട്ടെ
യജ്ഞത്തിൽ  ഉറച്ചു നില്ക്കാൻ അനുഗ്രഹിക്കുക
സന്തോഷവതിയാ  ഐശ്വര്യ ദേവത
ഞങ്ങളുടെ  ആഗ്രഹങ്ങൾ  പൂർതിയാക്കട്ടെ .

ഞങ്ങളുടെ  പ്രവർത്തികൾ പരമാത്മാവിന്  ആനന്ദം  ഏകട്ടെ
ഞങ്ങള്ക്ക്  ആനന്ദം  ഏകുക.

മനസ്സും അന്തർ ജ്വാലയും ആജ്ത്താൽ  സംപ്രീതരാകട്ടെ 
തടസപ്പെട്ട കർമങ്ങൾ വീണ്ടും തുടരട്ടെ.
ബ്രിഹസ്പതിയും മറ്റു ദേവതകളും 
യജ്നത്തെ  അനുഗ്രഹിക്കട്ടെ.

പരമാത്മാവേ  അങ്ങ് ഞങ്ങളെ കാക്കുന്നു 
ഞങ്ങളുടെ  കർമങ്ങൾ അർധവത്താകട്ടെ 
ഞങ്ങളുടെ  കർമങ്ങൾ ക്ഷയിക്കാതിരിക്കട്ടെ .

പ്രജാപതെ   ഞങ്ങൾക്ക് ഊര്ജവും  ശക്തിയും  ഏകുക 
പ്രാണനും  അപാനനും  ഏകുക 
സമാനനും  വ്യാനനും  ഏകുക 
ഉദാനനും  വ്യാനനും  ഏകുക 
ക്ഷയമില്ലാത്ത   ദേവാ  നാശത്തിൽ നിന്നും  കാക്കുക 
ഞങ്ങൾക്ക്  ഉയർന്ന  ജീവിതം ഏകുക.

https://www.youtube.com/watch?v=KX-KD8fmaJo




Sunday, 3 April 2016

Kanda 1,Prapataka 6,Anuvaka 2

https://soundcloud.com/upload

ധ്രുവോ അസി ധ്രുവോ അഹം
സജാതേഷു  ഭൂയാസം
ധീര  ചേത്താ വസുവിത് .

ഉഗ്രോ  അസി  ഉഗ്രോ അഹം
സജാതേഷു  ഭൂയാസം
ഉഗ്ര ചേത്താ വസുവിത് .

അഭിഭൂർ  അസി അഹം
സജാതേഷു  ഭൂയാസം
അഭിഭൂത്ത്   ചേത്താ വസുവിത്.

യുൻജാമി   ത്വാ  ബ്രഹ്മണാ ദൈവ്യേന
ഹവ്യായ  അസ്മൈ  വോഡവേ  ജാതവേദ.

ഇന്ധാനാ  ത്വാ  സുപ്രജസ   സുവീരാ
ജ്യോക് ജീവേമ ബലിഹ്രതൊ വയം  തേ .

യന്മേ   അഗ്നേ  അസ്യ  യജ്ഞസ്യ റിഷ്യാത്
യത്  വാ  സ്കന്ധാത്  ആജ്യസ്യ  ഉ ത  വിഷ്ണോ
തേന  ഹന്മി  സപത്നം ദുർമാരയും
ഏനം ധധാമി  നിര്ര്രിത്യ ഉപസ്തെ.

ഭൂർ   ഭുവ  സുവ

ഉത്  സുഷ്മോ  അഗ്നേ യജമാനായ  എദി
നി   സുഷ്മോ  അഭിദാസതെ
അഗ്നേ   ദേവ ഇദ്ധ  മനു ഇദ്ധ മന്ത്ര  ജിഹ്വ.

അമർത്തസ്യ  തേ  ഹോതാർ
മൂര്ധാൻ  ആ ജിഘർമി
രായസ്പൊഷായ  സുപ്രജാ
ത്വായ  സുവീര്യായ.

മനോസി  പ്രാജാപത്യാം  മനസാ
മാ  ഭൂതേന ആവിശ .

