Friday, 18 March 2016

Kanda 1,Prapataka 5,Anuvaka 9

https://soundcloud.com/iyer-4/verse-159

അഗ്നിഹോത്രം  ജുഹോതി  യദേവ കിം ച
യജമാനസ്യ  സ്വം തസ്യൈവ  തദ്‌

രേത സിഞ്ചതി  പ്രജനനെ പ്രജനനം ഹി വാ അഗ്നി.

അധ ഓഷധീർ അന്തഗതാ  ദഹതി താ
തതോ ഭൂയസി പ്രജായന്തേ.

യത്  സായം ജുഹോതി രേത ഏവ തത്
സിന്ച്ചതി പ്രൈവ പ്രാതത്സനെന ജനയതി.

തത് രേത സിക്തം ന  ത്വഷ്ട്രാ അവികൃതം പ്രജായതെ
യാവത് ശോ വൈ രേതസ സിക്തസ്യ ത്വഷ്ടാ രൂപാണി
വികരോതി  താവത് ശോ വൈ ദാത്  പ്രജായത
ഏഷ വൈ  ദൈവ്യാ ത്വഷ്ടാ  യോ യജതെ
ഭഹ്വീഭിർ ഉപ തിഷ്ടതെ രേതസ ഏവ
സിക്തസ്യ ബഹുശോ രൂപാണി വി കരോതി സാ.

പ്രൈവ ജായതെ  ശ്വ  ശ്വോ ഭൂയാൻ ഭവതി
യ ഏവം വിദ്വാൻ അഗ്നിം  ഉപതിഷ്ടതെ .

അഹർ  ദേവാനാം അസീത് രാത്രിർ  അസുരാണാം
തേ  അസുരാ യത് ദേവാനാം വിത്തം  വേദ്യം  ആസീത്
തേന സഹ രാത്രിൻ പ്രാവിശൻ തേ  ദേവാ ഹീനാ അമന്യന്ത
ദി അപശ്യാൻ  ആഗ്നേയി  രാത്രിർ ആഗ്നേയാ പഷവം ഇമ  ഏവ
അഗ്നിം സ്ഥവാമ  സ ന സ്തുത പസൂൻ പുനര് ദാസ്യതീതി
തേ  അഗ്നിം അസ്തുവാൻ സ ഏഭ്യ സ്തുതോ  രാത്രിയാ
അധ്യഹർ  അഭി പസൂൻ നിരാർജത് തേ  ദേവാ പശൂൻ വിത്വാ
കാമാൻ അകുർവതാ  യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ
പശുമാൻ  ഭവതി.

ആദിത്യോ വോ അസ്മാത് ലോകാത് അമും ലോകം ഐത്‌
സോ  അമും ലോകം ഗത്വാ പുനര് ഇമം  ലോകം അഭ്യത്യായത്
സ  ഇമം  ലോകം ആഗത്യ മൃത്യോർ അഭിഭേത് മൃത്യു സംയുതാ
ഇവ ഹൈ യം ലോകാ സോ അമന്യത ഇമാം ഏവ
അഗ്നിം സ്ഥവാനി സ മാ സ്തുതാസുവർഗം  ലോകം ഗമിഷ്യതി
ഇതി സൊ അഗ്നിം അസ്റ്റൗത് സ ഇനം സ്തുവ  സുവർഗം ലോകം
അഹം അയധ്യ ഏവം വിദ്വാൻ അഗ്നിം ഉപതിഷ്ടതെ
സുവർഗം  ഏവ ലോകം ഏതി  സർവം  ആയുരേതി .

അഭി വാ എഷൊ അഗ്നി ആരോഹതി  യ എനൗ ഉപതിഷ്ടതെ
യതാ ഖലു വൈ ശ്രേയാൻ  അഭ്യാരൂട
കാമയതെ  തതാ  കരോതി.

നക്തം ഉപതിഷ്ടതെ ന പ്രാത സം ഹി
നക്തം വ്രതാനി  സൃജ്യന്തേ സഹ സ്രെയാൻ ച
പാപീയാൻ ച  ആസാതെ ജ്യോതിർ  വാ അഗ്നി
തമോ രാത്രിർ  യത് നക്തം ഉപതിഷ്ടതെ
ജ്യോതിഷൈവ  തമ തരതി .

ഉപസ്തെയോ അഗ്നിർ  ന ഉപസ്തേയ
ഇത്യാഹൂര് മനുഷ്യായ  ഇതി നൗ  വൈ
യോ അഹർ  അഹർ  ആഹ്രുത്യ  അതൈനം
യാച്ചതി സ ഇന്വൈ തം ഉപാര്ച്ചതി
അത  കോ ദേവാൻ  അഹർ  അഹർ  യാചിസ്യതി
ഇതി തസ്മൈ ന ഉപസ്തേയ .

അതോ ഖലു ആഹൂർ  ആശിഷേ വൈ കം യജമാനോ
യജത ഇത്യെഷാ ഖലു വാ ആഹിതാഗ്നേർ
ആശീർ  യാത് അഗ്നിം ഉപതിഷ്ടതെ
തസമാത്  ഉപസ്തേയ .

പ്രജാപതി പശൂൻ അസ്രിജയത ദി സൃഷ്ട
ആഹോരാത്രേ  പ്രാവിശൻ താൻ  ചന്ധോഭിർ
അന്വവിന്ധാത്  യത് ചന്ധോഭിർ ഉപതിഷ്ടതെ
സ്വമെവ തത് അന്വിച്ചതി .

ന തത്ര ജാമി അസ്തീതി
ആഹൂര് യോ അഹര് അഹർ .

