https://soundcloud.com/iyer-4/verse-1510
മമ നാമം പ്രഥമം ജാതവേദ
പിതാ മാതാ ച ദധാതുർ യത് അഗ്രേ
തത് ത്വം ബിബ്രുഹി പുനർ ആ മദൈതോ
തവ അഹം നാമ ബിഭാരാണി അഗ്നേ .
മമ നാമ തവ ച ജാതവേദോ
വാസസി ഇവ വിവസാനൗ യേ ചരാവ
ആയുഷേ ത്വം ജീവസേ വയം
യധായധം വി പരി ദധാവഹൈ പുനസ്തേ.
നമോ അഗ്നയേ അപ്രധിവിഥായ
നമോ അനാദ്രിഷ്ടായ
നമ സമ്രാജെ
അഷാഡോ അഗ്നിർ ബ്രിഹദ്വയാ വിശ്വജിത്
സഹന്ത്യ ശ്രേഷ്ടോ ഗന്ധർവ .
ത്വത് പിതാരോ അഗ്നെ ദേവാ
ത്വം ആഹൂത്യ ത്വത് വി വാചനാ
സം മാം ആയുഷാ
സം ഗൌപത്യേന
സുഹിതേ മാ ധാ .
അയം അഗ്നി ശ്രേഷ്ടതമോ
അയം ഭഗവത്ത മോ
അയം സഹസ്ര സാതമ
അസ്മാ അസ്ത് സുവീര്യം.
മനോ ജ്യോതിര ജുഷതാം ആജ്യം
വിച്ചിന്നം യജ്ഞം സമിമം ധതാതു .
യാ ഇഷ്ടാ ഉഷസോ നിര്മുച്ച ച താ .
സം ധാതാമി ഹവിഷാ ഗൃതേന .
പയസ്വതീർ ഓഷധയാ
പയസ്വാത് വീരുധാം പയ
അപാം പയസോ യത് പയ
തേന മാം ഇന്ദ്ര സം സൃജ.
അഗ്നെ വൃതപതെ വൃതം ചരിഷ്യാമി
തത് ശകേയം തന്മേ രാധ്യതാം .
അഗ്നിം ഹോതാരം ഇഹ തം ഹുവേ
ദേവാൻ യജ്നിയാൻ ഇഹ യാൻ ഹവാമഹെ
ആ യന്തു ദേവാ സുമനസ്യമാനാ
വിയന്തു ദേവാ ഹവിഷൊ മേ അസ്മ.
കസ്ത്വാ യുനക്തി
സ ത്വാ യുനക്തു.
യാനി ഘർമേ കപലാനി ഉപചിന്വന്തി വേധസ
പൂഷ്ണ താനി അപി വൃത
ഇന്ദ്ര വായൂ വി മുഞ്ചതാം .
അഭിന്നോ ഘര്മോ ജീരധാനുർ യത
ആത്ത തത് അഗൻ പുന
ഇധ്മൊ വേദി പരിധയ ച
സർവെ യജ്ഞാസ്യ ആയുർ ആനു സം ചരന്തി.
ത്രയ ത്രിംഷത് തന്തവോ യെ വിതത്നിരെ
യ ഇമാം യജ്ഞം സ്വധയാ ദദന്തെ
തേഷാം ചിന്നം പ്രതി ഏതത് ദദാമി സ്വാഹാ
ഘര്മോ ദേവാ അപ്യേതു .
----------------------------------------------------------------------
അഗ്നി ദേവാ ജനിച്ച പ്പോൾ അച്ഛൻ അമ്മ മാർ
അങ്ങയുടെ ഐശ്വര്യം എന്നിൽ കണ്ടു
അങ്ങയുടെ ഐശ്വര്യം ധരിക്കുവാൻ
എന്നെന്നും അനുഗ്രഹിക്കുക.
അഗ്നിദേവാ അങ്ങയുടെ ഐശ്വര്യം കൊണ്ടുനടക്കാൻ
എന്നെന്നും അനുഗ്രഹിക്കുക .