വാഗസി   ഐന്ദ്രീ  സപത്ന  ക്ഷയാനി
വാചാ  മാ  ഇന്ദ്രിയേന  ആവിശ .

വസന്തം  ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

ഗ്രീഷ്മം   ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

വർഷാ   ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

ശരദം  ഋതൂനാം പ്രീണാമി
സ  മാ  പ്രീതാ   പ്രീണന്തു .

ഹേമന്ത  ശിശിരോ ഋതൂനാം പ്രീണാമി
തൗ മാ  പ്രീതൗ  പ്രീണീതാം .

അഗ്നീഷോമയോർ   അഹം  ദേവയജ്നായ
ചക്ഷുമാൻ   ഭൂയാസം.

അഗ്നേർ  അഹം ദേവയജ്നായ
അന്നാദോ ഭൂയാസം..

ദബ്ധിരസി അദബ്ധൊ ഭൂയാസം
അമും ദാബ്ധേയം .

അഗ്നീഷോമയോർ   അഹം  ദേവയജ്നായ
വൃത്രഹാ ഭൂയാസം...

ഇന്ദ്രാഗ്നിയോർ  അഹം  ദേവയജ്നായ
ഇന്ദ്രിയാവീ  അന്നാദോ   ഭൂയാസം...

ഇന്ദ്രസ്യ അഹം  ദേവയജ്നായ
ഇന്ദ്രിയാവീ  ഭൂയാസം..

മഹേന്ദ്രസ്യ അഹം  ദേവയജ്നായ
ജേമാനം മഹിമാനം ഗമേയം .

അഗ്നേ   സ്വിഷ്ടക്രിതോ  അഹം  ദേവയജ്നായ
ആയുഷ്മാൻ യജ്ഞേന  പ്രതിഷ്ടാം  ഗമേയം .
-----------------------------------------------------------------------------------------------

ഞാൻ  ധൃഡ   ചിത്തനാണ്
സമകാലികരുടെ  കൂട്ടത്തിൽ  ധൃഡചിത്തനാകുവാൻ  അനുഗ്രഹിക്കുക
എനിക്ക്  ചിത്തവും ധൈര്യവും  ജ്ഞാനവും  ഏകുക.

ഞാൻ  ഉഗ്രനാണ്‌
സമകാലികരുടെ  കൂട്ടത്തിൽ  ഉഗ്ര ചിത്തനാകുവാൻ  അനുഗ്രഹിക്കുക
എനിക്ക്  ഉഗ്രതയും  ധൈര്യവും  ജ്ഞാനവും  ഏകുക.

ഞാൻ  എങ്ങും  പടരുന്നവനാണ്
സമകാലികരുടെ  കൂട്ടത്തിൽ  എങ്ങും  പടരുന്നവനാകുവാൻ അനുഗ്രഹിക്കുക
എനിക്ക്  പടരാനുള്ളകഴിവും   ധൈര്യവും  ജ്ഞാനവും  ഏകുക.

ഞാൻ  എന്നെ  ഈ  മന്ത്രങ്ങളോട്  ചേർക്കുന്നു
എന്റ്റെ കർമങ്ങൾ ചെയ്യുവാൻ
ജാതവേദ  അനുഗ്രഹിക്കുക,

അഗ്നി ദേവാ  അങ്ങയെ  ജ്വലിപ്പിച്ചു കൊണ്ട്
ജ്ഞാനവും നല്ല സന്തതികളും നന്മ ചെയ്യുന്നവനുമായി
ബലി  കർമങ്ങൾ ചെയ്തു കൊണ്ട്
നീണ്ട  കാലം  ജീവിക്കുവാൻ  അനുഗ്രഹിക്കുക.

അഗ്നി ദേവാ  എന്റ്റെ ജീവിത  യജ്ഞത്തിൽ  പറ്റിയ  തെറ്റുകൾ
വിഷ്നു   ദേവാ  എനിക്ക് പറ്റിയ  ജ്ഞാന പ്പിഴവുകൾ
എല്ലാം  ഞാൻ  തിരുത്തുമാറാകട്ടെ
ഈ  പിഴവുകൾ  ഇനി  വീണ്ടും ചെയ്യാതെ അനുഗ്രഹിക്കുക.