യോ വാ അഗ്നിം പ്രത്യങ്ങ് ഉപതിഷ്ടതെ
പ്രതി  ഏനം ഓഷതി
യ പരാങ്ങ് വിഷ്വങ്ങ് പ്രജയാ പശുഭിർ ഏതി
കവാതിര്യങ്ങ്  ഏവ ഉപതിഷ്റ്റെത
നൈനം പ്രത്യോഷതി  ന വിഷ്വങ്ങ്
പ്രജയാ പശുഭിർ ഏതി .

----------------------------------------------------------------------------------------------

അഗ്നിയെ ആരാധിക്കുമ്പോൾ
സ്വന്തം പ്രയത്നത്താൽ  ആരാധിക്കുക.

ഏകാഗ്രതയോടെ  മാത്രം അഗ്ന്യെ ആരാധിക്കുക.

ഏകാഗ്രതയോടെ  മനസ്സിന്  തീപിടിപ്പിക്കുമ്പോൾ
പ്രയത്നങ്ങൾക്ക്‌  ഫലം  ഉണ്ടാകുന്നു.

രാത്രിയിൽ  ചിന്തകളും പ്രാര്ധനകളും നടത്തുമ്പോൾ
നേരം വെളുക്കുമ്പോൾ  പരിഹാരം കാണപ്പെടുന്നു.

പരമാത്മാവിന്റ്റെ  അനുഗ്രഹം കൊണ്ട് മാത്രമാണ്
ചിന്തകൾക്ക്  ഫലം ഉണ്ടാകുന്നത്.
പല പല ചിന്തകല്ക്കുള്ള പരിഹാരങ്ങൾ
പല പല രീതിയിൽ ഉണ്ടാകുന്നു.
പല പല മന്ത്രങ്ങളാൽ ആരാധിക്കുമ്പോൾ
പല പല ഗുണങ്ങൾ ഭവിക്കുന്നു .

അഗ്നി ദേവന്റ്റെ  മഹത്വം ഉണർന്നു ഉപാസിക്കുന്നവർ
ദിനം ദിനം ഉന്നതി പ്രാപിക്കുന്നു.

നന്മകളുടെ ഫലം  ജ്ഞാനം  തന്നെ
തിന്മകളുടെ ഫലം  അ ജ്ഞാനവും
അജ്ഞാനമാകുന്ന  അന്ധകാരത്തിൽ നിന്നും മോചനം കിട്ടുവാൻ
അഗ്നിദേവനെ  ഉപാസിക്കുക
അഗ്നി ദേവന്റ്റെ  അനുഗ്രഹത്താൽ
ജ്ഞാന സമ്പത്ത്‌  ലഭിക്കുന്നു.

അധിതിയുടെ മകൻ പണ്ട് സ്വർഗം തേടി പോയി
സ്വർഗത്തിൽ എത്തിയപ്പോൾ ഇത് തന്നെ നല്ലത് എന്ന് കരുതി
തിരികെ ഭൂമിയിൽ  വന്നപ്പോൾ ഇവിടെ മരണം ഉണ്ടെന്നു ഉറപ്പായി
അഗ്നിയെ സേവിക്കുന്നവർക്കു  അജ്നാനമെന്ന മരണം ഉണ്ടാകുന്നില്ല
അഗ്നിദേവനെ സേവിച്ച്   മരണ ഭയത്തിൽ നിന്നും മോചനം നേടുക.

അഗ്നിയെ നിരന്തരമായി ആരാധിക്കുമ്പോൾ
അന്തരാഗ്നി ജ്വലിക്കുന്നു,ജ്ഞാനം ഏറുന്നു .

അന്ധകാര സമയത്തിൽ അഗ്നിയെ ഉപാസിക്കുക
അന്ധകാര സമയത്ത ല്ലോ ഗുണങ്ങൾ സമ്മിശ്രം
അന്ധകാരത്തെ മറികടക്കുവാൻ
അഗ്നി ദേവനെ ഉപാസിക്കുക.

അഗ്നി ദേവനെ ആരാധിക്കണോ വേണ്ടയോ എന്ന്
മനുഷ്യർ  സംശയിക്കുന്നു
ദേവന്മാരോടു  യാചിക്കുനതിനു പകരം
അഗ്നിയെ ഉപാസിക്കുക.

നിഷ്കാമമായി  അഗ്നിയെ ഉപാസിക്കുക
അഗ്നിയോടുള്ള ആരാധന തന്നെയാണ്
ആരാധനയുടെ ഫലം.

പ്രജാപതി  ഐശ്വര്യത്തെ  നിർമിച്ചു
രാത്രിയിലും പകലും ഐശ്വര്യത്തെ  നിയോഗിച്ചു
ഐശ്വര്യം നേടുവാൻ മാത്രതാൽ ഉപാസിക്കുക.

എന്നും ഉപാസിക്കുന്നവർക്ക്
ഉപാസനയിൽ മടുപ്പ് ഉണ്ടാകുക ഇല്ല.


അന്തരാഗ്നിയോടു നേർ  മുഖംആയി ആരാധിക്കേണ്ടതില്ല
അന്തരാഗ്നിക്ക് പുറം തിരിഞ്ഞും ആരാധിക്കേണ്ട
പുറം തിരിഞ്ഞ് ആരാധിക്കുമ്പോൾ
ഐശ്വര്യം ലഭിക്കുന്നില്ല
അഗ്നി ദേവനെ യഥാ വിധി ആരാധിക്കുക
പിൻകാമികളെയും ഐശ്വര്യവും നേടുക.

https://www.youtube.com/watch?v=_fKJr3fjHoM





No comments:

Post a Comment