ഐശ്വര്യത്തിന് കോട്ടം തട്ടുമ്പോൾ
വീണ്ടും ഐശ്വര്യം ഏകി അനുഗ്രഹിക്കുക.
നാശമില്ലാത്തവനും അടുക്കുവാൻ പറ്റാത്തവനും
എല്ലാം കീഴടക്കുന്ന രാജാവും ആയ അഗ്നിദേവാ
ശകതിമാനായ അങ്ങ് തന്നെയാണ് ജ്ഞാനം.എന്ന ഗന്ധർവൻ
എന്നിൽ ജ്ഞാനം ആയി കുടികൊള്ളൂക.
ദേവന്മാരുടെ പിതാവ് അങ്ങ് തന്നെയല്ലോ
ദേവന്മാർ അങ്ങേക്ക് പ്രണാമം അർപിക്കുന്നു
ദീർഘായുസ്സും ജ്ഞാനവും ഗൃഹവും ഏകി
ഞങ്ങളെ അനുഗ്രഹിക്കുക.
ശ്രേഷ്ടനും ഭാഗവതോത്തമനും അനന്തനുമായ അഗ്നിദേവാ
ഐശ്വര്യവും ശക്തിയും ങ്ങൾക്കേകുക .
മനസ്സും ജ്ഞാനവും ആഹ്ലാദിക്കുവാൻ
മുടങ്ങിപ്പോയ യജ്ഞം വീണ്ടും തുടങ്ങട്ടെ
അതിരാവിലെ ഉള്ള ഉണർവും മന്ത്രങ്ങളുമായി
യജ്ഞം തുടരുവാൻ അനുഗ്രഹിക്കുക.
സസ്യ ജാലങ്ങളിൽ അറിവിന്റ്റെ പാലൊഴുകുന്നു
ഇന്ദ്ര ദേവാ ജലത്തിലും സസ്യങ്ങളിലും ഉള്ള
അറിവുകൾ ഞങ്ങൾക്കേകുക .
വൃതങ്ങളുടെ നാധനായ അഗ്നിദേവാ
കർമങ്ങൾ ചെയ്യുവാൻ ഞങ്ങളെ പ്രാപ്തരാക്കുക .
അഗ്നി ദേവാ കർമങ്ങളുടെ അധിപനായ അങ്ങയെ ആരാധിക്കുന്നു
ഞങ്ങളുടെ കർമങ്ങൾ സഫലമാക്ക്കുക.
ഞങ്ങളെ യഥാവിധി കരമങ്ങളോട് ചേർക്കുക .
പൂഷനെന്ന പരമാത്മാവാണ്
കർമങ്ങൾ ചെയ്യുവാനുള്ളവരെ പ്രാപ്തരാക്കുന്നത്
ഇന്ദ്രനും വായുവും അനുഗ്രഹിക്കട്ടെ.
കർമങ്ങൾ ഭൂമിയോട് ബന്ധിച്ചിരിക്കുന്നു
കർമങ്ങൾ ചെയ്യുവാനായി വീണ്ടും വീണ്ടും ഭൂമിയിലേക്ക് വരണം.
കർമങ്ങൾ ചെയ്യുവാനുള്ള ഊര്‍ജം
അന്തരാഗ്നി നല്കുന്നു.
തൊണ്ണൂറു വര്‍ഷങ്ങളായ നൂലുകളെ ഉപയോഗിച്ച്
ജീവിതം എന്ന യജ്ഞം തുന്നി ചേര്‍ക്കുക..
അറ്റ് പോയ നൂലുകൾ ഒന്നിച്ചു ചേർക്കുവാനും
ജീവിതമാകുന്ന യജ്ഞത്തെ വെളിച്ചമാക്കുവാനും
ദേവതകൾ അനുഗ്രഹിക്കട്ടെ.
https://www.youtube.com/watch?v=SquMAJwrCrE
No comments:
Post a Comment