Friday, 19 February 2016

Kanda 1,Prapataka 5,Anuvaka 3

https://soundcloud.com/iyer-4/verse-153

ഭൂമിർ ഭൂമ്നാ ദ്യൗർ വരിണാ അന്തരീക്ഷം മഹിത്വാ

ഉപസ്തെ  ദേവി അദിതെ അഗ്നിം അന്നാധം

അന്നാധ്യായ  ആധതെ .

ആ അയം  ഗൌ പ്രിശ്നിർ അക്രമിത് അസനൻ

മാതരം പുന.

പിതരം ച  പ്രയൻ സുവ.

തൃമ്ശത്  ധാമ വി രാജതി  വാക്ക്

പതങ്കായ ശിശ്രിയെ പ്രത്യസ്യ വഹ ധുബി .

അസ്യ പ്രാണാത്  അപാനാത് അന്ത ചരതി രോചന

വ്യഖ്യൻ  മഹിഷാ സുവ.

യത്വാ  ക്രുധാ പരോവപ മന്യുനാ യത് അവർതയ

സുകല്പം അഗ്നേ തത് തവ പുന ത്വാ ഉദ്ദീപയാമസി.

യത്തെ  മന്യു  പരോപ്തസ്യ പ്രിദ്വീം അനു ദധ്വസെ .

ആദിത്യാ  വിശ്വേ തദേവാ വസവച്ച സമാഭരൻ .

മനോ ജ്യോതിർ ജുഷതാം ആജ്യം

വിച്ഛിന്നം യജ്ഞം സമിമം ദധാധു .

ബ്രിഹസ്പതി തനു തം ഇമം

നോ വിശ്വേ ദേവാ ഇഹ മാധ്യന്താം

സപ്ത തേ  ആഗ്നേ  സമിധ സപ്ത ജിഹ്വാ

സപ്ത ഋഷയ സപ്ത ധാമ പ്രിയാനി

സപ്ത ഹോത്രാ സപ്തധാ ത്വാ യജന്തി

സപ്ത യോനിർ ആ പ്രിണസ്വ  ഘ്രുതേന .

പുനരൂർജാ   നി വർതസ്വ  പുനർ അഗ്ന  ഇഷ ആയുഷാ

പുനർ  ന പാഹി വിശ്വതാ .

സഹ രയ്യാ നി വർതസ്വ  അഗ്നെ

പിന്വസ്വ  ധാരയാ

വിശ്വപ്സിന്യാ  വിശ്വത പരി .

ലേക  സലേക സുലേക തേ

ന ആദിത്യാ  ആജ്യം ജൂഷാണാ  വിയന്തു

കേത സകേത സുകേത തേ

ന ആദിത്യാ  ആജ്യം ജൂഷാണാ  വിയന്തു

വിവസ്വാൻ അദിതിർ ദേവജൂതി  തേ

ന ആദിത്യാ  ആജ്യം ജൂഷാണാ  വിയന്തു

എങ്ങും നിറഞ്ഞ അദിതിയായ  ദേവീ

ഉള്ളിലെ അഗ്നി ജ്വലിപ്പിക്കുക

ഞങ്ങളെ കർമനിരതരാക്കുക .

സ്വർഗത്തിലെ  ജ്ഞാനം ഭൂമിയിലേക്ക്‌ ഇറങ്ങി വരട്ടെ

ഭൂമിയിലെത്തുന്ന ജ്ഞാനം കർമങ്ങൾ ഉധീപിക്കട്ടെ .

ഉച്ചരിക്കപെടുന്ന വാക്കുകൾ ഊര്ജം വഹിക്കുന്നതാകട്ടെ

വാക്കുകൾ പതങ്കത്തെ  പോലെ ഉയർന്നു പറക്കട്ടെ.

പ്രാണനും അപാനാനനും നന്നായി പ്രവര്ത്തിക്കട്ടെ

ശക്തി ഏറിയ ഈശ്വര ജ്ഞാനം ഏകുക.

ക്രോധവും കഴ്ട കാലവും കൊണ്ട് ചിതറിപ്പോയ ഉള്ളിലെ അഗ്നി

വീണ്ടും ഉധീപിക്കുവാൻ അനുഗ്രഹിക്കുക.

ആദിത്യനും മനുവും എല്ലാ ദേവതകളും

ചിതറിപ്പോയ ഊര്ജം തിരികെ ലഭിക്കുവാൻ അനുഗ്രഹിക്കട്ടെ.

മനസ്സും അന്തർ ജ്വാലയും ആജ്ത്താൽ  സംപ്രീതരാകട്ടെ

തടസപ്പെട്ട കർമങ്ങൾ വീണ്ടും തുടരട്ടെ.

ബ്രിഹസ്പതിയും മറ്റു ദേവതകളും

യജ്നത്തെ  അനുഗ്രഹിക്കട്ടെ.

അഗ്നി ദേവാ ഏഴല്ലൊ രീതികൾ അങ്ങയെ ജ്വലിപ്പിക്കുവാൻ

ഏഴല്ലൊ അങ്ങയുടെ ജ്വാലയും

ഏഴു  തലങ്ങളിൽ അങ്ങ് ശോഭിക്കുന്നു

ഏഴല്ലൊ അങ്ങയോടുള്ള പ്രാർഥനകൾ

ഏഴല്ലൊ അങ്ങയുടെ രൂപവും

ഏഴായിട്ടല്ലോ അങ്ങ് ഉള്ളിരിരിപ്പതും

ഊര്ജം ഏഴു  വിധമല്ലൊ

അഗ്നി ദേവാ ഞങ്ങളെ അനുഗ്രഹിക്കുക.

അഗ്നി ദേവാ ഉള്ളിൽ പുനര്ജനിക്കുക

ഞങ്ങളിൽ ഊര്ജം നിറക്കുക

ഞങ്ങളെ എല്ലാ രീതിയിലും സംരക്ഷിക്കുക.

ധാര മുറിയാത്ത ജ്ഞാനം ഏകുക

അളവറ്റ  ജ്ഞാനം ഏകുക

ചുറ്റും ഉള്ള എല്ലാ ജ്ഞാനവും ഏകുക.

ലേക സലേക സുലേക എന്നീ ആദിത്യന്മാർ

യജ്ഞത്താൽ  സംപ്രീതരാകട്ടെ.

കേത സകേത സുകേത എന്നീ ആദിത്യന്മാർ

യജ്ഞത്താൽ  സംപ്രീതരാകട്ടെ.

വിവസ്വാനും അദിതിയും മറ്റു എല്ലാ ആദിത്യന്മാരും

യജ്ഞത്താൽ  സംപ്രീതരാകട്ടെ.

https://www.youtube.com/watch?v=M4XWZtmt_fc




























No comments:

Post a Comment