മൂന്ന്  ലോകങ്ങൾക്കും  ശാന്തി  ലഭിക്കട്ടെ.

അഗ്നി ദേവാ  ദേവന്മാരാലും മനുഷ്യരാലും പൂജിക്കപെടുന്ന അങ്ങ്
കര്മം ചെയ്യുന്നവരെ അനുഗ്രഹിക്കുക
തടസ്സങ്ങൾ  ഇല്ലാതെ  ആക്കുക.

ജ്ഞാന   സമ്പത്തിനും  നല്ല പിന്ഗാമികൾക്കും
ധൈര്യത്തിനുമായി   പ്രാർധിക്കുന്നു .

എന്നിൽ  പ്രജാപതിയുടെ  മനസ്സ് ഉണ്ടാകട്ടെ 
നന്മ നിറഞ്ഞ  ജീവിതം  ഉണ്ടാകട്ടെ.

ഇന്ദ്രിയങ്ങളെ  നിയന്ത്രിക്കുന്ന  ഇന്ദ്ര ദേവാ 
നല്ല  വാക്കുകളായി  എന്നിൽ  നിറയുക.

ഋതു ക്കളിൽ  വസന്തം  നല്ലതല്ലോ 
വസന്തം  നല്ലത്  വരുത്തട്ടെ .

ഗ്രീഷ്മം  ഋതു ക്കളിൽ  നല്ലതല്ലോ
ഗ്രീഷ്മം നല്ലത്  വരുത്തട്ടെ .

വർഷകാലം  ഋതു ക്കളിൽ  നല്ലതല്ലോ
 വർഷകാലം നല്ലത്  വരുത്തട്ടെ .

ശരത് കാലം ഋതു ക്കളിൽ  നല്ലതല്ലോ
 ശരത് കാലംനല്ലത്  വരുത്തട്ടെ .

ഹേമന്ത  മഞ്ഞു  കാലം  ഋതു ക്കളിൽ  നല്ലതല്ലോ
അവ രണ്ടും നല്ലത്  വരുത്തട്ടെ ..

അഗ്നിക്കും  സോമനും  യജ്ഞങ്ങൾ  ചെയ്തുകൊണ്ട് 
എൻറ്റെ  അക കണ്ണ്  തുറക്കട്ടെ.

അഗ്നി ദേവാ  അങ്ങയുടെ അനുഗ്രഹത്താൽ 
ഞാൻ അന്ന ദാതാവാകട്ടെ.

വിപരീത ചിന്തകളെ  ഹനിക്കുന്ന  അഗ്നി ദേവാ 
എന്നെ വിപരീത ചിന്തകൾ കീഴ്പെടുതാതെ ഇരിക്കട്ടെ.

അഗ്നിക്കും  സോമനും  യജ്ഞങ്ങൾ  ചെയ്തുകൊണ്ട് 
എന്റ്റെ വിപരീത  ശക്തികൾ അകളട്ടെ.

ഇന്ദ്രനും  അഗ്നിക്കും  പൂജ ചെയ്തു കൊണ്ട് ഞാൻ 
ഇന്ദ്രിയങ്ങളെ കീഴടക്കട്ടെ ആഹാരം ദാനം ചെയ്യട്ടെ.

ഇന്ദ്ര  ദേവനെ പൂജ ചെയ്തു കൊണ്ട് ഞാൻ 
ഇന്ദ്രിയങ്ങളെ  കീഴടക്കട്ടെ.

മഹേന്ദ്രനെ  പൂജ ചെയ്തു കൊണ്ട് ഞാൻ 
മഹത്വം  നേടട്ടെ.


മറ്റു ദേവകളെ പൂജ ചെയ്യുവാൻ  പ്രേരിപ്പിക്കുന്ന  
സ്വിഷ്ടക്രിതനായ  അഗ്നി ദേവാ 
ന്ദീർഘായുസ്സും  നല്ല ജീവിതവും നല്കി അനുഗ്രഹിക്കുക.

https://www.youtube.com/watch?v=mfobjJJ__bk